1 GBP = 93.60 INR                       

BREAKING NEWS

ചലന-സംസാര ശേഷിയും നഷ്ടമായിട്ടും കണ്ണുകളിലൂടെ നിയന്ത്രിച്ചത് കോടികളുടെ ബിസിനസ്സ്; കംപ്യൂട്ടറുമായി ഘടിപ്പിച്ച ഐ ട്രാക്കിങ് ഡിവൈസ് വഴി നിര്‍ദേശങ്ങള്‍ നല്‍കി കെട്ടിയുയര്‍ത്തിയത് ഗള്‍ഫിലും നാട്ടിലുമായി വമ്പന്‍ സാമ്രാജ്യങ്ങള്‍; തളരില്ലെന്ന് സ്വയം തീരുമാനിച്ച് പൊതുതിയപ്പോള്‍ താങ്ങും തണലുമായി ഭാര്യയും മക്കളും; ഓര്‍മ്മയാകുന്നത് അത്ഭുത മനുഷ്യന്‍; ജയശ്രീ ട്രാവല്‍ ഉടമ കെസി വിക്രമന്‍ യാത്രയാകുമ്പോള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: അത്ഭുത മനുഷ്യന് കണ്ണീരില്‍ കുതിര്‍ന്ന അദരാഞ്ജലികള്‍. സ്റ്റീഫന്‍ ഹോക്കിങ്ങിനെ പോലെ രോഗങ്ങള്‍ ശരീരത്തെ തളര്‍ത്തിയിട്ടും മനസ്സു തളരാതെ ജീവിതത്തോട് പടപൊരുതിയ കെ എസ് വിക്രമന്‍ ഇനി ഓര്‍മ്മ.

സ്റ്റീഫന്‍ ഹോക്കിങ്ങിനെ ബാധിച്ച മോട്ടര്‍ ന്യൂറോണ്‍ ഡിസീസ് ബിസിനസ് രംഗത്തു മുന്നേറുന്നതിനിടയിലാണ് വിക്രമനെ ബാധിച്ചത്. ചലനശേഷിയും സംസാരശേഷിയും നഷ്ടമായി. പിന്നീട് കംപ്യൂട്ടറുമായി ഘടിപ്പിച്ച ഐ ട്രാക്കിങ് ഡിവൈസ് വഴി നിര്‍ദേശങ്ങള്‍ നല്‍കിയാണ് ബിസിനസ് മുന്നോട്ട് കൊണ്ടു പോയി. അങ്ങനെ ഈ പ്രവാസി വ്യവസായി ലോകത്തെ അമ്പരപ്പിക്കുന്ന തരത്തില്‍ ബിസിനസ് സാമ്രാജ്യം കെട്ടിയുയര്‍ത്തി. ഹൃദയാഘാതം മൂലം കഴിഞ്ഞ ദിവസം മരിച്ച തിരുവനന്തപുരം കരിമണല്‍ കോണ്ടൂര്‍ സൈബര്‍ ഗാര്‍ഡന്‍സ് കാസിയ അപ്പാര്‍ട്മെന്റ് 7 ഇ യില്‍ വിക്രമന്‍ ആരേയും അമ്പരപ്പിക്കുന്ന നേട്ടങ്ങളാണ് ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയിലും നേടിയത്. ഒടുവില്‍ 63-ാം വയസ്സില്‍ മരണവും.

രോഗം ബാധിച്ച് കിടപ്പിലായിട്ടും ബിസിനസ് കാര്യങ്ങളില്‍ സജീവമായി ഇടപെട്ട് ഏവര്‍ക്കും പ്രചോദനമാകുന്ന ബിസിനസുകാരനായിരുന്നു വിക്രമന്‍. അഞ്ച് രാജ്യങ്ങളില്‍ ബ്രാഞ്ചുകളുള്ള ജയശ്രീ ട്രാവല്‍സ് ആന്‍ഡ് ടൂര്‍സ് കമ്പനി, തിരുവനന്തപുരത്തെ വിവിന്‍ ലക്ഷുറി സ്യൂട്ട്‌സ്, അജ്മാനിലെ അല്‍ അലിഫ് പ്രിന്റിങ് പ്രസ് എന്നിവയുടെ കോടിക്കണക്കിന് രൂപയുടെ ബിസിനസാണ് ശരീരത്തിന്റെ ഈ നിശ്ചലാവസ്ഥയിലും വിക്രമന്‍ കൈകാര്യം ചെയ്തത്. തളരില്ലെന്ന് സ്വയം തീരുമാനിച്ച് അയാള്‍ ജീവിതത്തോട് പൊരുതി. ഭാര്യയും മക്കളും കൂടെനിന്നപ്പോള്‍ കിടക്കയില്‍ക്കിടന്ന് കണ്ണുകള്‍മാത്രം ഉപയോഗിച്ച് ബിസിനസ് കൈകാര്യം ചെയ്തു. പരാജയപ്പെടില്ലെന്ന് നിങ്ങള്‍ തീരുമാനിച്ചാല്‍ പിന്നെ ഒരു ശക്തിക്കും അതിനാവില്ലെന്ന് വിക്രമന്‍ കണ്ണുകള്‍കൊണ്ട് നമ്മളോട് പറഞ്ഞു.

