1 GBP = 93.10 INR                       

BREAKING NEWS

ശതകോടികളുടെ നിക്ഷേപത്തിന്റെ പാസ്‌വേഡ് അറിയാവുന്ന ഏക മനുഷ്യന്‍ കൊല്ലപ്പെട്ടുവെന്ന് പറഞ്ഞാല്‍ പണം നിക്ഷേപിച്ചവര്‍ എന്തുചെയ്യും? ഇന്ത്യയില്‍വെച്ചു മരിച്ചുവെന്നവകാശപ്പെടുന്ന 30-കാരനായ ബ്രിട്ടീഷ് ബിറ്റ്‌കോയിന്‍ കമ്പനി ഉടമയുടെ മൃതദേഹത്തിന് വിലപറഞ്ഞ് നിക്ഷേപകര്‍

Britishmalayali
kz´wteJI³

ഭാവിയിലെ നിക്ഷേപമായിക്കണ്ട് ബിറ്റ്‌കോയിന്‍ പോലുള്ള സാങ്കല്‍പ്പിക കറന്‍സികളില്‍ പണം നിക്ഷേപിച്ച് കോടികള്‍ നഷ്ടപ്പെടുത്തിയവര്‍ ലോകത്തെല്ലായിടത്തുമുണ്ട്. കാനഡയിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സി നിക്ഷേപ സ്ഥാപനമായ ക്വാഡ്രിഗസിഎക്‌സിലെ നിക്ഷേപകരുടെയും അവസ്ഥ അതുതന്നെ. ഈ സ്ഥാപനത്തിന്റെ ഉടമയായ 30-കാരന്‍ ജെറാള്‍ഡ് കോട്ടന്‍ 2018 ഡിസംബര്‍ ഒമ്പതിന് ഭാര്യക്കൊപ്പം ഇന്ത്യയില്‍ മധുവിധു ആഘോഷിക്കവെ മരിച്ചുവെന്നാണ് നിക്ഷേപകര്‍ക്കുകിട്ടിയിട്ടുള്ള വിവരം. എന്നാല്‍, അത് വിശ്വസിക്കാന്‍ നിക്ഷേപകര്‍ തയ്യാറായിട്ടില്ല.

ജെറാള്‍ഡ് മരിച്ചുവെങ്കില്‍ മൃതദേഹം കാണണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. ജെറാള്‍ഡിന്റെ മരണത്തോടെ ശതകോടികള്‍ നിക്ഷേപിക്കപ്പെട്ട സ്ഥാപനം പാപ്പരായി. എന്നാല്‍, മരണം സംബന്ധിച്ച ദുരൂഹത അകറ്റാതെ അക്കാര്യം വിശ്വസിക്കാന്‍ തയ്യാറല്ലെന്ന് നിക്ഷേപകര്‍ പറയുന്നു. ബിനാമി പേരുകളില്‍ പലഭാഗത്തുനിന്നും ജെറാള്‍ഡിന്റെ പേരില്‍ നിക്ഷേപങ്ങള്‍ വന്നുകൊണ്ടിരിക്കുന്നുണ്ടെന്നും അവര്‍ വിശ്വസിക്കുന്നു. മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണമെന്നതാണ് നിക്ഷേപകരുടെ ആവശ്യം.

ജെറാള്‍ഡ് മരിച്ചിട്ടുണ്ടെങ്കില്‍ മൃതദേഹം കാണണമെന്ന് ആവശ്യപ്പെടുന്ന നിക്ഷേപകര്‍, മരിച്ചത് ജെറാള്‍ഡ് തന്നെയാണെന്നുറപ്പിക്കാന്‍ വീണ്ടും പോസ്റ്റുമോര്‍ട്ടമുള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യങ്ങളാവശ്യപ്പെട്ട് അവര്‍ റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസിന് വെള്ളിയാഴ്ച പരാതി നല്‍കി. മരിച്ചത്് ജെറാള്‍ഡ് തന്നെയാണെന്ന് ഉറപ്പിക്കുന്നതിനൊപ്പം മരണകാരണവും വെളിപ്പെടുത്തണമെന്ന് അവര്‍ പരാതിയില്‍ ആവശ്യപ്പെടുന്നു.

ഇതത്തരമൊരു ആവശ്യം നിക്ഷേപകര്‍ നടത്തിയത് തന്റെ ഹൃദയം തകര്‍ക്കുന്നതിന് തുല്യമാണെന്ന് ജെറാള്‍ഡിന്റെ വിധവ ജെന്നിഫര്‍ റോബര്‍ട്‌സണ്‍ പറഞ്ഞു. മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തണമെന്ന ആവശ്യം ഹൃദയഭേദകമാണെന്നും അത് തനിക്ക് താങ്ങാനാവില്ലെന്നും അവര്‍ പ്രതികരിച്ചു.

137 ദശലക്ഷം ഡോളറാണ് ജെറാള്‍ഡിന്റെ സ്ഥാപനത്തില്‍ നിക്ഷേപകര്‍ വിശ്വസിച്ചേല്‍പ്പിച്ചത്. ഇത്രയും ബിറ്റ്‌കോയിന്‍ നിക്ഷേപത്തിന്റെ പാസ്‌വേഡ് ജെറാള്‍ഡിനുമാത്രമേ അറിയുമായിരുന്നുള്്‌ളൂവെന്നതാണ് നിക്ഷേപകരെ അസ്വസ്ഥരാക്കുന്ന കാര്യം. ജെറാള്‍ഡ് മരിക്കുന്ന സമയത്ത് സ്ഥാപനത്തി 1,15,000 ഇടപാടുകാരുണ്ടായിരുന്നുവെന്നാണ് കരുതുന്നത്. പാസ്‌വേഡ് വീണ്ടെടുക്കാനായില്ലെങ്കിലും ഓഡിറ്റര്‍ ഗ്രൂപ്പായ ഏണസ്റ്റ് ആന്‍ഡ് യങ് 25 ദശലക്ഷം ഡോളറിന് തുല്യമായ ബിറ്റ്‌കോയിന്‍ വീണ്ടെടുത്തിരുന്നു.

ശതകോടികളുടെ നിക്ഷേപം സ്വന്തം പേരിലാക്കിയ ജെറാള്‍ഡ് ലോകത്ത് മറ്റെവിടെയോ ജീവിച്ചിരിപ്പുണ്ടെന്നാണ് നിക്ഷേപകര്‍ കരുതുന്നത്.. തന്റെ വില്‍പത്രം തയ്യാറാക്കിയതിന്റെ നാലം നാളാണ് ജെറാള്‍ഡിന്റെ മരണം സംഭവിച്ചതെന്നതാണ് സംശയമേറ്റുന്നത്. വില്‍പത്രത്തില്‍ ഒമ്പത് ദശലക്ഷം ഡോളറിന്റെ വസ്തുവകകളും ഒരു ലെക്‌സസും സെസാന ചെറുവിമാനവും ഒരു യാട്ടുമാണ് കാണിച്ചിട്ടുള്ളത്. രാജസ്ഥാനിലെ ആശുപത്രിയില്‍വെച്ച് ജെറാള്‍ഡ് മരിച്ചുവെന്നാണ് പുറത്തറിയുന്നത്. എന്നാല്‍, ആശുപത്രിയില്‍നിന്ന് നല്‍കിയ മരണസര്‍ട്ടിഫിക്കറ്റില്‍ പേരിന്റെ സ്‌പെല്ലിങ് തെറ്റിയതും സംശയം കൂട്ടുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category