1 GBP = 97.40 INR                       

BREAKING NEWS

അമ്മായിയമ്മ എന്റെ മുടിക്കെട്ടിന് പിടിച്ചുതള്ളി; വീട്ടില്‍നിന്നിറക്കിവിട്ടു; ലാലു അകത്തായതോടെ ബീഹാറി നേതാവിന്റെ വീട്ടില്‍ കൂട്ടത്തല്ല്; മുന്‍ മുഖ്യമന്ത്രികൂടിയായ റാബ്രി ദേവിക്കെതിരേ പരാതിയുമായി മരുമകള്‍ ഐശ്വര്യ രംഗത്ത്; ബീഹാര്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന കുടുംബ കലഹം ഇങ്ങനെ

Britishmalayali
kz´wteJI³

പാട്ന: ഒരുകാലത്ത് ബിഹാറിലെ ഒന്നാംനമ്പര്‍ കുടുംബമായിരുന്നു ലാലു പ്രസാദ് യാദവിന്റേത്. ലാലും ഭാര്യ റാബ്രിദേവിയും ബിഹാര്‍ ഭരിച്ച മുഖ്യമന്ത്രിമാര്‍. ചോദ്യം ചെയ്യപ്പെടാത്ത ശക്തിയോടെ നിന്നിരുന്ന കുടുംബം പക്ഷേ, ഇപ്പോള്‍ തകിടം മറിഞ്ഞിരിക്കുകയാണ്. കാലിത്തീറ്റ കുംഭകോണക്കേസില്‍പ്പെട്ട് ലാലു പ്രസാദ് യാദവ് ജയിലിലാണ്. കുടുംബത്തിലാകെ തമ്മില്‍ത്തല്ലും.

അമ്മായിയമ്മ-മരുമകള്‍ പോരാണ് ഇപ്പോള്‍ ലാലുവിന്റെ കുടുംബത്തെ വാര്‍ത്തകളില്‍ നിര്‍ത്തുന്നത്. റാബ്രി ദേവി തന്റെ മുടിക്കുപിടിച്ച് തള്ളുകയും വീട്ടില്‍നിന്ന് ഇറക്കിവിടുകയും ചെയ്തുവെന്ന ആരോപണവുമായി മരുമകള്‍ ഐശ്വര്യ റായി രംഗത്തുവന്നു. ഏതാനും മാസങ്ങള്‍ക്കിടെ രണ്ടാം തവണയാണ് റാബ്രി ദേവിക്കെതിരേ പരാതിയുമായി ഐശ്വരെ മുന്നോട്ടുവരുന്നത്.

പട്നയിലെ 10 സര്‍ക്കുലര്‍ റോഡ് ഹൗസിലാണ് ലാലുവിന്റെ കുടുംബം താമസിക്കുന്നത്. ഇവിടെനിന്ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് തന്നെ പുറത്താക്കിയതെന്ന് ഐശ്വര്യ പറയുന്നു. സംഭവത്തെത്തുടര്‍ന്ന് ഐശ്വര്യയുടെ അച്ഛനും മുന്‍ എംഎല്‍എ.യുമായ ചന്ദ്രിക റായി ഇവിടേക്കെത്തി. അദ്ദേഹത്തിന്റെയും ഐശ്വര്യയുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ റാബ്രി ദേവിക്കെതിരേ സചിവാലയ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഐശ്വര്യ, ആശുപത്രിയില്‍നിന്ന് പൊലീസ് സൂപ്രണ്ട് ഗരിമ മാലിക്കിനെ ഫോണില്‍ വിളിച്ച് പരാതിപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് പൊലീസ് സംഘം റാബ്രി ദേവിയുടെ വീട്ടിലെത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഇവരുടെ റിപ്പോര്‍്ട്ടിന്റെ അടിസ്ഥാനത്തിലാകും തുടര്‍നടപടി സ്വീകരിക്കുകയെന്ന് ഡി.എസ്പി. രാകേഷ് പ്രഭാകര്‍ പറഞ്ഞു.

ലാലുവിന്റെ മൂത്തമകന്‍ തേജ് പ്രതാപ് യാദവിന്റെ ഭാര്യയാണ് ഐശ്വര്യ. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് അവര്‍ വീട്ടിന് പുറത്തേക്കുവന്നതും അവിടെയുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരോട് കാര്യങ്ങള്‍ വിശദീകരിച്ചതും. ഐശ്വര്യയുമായി വിവാഹമോചനത്തിന് തേജ് പ്രതാപ് 2018 നവംബറില്‍ കോടതിയ സമീപിച്ചിരുന്നു. ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനയിട്ടില്ല.

ബി..എന്‍. കോളേജില്‍ പതിച്ച പോസ്റ്ററുകളില്‍ ചിലതില്‍ തന്റെ അച്ഛന്‍ ചന്ദ്രിക റായിയെക്കുറിച്ച് മോശം പരാമര്‍ശഹ്ങള്‍ വന്നത് എങ്ങനെയെന്ന് താന്‍ റാബ്രിയോട് ചോദിച്ചതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമെന്ന് ഐശ്വര്യ പറഞ്ഞു. ഇതേത്തുടര്‍ന്ന് തന്റെ തലമുടിയില്‍ കുത്തിപ്പിടിച്ച റാബ്രിദേവി പുറത്തേക്ക് വലിച്ചിഴച്ചെന്നും സെക്യരിറ്റി ജീവനക്കാരെ വിളിച്ചുവരുത്തി തന്നെ പുറത്താക്കുകയുമായിരുന്നു വെന്ന് ഐശ്വര്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category