1 GBP = 92.50 INR                       

BREAKING NEWS

ഷര്‍ട്ടൂരി പ്രതിഷേധിച്ച് ജാമിയ വിദ്യാര്‍ത്ഥികള്‍ വീണ്ടും തെരുവില്‍; അലിഗഢ് ഒഴിപ്പിക്കുമെന്ന് പൊലീസും; സംഘര്‍ഷം വ്യാപിക്കുന്നതിനിടെ നാളെ പൊലീസ് നടപടിയില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള സുപ്രീംകോടതിയില്‍ ഹര്‍ജി; ആദ്യം അക്രമണങ്ങള്‍ അവസാനിപ്പിക്കൂ;അവകാശങ്ങളെ കുറിച്ചൊക്കെ നമുക്കു തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്;വിദ്യാര്‍ത്ഥികളെ പിന്തുണച്ച് മാര്‍ക്കണ്ഠേയ കട്ജു അടക്കമുള്ള പ്രമുഖര്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം വന്‍ പ്രതിഷേധങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ജാമിയ മിലിയ സര്‍വകലാശാലയില്‍ തിങ്കളാഴ്ച രാവിലെയും വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം തുടരുന്നു. പൊലീസ് അതിക്രമത്തില്‍ ഡല്‍ഹി പൊലീസിനെതിരേ നടപടി ആവശ്യപ്പെട്ടും പൗരത്വ നിയമത്തിനെതിരെയുമാണ് പ്രതിഷേധം തുടരുന്നത്. കഴിഞ്ഞ ദിവസത്തെ സംഘര്‍ഷത്തില്‍ പരിക്കേറ്റവരും അല്ലാത്തവരുമായ വിദ്യാര്‍ത്ഥികള്‍ ഷര്‍ട്ടുകള്‍ ധരിക്കാതെയാണ് സര്‍വകലാശാല ഗേറ്റിന് മുന്നിലെ സമരത്തില്‍ അണിനിരക്കുന്നത്. ഇവര്‍ക്ക് പിന്തുണയുമായി നാട്ടുകാരും രംഗത്തുണ്ട്. അതേസമയം, അനിശ്ചിതകാലത്തേക്ക് അടച്ചിട്ടതോടെ ജാമിയ മിലിയ സര്‍വകലാശാല ഹോസ്റ്റലുകളില്‍നിന്ന് ചില വിദ്യാര്‍ത്ഥികളെല്ലാം വീടുകളിലേക്ക് മടങ്ങാന്‍ തുടങ്ങി.

അതിനിടെ, കഴിഞ്ഞദിവസം സംഘര്‍ഷമുണ്ടായ അലിഗഢ് മുസ്ലിം സര്‍വകലാശാലയില്‍നിന്ന് മുഴുവന്‍ വിദ്യാര്‍ത്ഥികളെയും തിങ്കളാഴ്ച ഒഴിപ്പിക്കുമെന്ന് ഉത്തര്‍പ്രദേശ് പൊലീസ് അറിയിച്ചു. എല്ലാ വിദ്യാര്‍ത്ഥികളെയും തിങ്കളാഴ്ച തന്നെ വീടുകളിലേക്ക് അയക്കുമെന്നും കഴിഞ്ഞദിവസം പൊലീസ് പരമാവധി സംയമനം പാലിച്ചെന്നും ഉത്തര്‍പ്രദേശ് പൊലീസ് മേധാവി ഒ.പി. സിങ് പറഞ്ഞു. ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയിലെ അക്രമത്തിന് പിന്നാലെയാണ് അലിഗഢ് മുസ്ലിം സര്‍വകലാശാലയിലും വിദ്യാര്‍ത്ഥി പ്രതിഷേധം അരങ്ങേറിയത്. സംഘര്‍ഷത്തില്‍ 15 ഓളം പൊലീസുകാര്‍ക്കും 30 ഓളം വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് മീററ്റ്, അലിഗഢ്, സഹാറന്‍പുര്‍ എന്നിവിടങ്ങളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കുകയും ചെയ്തു.

അതേസമയം ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയിലും അലിഗഢ് മുസ്ലിം സര്‍വകലാശാലയിലും വിദ്യാര്‍ത്ഥികള്‍ക്കു നേരെയുണ്ടായ പൊലീസ് നടപടിയില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും. അക്രമങ്ങള്‍ അവസാനിപ്പിക്കുന്ന പക്ഷം ഹര്‍ജി നാളെ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ പറഞ്ഞു. സീനിയര്‍ അഭിഭാഷക ഇന്ദിര ജയ്‌സിങ് ആണ് വിദ്യാര്‍ത്ഥികള്‍ക്കു നേരെയുണ്ടായ പൊലീസ് നടപടി കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. ക്രൂരമായ മനുഷ്യാവകാശ ലംഘനാണ് വിദ്യാര്‍ത്ഥികള്‍ക്കു നേരെയുണ്ടായതെന്ന് ഇന്ദിര ജയ് സിങ് പറഞ്ഞു. ഇക്കാര്യത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അഭിഭാഷകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായപ്പോള്‍ ഡല്‍ഹി ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നെന്ന് ഇന്ദിര ജയ്‌സിങ് ചൂണ്ടിക്കാട്ടി.

