1 GBP = 97.40 INR                       

BREAKING NEWS

ഭര്‍ത്താവ് ആഗ്രഹിച്ചതു പോലെ വാര്‍ദ്ധക്യത്തിന്റെ ഒറ്റപ്പെടലില്‍ ലക്ഷ്മി അമ്മാള്‍ക്ക് കൂട്ടായി കൊച്ചനിയന്‍ മേനോന്‍ എത്തും; തൃശ്ശൂര്‍ കോര്‍പറേഷന്‍ വൃദ്ധസദനത്തില്‍ ഇനി കല്ല്യാണ മേളം: ഡിസംബര്‍ 30ന് 67 വയസ്സായ കൊച്ചനിയന്‍ മേനോന്‍ 66 വയസ്സായ പി.വി.ലക്ഷ്മി അമ്മാളുടെ കഴുത്തില്‍ താലികെട്ടും

Britishmalayali
kz´wteJI³

തൃശൂര്‍: പഴകും തോറും സ്വാദു കൂടുന്ന വീഞ്ഞു പോലെയാണ് പ്രണയം. കാലമെത്ര കഴിഞ്ഞാലും അതിന്റെ മധുരം കൂടുന്നതല്ലാതെ തെല്ലും കുറയില്ല. പ്രത്യേകിച്ചും രണ്ടുപേരും വൃദ്ധസദനത്തിലെ അന്തേവാസികളായി കഴിയുമ്പോള്‍. 22 വര്‍ഷം മുന്‍പ് ജി.കെ.കൃഷ്ണയ്യര്‍ മരിക്കുമ്പോള്‍ ഭാര്യ ലക്ഷ്മി അമ്മാളിനെയും അനുചരന്‍ കൊച്ചനിയന്‍ മേനോനെയും അടുത്തു വിളിച്ചു, 'കാലശേഷം നീ അമ്മാളിനെ നോക്കണം' എന്ന് ആവശ്യപ്പെടുകയും കൈപിടിച്ച് ഏല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ കൃഷ്ണയ്യര്‍ മരിച്ചതോടെ അമ്മാള്‍ തനിച്ചാകുകയും താമസം രാമവര്‍മപുരത്തെ കോര്‍പറേഷന്‍ വൃദ്ധമന്ദിരത്തിലേക്കു താമസം മാറുകയും ചെയ്തു.

കൊച്ചനിയന്‍ പാചകവുമായി നാടു ചുറ്റി. സദ്യയും പലഹാരമുണ്ടാക്കലുമായി അഗ്രഹാരങ്ങളില്‍നിന്നു അഗ്രഹാരങ്ങളിലേക്കുള്ള യാത്ര. മനസ്സിലെ സ്നേഹം എന്തുകൊണ്ടോ ഇരുവരും തുറന്നു പറഞ്ഞില്ല. ഗുരുവായൂരില്‍വച്ചു കൊച്ചനിയന്‍ പക്ഷാഘാതം വന്നു തളര്‍ന്നുവീണു. പിന്നീടു വയനാട്ടിലെ ഒരു സന്നദ്ധ സംഘടന അങ്ങോട്ടു കൊണ്ടുപോയി. അവിടെവച്ചു കൊച്ചനിയന്‍ തന്റെ മനസ്സില്‍ അമ്മാളിനോടുള്ള പ്രണയം ഉദ്യോഗസ്ഥരോടു പറഞ്ഞു.

അവര്‍ കൊച്ചനിയനെ തൃശൂര്‍ സാമുഹിക നീതി വകുപ്പ് വൃദ്ധ സദനത്തിലേക്കു മാറ്റി . അപ്പോഴേക്കും അമ്മാളും കോര്‍പറേഷന്‍ വൃദ്ധസദനത്തില്‍നിന്നു അവിടെയെത്തിയിരുന്നു. ശരീരം തളര്‍ന്നു ഒരു കാലും കയ്യും അനക്കാന്‍ പ്രയാസപ്പെടുന്ന സമയമായതിനാല്‍ അമ്മാള്‍ കൊച്ചനിയനു താങ്ങാകാന്‍ തീരുമാനിച്ചു ചികിത്സയിലൂടെ കൊച്ചനിയന്റെ കൈകാലുകളുടെ ചലന ശേഷി ഭാഗികമായി തിരിച്ചു കിട്ടിത്തുടങ്ങിയിട്ടുണ്ട്.

ഈ മാസം 30നു ഇവരുടെ വിവാഹം നടത്താന്‍ വൃദ്ധസദനം മാനേജുമെന്റ് കമ്മറ്റി തീരുമാനിച്ചു. ആദ്യ വിവാഹത്തിന്റെ അന്‍പതാം വര്‍ഷം അമ്മാളിന്റെ രണ്ടാം വിവാഹം. 'മനസ്സില്‍ സ്നേഹം കെട്ടിവച്ചിട്ടുകാര്യമില്ല. അദ്ദേഹത്തിനു വയ്യാതായി. ഇപ്പോള്‍ കൂടെ നിന്നില്ലെങ്കില്‍ പിന്നെ എപ്പോള്‍ നില്‍ക്കാനാ'.അമ്മാള്‍ ചോദിക്കുന്നു. 67 വയസ്സായി കൊച്ചനിയന്‍ മേനോന്. ലക്ഷ്മി അണ്മാള്‍ക്ക് പ്രായം 66ഉം. നഗരത്തിലെ നല്ല ബ്രാഹ്മണ പാചകത്തിന്റെ ആളായിരുന്നു ലക്ഷമി അമ്മാളുടെ ഭര്‍ത്താവ്. അദ്ദേഹത്തിന്റെ നിഴലായി നിന്നിരുന്നയാളാണ് ഇരിങ്ങാലക്കുടക്കാരന്‍ കൊച്ചനിയന്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category