1 GBP = 97.00 INR                       

BREAKING NEWS

കാണിക്കവരവ് കൂടിയതോടെ ദിവസവും കിട്ടുന്ന നാണയത്തിന്റെ 10 ശതമാനം പോലും എണ്ണിത്തീര്‍ക്കാന്‍ കഴിയുന്നില്ല; കൂടിയിട്ടിരിക്കുന്നത് കോടികണക്കിന് രൂപയുടെ നാണയങ്ങള്‍; തരംതിരിച്ച് തൂക്കിയെടുക്കാനുള്ള ചര്‍ച്ചയുമായി സഹകരിക്കാതെ ധനലക്ഷ്മി ബാങ്ക്; തീര്‍ത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തില്ലെന്ന് ദേവസ്വം ബോര്‍ഡും; ശബരിമലയില്‍ വരുമാനം ഉയരുമ്പോള്‍

Britishmalayali
kz´wteJI³

ശബരിമല : തീര്‍ത്ഥാടനകാലം തുടങ്ങി കഴിഞ്ഞ ശനിയാഴ്ച വരെ സന്നിധാനത്തെ വരുമാനം 104.72 കോടി രൂപ. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 40 കോടിയുടെ വര്‍ധനവാണ് ഈ 28 ദിവസം കൊണ്ട് ഉണ്ടായത്. വരുമാനം കൂടുമ്പോള്‍ പുതിയ പ്രതിസന്ധി എത്തുകയാണ്. യുവതി പ്രവേശനത്തിലെ ആശങ്ക തീര്‍ന്നതോടെ വലിയ തിരിക്കാണ് ശബരിമലയില്‍. ഇതാണ് വരുമാനം കൂടാന്‍ കാരണം. ഇതോടെ നാണയങ്ങള്‍ എണ്ണിതീരാന്‍ കഴിയാത്ത സാഹചര്യവും.

കാണിക്കവരവ് കൂടിയതോടെ ദിവസവും കിട്ടുന്ന നാണയത്തിന്റെ 10 ശതമാനം പോലും എണ്ണിത്തീര്‍ക്കാന്‍ കഴിയുന്നില്ല. ദേവസ്വം ഭണ്ഡാരത്തില്‍ 2 ഭാഗത്തായി നാണയങ്ങള്‍ കൂട്ടിയിട്ടിരിക്കുകയാണ്. തിരുപ്പതി ക്ഷേത്രത്തിലെ പോലെ നാണയങ്ങള്‍ തരംതിരിച്ച് തൂക്കി എടുക്കുന്നതിനുള്ള ചര്‍ച്ചകള്‍ പലതലത്തില്‍ നടന്നെങ്കിലും നടപ്പായില്ല. നാണയം തരം തിരിക്കുന്നതിനു ധനലക്ഷ്മി ബാങ്ക് 2 യന്ത്രങ്ങള്‍ എത്തിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊന്നും നാണയങ്ങള്‍ എണ്ണി തീരാന്‍ മതിയാകുന്നില്ല. നാണയങ്ങള്‍ കുന്നു കൂടുന്നതില്‍ ദേവസ്വം ബോര്‍ഡിനും ആശങ്ക ഏറെയുണ്ട്.

