1 GBP = 94.20 INR                       

BREAKING NEWS

ഞാന്‍ എന്തുകൊണ്ട് കണ്‍സര്‍വേറ്റീവിന് വോട്ട് ചെയ്തു? മലയാളികള്‍ എങ്ങനെ ഇക്കുറി മാറി ചിന്തിച്ചു? ഒരു വാട്‌സ് ആപ്‌ ചര്‍ച്ച വ്യക്തമാക്കുന്നത്

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ടോറികള്‍ പോലും അത്ഭുതപ്പെട്ടുപോയ പിന്തുണ നേടി ബോറിസ് ജോണ്‍സണ്‍ വീണ്ടും പ്രധാനമന്ത്രി ആയിരിക്കുന്നു. ടോണി ബ്ലെയര്‍ രണ്ടു പതിറ്റാണ്ട് മുന്‍പ് കുടിയേറ്റക്കാരായ നഴ്‌സുമാര്‍ക്ക് വേണ്ടി വാതില്‍ തുറന്ന് നല്‍കിയത് മൂലം ബ്രിട്ടനില്‍ എത്തപ്പെട്ട രണ്ടാം കുടിയേറ്റ മലയാളി സമൂഹം ഈ ഒരൊറ്റ കാരണം കൊണ്ട് തന്നെ കാലങ്ങളായി ലേബര്‍ പാര്‍ട്ടിക്കായി വോട്ടു ചെയ്യുന്നതും നാട്ടുനടപ്പായിരുന്നു. എന്നാല്‍ ഈ കുടിയേറ്റത്തിന്റെ ആദ്യ ഭാഗത്തില്‍ ലേബര്‍ ഭരണവും രണ്ടാം ഭാഗത്തില്‍ കണ്‍സര്‍വേറ്റിവ് ഭരണവും കണ്ട യുകെ മലയാളി സമൂഹം ഏതാണ് തങ്ങളുടെ ജീവിതത്തിനു കൂടുതല്‍ മെച്ചം എന്ന തിരിച്ചറിവ് നേടി കണ്‍സര്‍വേറ്റീവുകള്‍ക്കു പിന്തുണ നല്‍കിയ പൊതുതിരഞ്ഞെടുപ്പാണ് കടന്നു പോയതും. പലരും രണ്ടു പതിറ്റാണ്ടിനിടയില്‍ ആദ്യമായണ് ടോറികള്‍ക്കു വോട്ടു ചെയ്യുന്നതും. നാലും മൂന്നും മലയാളി വോട്ടുകള്‍ കൊണ്ട് ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ കാര്യമായ ചലനം ഒന്നും ഉണ്ടാക്കാന്‍ സാധ്യത ഇല്ലെങ്കിലും ടോറികളോട് യുകെയിലെ കുടിയേറ്റ സമൂഹത്തിനു ഉണ്ടായിരുന്ന തൊട്ടുകൂടായ്മ മനോഭാവം മാറി വരുന്നു എന്ന് കൂടിയാണ് ഈ തിരഞ്ഞെടുപ്പില്‍ വ്യക്തമായതും.

തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ അപ്രതീക്ഷിതമായി ലേബറിന്റെ വമ്പന്‍ പരാജയം കണ്ട മലയാളികളില്‍ പലരും ചര്‍ച്ചയും തുടങ്ങി, നമ്മള്‍ ചെയ്തത് ശരിയായോ? യുകെയില്‍ വരാന്‍ അവസരം നല്‍കിയ ലേബറിനെ പിന്നില്‍ നിന്നും കുത്താന്‍ പാടുണ്ടായിരുന്നോ? എന്നാല്‍ മലയാളി എന്ന നിലയില്‍ ഒരാള്‍ക്കും ബ്രിട്ടന്‍ വാതില്‍ തുറന്നില്ലെന്നും അവര്‍ക്കു ആവശ്യമുണ്ടായിരുന്നതിനാല്‍ രണ്ടാം ലോക യുദ്ധം കഴിഞ്ഞപ്പോള്‍ കരീബിയന്‍ ജനതയെ കൊണ്ട് വന്നത് പോലെ തന്നെയാണ് മലയാളി നഴ്‌സുമാരെ യുകെയില്‍ എത്തിച്ചത് എന്ന എതിര്‍വാദവും ശക്തമായി. കഴിഞ്ഞ രണ്ടു ദിവസമായി ഇങ്ങനെ പരസ്പരം ആരോഗ്യകരമായ ഏറ്റുമുട്ടല്‍ കൊണ്ട് ശ്രദ്ധ നേടുകയാണ് മല്ലു യുകെ എന്ന വാട്സ്ആപ് ഗ്രൂപ്പ്. ഈ ഗ്രൂപ്പില്‍ ഇന്നലെ വൈകുന്നേരം സ്റ്റീവനേജില്‍ താമസിക്കുന്ന ഇടുക്കിക്കാരന്‍ സത്യന്‍ തമ്പി എഴുതിയ കുറിപ്പ് ശ്രദ്ധേയമായി. എന്ത് കൊണ്ട് ഒരു സാധാരണക്കാരന് കണ്‍സര്‍വേറ്റീവിന് വോട്ടു ചെയ്തു എന്നതിന്റെ ഉത്തരം ഈ കുറിപ്പില്‍ ഉണ്ട്.

ഞാന്‍ എന്തിനു കണ്‍സര്‍വേറ്റീവ് പക്ഷക്കാരന്‍ ആകുന്നു?
സത്യന്‍ തമ്പി, സ്റ്റീവനേജ്
ഈ രാജ്യവും ഇവിടുത്തെ സാമ്പത്തിക്കാവസ്ഥയും അത്യന്തം ദയനീയാവസ്ഥയിലേക്കു കൂപ്പുകുത്തിയത് ലേബര്‍ പാര്‍ട്ടിയുടെ ദീര്‍ഘവീക്ഷണമില്ലാത്ത നയതന്ത്രവും, സാമ്പത്തിക പരിഷ്‌ക്കരണങ്ങളും കാരണമാണ്. കഠിനാദ്ധ്വാനം ചെയ്ത് രാഷ്ട്രത്തിനു മുതല്‍ക്കൂട്ടുന്നവരെ പിഴിഞ്ഞ് അദ്ധ്വാനിക്കാത്തവനെ സര്‍വ്വ സുഖ സൗകര്യങ്ങളും നല്‍കി ഇക്കാലമത്രയും സുഖിച്ചു ജീവിക്കാന്‍ പഠിപ്പിച്ചത് ലേബര്‍ പാര്‍ട്ടിയും അതിന്റെ ഉദാര നയങ്ങളുമാണ്. ഭാര്യയും ഭര്‍ത്താവും അദ്ധ്വാനിച്ചു ജീവിക്കുന്ന മലയാളി സമൂഹത്തില്‍ ഒരു കുടുംബത്തില്‍ രണ്ടു കുട്ടികളാണ് സാധാരണ. അത് ഏറിയാല്‍ നാലു കുട്ടികള്‍ വരെ പോയേക്കാം. കുട്ടികളെ നോക്കാന്‍ ആളില്ലാതെ  ഇത്തരം ഒരു കുടുംബം മുന്നോട്ടു കൊണ്ടുപോകാന്‍ ഭാര്യയും ഭര്‍ത്താവും വളരെ ബുദ്ധിമുട്ടേണ്ടി വരും. 

