1 GBP = 94.80 INR                       

BREAKING NEWS

വോട്ടുചെയ്ത നഴ്‌സുമാ ര്‍ക്ക് ബോറിസ് ജോണ്‍സണ്‍ എന്തെങ്കിലും തരുമോ? പുതിയ ബ്രിട്ടീഷ് സര്‍ക്കാര്‍ നഴ്‌സുമാരെ സഹായിക്കുമോ അതോ തുലയ്ക്കുമോ? ഒരു വിലയിരുത്തല്‍ വായിക്കാം

Britishmalayali
kz´wteJI³

ബോറിസ് ജോണ്‍സണ്‍ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു വിഭാഗമുണ്ട്. ബ്രിട്ടനിലെ നഴ്‌സുമാര്‍. മലയാളികളടക്കം ഇന്ത്യക്കാരേറെയുള്ള മേഖലയായതിനാല്‍, ഇക്കാര്യത്തില്‍ നമുക്കും താത്പര്യമേറെയുണ്ട്. നാല്‍പ്പതിനായിരത്തോളം നഴ്‌സിങ് തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നത് നികത്തുമോ എന്നതുമുതല്‍ നഴ്‌സുമാരുടെ സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കുമോ എന്ന കാര്യവും ആകാംഷയോടെയാണ് ഏവരും കാത്തിരിക്കുന്നത്.

യഥാര്‍ഥത്തില്‍ നഴ്‌സുമാരും ഡോക്ടര്‍മാരുമുള്‍പ്പെടെ ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്നവര്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ വിജയം ആഗ്രഹിച്ചിരുന്നില്ല. വോട്ടെടുപ്പിന് തൊട്ടുമുമ്പ് നടന്ന ഓണ്‍ലൈന്‍ സര്‍വേ അത് വ്യക്തമാക്കുകയും ചെയ്തിരുന്നു. നഴ്‌സിങ് നോട്‌സ് നടത്തിയ ഈ സര്‍വേയില്‍ 2231 നഴ്‌സുമാരും 865 ഡോക്ടര്‍മാരും 409 മറ്റ് ആരോഗ്യ പ്രവര്‍ത്തകരും പങ്കെടുത്തിരുന്നു. സര്‍വേയില്‍ പങ്കെടുത്ത 82 ശതമാനം പേരും ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ വരണമെന്ന് ആഗ്രഹിക്കുന്നവരായിരുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ നഴ്‌സിങ് മേഖലയില്‍ വരുത്തേണ്ട പരിഷ്‌കാരങ്ങള്‍ പ്രധാന ചര്‍ച്ചാവിഷയങ്ങളിലൊന്നായി ഉയര്‍ന്നുവന്നിരുന്നു. നഴ്‌സിങ് റിക്രൂട്ട്‌മെന്റ് ശക്തിപ്പെടുത്താനും നഴ്‌സിങ് മേഖലയിലേക്ക് കൂടുതല്‍ വിദ്യാര്‍ഥികളെ ആകര്‍ഷിക്കാനും ഒട്ടേറ വാഗ്ദാനങ്ങള്‍ എല്ലാ രാഷ്ട്രീയ കക്ഷികളും മുന്നോട്ടുവെച്ചു. അതൊക്കെ പാലിക്കുമോ എന്നകാര്യത്തിലാണ് ഇപ്പോള്‍ നഴ്‌സിങ് മേഖലയിലുള്ളവര്‍ക്ക് ആശങ്ക. ലേബര്‍ പാര്‍ട്ടിയുടെ വാഗ്ദാനങ്ങളായിരുന്നു യാഥാര്‍ഥ്യത്തോട് കൂടുതല്‍ അടുത്തുനിന്നിരുന്നതെന്ന് അവര്‍ കരുതുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ബോറിസ് ജോണ്‍സണും അദ്ദേഹത്തിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും നഴ്‌സിങ് മേഖലയെ സംബന്ധിച്ച് നടത്തിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതിന് സമ്മര്‍ദം ചെലുത്തുമെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിങ് വ്യക്തമാക്കിയിട്ടുണ്ട്. ഹെല്‍ത്ത് ആന്‍ഡ് കെയര്‍ മേഖലയില്‍ നടപ്പാക്കാമെന്നേറ്റ വാഗ്ദാനങ്ങള്‍ക്കുകൂടി കിട്ടിയ വോട്ടുകളാണ് സര്‍ക്കാരിനെ വീണ്ടും അധികാരത്തിലെത്തിച്ചതെന്ന കാര്യം മറക്കരുതെന്ന് ആര്‍.സി.എന്‍. ചീഫ് എക്‌സിക്യുട്ടീവ് ഡെയിം ഡോണ കിന്നയര്‍ പറഞ്ഞു.

ഇത്രയും ചുരുങ്ങിയ ജീവനക്കാരുമായി നഴ്‌സിങ് മേഖലയ്ക്ക് മ്ുന്നോട്ടു പോകാനാവില്ലെന്ന് അവര്‍ പറഞ്ഞു. ജീവനക്കാരുടെ ക്ഷാമം ഇല്ലാതാക്കുന്നതിനൊപ്പം വേതനപരിഷ്‌കരണവും ആവശ്യമാണ്. പുതിയ നിയമനങ്ങള്‍ അടിയന്തരമായി നടത്തിയില്ലെങ്കില്‍, മേഖലയിലെ പരിചയസമ്പന്നരായ നഴ്‌സുമാര്‍ ജോലിഭാരം താങ്ങാനാകാതെ അവരുടെ പ്രൊഫഷന്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകുമെന്നും കിന്നയര്‍ പറഞ്ഞു. നഴ്‌സിങ് മേഖല സംബന്ധിച്ച് തിരഞ്ഞെടുപ്പ് പ്രചാരണവേളയിലുണ്ടായ ചര്‍ച്ചകള്‍ തുടരേണ്ടതുണ്ടെന്നും അവര്‍ വ്യക്തമാക്കി.

2024-25 ഓടെ രാജ്യത്തെ 50,000 നഴ്‌സിങ് ഒഴിവുകളും നികത്തുമെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രഖ്യാപിച്ചിരുന്നു. പുതിയതായി അരലക്ഷത്തോളം നഴ്‌സുമാരെ കൊണ്ടുവരുമെന്ന വാഗ്ദാനം പിന്നീട് ടോറികള്‍ തിരുത്തി. ഈ അരലക്ഷത്തില്‍ 18,500 പേര്‍ ജോലിയുപേക്ഷിച്ചുപോയവരാണെന്നും അവര പ്രശ്‌നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി തിരിച്ചുകൊണ്ടുവരുമെന്നും പാര്‍ട്ടി വ്യക്തമാക്കുകയായിരുന്നു. ബാക്കിയുള്ള തസ്തികകള്‍, ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികളില്‍നിന്നും (14,000) നഴ്‌സ് അപ്രന്റീസ്ഷിപ്പില്‍നിന്നും (5000) വിവിധ രാജ്യങ്ങളില്‍നിന്നുള്ള റിക്രൂട്ട്‌മെന്റിലൂടെയും (12,500) നികത്തുമെന്നായിരുന്നു പുതിയ പ്രസ്താവന.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category