തലസ്ഥാനത്തെ ജയശ്രീ ട്രാവല്‍സ്, വിവിന്‍ സ്വീറ്റ് ലക്ഷ്വറി ബിസിനസ് ഹോട്ടല്‍, ദുബായിലെ ഹൈ സാന്‍ഡ്‌സ് ടൂര്‍സ്, അജ്മാനിലെ അല്‍ നബീല്‍ പ്രിന്റേഴ്‌സ്, കൊച്ചിയിലെ ശ്രീരാഗം ലക്ഷ്വറി ഹോം സ്റ്റേ എന്നിവയുടെയൊക്കെ സ്ഥാപകനും സാരഥിയുമായിരുന്നു വിക്രമന്‍. കൊല്ലം ജില്ലയിലെ പുനലൂരിനടുത്തു പിറവന്തൂര്‍ എന്ന സ്ഥലത്തു കുന്നത്ത് വീട്ടില്‍ പരേതരായ ശങ്കരന്റെയും ജാനകിയുടെയും മകനായി 1956 ല്‍ ആയിരുന്നു ജനനം. ബിസിനസ് രംഗത്തു മുന്നേറുന്നതിനിടയിലാണ് മോട്ടര്‍ ന്യൂറോണ്‍ ഡിസീസ് ബാധിച്ചത്. പക്ഷേ ആത്മവിശ്വാസം കൈമുതലാക്കി മുന്നേറി. അങ്ങനെ അംഗീകാരങ്ങള്‍ നേടിയെടുത്തു. 2001 02 ല്‍ സംസ്ഥാന ടൂറിസം വകുപ്പിന്റെ കേരള ഫ്രണ്ട്‌ലി ഓവര്‍സീസ് ടൂര്‍ ഓപ്പറേറ്റര്‍ക്കുള്ള അവാര്‍ഡ്, 2007 08 , 2008 09 , വര്‍ഷങ്ങളില്‍ കേന്ദ്ര ടൂറിസം വകുപ്പിന്റെ ബെസ്റ്റ് ഓവര്‍സീസ് ടൂര്‍ ഓപ്പറേറ്റര്‍ക്കുള്ള അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്

വളരെ ചെറുപ്പത്തില്‍തന്നെ കെ. എസ്. വിക്രമന്‍ പ്രവാസിയായി ദുബായിലെത്തിയിരുന്നു. ആദ്യകാലത്തു പ്രിന്റിങ് രംഗത്ത് ചെറിയ ചില കാല്‍വയ്പുകള്‍ നടത്തിയ വിക്രമന്‍ പിന്നീട് അജ്മാനില്‍ അല്‍നബീല്‍ എന്ന ലോകോത്തര നിലവാരത്തിലുള്ള പ്രിന്റിങ് പ്രസ് സ്ഥാപിച്ചു. ഹെയ്ഡില്‍ ബെര്‍ഗ് എന്ന ജര്‍മനിയിലെ ലോക പ്രശസ്ത പ്രിന്റിങ് പ്രസ് നിര്‍മ്മാതാക്കള്‍ രാജ്യാന്തരതലത്തില്‍ അവരുടെ ഏറ്റവും മികച്ച കസ്റ്റമര്‍ സ്ഥാനം നല്‍കിയാണ് അദ്ദേഹത്തെ ആദരിച്ചത്. സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം നഗരത്തില്‍ ലോക നിലവാരത്തില്‍ ഒരു ലക്ഷ്വറി ടൂറിസ്റ്റ് ബസ് അവതരിപ്പിച്ചതും വിക്രമനാണ്. കാര്‍ റെന്റ് സംവിധാനം ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ തുടങ്ങിയതും വിക്രമന്‍ തന്റെ ജയശ്രീ ട്രാവല്‍സിലൂടെയാണ്. ടെക്നോപാര്‍ക്കിന്റെ വളര്‍ച്ചയുടെ ഘട്ടത്തില്‍ വിദേശത്തു നിന്നു വരുന്ന സംരംഭകര്‍ക്കും വിദഗ്ദ്ധര്‍ക്കും ലോക നിലവാരത്തിലുള്ള ആഡംബര വാഹനങ്ങള്‍ കിട്ടിയതും ഈ സംവിധാനത്തിലൂടെയാണ്.

