1 GBP = 93.50 INR                       

BREAKING NEWS

ഏത് പ്രായത്തിലും എങ്ങിനെ സുന്ദരിയായി ഇരിക്കാം; ലിപ്സറ്റിക്കും കണ്‍സീലറും നെയില്‍ പോളിഷും എല്ലാം എങ്ങനെ നിങ്ങളുടെ പ്രായത്തെ മറയ്ക്കും: ആന്റി ഏജിങ് ബ്യൂട്ടി പ്രോഡക്ടുകളെ ഒന്ന് പരിചയപ്പെടാം

Britishmalayali
kz´wteJI³

ത് പ്രായത്തിലും സുന്ദരിയായി ഇരിക്കാന്‍ ആഗ്രഹിക്കുന്നവരാണ് സ്ത്രീകള്‍. പ്രത്യേകിച്ച് 40 കഴിഞ്ഞാല്‍ എങ്ങിനെ കൂടുതല്‍ സുന്ദരിയാകാമെന്നും മെക്ക് അപ്പിലൂടെ പ്രായം എങ്ങിനെ കുറച്ച് കാണിക്കാമെന്നും ചിന്തിച്ച് ബ്യൂട്ടി പാര്‍ലറില്‍ കയറി ഇറങ്ങുന്നവരാണ് ഇന്ന് ഹൈ ക്ലാസ് സൊസൈറ്റിയിലുള്ള മിക്ക സ്ത്രീകളും. കയ്യില്‍ പണമുണ്ടെങ്കില്‍ മേക്ക് അപ്പിലൂടെ മുടി മുതല്‍ നഖം വരെ എല്ലാം ശരിയാക്കാമെന്നാണ് ബ്യൂട്ടി എക്സ്പേര്‍ട്ടുകള്‍ പറയുന്നത്. ടോപ്പ് ആന്റി ഏജിങ് പ്രോഡക്ടുകളെ പരിചയപ്പെടുത്തുകയാണ് ബ്യൂട്ടി എക്സ്പേര്‍ട്ടുകള്‍.

ഫൗണ്ടേഷന് നിങ്ങള്‍ക്ക് ജോര്‍ജിയോ അര്‍മാനി ലൂമിനസ് സില്‍ക് ഫൗണ്ടേഷനെ ആശ്രയിക്കാം. ഹാരി രാജകുമാരന്റെ പത്നി മേഗന്റെതടക്കം പലരുടെയും ഇഷ്ടപ്പെട്ട ഫൗണ്ടേഷനാണ് ഇത്. 2000ത്തില്‍ ഇറങ്ങിയ ഈ ഉത്പന്നത്തിന് ഇന്ന് ആറ് ഷെയിഡുകളാണ് ഉള്ളത്. പല സ്ത്രീകളും ഇന്ന് തങ്ങളുടെ ഫൗണ്ടേഷന്‍ ഉപേക്ഷിച്ച് ഇതിലേക്ക മാറിയിട്ടുണ്ട്.

മികച്ച കണ്‍സീലറുകളിലൊന്നാണ് നാഴ്സ് റേഡിയന്റ് ക്രീമി കണ്‍സീലര്‍. മിക്ക ബ്യൂട്ടി എക്സ്പേര്‍ട്ടുകളും കോസ്മറ്റോളജിസ്റ്റുകളും ഇന്ന് സജസ്റ്റ് ചെയ്യുന്നത് നാഴ്സ് റേഡിയന്റ് ക്രീമി കണ്‍സീലര്‍ ആണ്. സുഷിരങ്ങള്‍ അടഞ്ഞ് പോകാതെയും നല്ല ഷേഡജുകളിലും കണ്ണിനു താഴെ നല്ല രീതിയില്‍ വര്‍ക്ക് ചെയ്യുന്നതുമാണ് ഈ കണ്‍സീലര്‍. പ്രായം കൂടുന്നവരില്‍ ഇത് നല്ല പ്രോഡക്ടാണ്.

ലിപ്സ്റ്റിക്കില്‍ ലോറിയലിന്റെ ഏജ് പെര്‍ഫഎക്ട് റൗഗ് ലൂമിയര്‍ മികച്ചതാണ്. ലോറിയലിന്റെ ആദ്യ ലിപ്സ്റ്റിക്കും ഇതാണ്. മസ്‌കാരകളില്‍ ലാന്‍കോം ഹൈപ്നോസ് മികച്ചതാണ്. എലിസബത്ത് ആര്‍ഡന്‍ വൈറ്റമിന്‍ സി സെറമൈഡ് കാപ്സ്യൂള്‍ നല്ല സിറമാണ്. വൈറ്റമിന്‍ സി ധാരളമായി അടങ്ങിയ ഈ കാപ്സ്യൂളുകള്‍ സ്‌കിന്നുകള്‍ക്ക് വളരെ നല്ലതാണ്. പ്രോ കൊളാജിന്‍ മറൈന്‍ ക്രീം ഈ കമ്പനിയുടെ തന്നെ എല്‍മിസ് നല്ല ക്ലെന്‍സറുമാണ്. പ്രോ കൊളാജിന്‍ ക്ലെന്‍സിങ് ബാം ഉപയോഗിച്ചാല്‍ ദിവസവും ഫേഷ്യല്‍ ചെയ്തത് പോലുള്ള ഇഫക്ടാണ്. പെഴ്സി ആന്‍ഡ് റീഡ് വണ്ടര്‍ ബാം നല്ല ആന്റി ഏജിങ് ഹെയര്‍ പ്രോഡക്ട് ആണ്. ആലിസണ്‍ യങിന്റെ പ്രിയ പ്രോഡക്ടാണ് ഇത്. സിഎസിഐ ഫേഷ്യല്‍ മികച്ച ഒന്നാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category