1 GBP = 97.40 INR                       

BREAKING NEWS

ബ്രിട്ടനിലും ഒരു രമ്യ ഹരിദാസ്; 80,000 പൗണ്ട് ശമ്പളത്തില്‍ 35,000 പൗണ്ട് മാത്രമെടുത്തശേഷം ബാക്കി മണ്ഡലത്തില്‍ പാവങ്ങള്‍ക്ക് കൊടുക്കുമെന്ന് നോട്ടിങ്ങാമിലെ 23-കാരിയായ ലേബര്‍ എംപി; കയ്യടിയോടെ ബ്രിട്ടന്‍

Britishmalayali
kz´wteJI³

രാഷ്ട്രീയത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നത് ചെറുപ്പക്കാരാണ് ആലത്തൂരെന്ന ഇടതുകോട്ടയില്‍ യു.ഡി.എഫിന് അമ്പരപ്പിക്കുന്ന വിജയം നേടിക്കൊടുത്ത രമ്യ ഹരിദാസിനെപ്പോലുള്ളവര്‍ ബ്രിട്ടനിലുമുണ്ട്. ഇത്തവണത്തെ തിരഞ്ഞെടുപ്പിലൂടെ, ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ എംപിയായി മാറിയ നദിയ വിറ്റോം എന്ന 23-കാരി അതിനുദാഹരണമാണ്. രാജ്യത്താകെ ടോറി അനുകൂല തരംഗമുണ്ടായപ്പോഴും, നോട്ടിങ്ങാം ഈസ്റ്റില്‍നിന്ന് നദിയ ലേബര്‍ ടിക്കറ്റില്‍ വിജയം നേടി. തന്നെ ജയിപ്പിച്ച മണ്ഡലത്തിലെ പാവപ്പെട്ട വോട്ടര്‍മാര്‍ക്ക് അതിനുള്ള പ്രതിഫലം നല്‍കാനൊരുങ്ങുകയാണ് നദിയ.

പാര്‍ലമെന്റംഗമെന്ന നിലയില്‍ തനിക്ക് ലഭിക്കുന്ന 80,000 പൗണ്ട് ശമ്പളത്തില്‍ നികുതി കഴിച്ച് 35,000 പൗണ്ടുമാത്രം സ്വന്തം ആവശ്യങ്ങള്‍ക്കായെടുത്ത് ബാക്കി മണ്ഡലത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്ന് നദിയ പ്രഖ്യാപിച്ചു. കഴിഞ്ഞയാഴ്ച മാത്രമാണ് നദിയ നോട്ടിങ്ങാം ഈസ്റ്റില്‍ സ്ഥാനാര്‍ഥിയായി എത്തുന്നത്. മുന്‍ ഷാഡോ ചാന്‍സലര്‍ കൂടിയായ ക്രിസ് ലെസ്ലിയാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്. ചെയ്ഞ്ച് യുകെ പാര്‍ട്ടിയില്‍ ചേര്‍ന്ന് ക്രിസ് ലെസ്ലി മണ്ഡലം വിട്ടതോടെയാണ് നദിയക്ക് നറുക്കുവീണത്.

2010 മുതല്‍ നോട്ടിങ്ങാം ഈസ്റ്റ് മണ്ഡലത്തെ പ്രതിനീധികരിക്കുന്നത് ലെസ്ലിയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അനായാസം വിജയം നേടിയ ലെസ്ലി, ഇക്കുറി 1447 വോട്ടുകളോടെ നാലാം സ്ഥാനത്തായിപ്പോയി. എന്നാല്‍, ചുറുചുറുക്കോടെ വോട്ടര്‍മാരെ അഭിമുഖീകരിച്ച നദിയക്ക് ആദ്യ ഊഴത്തില്‍ത്തന്നെ 17,000 വോട്ടുകള്‍ നേടി മണ്ഡലത്തിന്റെ എംപിയുമായി.

നികുതിയുള്‍പ്പെടെ 79,468 പൗണ്ടാണ് എംപിമാരുടെ ശ്മ്പളം. താന്‍ മുഴുവന്‍ ശമ്പളവും എടുക്കില്ലെന്ന് പ്രഖ്യാപനമാണ് വിജയിച്ചശേഷം നദിയ ആദ്യമായി നടത്തിയത്. പൊതുമേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളവര്‍ധന നടപ്പായശേഷമേ തന്റെ ശമ്പളം മുഴുവനായും താനെടുക്കുകയുള്ളൂവെന്ന് നദിയ പ്രഖ്യാപിച്ചു. ജീവകാരുണ്യപ്രവര്‍ത്തനം നടത്തി പേരെടുക്കുകയോ എംപിമാര്‍ക്ക് അത്രയും ശമ്പളമില്ലെന്ന് കാണിക്കുകയോ അല്ല തന്റെ ലക്ഷ്യമെന്ന് അവര്‍ പറഞ്ഞു. അധ്യാപകര്‍, നഴ്‌സുമാര്‍, അഗ്നിരക്ഷാ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ക്കും അതുപോലെ ഉയര്‍ന്ന ശമ്പളം വേണമെന്ന് ചൂണ്ടിക്കാണിക്കുകയാണ് താന്‍ ഇതിലൂടെ ചെയ്യുന്നതെന്നും നദിയ പറഞ്ഞു.

ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വികളിലൊന്ന് നേരിട്ട ലേബര്‍ പാര്‍ട്ടിക്ക് പ്രതീക്ഷ പകരുന്ന ഏതാനും യുവനേതാക്കളിലൊരാളാണ് നദിയ വിറ്റോം. തോല്‍വിയില്‍നിന്ന് തന്റെ പാര്‍ട്ടി പാഠങ്ങള്‍ പഠിക്കുമെന്നും ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ ചലനങ്ങളുണ്ടാക്കി തിരിച്ചുവരുമെന്നും നദിയ പറഞ്ഞു. ബ്രെക്‌സിറ്റ് മാത്രമാണ് ലേബറിന്റെ തോല്‍വിക്ക് കാരണമെന്ന ജെറമി കോര്‍ബിന്റെയും ജോണ്‍ മക്‌ഡോണലിന്റെയും പ്രസ്താവന നദിയയും ആവര്‍ത്തിച്ചു. തെറ്റുകള്‍ തിരുത്തി പാര്‍ട്ടി തിരിച്ചുവരുമെന്നും അവര്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category