അതിജീവനത്തിനായി പൊരുതുന്നവര്‍ക്ക് മുന്നില്‍ അത്ഭുതമായിരുന്ന കെ.എസ് വിക്രമന്‍. ശരീരത്തിലെ പേശികളുടെ ചലനം നഷ്ടപ്പെടുന്ന മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് എന്ന മാരക രോഗത്തിനടിപ്പെട്ടിട്ടും ബിസിനസില്‍ അസൂയാവഹമായ വിജയങ്ങള്‍ കൈവരിച്ചാണ് വിക്രമന്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങിയത്. കണ്ണുകളുടെ ചലനം മാത്രം ഉപയോഗിച്ച് പ്രതിവര്‍ഷം 50കോടിയുടെ ബിസിനസും കൈകാര്യം ചെയ്തു. തിരുവനന്തപുരത്തെ വിവിന്‍ ലക്ഷുറി സ്യൂട്ട്‌സ്, ജയശ്രീ ട്രാവല്‍സ് ആന്‍ഡ് ടൂര്‍സ് കമ്പനി, അജ്മാനിലെ അല്‍ അലിഫ് പ്രിന്റിങ് പ്രസ് എന്നിവയുടെ മാനേജിങ് ഡയറക്ടറായിരുന്നു വിക്രമന്‍. അവസാന നിമിഷങ്ങളിലും ബിസിനസില്‍ അദ്ദേഹം സജീവമായിരുന്നു. ഭാര്യ: വിനജ. മക്കള്‍: വിജയശ്രീ, ജയശ്രീ, ശ്രീകാന്ത്. മരുമകന്‍: സിജു മാധവന്‍.

1956-ലെ സ്വാതന്ത്ര്യദിനത്തിലാണ് കെ.എസ്. വിക്രമന്റെ ജനനം. സ്‌കൂള്‍ പഠനം കേരളത്തില്‍. നാട്ടില്‍ ജോലി. ഇതിനിടെ വിനജ വിശ്വംഭരനുമായി വിവാഹം. വിജയശ്രീ, ജയശ്രീ, ശ്രീകാന്ത് മൂന്നുമക്കള്‍. 1989-ല്‍ അമ്മാവനൊപ്പം അജ്മാനിലേക്ക് വിമാനം കയറി. അവിടെ അല്‍ അലിഫ് പ്രിന്റിങ് പ്രസ് ആരംഭിച്ചു. അത് വലിയ വിജയമായി. ബിസിനസ് കേരളത്തിലേക്ക് വളര്‍ത്താന്‍ വിക്രമന് അതിയായ ആഗ്രഹമായി. ടൂറിസം മേഖലയിലേക്കായിരുന്നു അടുത്ത ചുവടുവെപ്പ്. രണ്ടായിരത്തില്‍ മകളുടെ പേരില്‍ ജയശ്രീ ട്രാവല്‍സ് ആന്‍ഡ് ടൂര്‍സ് കമ്പനി ആരംഭിച്ചു. ട്രാവല്‍സ് വന്‍ ലാഭമായതോടെ വിവിധ രാജ്യങ്ങളില്‍ ബ്രാഞ്ചുകള്‍ തുടങ്ങി. തിരുവനന്തപുരം, കൊച്ചി, ഡല്‍ഹി, ദുബായ്, അജ്മാന്‍, ചൈന, യു.കെ. എന്നിവിടങ്ങളില്‍ ജയശ്രീ ട്രാവല്‍സിനിപ്പോള്‍ ബ്രാഞ്ചുകളുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category