1 GBP = 94.80 INR                       

BREAKING NEWS

ഇന്ത്യയുടെ ആത്മാവിന് വേണ്ടിയുള്ള പോരാട്ടമാണ് മരിക്കും വരെ പോരാടുക! പൗരത്വ ബില്ലില്‍ കേരളത്തിലും പ്രതിഷേധം; ജാമിയ മിലിയ സര്‍വകലാശാലയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് നേരേ നടന്ന പൊലീസ് അതിക്രമത്തിനെതിരെ രാജ്ഭവനിലേക്ക് അര്‍ദ്ധരാത്രി മാര്‍ച്ച് നടത്തി ഡിവൈഎഫ് ഐയും കെ എസ് യുവും; കരിപ്പൂര്‍ വിമാനത്താവളത്തിലേക്കും മാര്‍ച്ച്; നിയമത്തിനെതിരെ ഇന്ന് പിണറായിയും ചെന്നിത്തലയും കൈകോര്‍ക്കും

Britishmalayali
kz´wteJI³

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് നേരേ നടന്ന പൊലീസ് അതിക്രമത്തില്‍ കേരളത്തിലും പ്രതിഷേധം. ഇന്നലെ രാത്രിയാണ് കേരളത്തില്‍ പ്രതിഷേധങ്ങള്‍ക്ക് തുടക്കമിട്ടത്. പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐയും കെഎസ്യുവും രാജ് ഭവനിലേക്കു രാത്രി നടത്തിയ മാര്‍ച്ചുകളില്‍ സംഘര്‍ഷവും ഉണ്ടായി. അക്രമാസക്തരായ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് പല തവണ ജലപീരങ്കി പ്രയോഗിച്ചു. പൊലീസിനു നേരെ പ്രതിഷേധക്കാര്‍ കൊടി കെട്ടിയ കമ്പുകളും കല്ലുകളും വലിച്ചെറിഞ്ഞു. ഒന്നരമണിക്കൂറോളം നീണ്ട പ്രതിഷേധത്തില്‍ വഴി സംഘര്‍ഷഭരിതമായി.

രാത്രി 11.45നു മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നില്‍ നിന്നാരംഭിച്ച ഡിവൈഎഫ്ഐ മാര്‍ച്ച് രാജ്ഭവനു സമീപം പൊലീസ് തടഞ്ഞു. റോഡിനു കുറുകെ കെട്ടിവച്ച ബാരിക്കേഡുകള്‍ പ്രവര്‍ത്തകര്‍ മറിച്ചിടാന്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറര്‍ എസ്.കെ.സജീ?നഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.കെ.സനോജ്, ജില്ലാ സെക്രട്ടറി വി.കെ.പ്രമോഷ്, പ്രസിഡന്റ് ജി.വിനീത്, ട്രഷറര്‍ വി.അനൂപ് ,പ്രതിന്‍സാജ് കൃഷ്ണ,ഷിജുഖാന്‍ എന്നിവര്‍ പ്രസംഗിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തെ വിവിധ സര്‍വകലാശാലകളില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കു നേരെ നടന്ന പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് കെഎസ്യു അര്‍ധരാത്രി നടത്തിയ രാജ്ഭവന്‍ മാര്‍ച്ച് . രാത്രി പന്ത്രണ്ടരയോടെയാണ് കെഎസ്യു പ്രവര്‍ത്തകര്‍ സംഘടിച്ച് രാജ്ഭവനിലേക്ക് എത്തിയത്. കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്തിന്റെ നേതൃത്വത്തിലാണ് കെഎസ്യു മാര്‍ച്ച് നടത്തിയത്. കെഎസ്യു ജില്ലാ പ്രസിഡന്റ് സെയ്ദാലി, സംസ്ഥാനജനറല്‍ സെക്രട്ടറി ബാഹുല്‍കൃഷ്ണ എന്നിവര്‍ പ്രസംഗിച്ചു.

ഇന്ത്യയുടെ ആത്മാവിന് വേണ്ടിയുള്ള പോരാട്ടമാണ് മരിക്കും വരെ പോരാടുക എന്ന മു്ദ്രാവാക്യമാണ് കേരളത്തിലും ഉയരുന്നത്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ഞായറാഴ്ച അര്‍ധരാത്രിയും തിങ്കളാഴ്ച പുലര്‍ച്ചെയും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. വിദ്യാര്‍ത്ഥി,യുവജന സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചത്. കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, എറണാകുളം എന്നിവിടങ്ങളില്‍ പ്രതിഷേധക്കാര്‍ ട്രെയിന്‍ തടഞ്ഞു. കരിപ്പൂര്‍ വിമാനത്താവളത്തിലേക്കും യുഡിഎഫ് മാര്‍ച്ച് നടത്തി. പൗരത്വ നിയമത്തിനെതിരെ തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തലസ്ഥാനത്ത് പ്രതിഷേധ പരിപാടികള്‍ നടക്കുന്നുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ഇന്ന് 10നു നടക്കുന്ന സംയുക്ത സത്യഗ്രഹ സമരത്തിനു ശേഷം യുഡിഎഫും എല്‍ഡിഎഫും സ്വന്തം നിലയ്ക്കുള്ള പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകും. നിയമത്തിനെതിരെ കേരളം ഒറ്റക്കെട്ടാണെന്ന സന്ദേശം നല്‍കാന്‍ മാത്രമാകും ഇന്നത്തെ പൊതുവേദി ഉപയോഗിക്കുക.

