1 GBP = 94.20 INR                       

BREAKING NEWS

എന്താണ് ഈ എന്‍എച്ച്എസ് പാസ്‌പോര്‍ട്ട്? അത് മലയാളി നഴ്‌സുമാരെ എങ്ങനെ ബാധിക്കും? ഒരു ട്രസ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് മറ്റൊരു ട്രസ്റ്റില്‍ ജോലിക്ക് പോവേണ്ടി വരുമോ? എന്‍എച്ച്എസിലെ ഏറ്റവും പുതിയ പരിഷ്‌കാരത്തെ കുറിച്ചറിയാം

Britishmalayali
kz´wteJI³

ന്‍എച്ച്എസില്‍ നഴ്സുമാരടക്കമുളള ജോലിക്കാരുടെ ക്ഷാമം അനുദിനം രൂക്ഷമാകുന്ന സാഹചര്യമാണുള്ളത്. ചില ഹോസ്പിറ്റലുകളിലും ട്രസ്റ്റുകളിലും ഈ ക്ഷാമം അതീവ രൂക്ഷവുമാണ്. ഇതിനൊരു പരിഹാരമായി എന്‍എച്ച്എസ് പാസ്പോര്‍ട്ട് എന്നൊരു പുതിയ സംവിധാനം എന്‍എച്ച്എസ് ഇംഗ്ലണ്ടില്‍  നടപ്പിലാക്കാനൊരുങ്ങുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇത് പ്രകാരം ഒരു ട്രസ്റ്റില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ക്കും മറ്റും ജീവനക്കാരുടെ ക്ഷാമം അപകടകരമായ അവസ്ഥയിലായ മറ്റ് ട്രസ്റ്റുകളിലേക്ക് വിലക്കുകളൊന്നുമില്ലാതെ മാറാനും അവിടുത്തെ ജീവനക്കാരുടെ ക്ഷാമത്തിന് അയവ് വരുത്താനുമാണ് അവസരമൊരുങ്ങുന്നത്.

എന്‍എച്ച്എസിലെ ഈ പുതിയ പരിഷ്‌കാരത്തിന് ഗുണങ്ങളേറെയുണ്ടെങ്കിലും ഇത് മലയാളി നഴ്സുമാരടക്കമുള്ളവരെ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്ക നിറഞ്ഞ ചോദ്യവും ശക്തമാകുന്നുണ്ട്. അതായത് ഒരു ട്രസ്റ്റില്‍ ജോലി ചെയ്യുന്നവര്‍ നിര്‍ബന്ധിതമായി മറ്റൊരു ട്രസ്റ്റിലേക്ക് ജോലിക്ക് പോകേണ്ടി വരുമോ എന്ന ആശങ്ക നിറഞ്ഞ ചോദ്യം പലരും ഈ അവസരത്തില്‍ ഉന്നയിക്കുന്നുണ്ട്. ഈ ഒരു സാഹചര്യത്തില്‍ എന്‍എച്ച്എസിലെ ഈ പുതിയ പരിഷ്‌കാരത്തെക്കുറിച്ചുള്ള ചില പ്രധാനപ്പെട്ട കാര്യങ്ങളാണ് ഇവിടെ വിവരിക്കുന്നത്. മലയാളി നഴ്സുമാരടക്കമുളള ഏവര്‍ക്കും പ്രയോജനപ്പെടുന്ന വിവരങ്ങളായിരിക്കുമിത്.

ഇംഗ്ലണ്ടിലെ നഴ്സുമാരടക്കമുള്ള ഹെല്‍ത്ത് കെയര്‍ സ്റ്റാഫിന് പരിധിയില്ലാതെ ഒരു ഹോസ്പിറ്റല്‍ സൈറ്റില്‍ നിന്നും മറ്റൊന്നിലേക്ക് ജോലിക്കായി പോകാന്‍ സാധിക്കുന്ന ഈ സംവിധാനം ജീവനക്കാരുടെ ക്ഷാമത്തിന് അല്‍പം ആശ്വാസമേകുമെന്നാണ് എന്‍എച്ച്എസ് ഔദ്യോഗികമായി അവകാശപ്പെടുന്നത്. ഇതിലൂടെ പുതിയ റോളുകള്‍ അനായാസം ഏറ്റെടുക്കാനും ജീവനക്കാരുടെ വിടവ് കുറയ്ക്കാനും രോഗീപരിചരണം മെച്ചപ്പെടുത്താനും സാധിക്കുമെന്നാണ് എന്‍എച്ച്എസ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. എന്‍എച്ച്എസ് പാസ്പോര്‍ട്ടുമായി  ബന്ധപ്പെട്ട പൈലറ്റ് പ്രൊജക്ടുകള്‍ വന്‍ വിജയമായതിനെ തുടര്‍ന്ന് ഈ പാസ്പോര്‍ട്ടിംഗ് കരാറുകളിലേര്‍പ്പെടുുന്നതിന് ഇംഗ്ലണ്ടിലെ എല്ലാ ഹോസ്പിറ്റലുകളോടും എന്‍എച്ച്എസ് മേധാവികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ സംവിധാനം നിലവില്‍ വന്നാല്‍ സ്റ്റാഫുകള്‍ക്ക് എന്‍എച്ച്എസ് സ്ഥാപനങ്ങള്‍ക്കിടയില്‍ ജോലിക്കായി മാറി മാറി പോകുന്നതിന്  മേലാളന്‍മാരുടെ പ്രത്യേ അനുവാദം വേണ്ടി വരില്ല.ഇതുമായി ബന്ധപ്പെട്ട കരാറുകളിലേര്‍പ്പെട്ടിരിക്കുന്ന ഹോസ്പിറ്റലുകളിലെ ക്ലിനിഷ്യന്‍മാര്‍ക്ക് പേഷ്യന്റ് കെയര്‍ പ്രദാനം ചെയ്യുന്നതിനായി സ്വതന്ത്രമായി ഏത് ഹോസ്പിറ്റിലേക്കും പോകാന്‍ ഇതിലൂടെ അനുവാദം ലഭിക്കും.ലണ്ടനിലെ അഞ്ച് ഹോസ്പിറ്റലുകളില്‍ ഈ സംവിധാനം വിജയകരമായി പരീക്ഷിച്ച് വിജയിച്ചിട്ടുണ്ട്.