ദേവസ്വം എക്സിക്യുട്ടീവ് ഓഫിസര്‍, ധനലക്ഷ്മി ബാങ്ക് പ്രതിനിധി, ദേവസ്വം വിജിലന്‍സ് ഓഫിസര്‍, അയ്യപ്പ സേവാസംഘം പ്രതിനിധി എന്നിവര്‍ അടങ്ങുന്ന കമ്മിറ്റി നാണയങ്ങള്‍ തരംതിരിച്ച് തൂക്കി മൂല്യം പരിശോധിച്ചു. ഇവയില്‍ കൂട്ടിയിട്ടിരിക്കുന്ന നാണയങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പ്രശ്ന പരിഹാരത്തിന് ഇനിയും കൃത്യമായ ഫോര്‍മുല ഉരുത്തിരിഞ്ഞിട്ടില്ല. ഏതായാലും കാണിക്കയിലേക്ക് കൂടുതല്‍ പണം വീഴുമ്പോള്‍ സാമ്പത്തിക പ്രതിസന്ധിയില്‍നിന്നു കരകയറുമെന്ന പ്രതീക്ഷയില്‍ ദേവസ്വം ബോര്‍ഡ്. ഇന്നലെ വരെയുള്ള ആകെ വരുമാനം 104,72,72,798 രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 64 കോടി 16 ലക്ഷം രൂപ മാത്രമാണ് ലഭിച്ചത്. അരവണ വില്‍പനയിലൂടെയാണ് ഏറ്റവും കൂടുതല്‍ വരുമാനം 43 കോടി 41 ലക്ഷം രൂപ. കഴിഞ്ഞ വര്‍ഷം ഇത് 23 കോടി 88 ലക്ഷമായിരുന്നു. കാണിക്ക ഇനത്തില്‍ 10 കോടിയുടെ അധിക വരുമാനമുണ്ട്.

മണ്ഡലകാല തീര്‍ത്ഥാടനത്തിനു സമാപനം കുറിച്ച് 27നു ക്ഷേത്ര നട അടയ്ക്കും. മകരവിളക്കിനായി 30ന് വീണ്ടും തുറക്കും. 27നു രാത്രി 10നാണു നട അടയ്ക്കുക. 9.30ന് അത്താഴ പൂജ തുടങ്ങും. കഴിഞ്ഞ മൂന്നു ദിവസമായി അനുഭവപ്പെട്ട വലിയ തിരക്കിനു നേരിയ ശമനമായി. ഇന്നലെ സന്ധ്യയ്ക്കു ശേഷം തീര്‍ത്ഥാടകരുടെ പ്രവാഹം കുറഞ്ഞു. ഇന്നലെ രാവിലെ മണിക്കൂറില്‍ 3800 പേര്‍ വീതം മലകയറി എത്തി. സന്ധ്യയ്ക്കു ശേഷം മണിക്കൂറില്‍ 3000 പേരായി കുറഞ്ഞു.

അതിനിടെ ശബരിമല തീര്‍ത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍. വാസു സന്നിധാനത്ത് അറിയിച്ചു. തീര്‍ത്ഥാടകരുടെ എണ്ണം 36,000 ആയി പരമിതപ്പെടുത്തണമെന്ന് സുപ്രീം കോടതി നിയമിച്ച എംപവര്‍ കമ്മിറ്റിയില്‍ അഭിപ്രായമുയര്‍ന്നിരുന്നു. ഇതു പ്രായോഗികമല്ലെന്ന് ബോര്‍ഡ് പ്രതിനിധികള്‍ അപ്പോഴേ അറിയിച്ചെന്നും പ്രസിഡന്റ് പറഞ്ഞു.

എണ്ണം നിയന്ത്രിക്കാന്‍, മണ്ഡലകാലത്ത് വ്രതം നോറ്റ് വരുന്നവരോട് ഇവിടെ വരരുതെന്നു പറയാനാവില്ല. ശബരിമല മാസ്റ്റര്‍ പ്ലാനില്‍ വിഭാവനം ചെയ്യുന്നത് 1.2 ലക്ഷം പേര്‍ക്കു സൗകര്യങ്ങള്‍ ഒരുക്കാനാണ്. അരവണ-അപ്പം വിതരണം പമ്പയില്‍ ആരംഭിച്ചത് തീര്‍ത്ഥാടകര്‍ക്ക് സൗകര്യപ്രദമായി. തന്ത്രിയുടെ അഭിപ്രായം ആരാഞ്ഞ ശേഷമാണിത്. അതുകൊണ്ടുതന്നെ ആചാരലംഘനമില്ല. കൂടുതല്‍ വനഭൂമി ലഭിച്ചാലേ ശബരിമലയില്‍ തുടര്‍വികസനം നടപ്പിലാകൂ. 1986-നും 2006-നുമിടയില്‍ ശബരിമലയ്ക്ക് 185.875 ഹെക്ടര്‍ വനഭൂമി കൈമാറിയെന്നും പ്രസിഡന്റ് പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category