യോജിച്ച സമരത്തിനെതിരെ യുഡിഎഫിലും കോണ്‍ഗ്രസിലും ഭിന്നാഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭയില്‍ പ്രാതിനിധ്യമുള്ള കക്ഷിനേതാക്കളും സമരത്തില്‍ പങ്കെടുക്കാനാണു തീരുമാനിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ യുഡിഎഫിലും എല്‍ഡിഎഫിലുമുള്ള നിയമസഭാ പ്രാതിനിധ്യമില്ലാത്ത ചെറുകക്ഷികള്‍ക്കു സാങ്കേതികമായി സമരത്തിനു ക്ഷണമില്ല. ആതിനിടെ പൗരത്വ ഭേദഗതി നിയമത്തിലൂടെ മതനിരപേക്ഷ ഇന്ത്യയെ കശാപ്പു ചെയ്യുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നു. സാമ്പത്തിക പ്രതിസന്ധികള്‍ അതിജീവിക്കാന്‍ കഴിയാതെ നിന്ന ഘട്ടങ്ങളിലെല്ലാം വംശീയ വിദ്വേഷം പടര്‍ത്തിയും ജനവിഭാഗങ്ങളെ അടിച്ചമര്‍ത്തിയുമാണു സംഘപരിവാര്‍ നിലകൊണ്ടത്.

ആ ഫാഷിസ്റ്റ് പാരമ്പര്യം തുടരാന്‍ ശ്രമിക്കുമ്പോള്‍ അതിനെതിരായ കേരളത്തിന്റെ ഉറച്ച ശബ്ദമാണ് ഇന്നു നടത്തുന്ന സംയുക്ത സത്യഗ്രഹമെന്നും മുഖ്യമന്ത്രി പറഞ്ഞു. അടുത്ത പൊതുതിരഞ്ഞെടുപ്പിനു മുന്‍പ് പൗരത്വ പട്ടിക പുതുക്കുകയാണു ബില്ലിന്റെ രാഷ്ട്രീയ ഉദ്ദേശ്യമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പരസ്യമായി സൂചിപ്പിച്ചു കഴിഞ്ഞു. രാജ്യത്തു ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ സാന്നിധ്യം കുറയ്ക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ളതാണ് ഈ നീക്കങ്ങള്‍. ഈ നിയമത്തിന്റെ പ്രത്യാഘാതം ചെറുതാകില്ല. ശ്രീലങ്കയിലെ തമിഴ് വംശജരെയും മ്യാന്മറിലെ രോഹിന്‍ഗ്യകളെയും പോലെ വലിയ ജനവിഭാഗത്തെ രാജ്യമില്ലാത്തവരാക്കി മാറ്റുന്നതാണ് അത്. മതനിരപേക്ഷമായ ഒരു രാജ്യത്തു പൗരത്വത്തിനു മതം മാനദണ്ഡമാക്കുന്നുവെന്ന ഉത്കണ്ഠയാണു കേരളം ലോകത്തോടു പങ്കുവയ്ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

രണ്ടാം രാഷ്ട്രവിഭജനം പ്രതിരോധിക്കാന്‍ രണ്ടാം സ്വാതന്ത്ര്യ സമരം തന്നെ വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നു. രാഷ്ട്രത്തിന്റെ അതിജീവനത്തിനായി അസാധാരണ കൂട്ടായ്മകളും സമരരീതികളും ആവശ്യമായി വരും എന്നതുകൊണ്ടാണു സംസ്ഥാന സര്‍ക്കാരിനൊപ്പം സമരത്തിനു പ്രതിപക്ഷം തയാറായതെന്നും രമേശ് പറഞ്ഞു. ഏതെങ്കിലും മതവിഭാഗത്തിനു വേണ്ടി നടത്തുന്ന സമരമല്ല, മറിച്ച് എല്ലാ ഇന്ത്യക്കാര്‍ക്കും വേണ്ടിയുള്ള സമരമാണിതെന്നും അദ്ദേഹം പറഞ്ഞു. പൗരത്വഭേദഗതി നിയമം ഇന്ത്യ എന്ന ആശയത്തിനെതിരെയുള്ള വെല്ലുവിളിയാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെയും അതു റദ്ദാക്കുന്നു. നമ്മുടെ സാഹോദര്യ ബോധത്തിലേക്കു മതവിദ്വേഷത്തിന്റെ വിഷം കലര്‍ത്തുന്നു. രാജ്യത്തെ ഏകാധിപത്യത്തിലേക്കു കൊണ്ടുപോകാനായി ആദ്യം തകര്‍ക്കുന്നതു മതനിരപേക്ഷ സംവിധാനത്തെയാണ്. സംഘപരിവാറിന്റെ പ്രഥമവും പ്രധാനവുമായ ലക്ഷ്യവും അതാണ്. ഇന്ത്യ എന്ന ആശയത്തെ സംരക്ഷിക്കാന്‍ എല്ലാവരും ഒന്നിക്കണമെന്ന സന്ദേശമാണു ഡല്‍ഹിയിലെ രാംലീല മൈതാനത്തു കണ്ടത്. ഈ കാലഘട്ടത്തില്‍ ഉയര്‍ത്തേണ്ട നിലപാടാണു താന്‍ സവര്‍ക്കറല്ല, ഗാന്ധിയാണ് എന്ന രാഹുല്‍ ഗാന്ധിയുടെ വാക്കുകളെന്നും രമേശ് പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചിട്ടുണ്ട്. 'നിയമം ഏതെങ്കിലും സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ല. ആര്‍ക്കും ആശങ്ക വേണ്ട. കേരളത്തില്‍ ഇതു നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെക്കുറിച്ച് അഭിപ്രായം പറയേണ്ടതു രാഷ്ട്രീയക്കാരാണ്. ഭരണഘടന അനുസരിച്ച് കേന്ദ്രനിയമം പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന് ഗവര്‍ണ്ണര്‍ വ്യക്തമാക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category