1 GBP = 94.20 INR                       

BREAKING NEWS

കാറും ലോറിയും കൂട്ടിയിടിച്ച് പൊളിഞ്ഞത് വെള്ളമുണ്ടയിലെ രണ്ട് യുവ സഹോദരങ്ങളുടെ ജീവന്‍; ഇരുമ്പനത്ത് ടാങ്കര്‍ ലോറി എടുത്തത് വീട്ടമ്മയുടെയും അമ്മായി അമ്മയുടെയും ജീവന്‍; ആലപ്പുഴയില്‍ ലോറിക്കും വാനിനും ഇടയില്‍ കുടുങ്ങി മരണത്തിലേക്ക് നടന്നത് പ്രതിശ്രുതവരനായ യുവാവും അച്ഛനും: കനത്ത പിഴയുമായി പൊലീസ് രംഗത്ത് എത്തിയിട്ടും നാടു മുഴുവന്‍ ചോരക്കളമായി മാറുന്നത് ഇങ്ങനെ

Britishmalayali
kz´wteJI³

തിരുവനന്തപുരം: വാഹന നിയമങ്ങള്‍ തെറ്റിക്കുന്നവര്‍ക്ക് കനത്ത പിഴയുമായി പൊലീസ് രംഗത്ത് എത്തിയിട്ടും കേരളം ചോരക്കളമായി മാറുന്നു. ദിവസം തോറും കേരളത്തിന്റെ അങ്ങോളം ഇങ്ങോളം ഉണ്ടാകുന്ന വാഹനാപകടങ്ങളില്‍ നിരവധി ജീവനുകളാണ് റോഡില്‍ പൊലിയുന്നത്. ഇന്നലെ കാറും ലോറിയും കൂട്ടിയിടിച്ച് വെള്ളമുണ്ടയില്‍ സഹോദരങ്ങള്‍ മരിച്ചു. ഇരുമ്പനത്ത് ടാങ്കര്‍ ലോറി എടുത്തത് വീട്ടമ്മയുടെയും അമ്മായി അമ്മയുടെയും ജീവനാണ്. ആലപ്പുഴയില്‍ ലോറിക്കും വാനിനും ഇടയില്‍ കുടുങ്ങി മരണത്തിലേക്ക് നടന്നത് പ്രതിശ്രുതവരനായ യുവാവും അച്ഛനുമായിരുന്നു. ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തതാണ് ഈ മരണങ്ങള്‍. ഇത്തരം വേറെയും പല അപകടങ്ങളിലും രണ്ട് പേരെങ്കിലും മരിക്കുന്നതുകൊണ്ടാണ് ലോക്കല്‍ വിട്ട് വാര്‍ത്ത വരുന്നത്.

താമരശ്ശേരിയില്‍ ദേശീയപാതയില്‍ പെരുമ്പള്ളിയില്‍ കാറും ടിപ്പറും കൂട്ടിയിടിച്ച് കാറില്‍ യാത്ര ചെയ്തിരുന്ന രണ്ട് സഹോദരങ്ങള്‍ മരിച്ചു. വയനാട് വെള്ളമുണ്ട പുളിഞ്ഞാല്‍ വല്ലാട്ട് ജോസ്മേരി ദമ്പതികളുടെ മക്കളായ ജിനില്‍ ജോസ് (35), ജിനീഷ് ജോസ് (26) എന്നിവരാണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ നാലോടെയാണു അപകടം. ഇവരുടെ മറ്റൊരു സഹോദരന്‍ ജിനൂപിന്റെ വിവാഹ നിശ്ചയമായിരുന്നു ഇന്നലെ.

ചടങ്ങില്‍ പങ്കെടുക്കാനായി എറണാകുളത്തെ ജോലി സ്ഥലത്ത് നിന്നു വീട്ടിലേക്ക് വരികയായിരുന്നു ഇരുവരും. വയനാട് ഭാഗത്തു നിന്നു വരികയായിരുന്ന ടിപ്പറുമായി കൂട്ടിയിടിച്ച് കാര്‍ മതിലിടിച്ച് മറിയുകയായിരുന്നു. വിദേശത്ത് നഴ്സായിരുന്ന ജിനില്‍ അവധിക്കു നാട്ടിലെത്തിയതായിരുന്നു. ഭാര്യ: വിനീത(നഴ്സ്). ജിനീഷ് സ്വകാര്യ കാര്‍ കമ്പനിയില്‍ ഇലക്ട്രീഷ്യനായിരുന്നു. സംസ്‌കാരം ഇന്ന് 3ന് പുളിഞ്ഞാല്‍ ക്രിസ്തുരാജാ പള്ളിയില്‍.

