1 GBP = 93.10 INR                       

BREAKING NEWS

തുമ്പോളി റെയില്‍വേ ക്രോസിന് പടിഞ്ഞാറുവശവും കിഴക്കുവശവുമുള്ള രണ്ട് സംഘങ്ങള്‍ തമ്മിലെ ശത്രുത തുടങ്ങിയത് വര്‍ഷങ്ങള്‍ക്ക് മുമ്പ്; പരസ്പരം കാണുമ്പോഴെല്ലാം തല്ലും കൊലയും; കിഴക്കുഭാഗത്തെ വീട് പടിഞ്ഞാറെക്കരക്കാര്‍ തകര്‍ത്തപ്പോള്‍ 2015ലെ കൊലപാതകം; നാല് കൊല്ലത്തിന് ശേഷം സാബുവിനെ കൊന്നവരെ വെട്ടിവീഴ്ത്തി പ്രതികാരം തീര്‍ക്കല്‍; തുമ്പോളിയില്‍ വികാസിന്റേയും ജസ്റ്റിന്റേയും ജീവനെടുത്തത് കരക്കാരുടെ കുടിപ്പക

Britishmalayali
kz´wteJI³

ആലപ്പുഴ: തുമ്പോളി സാബു കൊലപാതക കേസിലെ രണ്ട് പ്രതികള്‍ സംഘട്ടനത്തില്‍ കൊല്ലപ്പെടുമ്പോള്‍ ചര്‍ച്ചയാകുന്നത് പ്രദേശ വാസികളുടെ കുടിപ്പക. ഇന്ന് വികാസ്, ജസ്റ്റിന്‍ സോനു എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും തുമ്പോളിയില്‍ സാബുവധക്കേസിലെ പ്രതികളാണ്.

രാത്രി 11 മണിയോടെ തുമ്പോളിയിലാണ് സംഭവം. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള പകയാണ് കൊലപാതകത്തിന് കാരണം. കൊല്ലപ്പെട്ടവരും ആക്രമിച്ചവരും ക്രിമനല്‍ പശ്ചാത്തലമുള്ളവരാണ്. നാല് വര്‍ഷം മുമ്പ് തുമ്പോളിയില്‍ സാബു എന്ന യുവാവ് കൊലചെയ്യപ്പെട്ടിരുന്നു. ഈ കേസിലെ പ്രതികളായിരുന്നു വികാസും ജസ്റ്റിന്‍ സേനുവും. ഈ കൊലയുടെ തുടര്‍ച്ചായാണ് ഇപ്പോഴത്തെ മരണങ്ങളും. ഇതോടെ തുമ്പോളി പൊലീസിന് തലവേദനയാകുന്ന പ്രദേശമായി മാറുകയാണ്.

തുമ്പോളിയില്‍ സാബു കുത്തേറ്റ് മരിച്ച സംഭവത്തില്‍ ആറുപേര്‍ക്കെതിരെ കേസ് എടുത്തിരുന്നു. രണ്ട് സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കരുതിക്കൂട്ടിയുള്ള കൊലപാതകത്തിലേക്ക് 2015ല്‍ നയിച്ചത്. തുമ്പോളി റെയില്‍വേ ക്രോസ്സിന് പടിഞ്ഞാറുവശവും കിഴക്കുവശവുമുള്ള രണ്ട് സംഘങ്ങള്‍ വര്‍ഷങ്ങളായി ശത്രുതയിലാണ്. സാബു കൊല്ലപ്പെടുന്നതിന് കുറച്ചുനാളുകള്‍ക്ക് മുമ്പ് കിഴക്കുഭാഗത്തുള്ള ഒരാളുടെ വീട് പടിഞ്ഞാറ് ഭാഗത്തുള്ളവര്‍ തകര്‍ത്തിരുന്നു. സംഭവത്തില്‍ പ്രതിയായവര്‍ക്കെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിച്ചു.

ഇതില്‍ പ്രകോപിതരായ പടിഞ്ഞാറ് ഭാഗത്തുള്ളവര്‍ കാണുമ്പോഴെല്ലാം കിഴക്ക് ഭാഗത്തെ സംഘത്തില്‍പ്പെട്ടവരുമായി സംഘര്‍ഷത്തിലേര്‍പ്പെട്ടിരുന്നു. കിഴക്ക് ഭാഗത്തുള്ള സംഘാംഗങ്ങളെ കാണുമ്പോഴെല്ലാം എതിര്‍ സംഘത്തില്‍പ്പെട്ടവര്‍ മര്‍ദ്ദിക്കുമായിരുന്നു.
നിരന്തരം മര്‍ദ്ദനമേറ്റ് വാശിയേറിയ കിഴക്കേ സംഘം ഒരു അവസരത്തിനായി കാത്തിരിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് തുമ്പോളി റെയില്‍വേ ക്രോസ്സിന് സമീപമുള്ള തീര്‍ത്ഥശ്ശേരി ഷാപ്പില്‍ പടിഞ്ഞാറെ സംഘത്തില്‍പ്പെട്ട സാബു എന്ന കൊച്ചുകുട്ടന്‍, ജസ്റ്റിന്‍ എന്നിവര്‍ എത്തിയിട്ടുണ്ടെന്ന് എതിര്‍ സംഘത്തില്‍പ്പെട്ടവര്‍ അറിയുന്നത്.

തുടര്‍ന്ന് ഇരുമ്പുവടി, കത്തി തുടങ്ങിയ മാരക ആയുധങ്ങളുമായി വകവരുത്താന്‍ ഉദ്ദേശ്യത്തോടുകൂടി ആറംഗസംഘം ഷാപ്പില്‍ എത്തി. ഷാപ്പില്‍നിന്ന് കള്ള് കുടിച്ചതിനുശേഷം ആയുധമെടുത്ത് ഇവര്‍ കൊച്ചുകുട്ടനെയും ജസ്റ്റിനെയും ആക്രമിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ ഓടിക്കളഞ്ഞു. സാബുവിന്റെ മരണ ശേഷവും ഈ വൈരാഗ്യം തുടര്‍ന്നു. ഇത് തന്നെയാണ് ഇപ്പോഴും കൊലപാതകത്തിലേക്ക് കാര്യങ്ങളെത്തിച്ചതെന്നാണ് പൊലീസ് വിലയിരുത്തല്‍.

ഇന്നത്തെ സംഘട്ടനത്തില്‍ വികാസ് സംഭവസ്ഥലത്തും ഗുരുതരമായി പരിക്കേറ്റ ജസ്റ്റിന്‍ സോനു വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ് മരിച്ചത്. അടിയന്തിര ശസ്ത്രക്രിയക്കൊടുവില്‍ ഇന്നു പുലര്‍ച്ചെ ആറ് മണിയോടെയാണ് ജസ്റ്റിന്‍ സോനു മരിച്ചത്. പൊലീസ് അന്വേഷണം നടത്തി വരികയാണ്. സാബുവിന്റെ ബന്ധുക്കളോ സുഹൃത്തുക്കളോ അക്രമി സംഘത്തിലുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

സാബുവിന്റെ സുഹൃത്തുമായി പ്രതികള്‍ക്കുണ്ടായിരുന്ന വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു. 2015 ല്‍ തുമ്പോളിയിലെ ഷാപ്പില്‍ വച്ചാണ് സാബു കൊല്ലപ്പെട്ടത്. വെട്ടിക്കൊന്ന സംഘം ജില്ലവിട്ടതായും പൊലീസ് സംശയിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category