1 GBP = 93.50 INR                       

BREAKING NEWS

10 പൗണ്ട് മുടക്കിയാല്‍ മാസം തോറും 1000 മിനുട്ട് സൗജന്യമായി ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് വിളിക്കാം; 5 ജിബി ഇന്റര്‍നെറ്റും ഫ്രീ: ലൈക്ക മൊബൈലിനോടു കിടപിടിക്കാന്‍ മൊബൈല്‍ കമ്പനിയുമായി യുകെ മലയാളി സ്ഥാപനം; ഇനി മലയാളി വീടുകളില്‍ റിങ് ടു ഇന്ത്യ കമ്പനി വക ആവൂ മൊബൈല്‍

Britishmalayali
kz´wteJI³

യുകെയിലെ മലയാളികള്‍ക്ക് ഇഷ്ടം പോലെ ബ്രൗസ് ചെയ്യാനും ഇഷ്ടം പോലെ നാട്ടിലേക്ക് വിളിക്കാനുമുള്ള മൊബൈല്‍ ഡാറ്റാ പാക്കേജുമായി ഒരു മലയാളി സ്ഥാപനം രംഗത്ത്. യുകെ മലയാളികള്‍ക്കിടയില്‍ ആദ്യമായി കോളിംഗ് കാര്‍ഡ് ബിസിനസ് ആരംഭിച്ച അനേകം പേര്‍ക്ക് സേവനം നല്‍കിയ റിങ് ടു ഇന്ത്യയാണ് ലൈക്ക മൊബൈല്‍ മാതൃകയില്‍ സിം കാര്‍ഡ് പാക്കേജുമായി രംഗത്തുള്ളത്. ലൈക്ക മൊബൈലില്‍ നിന്നും വ്യത്യസ്തമായി ഇന്ത്യ അടക്കമുള്ള വിദേശ രാജ്യങ്ങള്‍ക്കൊപ്പം ലോക്കല്‍ കോളുകളും ഉള്‍പ്പെടുത്തിയാണ് ആവൂ മൊബൈലിന്റെ പാക്കേജുകള്‍ എല്ലാം.

ഉപഭോക്താക്കള്‍ക്കായി ഹൈബ്രിഡ് സേവനമാണ് ആവൂ മൊബൈലിലൂടെ റിങ് ടു ഇന്ത്യ പുറത്തിറക്കുന്നത്. ആവൂവിന്റെ സിം കാര്‍ഡ് എടുത്താല്‍ സൗജന്യമായി അന്താരാഷ്ട്ര കോളുകളും യുകെയില്‍ എവിടേക്കും അണ്‍ലിമിറ്റഡായി ഫോണ്‍ ചെയ്യുവാനും എസ്എംഎസ് അയക്കുവാനും സാധിക്കുന്ന സേവനമാണ് റിങ് ടു ഇന്ത്യ ഉപഭോക്താക്കള്‍ക്കായി ഒരുക്കുന്നത്. 6.49 പൗണ്ടു മുതല്‍ 24.99 പൗണ്ടു വരെയുള്ള ഓഫറുകളാണ് ഉപഭോക്താക്കള്‍ക്ക് ചെയ്യാന്‍ സാധിക്കുക. മാത്രമല്ല, ഫാമിലി പ്ലാനുകളും ക്രിസ്മസ് സ്‌പെഷ്യല്‍ ഓഫറും ലഭ്യമാണ്.