ജോലിയുടെ നിലവാരവും അനായാസതയും വര്‍ധിപ്പിക്കുന്ന പരിഷ്‌കാരം
ക്ലിനിഷ്യന്‍സ് അടക്കമുള്ള ഹെല്‍ത്ത് കെയര്‍ ജീവനക്കാരുടെ ജോലിയുടെ കാര്യക്ഷമതയും ഗുണനിലവാരവും വര്‍ധിപ്പിക്കുന്നതും അവര്‍ക്ക് പുതിയ ഉത്തരവാദിത്വങ്ങളേറ്റെടുക്കാന്‍ അവസരം നല്‍കി അവര്‍ക്ക് തൊഴില്‍ പരമായി മെച്ചപ്പെടുന്നതിനുമുള്ള അവസരമാണ് പുതിയ എന്‍എച്ച്എസ് പാസ്പോര്‍ട്ടിംഗ് സംവിധാനത്തിലൂടെ ലഭിക്കാന്‍ പോകുന്നതെന്നാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട്, എന്‍എച്ച്എസ് ഇംപ്രൂവിമെന്റ് ചീഫ് പീപ്പിള്‍ ഓഫീസറായ പ്രെറാന ഇസ്സാര്‍ എടുത്ത് കാട്ടുന്നത്.

എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് അനായാസമായ ജോലി ചെയ്യുന്നതിനുള്ള സാഹചര്യം മെച്ചപ്പെടുത്താനുളള തങ്ങളുടെ  ദീര്‍ഘകാല പദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ പരിഷ്‌കാരം നടപ്പിലാക്കുന്നതെന്നും അവര്‍ വിശദീകരിക്കുന്നു. ഇതിലൂടെ ഓരോ രോഗികള്‍ക്കും തികച്ചും അനുയോജ്യരായ ക്ലിനിഷ്യന്‍മാരെ ഉറപ്പ് വരുത്താനാകുമെന്നും ഇസ്സാര്‍ വെളിപ്പെടുത്തുന്നു. ലോകോത്തര നിലവാരമുള്ള എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ഇതിലൂടെ രോഗികള്‍ക്ക് നല്ല കെയര്‍ നല്‍കുന്നതിനും കൂടാതെ അവരുടെ തൊഴില്‍ പരിജ്ഞാനം വികസിപ്പിക്കുന്നതിനുമുള്ള അവസരമാണ് ഇതിലൂടെ നല്‍കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

എന്‍എച്ച്എസ് പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട ആശങ്കകള്‍
പുതിയ സ്‌കീം എന്‍എച്ച്എസില്‍ ചില പോസിറ്റീവായ മാറ്റങ്ങളുണ്ടാക്കുമെങ്കിലും ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ ആശങ്കകളുണ്ടെന്നാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്റെ ജൂനിയര്‍ ഡോക്ടേര്‍സ് കമ്മിറ്റി ചെയറായ ജീവ്സ് വിജെസുരിയ പ്രതികരിച്ചിരിക്കുന്നത്. എന്നാല്‍ സൗകര്യത്തിനായി രോഗികളുടെ പരിചരണത്തില്‍  ഇതിലൂടെ വിട്ട് വീഴ്ചകളും പാളിച്ചകളുമുണ്ടാകു മെന്ന ആശങ്കയും ജീവ്സ് പ്രകടിപ്പിക്കുന്നുണ്ട്. പുതിയ നീക്കം പ്രാബല്യത്തില്‍ വന്നാല്‍ ജീവനക്കാര്‍ തങ്ങള്‍ക്ക് പരിശീലനം ലഭിച്ചിട്ടില്ലാത്ത മേഖലകളില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുമെന്നും അത് രോഗികള്‍ക്ക് ആപത്തുണ്ടാക്കിയേക്കാമെന്നും ജൂനിയര്‍ ഡോക്ടര്‍മാര്‍ ആശങ്കപ്പെടുന്നുണ്ട്. ഈ സ്‌കീമിന്റെ ഭാഗമായി ഇന്‍ഡക്ഷന്‍സ് വേണ്ടെന്ന് വയ്ക്കാനുള്ള നീക്കത്തിലും ബിഎംഎ ഉത്കണ്ഠ രേഖപ്പെടുത്തിയിരിക്കുന്നു. പുതിയ പരിസരത്തില്‍ ഡോക്ടര്‍മാര്‍ സുരക്ഷിതമായി ജോലിക്ക് പ്രാപ്തരാണെന്ന് ഉറപ്പ് വരുത്തുന്ന പ്രക്രിയായ ഇന്‍ഡക്ഷന്‍സ് ഇല്ലാതാക്കുന്നത് രോഗികളുടെ സുരക്ഷയെ ബാധിക്കില്ലേയെന്ന സംശയവും ജീവ്സ് ഉയര്‍ത്തുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category