1 GBP = 97.40 INR                       

BREAKING NEWS

മൂന്നിലൊന്ന് മന്ത്രിമാരെയും ഫെബ്രുവരിയില്‍ മാറ്റിനിയമിക്കും; യുകെ ബേയും ഹോം ഓഫീസും രണ്ടാകുമ്പോള്‍ ഇമിഗ്രേഷന്‍ കാര്യങ്ങള്‍ക്ക് മാത്രം പുതിയ വകുപ്പ്; എന്‍എച്ച്എസിനു ഫണ്ട് ഉറപ്പിക്കാന്‍ പ്രത്യേക നിയമം നിര്‍മിക്കും; അടുത്ത രണ്ടുതവണ കൂടിയെങ്കിലും ബ്രിട്ടനെ നയിക്കാന്‍ ബോറിസ് ജോണ്‍സണ്‍ ഒരുക്കുന്ന പദ്ധതികള്‍ ഇങ്ങനെ

Britishmalayali
kz´wteJI³

ണ്ടാംവട്ടം പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുമ്പോള്‍ ബോറിസ് ജോണ്‍സണിന്റെ ലക്ഷ്യം ബ്രെക്‌സിറ്റ് നടപ്പാക്കുക മാത്രമാണെന്ന് കരുതിയെങ്കില്‍ തെറ്റി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് അടുത്ത രണ്ടു ഭരണകാലയളവെങ്കിലും ബ്രിട്ടനില്‍ അധികാരമുറപ്പിക്കുകയെന്ന ദീര്‍ഘകാല പദ്ധതിയാണ് ബോറിസ് മനസ്സില്‍ക്കാണുന്നത്. ഓരോചുവടും ടോറികള്‍ക്ക ബ്രി്ട്ടീഷ് ഹൃദയത്തില്‍ കൂടുതല്‍ ആഴത്തില്‍ ഇടം നല്‍കുന്നതായിരിക്കണമെന്ന് ബോറിസ് ആഗ്രഹിക്കുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷങ്ങളിലൊന്ന് സ്വന്തമാക്കി അധികാരത്തിലേറിയ ബോറിസ്, തന്റെ സ്ഥാനം മാര്‍ഗരറ്റ് താച്ചറിനൊപ്പമോ അതിനും മുകളിലോ ആയിരിക്കണമെന്നും ആഗ്രഹിക്കുന്നുണ്ട്.

മൂന്നരവര്‍ഷം മുമ്പ് ഹിതപരിശോധനയിലൂടെ ബ്രിട്ടീഷ് ജനത യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുപോകാന്‍ തീരുമാനിച്ചത് അതിര്‍ത്തികള്‍ കൂടുതല്‍ കാവലുള്ളതാക്കുകയെന്ന ലക്ഷ്യത്തോടെയാണ്. അതിര്‍ത്തികളില്‍കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്ന നിയമനിര്‍മാണങ്ങള്‍ക്കായിരിക്കും ബോറിസ് മുന്‍തൂക്കം നല്‍കുക. പ്രതിസന്ധിയിലായ എന്‍എച്ച്എസിനെ കരകയറ്റുകയെന്ന വലിയ ദൗത്യവും അദ്ദേഹത്തിന് മുന്നിലുണ്ട്. ജീവനക്കാരുടെ ക്ഷാമം മുതല്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ എന്‍എച്ചഎസ് നേരിടുന്നുണ്ട്. രാജ്യത്തുനിന്ന് വിഘടിച്ചുപോകാനാഗ്രഹിക്കുന്ന സ്‌കോട്ട്‌ലന്‍ഡ് പോലുള്ള ഭാഗങ്ങളെ ചേര്‍ത്തുനിര്‍ത്തുകയും പ്രധാന ലക്ഷ്യമാണ്.

പുതിയതായി തിരഞ്ഞെടുക്കപ്പെട്ട 109 ടോറി എംപിമാരെ ഇന്ന് വെസ്റ്റ്മിന്‍സ്റ്ററില്‍ അഭിസംബോധന ചെയ്യുമ്പോള്‍ വോട്ടര്‍മാരുടെ ഈ ആശങ്കകളായിരിക്കും ബോറിസ് മുന്നോട്ടുവെക്കുക. തുടര്‍ച്ചയായി അഞ്ചുതവണ അധികാരത്തിലേറുകയെന്ന റെക്കോഡും ബോറിസ് ലക്ഷ്യമിടുന്നുണ്ട്. അതിനര്‍ഥം, 2024-ലെ പൊതുതിരഞ്ഞെടുപ്പിലും വിജയിക്കുകയെന്നതാണ്. ബ്രിട്ടീഷ് ചരിത്രത്തില്‍ രണ്ട് ദശാബ്ദങ്ങള്‍നീണ്ട ഭരണത്തിനാണ് ബോറിസ് അടിത്തറയൊരുക്കുന്നത്. മന്ത്രിസഭയ്ക്ക് രൂപം കൊടുക്കുമ്പോഴും അക്കാര്യങ്ങള്‍ അദ്ദേഹം ഉറപ്പുവരുത്തും.