പൂര്‍ണ്ണ സമയം ജോലി ചെയ്താല്‍ക്കൂടി ഒരു മാസം ഒരു ശരാശരി കുടുംബത്തിന് നീക്കി ബാക്കി ശമ്പളമായി കിട്ടുന്നത് 2800- മുതല്‍ 3500 പൗണ്ടു വരെയാണ്. ഇതില്‍ തന്നെ വീട്ടുവാടക, കൗണ്‍സില്‍ ടാക്സ്, കുട്ടികളുടെ മെയിന്റനന്‍സ്, ബില്ലുകള്‍, നിത്യോപയോഗ സാധനങ്ങള്‍ എന്നിവ പോയിട്ട് എന്തുണ്ടാവും മാസാവസാനമാകുമ്പോഴേക്കും? അതേ സമയം നല്ലൊരു ശതമാനം ആളുകള്‍ ഏക രക്ഷിതാക്കളായും, രണ്ടു പേരുണ്ടായിട്ടും ആരും ജോലിക്കു പോകാത്തവരായി വീട്ടിലിരിക്കുന്നവരും അത്രയും തന്നെയുണ്ട്. ഇതില്‍ രണ്ടാമതായി പറഞ്ഞ ഇത്തരം കുടുംബങ്ങളില്‍ കുട്ടികളുടെ എണ്ണം തുടങ്ങുന്നതു തന്നെ മൂന്നിലായിരിക്കും. ആറും ഏഴും കുട്ടികള്‍ സാധാരണയാണ്. ഇവര്‍ക്ക് 3 ബെഡ്റൂം വീടു മുതല്‍ 5 ബെഡ്റൂം മാന്‍ഷനുകള്‍ വരെ അവര്‍ക്കു സൗജന്യമാണ്. കുട്ടികളുടെ എണ്ണമനുസരിച്ച് 2700 രൂപ വരെ ഗവണ്‍മെന്റില്‍ നിന്ന് ആനുകൂല്യമായി കിട്ടും. 

ഇതിനും പുറമേ ജോബ് സീക്കേഴ്സ് അലവന്‍സു മേടിച്ചെടുക്കാനായി ഒരു ജോലിക്കും പോകുകയോ പോയാല്‍ തന്നെ പിടിച്ചു നില്‍ക്കുകയോ ചെയ്യുകയുമില്ല. കാരണം അവര്‍ക്കതിന്റെ ആവശ്യമില്ല. മാത്രമല്ല അഞ്ചു വര്‍ഷം കൂടുമ്പോള്‍ കൗണ്‍സില്‍ വീടിന്റെ ഫര്‍ണിഷിംഗ് ഓടുള്‍പ്പെടെ എല്ലാം മാറ്റി പുതിയതാക്കി കൊടുക്കുകയും ചെയ്യും. ഇത് അതിശയോക്തിയല്ല, ഇയ്യിടെ കണ്ട കാഴ്ചയാണ്. ഒരു ബോയിലറിനു പ്രശ്നം വന്നാല്‍ നമ്മള്‍ പെടുന്ന പെടാപ്പാട് നമുക്കറിയാം. ഇനി, ആരാണ് ഈ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗം? നമ്മള്‍ അന്യരാുജ്യക്കാര്‍. അതായത് ശരിയായ വഴിയില്‍ ഈ രാജ്യം അനുശാസിക്കുന്ന നിയമങ്ങള്‍ക്കും, ചട്ടങ്ങള്‍ക്കും വിധേയമായി  ഇവിടെ വന്ന് ജീവിക്കുന്ന നമ്മളുള്‍പ്പെടുന്നവര്‍ (നമ്മള്‍ അന്യരാജ്യക്കാര്‍ നൂറു ശതമാനവും അങ്ങനെയാണെന്നുള്ള അഭിപ്രായമൊന്നുമെനിക്കില്ല. എങ്കിലും ഭൂരിഭാഗവും അദ്ധ്വാനികള്‍ തന്നെയാണ്). 