ഇതൊരു ക്രമസമാധാന പ്രശ്‌നമാണെന്നും കോടതിക്കു കാര്യമായൊന്നും ചെയ്യാനില്ലെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ പ്രതികരണം. പുറത്തു നടക്കുന്നത് ലഹളയാണ്. അതെങ്ങനെയാണ് നടക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. അത് അവസാനിപ്പിക്കുകയാണ് ആദ്യം വേണ്ടത്- ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. പുറത്ത് വാഹനങ്ങള്‍ക്കു തീ വയ്ക്കുകയാണ്. അത് ആരാണ് ചെയ്യുന്നത് എന്നതതില്ല കാര്യം. പൊതുമുതല്‍ നശിപ്പിക്കപ്പെടുകയാണ്. അവകാശങ്ങളെക്കുറിച്ചൊക്കെ നമുക്കു തീരുമാനമെടുക്കാം. എന്നാല്‍ ഇത്തരമൊരു അന്തരീക്ഷത്തിലല്ല. ലഹള ആദ്യം ഒടുങ്ങട്ടെ. ആദ്യം ഹര്‍ജി നല്‍കൂ, ലഹള അവസാനിക്കുമെങ്കില്‍ നാളെ പരിഗണിക്കാം-ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സമാധാനപരമായ പ്രതിഷേധത്തിന് ആരും എതിരല്ല. തെരുവില്‍ ഇറങ്ങാന്‍ ആര്‍ക്കും അവകാശമുണ്ട്, എന്നാല്‍ ഇങ്ങനെയല്ലെന്ന് കോടതി ഓര്‍മിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ ആണ് എന്നതുകൊണ്ടു മാത്രം ആര്‍ക്കും നിയമം കൈയിലെടുക്കാന്‍ അവകാശമില്ലെന്ന് കോടതി പറഞ്ഞു.

അതേസമയം പൗരത്വ നിയമത്തിനെതിരെ രാജ്യവ്യാപകമായി കാമ്പസുകളിലും പുറത്തും നടക്കുന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതിനെതിരെ ഐക്യദാര്‍ഡ്യവുമായി കൂടുതല്‍ പ്രമുഖര്‍ രംഗത്തെത്തുകയാണ്. ഡല്‍ഹി ജാമിയ മില്ലിയ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിന്റെ വീഡിയോ പങ്കിട്ട് കാത്തിരുന്ന വിപ്ലവമാണെന്ന് മുന്‍ സുപ്രീം കോടതി ജഡ്ജ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കഠ്ജു. 'ധീരരായ സഹോദരിമാര്‍ക്ക് അഭിവാദ്യങ്ങള്‍, എനിക്ക് ഉറപ്പുണ്ട്, കാത്തിരുന്ന വിപ്ലവം സമാഗതമായിരിക്കുകയാണ്.' എന്നാണ് കഠ്ജു ട്വീറ്റ് ചെയ്ത്. പൊലീസിനോട് ചെറുത്ത് നിന്ന് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥിനികളുടെ വീഡിയോ ആണ് കഠ്ജു ട്വീറ്റ് ചെയ്തത്.

ബിജെപി സര്‍ക്കാര്‍ പൗരത്വ നിയമ ഭേദഗതി പുനപരിശോധിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ചീന്തിയ ഓരോ തുള്ളി ചോരയ്ക്കും വരും ദിവസങ്ങളില്‍ സര്‍ക്കാര്‍ മറുപടി പറയേണ്ടി വരുമെന്നും ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ പ്രതികരിച്ചു. ജാമിയ മില്ലിയയിലെയും അലിഗഡിലെയും വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ ക്രൂരമായ പൊലീസ് ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഞെട്ടിച്ചുവെന്നും സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു. യുവാക്കള്‍ക്ക് ക്ഷമ ഉണ്ടായെന്നിരിക്കും, പക്ഷേ അതിന് പരിധിയുണ്ടെന്ന് മറന്ന് പരീക്ഷിക്കരുതെന്നാണ് എഴുത്തുകാരന്‍ ചേതന്‍ ഭഗത്തിന്റെ പ്രതികരണം. സമ്പദ് വ്യവസ്ഥ തകര്‍ന്നിരിക്കുന്നു, തൊഴില്‍ ഇല്ലാതാകുന്നു, ഇന്റര്‍നെറ്റ് വിഛേദിക്കപ്പെടുന്നു. ലൈബ്രറിയില്‍ പൊലീസിനെ അയക്കുന്നു എന്ന് കൂടി ചേതന്‍ ഭഗതിന്റെ ട്വീറ്റിലുണ്ട്.

ജാമിയ മില്ലിയ പൊലീസ് ഭീകരതക്കെതിരെ ഞായറാഴ്ച രാത്രി മുതല്‍ രാജ്യവ്യാപകമായി പ്രതിഷേധം തുടരുകയാണ്. രാജ്യത്തെ വിവിധ കാമ്പസുകളും പ്രതിഷേധം ഏറ്റെടുത്തിട്ടുണ്ട്. ജാമിയ മില്ലിയ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഡ്യവുമായി കേരളത്തിലും വിവിധ സംഘടനകള്‍ പ്രതിഷേധം നടത്തിയിരുന്നു. രാജ്യത്തെ രക്ഷിക്കൂ, ഭരണഘടനയെ സംരക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി ജാമിയ ഗേറ്റിന് മുന്നില്‍ ഷര്‍ട്ടൂരി വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category