1 GBP = 93.00 INR                       

BREAKING NEWS

നാടണയാനാവാതെ സങ്കടങ്ങളുടെ ലോകത്തു നിന്നും ജയ യാത്രയായി; കുടുംബത്തിന് വേണ്ടി 14 വര്‍ഷം മുമ്പ് വിദേശത്തേക്ക് ജോലി തേടി പോയ ജയയ്ക്ക് ഇസ്രയേലിന്റെ മണ്ണില്‍ അന്ത്യം

Britishmalayali
kz´wteJI³

കൊട്ടാരക്കര: നാടണയാനാവാതെ സങ്കടങ്ങളുടെ ലോകത്തു നിന്നും ജയ യാത്രയായി. ഭര്‍ത്താവിനെയും മക്കളെയും അവസാനമായി ഒരു വട്ടം കാണാനാവാതെയാണ് ജയ ഇസ്രയേലിന്റെ മണ്ണില്‍ പൊലിഞ്ഞു പോയത്. 14 വര്‍ഷം മുമ്പാണ് ജയ തന്റെ പ്രിയപ്പെട്ടവരെ അവസാനമായി കണ്ടത്. കുടുംബത്തിന്റെ സാമ്പത്തിക പരാധീനതകള്‍ മൂലമാണ് കൊട്ടാരക്കര പള്ളിക്കല്‍ കൂനംകാല ജയ വിജയരാജന്‍ (53) ഇസ്രയേലിലേക്ക് ജോലി തേടി പോയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ജയ ഇസ്രയേലില്‍ ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചതായാണു വീട്ടുകാര്‍ക്കു ലഭിച്ച വിവരം.

വിദേശത്തു ജോലി ചെയ്യുകയായിരുന്ന ഭര്‍ത്താവ് വിജയരാജന്‍ പക്ഷാഘാതം വന്നതോടെയാണ് ജയയുടെ ജീവിതം താറുമാറായത്. 20 വര്‍ഷം മുമ്പാണ് വിജയരാജന്‍ പക്ഷാഘാതത്തെ തുടര്‍ന്ന് വിദേശത്തെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയത്. ഇതോടെ വീട്ടില്‍ സാമ്പത്തിക ബുദ്ധിമുട്ടുകളേറി. ജയക്ക് ജോലി അത്യാവശ്യമായി വന്നു. ഇതോടെ 14 വര്‍ഷം മുന്‍പു ജയ ഇസ്രയേലിലെ ഒരു നഴ്സറി സ്‌കൂളില്‍ കെയര്‍ ടേക്കറായി ജോലിയില്‍ പ്രവേശിച്ചു.

ഭര്‍ത്താവിന്റെ ചികിത്സ നടന്നെങ്കിലും പിന്നീടു ജയക്ക് നാട്ടിലേക്കു വരാന്‍ കഴിഞ്ഞിരുന്നില്ല. ഒരു വര്‍ഷം മുന്‍പു വീട്ടിലേക്കു ഫോണ്‍ ചെയ്താണു ജയ വര്‍ഷങ്ങളായി താന്‍ അസുഖ ബാധിതയാണെന്ന വിവരം അറിയിക്കുന്നത്. വൃക്ക സംബന്ധ രോഗവും സാമ്പത്തിക ബുദ്ധിമുട്ടുകളും വീട്ടിലറിയിച്ചപ്പോള്‍ മടങ്ങിവരാനും നാട്ടില്‍ ചികിത്സ നടത്താമെന്നും ഭര്‍ത്താവ് പറഞ്ഞെങ്കിലും ജയ മടങ്ങി വന്നില്ല.

മൂന്നര മാസം മുന്‍പു പള്ളിക്കലെ വീട്ടിലേക്കു വീണ്ടും ജയയുടെ ഫോണെത്തി. രോഗം കൂടിയതിനെ തുടര്‍ന്നു മാസങ്ങളായി ആശുപത്രിയിലാണെന്നാണ് അന്നവര്‍ പറഞ്ഞത്. മൂന്നര ലക്ഷം രൂപ ചികിത്സാ സംബന്ധമായ ആവശ്യങ്ങള്‍ക്കു വേണമായിരുന്നു. താമസിച്ചിരുന്ന വസ്തു പണയപ്പെടുത്തി ജയയുടെ ചികിത്സയ്ക്കായി വീട്ടുകാര്‍ പണം അയച്ചു നല്‍കിയെങ്കിലും ജയയുടെ ജീവന്‍ പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞില്ല.

വെള്ളിയാഴ്ച വൈകിട്ടു 3 മണിയോടെയാണു ജയ മരിച്ചത്. കേന്ദ്രമന്ത്രി വി.മുരളീധരന്‍, കൊടിക്കുന്നില്‍ സുരേഷ് എംപി എന്നിവര്‍ ഇടപെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. വെളിയം പടിഞ്ഞാറ്റിന്‍കര പാറവിള പുത്തന്‍വീട്ടില്‍ പരേതരായ ദേവദാസന്റെയും ദേവകിയുടെയും മകളാണ് ജയ. മക്കള്‍: അബു, ആര്യ. മരുമകള്‍: ശരണ്യ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category