1 GBP = 93.10 INR                       

BREAKING NEWS

മൈനസ് അഞ്ചിലേക്കു ബ്രിട്ടന്‍ നീങ്ങിയതോടെ വടക്കുനിന്നും മഞ്ഞുപെയ്തുതുടങ്ങി; വീടും റോഡുകളും മുങ്ങുന്ന മഴയും കാത്തിരിക്കുന്നു; ശരിക്കുള്ള വിന്റര്‍ ഇതാ ഇന്നുമുതല്‍ തുടങ്ങുന്നു

Britishmalayali
kz´wteJI³

പൊതുതിരഞ്ഞെടുപ്പിന്റെ ചൂടില്‍നിന്ന് ശൈത്യകാലത്തിന്റെ കുളിരിലേക്ക് കടക്കുകയാണ് ബ്രിട്ടന്‍. ശൈത്യകാലത്തിന് ഇന്ന് തുടക്കം കുറിക്കാനിരിക്കെ, ബ്രിട്ടന്റെ മിക്കപ്രദേശങ്ങളിലും മഞ്ഞുപെയ്തുതുടങ്ങി. ലേക്ക് ഡിസ്ട്രിക്ടിലെയും പീക്ക് ഡിസ്ട്രിക്ടിലെയും മിക്കവാറുമിടങ്ങള്‍ ഒരു ക്രിസ്മസ് കാര്‍ഡിലെ ദൃശ്യമെന്നപോലെ മഞ്ഞുവീണ് വെളുത്തുകഴിഞ്ഞു. ലേബര്‍ പാര്‍ട്ടിയുടെ ചുവപ്പില്‍നിന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നീലയിലേക്ക് രൂപം മാറിയ പ്രദേശങ്ങളെല്ലാം, ഒരാഴ്ചയ്ക്കുള്ളില്‍ മഞ്ഞിന്റെ വെള്ളപ്പുതപ്പണിയുന്ന കാഴ്ചയാണ് ബ്രിട്ടനില്‍.

വീക്കെന്‍ഡില്‍ കൂടുതല്‍ മഞ്ഞുവീഴ്ചയുണ്ടാകാമെന്നാണ് മെറ്റ് ഓഫീസ് നല്‍കുന്ന മുന്നറിയിപ്പ്. പല മേഖലകളിലും കാലാവസ്ഥാ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. സ്‌കോട്ട്‌ലന്‍ഡ്, നോര്‍ത്തേണ്‍ ഇംഗ്ലണ്ട്, നോര്‍ത്തേണ്‍ വെയ്ല്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് തുടങ്ങിയ മേഖലകളിലെ മിക്കയിടങ്ങളിലും മുന്നറിയിപ്പുണ്ട്. ഇന്നുരാത്രി 11 വരെയാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഡെര്‍ബിഷയറിലെ ബക്‌സറ്റണുള്‍പ്പെടെയുള്ള കൗണ്ടികളില്‍ ശനിയാഴ്ച മുതല്‍ക്കെ മഞ്ഞുവീഴ്ചയുണ്ട്. ഇവിടെ റോഡുകള്‍ വൃത്തിയാക്കാന്‍ വിന്റര്‍ സര്‍വീസ് വാഹനങ്ങള്‍ നിരത്തിലെത്തിക്കഴിഞ്ഞു.

ഇന്ന് ബ്രി്ട്ടനില്‍ തണുത്ത കാറ്റുവീശാനിടയുണ്ടെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. സൗത്ത് വെസ്റ്റിലും സൗത്ത് കോസ്റ്റിലും കാറ്റിന്റെ വേഗം മണിക്കൂറില്‍ 50 മൈല്‍വരെയാകാമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. നോര്‍ത്തേണ്‍ ഇംഗ്ലണ്ടില്‍ ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതപാലിക്കണമെന്ന മുന്നറിയിപ്പ് പോലീസും നല്‍കിയിട്ടുണ്ട്. റോഡുഗതാഗതത്തെ ബാധിച്ചേക്കാമെന്നും വാഹനങ്ങള്‍ കുടുങ്ങാനിടയുണ്ടെന്നുമാണ് മുന്നറിയിപ്പ്.

പല മേഖലകളിലെയും റോഡുകളില്‍ ഇപ്പോള്‍ത്തന്നെ ഗതാഗതക്കുരുക്കുകള്‍ അനുഭവപ്പെടുന്നുണ്ട്. തേസ്‌കില്‍ സട്ടന്‍ ബാങ്കിനുസമീപം എ170 ഇന്നലെ രാത്രി അടച്ചിട്ടതായി നോര്‍ത്ത് യോര്‍ക്ക്ഷയര്‍ പോലീസ് അറിയിച്ചു. യോര്‍ക്ക്ഷയര്‍ ഡേല്‍സില്‍ ഹാരോഗേറ്റില്‍നിന്ന് സ്‌കിപ്ടണിലേക്കുള്ള എ59-ലും ഗതാഗതക്കുരുക്കുള്ളതായി പോലീസ് വ്യക്തമാക്കി. എ65-ലൂടെ യാത്ര ചെയ്യുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ട്രാഫിക് വിഭാഗം മുന്നറിയിപ്പുനല്‍കി.

ഗ്രേറ്റര്‍ മാഞ്ചെസ്റ്ററിനും വെസ്റ്റ് യോര്‍ക്ക്ഷയറിനും മധ്യേ എം62-ല്‍ റോഡില്‍ മഞ്ഞുവീണിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ മൂന്നിടത്ത് പോലീസ് യെല്ലോ വാണിങ് നല്‍കിയിട്ടണ്ട്. ഷെഫീല്‍ഡുമുതല്‍ പെര്‍ത്തുവരെയും സെന്‍ട്രല്‍ സ്‌കോട്ട്‌ലന്‍ഡിലും നോര്‍ത്തേണ്‍ വെയ്ല്‍സിലുമാണ് മുന്നറിയിപ്പുള്ളത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category