ഇരുമ്പനത്ത് ടാങ്കര്‍ ലോറി എടുത്തത് വീട്ടമ്മയുടെയും അമ്മായി അമ്മയുടെയും ജീവന്‍
ഇരുമ്പനം: കൊച്ചിയില്‍ സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ കാര്‍ ടാങ്കര്‍ ലോറിയില്‍ ഇടിച്ച് കാര്‍ യാത്രികരായ വീട്ടമ്മയും ഭര്‍തൃമാതാവും മരിച്ചു. മറൈന്‍ ഡ്രൈവ് ഫെഡറല്‍ ബാങ്ക് റീജനല്‍ മാനേജര്‍ തൊടുപുഴ ഇടവെട്ടി പുത്തനറയില്‍ അസീസിന്റെ ഭാര്യ ഷൈല (48), ഭര്‍തൃ മാതാവ് ബല്‍ക്കീസ് (74) എന്നിവരാണ് മരിച്ചത്. കാറോടിച്ച അസീസിനെ പരുക്കുകളോടെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ ഉച്ചയ്ക്ക് 1.30നാണ് അപകടം. കാര്‍ ടാങ്കര്‍ ലോറിയുമായി ഇടിക്കുക ആയിരുന്നു. ഇരുമ്പനം ഭാഗത്തു നിന്നു കാക്കനാട് ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനിയില്‍ നിന്ന് ഇന്ധനം നിറച്ച് കൊല്ലം ഭാഗത്തേക്കു പോകുകയായിരുന്ന ടാങ്കറുമായി ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഉടന്‍ നാട്ടുകാരും പൊലീസും ചേര്‍ന്ന് പരുക്കേറ്റവരെ ആംബുലന്‍സില്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഫെഡറല്‍ ബാങ്ക് മറൈന്‍ഡ്രൈവ് ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റം കിട്ടിയ അസീസ് വീട്ടുസാധനങ്ങളുമായി എറണാകുളത്തെ പുതിയ വീട്ടിലേക്ക് വരുമ്പോഴാണ് അപകടം. ഭാര്യ മരിച്ച ഷൈല. അസീസിന്റെ മക്കള്‍: സഫ്ന (ഫെഡറല്‍ ബാങ്ക്, അഞ്ചല്‍), ആഷിക് (നെതര്‍ലന്‍ഡ്സ്). മരുമകന്‍: അംജത് (റിലയന്‍സ്, തിരുവനന്തപുരം).പരേതനായ മുഹമ്മദിന്റെ ഭാര്യയാണ് മരിച്ച ബല്‍ക്കീസ്. ബല്‍ക്കീസിന്റെ മറ്റു മക്കള്‍: കാസിം, ലൈല (റെയ്കോ, തൊടുപുഴ). മറ്റു മരുമക്കള്‍: മൂസ മുണ്ടയ്ക്കല്‍ (റിട്ട. കെഎസ്ആര്‍ടിസി, തൊടുപുഴ ), താഹിറ.

ആലപ്പുഴയില്‍ ലോറിക്കും വാനിനും ഇടയില്‍ കുടുങ്ങി മരണത്തിലേക്ക് നടന്നത് പ്രതിശ്രുതവരനായ യുവാവും അച്ഛനും
ആലപ്പുഴ: ആലപ്പുഴയില്‍ ലോറിക്കും വാനിനും ഇടയില്‍ കുടുങ്ങി പ്രതിശ്രുത വരനും അച്ഛനും മരിച്ചു. വാടയ്ക്കല്‍ നിലവീട്ടില്‍ വെളിയില്‍ കെ.ബാബു (61), മകന്‍ അജിത് ബാബു (28) എന്നിവരാണ് മരിച്ചത്. റോഡില്‍ പൂച്ചയെ കണ്ട് പെട്ടെന്നു നിര്‍ത്തിയ ലോറിക്കു പിന്നില്‍ ഇടിച്ചു നിന്ന ബൈക്കിലേക്ക് വാന്‍ ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. ദേശീയപാതയില്‍ കളപ്പുര ജംക്ഷനു സമീപം ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം.

റോഡിലേക്കു ചാടിയ പൂച്ചയെ രക്ഷിക്കാന്‍ മുന്നില്‍ പോയ ലോറി ഡ്രൈവര്‍ പെട്ടെന്നു ബ്രേക്ക് ചവിട്ടുകയായിരുന്നു. അജിത് ഓടിച്ചിരുന്ന ബൈക്ക് ലോറിയില്‍ ഇടിച്ചു. തൊട്ടുപിന്നാലെ വന്ന വാന്‍ ബൈക്കിനു പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ലോറിക്കും വാനിനും ഇടയില്‍ അജിത്തും ബാബുവും ഞെരുങ്ങി. തുടര്‍ന്ന് ബൈക്ക് തെന്നി ലോറിക്കടിയിലേക്കു വീണു.

അപകടത്തില്‍ അജിത്തിന്റെ നെഞ്ചും ബാബുവിന്റെ തലയുടെ പിന്‍വശം പൂര്‍ണമായും തകര്‍ന്നു. ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അജിത് ആശുപത്രിയിലേക്കുള്ള വഴിയിലും ബാബു ആശുപത്രിയിലെത്തിയ ശേഷവുമാണു മരിച്ചത്. അജിത്തുമായി വിവാഹം ഉറപ്പിച്ച പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോവുകയാരുന്നു ഇരുവരും എന്ന് പൊലീസ് പറഞ്ഞു. തിരുവനന്തപുരം ടെക്നോപാര്‍ക്കിലാണ് അജിത് ജോലി ചെയ്യുന്നത്.

ബാബു തൃശൂരിലുള്ള ഓയില്‍ കമ്പനിയിലെ ജീവനക്കാരനാണ്. ബാബുവിന്റെ ഭാര്യ ഉഷാകുമാരി. ഇളയ മകന്‍ അരുണ്‍ ബാബു. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം നാളെ ബന്ധുക്കള്‍ക്കു വിട്ടു നല്‍കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category