1 GBP = 94.20 INR                       

BREAKING NEWS

കേംബ്രിഡ്ജിലെ അന്തോനീസിന്റെ അമ്മയുടെ ഘാതകരെ ഇനിയും കണ്ടെത്താനായില്ല; കേസ് ഒരുമാസം പിന്നിടുമ്പോള്‍ കൈമലര്‍ത്തിക്കാട്ടി ലോക്കല്‍ പോലീസ്; അന്വേഷണം ക്രൈം ബ്രാഞ്ചി ലേക്കെന്നു സൂചന; 500 പേരെ ചോദ്യം ചെയ്തു അവസാന എട്ടു പേരിലേക്കു എത്തിയിട്ടും കൊലയാളി ആരെന്നു വ്യക്തമാകാതെ പോലീസ് വലഞ്ഞ നിലയില്‍

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ഏതൊരു കൊലപാതകിയും ചെറിയൊരു തുമ്പു അവശേഷിപ്പിച്ചാകും കുറ്റകൃത്യം പൂര്‍ത്തിയാക്കുക. ദൃക്‌സാക്ഷികള്‍ ഇല്ലാതെയും സാഹചര്യ തെളിവുകള്‍ ലഭിക്കാതെയും ഒക്കെ പോലീസിനെ പ്രയാസപ്പെടുത്തുന്ന പല കേസുകളിലും ഇത്തരം ദൈവത്തിന്റെ അദൃശ്യ കരങ്ങളാകും സഹായത്തിനു എത്തുക. കേംബ്രിജിനു അടുത്ത കിങ്സ്ലിയിലെ അന്തോണീസ് എന്ന യുവാവിന്റെ അമ്മ ആലീസ് കൊല്ലപ്പെട്ട കേസില്‍ ഇത്തരം ഒരു അദൃശ്യ കരത്തിനായി കാത്തിരിക്കുകയാണ് ലോക്കല്‍ പോലീസ്. ഒരു മാസം കൊണ്ട് അന്വേഷിക്കാവുന്ന ഇടങ്ങളില്‍ എല്ലാം തപ്പി. അന്യ സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചു അവരുടെ കേന്ദ്രങ്ങളില്‍ എല്ലാം എത്തി. ഇരിഞ്ഞാലക്കുടയിലെ ഈസ്റ്റ് കോമ്പാറയില്‍ ഉളളവരും സംഭവ ദിവസം അവിടെ വന്നു പോയവരും അടക്കം 400 ഓളം പേരെയെങ്കിലും പോലീസ് ചോദ്യം ചെയ്യുകയും ചെയ്തു. 12 ടീമുകളായി തിരിഞ്ഞു 36 അംഗ വിദഗ്ധ അന്വേഷണ സംഘവും തിരച്ചിലിനിറങ്ങി. എന്നിട്ടും കൊലയാളി ആരെന്നു ഉറപ്പിക്കാന്‍ പൊലീസിന് പറ്റുന്നില്ല.

ഈ സാഹചര്യത്തില്‍ കേസില്‍ അറസ്റ്റും വൈകുകയാണ്. സാധാരണ ഇത്തരം കൊലപാതകങ്ങളില്‍ പ്രതികള്‍ വേഗത്തില്‍ പിടിയിലാകുന്നതാണ് കേരളത്തിലെ പതിവ്. സംഭവം നടന്നു അധികം വൈകാതെ പോലീസ് അറിഞ്ഞ സാഹചര്യത്തില്‍ പ്രതികള്‍ക്ക് തെളിവ് നശിപ്പിക്കാനും സംസ്ഥാനം വിട്ടു പോകാനും ഒക്കെ കഴിഞ്ഞെങ്കില്‍ അത് അതിശയിപ്പിക്കുന്ന ഒന്നായി മാറുകയാണ് ഈ കേസില്‍. ഇതുവരെ ചോദ്യം ചെയ്ത നൂറുകണക്കിന് ആളുകളില്‍ നിന്നായി അവസാനം എട്ടുപേരുടെ പട്ടിക പോലീസ് തയ്യാറാക്കിയിട്ടുണ്ട്. എന്നാല്‍ ഈ എട്ടുപേരില്‍ ആരാണ് കൊലയാളി എന്ന് ഉറപ്പിക്കാന്‍ പൊലീസിന് കഴിയുന്നില്ല. അഥവാ ഈ എട്ടിന് പുറത്താണോ യഥാര്‍ത്ഥ കൊലപാതകി എന്ന കാര്യത്തിലും ഉറപ്പു പറയാന്‍ പൊലീസിന് പറ്റുന്നില്ല. ഇതുകൊണ്ടാണ് അറസ്റ്റ് വൈകുന്നതെന്ന് പോലീസ് തന്നെ പറയുന്നു. ഇതോടെ ഈസ്റ്റ് കോമ്പാറ ആലീസ് കൊലപാതകം പൊലീസിന് ഊരാക്കുടുക്കായി മാറുകയാണ്.

