1 GBP = 93.00 INR                       

BREAKING NEWS

ലക്ഷദ്വീപിലേക്ക് പോകാന്‍ ആലുവ പാലസില്‍ നിന്നും പുറത്തേക്ക് ഇറങ്ങിയ വാഹന വ്യൂഹത്തിന് മുന്നിലേക്ക് ചാടി വീണ് യൂത്ത് കോണ്‍ഗ്രസുകാര്‍; 10 മിനിറ്റോളം വണ്ടി തടഞ്ഞിട്ട് മോദിക്കെതിരെ പ്രതിഷേധ മുദ്രാവാക്യങ്ങള്‍; പൗരത്വ നിയമത്തിലെ പ്രതിഷേധ ചൂട് കേരളത്തില്‍ തിരിച്ചറിഞ്ഞത് മണ്ണിപ്പൂര്‍ ഗവര്‍ണ്ണര്‍; മണ്ണിപ്പൂര്‍ പൗരത്വ നിയമത്തിന് അനുകൂലമെന്ന പ്രതികരണവുമായി നജ്മ ഹെപ്തുള്ളയും

Britishmalayali
പ്രകാശ് ചന്ദ്രശേഖര്‍

കൊച്ചി: മണിപ്പൂര്‍ ഗവര്‍ണര്‍ക്ക് നേരെ ആലുവയില്‍ കരിങ്കൊടി. ലക്ഷദ്വീപിലേക്ക് പോകാനെത്തിയ മണിപ്പൂര്‍ ഗവര്‍ണര്‍ നജ്മ ഹെപ്തുള്ള നേരെയാണ് ഒരുകൂട്ടം യൂത്ത് കോണ്‍ഗ്രസ് , കെ.എസ്.യുപ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്. ആലുവ പാലസില്‍ നിന്നും പുറത്തേക്ക് പോകുകയായിരുന്ന ഗവര്‍ണറുടെ വാഹനവ്യൂഹത്തിന് മുന്നിലെക്ക് യൂത്ത് കോണ്‍ഗ്രസ് നേതാവ് പി.ബി സുനീറിന്റെ നേതൃത്വത്തിലാണ് പ്രതിഷേധ മുദ്യാവാക്യങ്ങളുമായി എടുത്ത് ചാടിയത്. കോണ്‍ഗ്രസിന്റെ മുന്‍ നേതാവാണ് നജ്മ ഹെപ്തുള്ള. പിന്നീട് അവര്‍ ബിജെപിയില്‍ ചേരുകയായിരുന്നു.

10 മിനുറ്റോളം ഗവര്‍ണറുടെ വാഹനം തടഞ്ഞു നിര്‍ത്തി. അപ്രതീക്ഷിതമായത്തിയ പ്രതിഷേധമായതിനാല്‍ കൂടുതല്‍ പൊലീസ് ഉണ്ടായിരുന്നില്ല. അതിനിടെ പൗരത്വ നിയമം നടപ്പാക്കിയത് മൂലം മണിപ്പൂരില്‍ ക്രമസമാധാന പ്രശ്നങ്ങളില്ല. അവിടെ യാതൊരു പ്രശ്നങ്ങളുമില്ല . മണിപൂരില്‍ സര്‍ക്കാര്‍ പൗരത്വ നിമയത്തിന് അനുകൂലമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. പൗരത്വ നിയമത്തെ കുറിച്ച് താന്‍ അഭിപ്രായം പറയേണ്ട ആവശ്യമില്ല എന്നും അവര്‍ കൂട്ടി ച്ചേര്‍ത്തു. പൗരത്വത്ത ബിലിനെതിരെ പ്രതികരിക്കുന്നവരെ തുറുങ്കിലടക്കുന്ന നരേന്ദ്ര മോദി രാജി വക്കണമെന്നും ജാമിയ മിലിയ സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്വം പ്രഖ്യാപിച്ചായിരുന്നു നജ്മാ ഹെപ്തുള്ളയെ തടഞ്ഞവര്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് നേരേ നടന്ന പൊലീസ് അതിക്രമത്തില്‍ കേരളത്തിലും പ്രതിഷേധം നടന്നിരുന്നു. ഡിവൈഎഫ് ഐയുടെ നേതൃത്വത്തില്‍ ഞായറാഴ്ച രാത്രി രാജ്ഭവനിലേയ്ക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. രാത്രി 11.30-ഓടെയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. രാജ്ഭവന് മുന്നില്‍ ബാരിക്കേഡുകള്‍ വെച്ച് പൊലീസ് പ്രതിഷേധ മാര്‍ച്ച് തടഞ്ഞു. എന്നാല്‍ ബാരിക്കേഡുകള്‍ തകര്‍ത്ത് പ്രവര്‍ത്തകര്‍ അകത്തുകടക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. ഇതിനു ശേഷവും പ്രതിഷേധക്കാര്‍ ബാരിക്കേഡിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഡിവൈഎഫ്‌ഐ മാര്‍ച്ചിന് പിന്നാലെ കെ.എസ്.യു. പ്രവര്‍ത്തകരും രാജ്ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്തിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മാര്‍ച്ചിന് നേരേ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ഞായറാഴ്ച അര്‍ധരാത്രിയും തിങ്കളാഴ്ച പുലര്‍ച്ചെയും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. വിദ്യാര്‍ത്ഥി, യുവജന സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചത്. കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, എറണാകുളം എന്നിവിടങ്ങളില്‍ പ്രതിഷേധക്കാര്‍ ട്രെയിന്‍ തടഞ്ഞു. പൗരത്വ നിയമത്തിനെതിരെ തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തലസ്ഥാനത്ത് പ്രതിഷേധ പരിപാടികള്‍ നടക്കുന്നുണ്ട്. സര്‍ക്കാരും പ്രതിപക്ഷവും സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഡല്‍ഹിയിലെ സമരത്തിന്റെ പശ്ചാത്തലത്തിലാണ് കേരളത്തിലും പ്രതിഷേധങ്ങള്‍. ഡല്‍ഹി പൊലീസ് ആസ്ഥാനത്തെ വിദ്യാര്‍ത്ഥികളുടെ ഉപരോധം സമരം അവസാനിപ്പിച്ചിട്ടുണ്ട്. പൊലീസ് പിടികൂടിയ ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളെ വിട്ടയച്ചതോടെയാണ് മണിക്കൂറുകള്‍നീണ്ട ഉപരോധ സമരം അവസാനിപ്പിച്ചത്.