വിമതപക്ഷത്തുചേര്‍ന്ന് പുറത്തായ ഏതാനും പേരുടെ സ്ഥാനങ്ങള്‍ നികത്തുന്നതിനപ്പുറം ബോറിസിന്റെ മന്ത്രിസഭയില്‍ കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ല. കള്‍ച്ചറല്‍ സെക്രട്ടറി നിക്കി മോര്‍ഗന്റെയും വെല്‍ഷ് സെക്രട്ടറി അലണ്‍ കെയ്ന്‍സിന്റെയും പകരക്കാരെ ഇന്ന് പ്രഖ്യാപിച്ചേക്കും. നിലവിലുള്ള മന്ത്രിസഭയുമായി മുന്നോട്ടുപോകുന്ന ബോറിസ്, ഫെബ്രുവരിയിലാകും പുനഃസംഘടന നടത്തുക. നിലവിലുള്ള മന്ത്രിസഭയിലെ മൂന്നിലൊന്ന് അംഗങ്ങളെയെങ്കിലും മാറ്റി കാര്യമായ പുനഃംഘടന നടത്തുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ഹോം ഓഫീസ് വകുപ്പിനെ വിഭജിക്കുന്നതുള്‍പ്പെടെ കാര്യമായ ഭരണപരിഷ്‌കാരങ്ങള്‍ ബോറിസിന്റെ മനസ്സിലുണ്ട്.

ഹോം ഓഫീസിനെ വിഭജിച്ച് ബോര്‍ഡേഴ്‌സ് ആന്‍ഡ് ഇമിഗ്രേഷന്‍ എന്ന പുതിയ വകുപ്പ് കൊണ്ടുവരികയാണ് ലക്ഷ്യം. കുടിയേറ്റം കാര്യക്ഷമമായി നിയനന്ത്രിക്കണമെങ്കില്‍ അതിനുമാത്രമായി പ്രത്യേക വകുപ്പ് വേണമെന്ന് ബോറിസ് കരുതുന്നു. ഓസ്‌ട്രേലിയന്‍ മാതൃകയില്‍ പോയിന്റ് അടിസ്ഥാനപ്പെടുത്തിയുള്ള കുടിയേറ്റനിയമം കൊണ്ടുവരാനാണ് ബോറിസ് ശ്രമിക്കുന്നത്. അതിനായി പ്രത്യേക വകുപ്പും കൂടുതല്‍ കര്‍ശനമായ അധികാരങ്ങളും വേണം. ഹോം ഓഫീസിന്റെ ചുമതല നാട്ടിലെ ക്രമസമാധാനം ഉറപ്പിക്കുന്നതില്‍ ഒതുങ്ങും. രാജ്യത്ത് കുറ്റകൃത്യങ്ങളേറുന്നതിനാല്‍ അതുനിയന്ത്രിക്കുന്നതിനും കൂടുതല്‍ ജാഗ്രത വേണമെന്ന് ബോറിസ് കരുതുന്നു.

ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവുകളെ ആദ്യമായി വിജയിപ്പിച്ച പല മേഖലകളുമുണ്ട്. ഏറെക്കാലമായി അവവഗണിക്കപ്പെട്ടുകിടന്ന ഇത്തരം മേഖലകളുടെ പുനരുദ്ധാരണത്തിനായി 100 ബില്യണ്‍ പൗണ്ടിന്റെ അടിസ്ഥാന വികസന പദ്ധതിയും ബോറിസ് വിഭാവനം ചെയ്യുന്നു. മിഡ്‌ലന്‍സും നോര്‍ത്തും പോലുള്ള മേഖലകള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും വികസനമെത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ബോറിസ് പറഞ്ഞു. എന്‍എച്ച്എസിന്റെ വികസനത്തിനായി 34 ബില്യണ്‍ പൗണ്ട് കൂടുതലായി നിക്ഷേപിക്കുമെന്ന് ബോറിസ് പ്രഖ്യാപിച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category