സംസ്ഥാനം കഴിഞ്ഞ രണ്ടു മാസത്തിനിടെ കണ്ട ഒരു ഡസന്‍ വിദേശ മലയാളികളുടെ മാതാപിതാക്കളുടെ കൊലപാതകത്തില്‍ ഈ കേസില്‍ പ്രതിയെ കണ്ടെത്താനാകാതെ പോകുന്നത് പൊലീസിന് തന്നെ നാണക്കേടായി മാറുകയാണ്. രണ്ടു മാസത്തിനിടെ അന്തോനീസിന്റെ അമ്മയെ കൂടാതെ ലണ്ടന്‍ മലയാളി സഹോദരങ്ങളുടെ പിതാവും തൃശൂരില്‍ പെട്രോള്‍ പമ്പു ഉടമയുമായ മനോഹരന്‍, അയര്‍ലന്റില്‍ ഉള്ള മകളുടെ പ്രസവ ആവശ്യത്തിന് യാത്ര പുറപെടും മുന്‍പ് തലക്കടിയേറ്റു മരിച്ച കോട്ടയത്തെ റിട്ട എസ് ഐ ശശിധരന്‍ എന്നിവരാണ് പ്രവാസി മലയാളികള്‍ക്ക് ഞെട്ടല്‍ നല്‍കി കൊല ചെയ്യപ്പെട്ടത്. ഈ മൂന്നു കേസുകളില്‍ ഇനിയും പിടികിട്ടാനുള്ളത് ആലീസിന്റെ കൊലയാളിയെയാണ്.