ഇനിമേല്‍പ്പറഞ്ഞ ജോലി ചെയ്യാതെ ആനുകൂല്യം പറ്റി ജീവിക്കുന്നവര്‍ ഒരു തത്വദീക്ഷയുമില്ലാതെ അകത്താക്കുന്നതോ കൊഴുപ്പും മധുരവും മാത്രം. ഇതു മൂലം എന്‍എച്ച്എസിനു വരുത്തുന്ന ബാദ്ധ്യത എന്തുമാത്രം. അവിടെ ഇവരെ  തിരിക്കാനും മറിക്കാനും പാടുപെട്ട് നടുവേദനയും, അനുബന്ധ അസുഖങ്ങളും, ജോലി ഭാരത്തിനു മേല്‍ ഇത്തരക്കാരുടെ പരാതികളും, ശകാരങ്ങളും കൊണ്ടു കൂടി നട്ടം തിരിയുന്ന ആതുര സേവകര്‍. ഇതിനൊക്കെ ഉത്തരവാദി ആരാണ്? പാവങ്ങളെ സഹായിക്കാനെന്ന പേരില്‍ ലേബര്‍ പാര്‍ട്ടിയുടെ ഉദാരമനസ്‌ക്കത എന്നു പറഞ്ഞ് നടപ്പിലാക്കിയ സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍. ഇനി എന്‍എച്ച്എസിന്റെ മറ്റൊരു ശാപമാണ് എണ്ണത്തില്‍ കൂടുതലുള്ള എന്നാല്‍ പണിയെടുക്കാത്ത ജോലിക്കാര്‍. ഇവര്‍ മൂലം അല്‍പമെങ്കിലും ആത്മാര്‍ത്ഥതയോടെ പണിയെടുക്കുന്ന ജോലിക്കാര്‍ക്കാണ് എന്നും ഭാരം. ലേബറിന്റെ ഉദാരമായ തൊഴില്‍ നയങ്ങള്‍ അത്തരക്കാരെ നിയന്ത്രിക്കാന്‍ തടസ്സമാകുന്നതു മൂലം പെരുകുന്നത് അലസത വളര്‍ത്തി സാമ്പത്തിക അരക്ഷിതാവസ്ഥയിലേക്കു രാജ്യത്തെ കൂപ്പുകുത്തിക്കുന്ന ഒന്നിനോടും ഒരു  പ്രതിബദ്ധതയുമില്ലാത്ത ഒരു തൊഴിലാളി സമൂഹം. എന്‍എച്ച്എസിന്റെ നട്ടെല്ലുതകര്‍ത്തതില്‍ ഇനി അടുത്തത് യൂറോപ്യന്‍ കുടിയേറ്റമാണ്. 

