1 GBP = 93.00 INR                       

BREAKING NEWS

മയക്കുമരുന്ന് കച്ചവടത്തിനെതിരെ പ്രതികരിച്ചത് ശത്രുതയുണ്ടാക്കി; ഡക്കാന്‍ ക്രോണിക്കള്‍ ആലപ്പുഴ ലേഖകനെ വീട്ടില്‍ കയറി കുത്തിയത് കഞ്ചാവ് മാഫിയ; സുധീഷിന്റെ സഹോദരന് ആക്രമത്തില്‍ പരിക്ക്; രാത്രിയിലെ അക്രമത്തിന് പിന്നില്‍ അയല്‍വാസികള്‍ തന്നെ; കഞ്ചാവ് കച്ചവടക്കാര്‍ കൃഷ്ണപുരത്ത് ഭീതി സൃഷ്ടിച്ചപ്പോള്‍

Britishmalayali
kz´wteJI³

കായംകുളം: കൃഷ്ണപുരത്ത് കഞ്ചാവ് സംഘം വീട് കയറി നടത്തിയ അക്രമണത്തില്‍ പത്രപ്രവര്‍ത്തകന് കുത്തേറ്റു. ഡക്കാന്‍ ക്രോണിക്കള്‍ ആലപ്പുഴ ലേഖകന്‍ കൃഷ്ണപുരം കാപ്പില്‍മേക്ക് മണിമന്ദിരത്തില്‍ സുധീഷിനാണ് (35) കുത്തേറ്റത്. ഇദ്ദേഹത്തെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ സഹോദരന്‍ സുനീഷിനെ (38) കായംകുളം ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു.

മാതാപിതാക്കളായ താമരാക്ഷന്‍, മണി എന്നിവരുടെയും കുട്ടികളുടെയും മുന്നിലിട്ടായിരുന്നു ആക്രമണം. ഞായറാഴ്ച രാത്രി ഒമ്പതിനാണ് സംഭവം. സമീപവാസിയായ ചന്ദ്രന്‍, മക്കളായ അക്ഷയ്, അഭിതാബ് എന്നിവരാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ മയക്കുമരുന്നു കച്ചവടത്തിനെതിരെ പ്രതികരിച്ചതാണ് കാരണമെന്നുമാണ് വിവരം.

അക്രമത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റി അപലപിച്ചു. കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് യൂണിയന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category