വീട്ടില്‍ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന 58 വയസുകാരി ആലീസിനെ ഉച്ചയോടെ കൊലപ്പെടുത്തുക ആയിരുന്നു. വീട്ടില്‍ ആഡംബര പക്ഷികളുടെ വില്‍പ്പന നടത്തിയിരുന്ന ആലീസ് ഒറ്റയ്ക്കാണെന്നു വ്യക്തമായി അറിയുന്ന ആരോ ആയിരിക്കാം കൊലയുടെ പിന്നിലെന്ന് പോലീസ് തുടക്കത്തിലേ സംശയിച്ചിരുന്നു. ആലീസിനെ കഴുത്തറുത്തു കൊന്ന കൊലയാളി കയ്യില്‍ ധരിച്ചിരുന്ന വളകള്‍ ഊരിയെടുത്താണ് സ്ഥലം വിട്ടത്. എന്നാല്‍ അലമാരയില്‍ സൂക്ഷിച്ച മാലയും ആഭരണവും എടുത്തതുമില്ല. ഒരുപക്ഷെ ഇതിനു സമയം കിട്ടാത്തതാകും കാരണം എന്നും പോലീസ് സംശയിക്കുന്നു. പുറത്തു നിന്നുള്ള കൊലയാളികളുടെ സാന്നിധ്യം തേടി സൈബര്‍ വിദഗ്ധരെ ഉള്‍പ്പെടുത്തി അനേകം പേരുടെ ഫോണ്‍ ലിസ്റ്റുകള്‍ പരിശോധിക്കുകയൂം അന്നേ ദിവസം കൊല നടന്ന വീടിന്റെ ടവര്‍ ഇരിക്കുന്നിടത്തു വന്നുപോയ മൊബൈലുകള്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു. ഇതില്‍ നിന്നും പുറത്തുനിന്നൊരാള്‍ എത്തിയിട്ടില്ല എന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. അതേസമയം ഫോണ്‍ ഉപേക്ഷിച്ചിട്ടാണ് കൊലപാതകി എത്തിയിരിക്കുന്നതെങ്കില്‍ പോലീസിന്റെ നിഗമനം തെറ്റാനും സാധ്യതയുണ്ട്. ഇതൊക്കെയാണ് പ്രതി ആരെന്ന കാര്യത്തില്‍ ഉറപ്പു പറയാന്‍ പൊലീസിന് കഴിയാത്തതും. സംശയം ഉള്ളവരെ പിടിച്ച ശേഷം വെറുതെ വിട്ടു നിരീക്ഷിക്കുന്ന രീതിയും ഈ കേസില്‍ സഹായകമായിട്ടില്ല എന്ന് വേണം അനുമാനിക്കാന്‍. അതിനിടെ കൊലപാതകം നടന്നു ഒരു മാസം കഴിയുമ്പോഴും പ്രതിയെ കണ്ടെത്താനാകുന്നില്ലെങ്കില്‍ സ്വാഭാവികമായും കേസ് ക്രൈം ബ്രാഞ്ചിന് നല്‍കുന്ന രീതിയും കേരള പോലീസിലുണ്ട്. പൊതുവെ ശാന്തമായ പ്രദേശത്തു നടന്ന അരുംകൊലയില്‍ പ്രതിയെ കണ്ടെത്താനകത്തു പ്രദേശ വാസികളിലും ഭീതിയും അതൃപ്തിയും സൃഷ്ടിക്കുന്നുണ്ട്.

നാല് ജില്ലകള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്  എന്ന് സൂചനയുണ്ട്. അയല്‍ സംസ്ഥാന തൊഴിലാളികള്‍ കൊലയ്ക്കു പിന്നിലുണ്ടോ എന്ന കാര്യത്തില്‍ ഉറപ്പു പറയാന്‍ കാരണമായ തെളിവുകള്‍ ലഭിച്ചിട്ടുമില്ല. എന്നാല്‍ കര്‍ട്ടന്‍ വില്‍പ്പനയുമായി ബന്ധപ്പെട്ട ഒരാള്‍ കൊലപാതകം നടന്നു എന്ന് കരുതപ്പെടുന്ന രാവിലെ പത്തരക്കും പന്ത്രണ്ടിനും മദ്ധ്യേ വീട്ടില്‍ എത്തിയിരുന്നതായി സൂചനയുണ്ട്. മേഖല ഡിഐജി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടന്നത്. ആലീസ് ഉപയോഗിച്ചിരുന്ന എട്ടു സ്വര്‍ണ വളകള്‍ കാണാതായതോടെയാണ് കൊലപാതകം മോഷണത്തിന് വേണ്ടിയെന്ന് പോലീസ് കരുതുന്നത്. എന്നാല്‍ ആലീസിന്റെ മാലയും കമ്മലും നഷ്ടപ്പെട്ടിട്ടുമില്ല എന്നത് പോലീസിനെ കുഴപ്പിക്കാന്‍ കാരണമായി. കഴുത്തിന് വെട്ടേറ്റ നിലയില്‍ സ്വീകരണ മുറിയോട് ചേര്‍ന്ന മുറിയിലാണ് മൃതദേഹം കാണപ്പെട്ടത്. വീടിനു മുന്‍വശത്തെ വാതില്‍ പുറത്തു നിന്നും കുറ്റിയിട്ട നിലയിലും ആയിരുന്നു. ആലീസിനു കൂട്ടുകിടക്കാന്‍ വരാറുണ്ടായിരുന്നു അയല്‍വാസിയായ സ്ത്രീ എത്തി വീട് തുറന്നപ്പോഴാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന ആലീസിനെ കണ്ടെത്തിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category