മരംകോച്ചുന്ന തണുപ്പിലും നൂറുകണക്കിന് വിദ്യാര്‍ത്ഥികളും യുവാക്കളുമാണ് ഡല്‍ഹി പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ തടിച്ചുകൂടിയത്. സര്‍വസന്നാഹങ്ങളുമായി പൊലീസും അണിനിരന്നതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയും ഉടലെടുത്തു. എന്നാല്‍ തിങ്കളാഴ്ച പുലര്‍ച്ചെ 3.30 ഓടെ കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥികളെയെല്ലാം വിട്ടയച്ചതായി ഡല്‍ഹി പൊലീസ് പി.ആര്‍.ഒ. എം.എസ്.രണ്‍ധവ അറിയിച്ചു. ഇതോടെയാണ് പൊലീസ് ആസ്ഥാനത്തിന് മുന്നിലെ ഉപരോധം വിദ്യാര്‍ത്ഥികള്‍ അവസാനിപ്പിച്ചത്. ഡല്‍ഹി ജാമിയ മിലിയ, ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികളാണ് പൊലീസ് ആസ്ഥാനത്തെ ഉപരോധ സമരത്തില്‍ അണിനിരന്നത്. ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് നേരേയുണ്ടായ പൊലീസ് അതിക്രമത്തില്‍ ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലര്‍ച്ചെയുമായി രാജ്യവ്യാപകമായി വന്‍പ്രക്ഷോഭങ്ങളാണ് അരങ്ങേറിയത്. രാജ്യത്തെ വിവിധ സര്‍വകലാശാലകളിലും നഗരങ്ങളിലും വിദ്യാര്‍ത്ഥികളും യുവജനങ്ങളും തെരുവിലിറങ്ങി.

ജാമിയ മിലിയ സര്‍വകലാശാലയിലെ പൊലീസ് അതിക്രമത്തിന്റെ വാര്‍ത്തകളും ദൃശ്യങ്ങളും പുറത്തുവന്നതോടെയാണ് പ്രതിഷേധം അണപൊട്ടിയത്. അലിഗഢ് മുസ്ലിം സര്‍വകലാശാല, ബനാറസ് ഹിന്ദു സര്‍വകലാശാല, ഹൈദരാബാദ് മൗലാന ആസാദ് ഉര്‍ദു സര്‍വകലാശാല, ജെ.എന്‍.യു, ജാദവ്പുര്‍ സര്‍വകലാശാല, ബോംബെ ഐഐടി തുടങ്ങിയ കലാലയങ്ങളില്‍ ഞായറാഴ്ച രാത്രി വൈകിയും പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറി. അലിഗഢ് സര്‍വകലാശാലയില്‍ പൊലീസും വിദ്യാര്‍ത്ഥികളും ഏറ്റുമുട്ടി. സംഘര്‍ഷത്തെ തുടര്‍ന്ന് ജനുവരി അഞ്ച് വരെ അലിഗഢ് സര്‍വകലാശാല അടച്ചിട്ടു. 15 വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘര്‍ഷത്തിന് പിന്നാലെ മീററ്റ്, അലിഗഢ്, സഹാറന്‍പുര്‍ എന്നിവടങ്ങളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി.

ജാമിയ മിലിയ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിനിടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. പ്രതിഷേധക്കാര്‍ നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. സംഘര്‍ഷത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്കും പൊലീസുകാര്‍ക്കും പരിക്കേറ്റു. അതേസമയം, ഡല്‍ഹി പൊലീസ് ക്യാമ്പസില്‍ അതിക്രമിച്ചുകയറി ആക്രമണം നടത്തിയെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം.

പൊലീസുകാര്‍ തന്നെ വാഹനങ്ങള്‍ക്ക് തീയിടുന്നതിന്റെ ദൃശ്യങ്ങളും വിദ്യാര്‍ത്ഥികള്‍ പുറത്തുവിട്ടു. പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ത്ഥികളെ ഹോസ്റ്റലിലും ലൈബ്രറിയിലും ശുചിമുറികളിലും വരെ കയറിയാണ് പൊലീസ് മര്‍ദിച്ചതെന്നും ആരോപണമുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category