യൂറോപ്പിലെ മറ്റൊരു രാജ്യത്തും തന്നെ അംഗരാജ്യത്തു നിന്നുള്ളവര്‍ക്ക് അടിയന്തര വൈദ്യസഹായമല്ലാതെ (അതും യൂറോപ്യന്‍ ഹെല്‍ത്ത്കാര്‍ഡുള്ളവര്‍ക്കൊഴികെ) സൗജന്യ മെഡിക്കല്‍ സേവനം ലഭ്യമല്ല. അല്ലെങ്കില്‍ ആരോഗ്യ സംരക്ഷണ ഇന്‍ഷുറന്‍സ് എടുത്തിരിക്കണം. എന്നാല്‍ ബ്രിട്ടനിലെ നിയമമനുസരിച്ച് ഒന്നുമില്ലാതെ തന്നെ  അങ്ങേയറ്റം ചെലവേറിയ ഹൃദയ ശസ്ത്രക്രിയയ്ക്കു പോലും EU അംഗരാജ്യങ്ങളിലെ പൗരന്മാര്‍ക്ക് അവകാശമുണ്ട്. (ഒരു കുടുംബത്തില്‍ എത്ര പേരുണ്ടോ അത്രയും പേര്‍ക്കും, അവരുടെ ബന്ധുക്കള്‍ക്കും എന്നതും മറക്കേണ്ട. കാരണം അവര്‍ യൂറോപ്യന്‍ പൗരന്മാരാണ്. മറിച്ച് നിങ്ങളുടെ അച്ഛനോ, അമ്മയോ ഇവിടെ വരുമ്പോഴോ....?) ഇത് ജിപി അപ്പോയിന്റ്മെന്റു ലഭിക്കുന്നതുള്‍പ്പെടെ രാജ്യത്തിന്റെ പൗരന്മാര്‍ക്കു ലഭിക്കേണ്ട പ്രാഥമിക പരിഗണനകളില്‍ കൂടി അസാധാരണമാം വിധം കാലതാമസമേര്‍പ്പെടുത്തി. എ ആന്റ് ഇ വെയിറ്റിംഗ് സമയത്തിലും വിളംബമേറെയായി. ഇതിനെന്റെ ഒരു സുഹൃത്തു പറഞ്ഞ മറുപടിയും താങ്കളുടെ ഭാഷ്യവും ഞാന്‍ കൂട്ടി വായിക്കുകയാണ്. 'യൂറോപ്പില്‍ നിന്നു മില്യണ്‍ കണക്കിന് ആളുകള്‍ വന്ന് ഇവിടെ ജോലി ചെയ്യുമ്പോള്‍ രാജ്യത്തിന്റെ വരുമാനം അത്രയും 20% കൂടി കൂടില്ലേ, സൗകര്യപൂര്‍വ്വം നിങ്ങളതു മറന്നു പോയോ സത്യാ' എന്ന്. എന്റെ സുഹൃത്തേ ഒന്നാമതായി ഇത് പുറത്തു നിന്നും വരുന്ന പണമല്ല, ഇവിടത്തെ പണം തന്നെയാണത്. ഏറെയും ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതും ഈ വിപണിയില്‍ തന്നെ. ആ ടാക്സ്  ഉപയോഗിക്കുന്നതു പക്ഷേ, ഇവിടത്തുകാരോടൊപ്പം പുറത്തു നിന്നും വരുന്ന അവര്‍ക്കു വേണ്ടിക്കൂടിയും. രണ്ടാമത് അവര്‍ക്കു നല്‍കുന്ന വേതനം ആ രാജ്യത്തെ വേതനമല്ല തന്നെ. അതായത് നിങ്ങള്‍ നിങ്ങളുടെ പോക്കറ്റില്‍ നിന്നും 1000 രൂപയെടുത്ത് 100 രൂപ വീതം പത്തു പേര്‍ക്കു കൊടുത്തിട്ട് അളൊന്നിന് 20 രൂപ വീതം ടാക്സ് (ആകെ 200 രൂപ) വാങ്ങിയിട്ട് '800 രൂപ (കൗണ്‍സില്‍ ഹൗസും ചികില്‍സാ ചെലവുമുള്‍പ്പെടെ ചിലപ്പോള്‍ ഒരു ലക്ഷമാവാം) പോയി എന്നു പറയുന്നതിനു പകരം, എന്റമ്മേ..... 200 രൂപ കിട്ടിയല്ലോ എന്നാ  ലാഭവാ' എന്നു പറയുന്നവരോടെന്തു പറയാനാ. മാത്രമല്ല അടുത്ത പത്തിരുപതു വര്‍ഷക്കാലത്തേക്ക് ഇവിടെയുള്ളവര്‍ക്കു ചെയ്യാനായുണ്ടായിരുന്ന ജോലിയാണ് കഴിഞ്ഞ നാലഞ്ചു കൊല്ലം കൊണ്ട് അവര്‍ ചെയ്തു തീര്‍ത്തത്. പിന്നെ കൈ നനയാതെ മീന്‍ പിടിച്ചു ജീവിച്ചു ശീലിച്ചവരാണേല്‍ അത്തരക്കാരോടു ഞാനൊന്നും പറഞ്ഞിട്ടില്ല. 

കണ്‍സര്‍വേറ്റീവു ഭരണത്തില്‍ വന്നാല്‍ തേനും പാലുമൊഴുക്കുമെന്നൊന്നും ഞാന്‍ കരുതുന്നില്ല. പക്ഷേ, വിത്തു കുത്തിത്തിന്ന് നമ്മുടെ വരും തലമുറയെ പട്ടിണിയാക്കാന്‍ അവര്‍ മുതിരില്ല. കാരണം രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത നശിപ്പിക്കാതെയുള്ള വാഗ്ദാനങ്ങളെ അവര്‍ നടത്തിയിട്ടുള്ളൂ ഇതുവരെ. പണയപ്പെടുത്തിയ വസ്തുവിന്‍ മേല്‍ നിന്ന്, വട്ടിപ്പലിശക്കാരനെ അവിടന്നും ഇവിടന്നും നുള്ളിപ്പെറുക്കിയും, സ്വരുക്കൂട്ടിയും മറ്റും ഒഴിവാക്കിക്കഴിയുമ്പോള്‍ നേരേ നില്‍ക്കാനായി കുറെ നാള്‍ കഷ്ടപ്പെടുന്നതു പോലെ, ബ്രക്സിറ്റു കഴിഞ്ഞാല്‍ നമ്മളും കുറച്ചു കഷ്ടപ്പെടേണ്ടി വരും. സ്വാഭാവികമാണത് പിന്നീടെല്ലാം ശരിയാവും.

നല്ല ആരോഗ്യമുണ്ടായിട്ടും അലസരായി ബെനിഫിറ്റും വാങ്ങി വീട്ടിലിരിക്കുന്നവരും, ജോലിയുണ്ടായിട്ടും ജോലിക്കു പോയിട്ട്  അതു ചെയ്യാതെ ശമ്പളം വാങ്ങുന്നവരും സമൂഹത്തിനും രാജ്യത്തിന്റെ സാമ്പത്തിക ഉന്നമനത്തിനും ബാദ്ധ്യത തന്നെയാണ്.   അര്‍ഹരായവര്‍ക്കു പകരിക്കാനുള്ളതാണ് ബെനിഫിറ്റ്. ബ്രക്സിറ്റു നടന്നാല്‍ രാജ്യം സാമ്പത്തികമായി കുറെക്കൂടി ഭദ്രമാകുകയേയുള്ളൂ എന്നത് ശരിവയ്ക്കുന്നതാണ് ഇലക്ഷനു മുമ്പും, പിന്‍പും പൗണ്ടു വിലയില്‍ പ്രതിഫലിച്ച വ്യതിയാനം. ബ്രിട്ടന്‍ പിന്‍വാങ്ങുന്ന തോടുകൂടി 27 അംഗരാജ്യങ്ങളുള്ള യൂണിയനില്‍ അല്‍പമെങ്കിലും സാമ്പത്തിക ഭദ്രതയുള്ള രാജ്യങ്ങള്‍ ജര്‍മ്മനിയും ഫ്രാന്‍സും മാത്രമായി അവശേഷിക്കും. പാപ്പരായ 24 രാജ്യങ്ങളെയും ഏറ്റെടുത്ത് അവര്‍ എത്ര കാലം മുന്നോട്ടു പോകുമെന്നാണ്. ഇനിനു മുമ്പ്, ബ്രക്സിറ്റു നടന്നാല്‍ ബ്രിട്ടനെ വല്ലാതെ ബാധിക്കുമെന്നു പറഞ്ഞ് ബ്രിട്ടനുമായി തനിച്ച് ഒരു ഡീലിനും തയ്യാറാവാതിരുന്ന അമേരിക്ക ഇലക്ഷന്‍ ഫലമറിഞ്ഞപ്പോള്‍ മലക്കം മറിഞ്ഞത് തന്നെ ബ്രിട്ടന്റെ ശക്തിയും, സാമ്പത്തിക ഭദ്രതയും അറിഞ്ഞിട്ടു തന്നെയാണെന്ന വസ്തുത അതിപ്രധാനമാണ്. എന്‍എച്ച്എസ് സ്വകാര്യ വത്കരിക്കുന്നതുള്‍ പ്പെടെയുള്ള കാര്യങ്ങള്‍ ഉരുത്തിരിയുന്ന പക്ഷം ഇവിടുത്തെ ജനങ്ങള്‍ തീര്‍ച്ചയായും മറിച്ചു ചിന്തിക്കും. കാരണം ഇത് കേവലം രാഷ്ട്രീയക്കാരാല്‍  നിയന്ത്രിക്കപ്പെടുന്ന ഇന്ത്യയല്ല എന്നതു തന്നെ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category