ആദ്യത്തെ മാസം പൂര്‍ണമായും സൗജന്യമായും രണ്ടാം മാസം 11.99 പൗണ്ട് നല്‍കിയും ആസ്വദിക്കാവുന്ന സ്‌പെഷ്യല്‍ ക്രിസ്മസ് ഓഫറാണ് ഇപ്പോള്‍ എടുത്തു പറയേണ്ടത്. ആദ്യത്തെ മാസം ഒരു പൗണ്ടു പോലും നല്‍കേണ്ടതില്ല. 10 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് യുകെ കോളുകളും മെസേജുകളും, 30 രാജ്യങ്ങളിലേക്ക് അണ്‍ലിമിറ്റഡ് കോള്‍ എന്നിവ ആദ്യത്തെ മാസം സൗജന്യമായി ലഭിക്കും. അടുത്ത മാസം മുതല്‍ 11.99 പൗണ്ടിന്റെ ഓഫര്‍ ആക്ടീവാക്കുമ്പോള്‍ 10 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് യുകെ കോളുകളും മെസേജുകളും, ഇന്ത്യയടക്കമുള്ള 30 രാജ്യങ്ങളിലേക്ക് അണ്‍ലിമിറ്റഡ് കോള്‍ എന്നിവ ചെയ്യാം.
7.99 പൗണ്ടിന് 2 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് യുകെ കോളുകളും മെസേജുകളും, 100 + 900 (ഫ്രീ) മിനുട്ട് അന്താരാഷ്ട്ര കോള്‍ എന്നിവയാണ് ലഭിക്കുക. 9.99 പൗണ്ടിന് - 5 ജിബി, അണ്‍ലിമിറ്റഡ് യുകെ കോളുകളും മെസേജുകളും, 200 + 800 (ഫ്രീ) മിനുട്ട് അന്താരാഷ്ട്ര കോള്‍ എന്നിവയും ലഭിക്കും. 11.99 പൗണ്ടിന് 10 ജിബി, അണ്‍ലിമിറ്റഡ് യുകെ കോളുകളും മെസേജുകളും, 300 + 700 (ഫ്രീ) മിനുട്ട് അന്താരാഷ്ട്ര കോള്‍ ഓഫറുകളാണ് ലഭിക്കുക. 14.99 പൗണ്ടിന് 15 ജിബി ഡാറ്റാ, അണ്‍ലിമിറ്റഡ് യുകെ കോളുകളും മെസേജുകളും, 400 + 600 (ഫ്രീ) മിനുട്ട് അന്താരാഷ്ട്ര കോളുകളും ലഭിക്കും.
രണ്ടു മുതല്‍ അഞ്ചു വരെ കുടുംബാംഗങ്ങളുള്ള ഒരു കുടുംബത്തിന് ഒരേ ആവൂ അക്കൗണ്ടാണ് ഉള്ളതെങ്കില്‍ കൂടുതല്‍ ഡാറ്റ ഉപയോഗിക്കുന്നതിനുള്ള ആനുകൂല്യങ്ങളും നേടാന്‍ കഴിയും. ഇന്ന് യുകെയില്‍ ഒരു നെറ്റ് വര്‍ക്കില്‍ നിന്നും മറ്റൊരു നെറ്റ് വര്‍ക്കിലേക്ക് മാറുവാന്‍ ഒന്നോ രണ്ടോ വര്‍ക്കിംഗ് ഡെയിസാണ് എടുക്കുക. ഇതിനായി ഓപ്പറേറ്റര്‍ക്ക് ഒരു ടെക്സ്റ്റ് മെസേജ് അയച്ചാല്‍ മാത്രം മതി. ആവൂ നെറ്റ് വര്‍ക്കില്‍ ചേര്‍ന്നാല്‍ ഒരു പ്ലാനില്‍ നിന്നും മറ്റൊരു പ്ലാനിലേക്ക് എളുപ്പത്തില്‍ മാറുവാന്‍ സാധിക്കുമെന്നു മാത്രമല്ല, ദീര്‍ഘകാലത്തേക്ക് ഒരു പ്ലാനില്‍ തന്നെ കുടുങ്ങിക്കിടക്കുന്ന അവസ്ഥ ഒഴിവാക്കാനും ആവൂ മൊബൈലില്‍ സംവിധാനം ഉണ്ട്.

ആവൂ പ്ലാനുകളും സ്‌പെഷ്യല്‍ ഓഫറുകളും ചുവടെ:
  • സിം മാത്രം - 30 ഡെയ്സ് റോള്‍ ഓവര്‍ കോണ്‍ട്രാക്റ്റ്- ക്രെഡിറ്റ് ചെക്ക് ഇല്ല
  • ഏതു സമയത്തും യുകെയിലെമ്പാടും അണ്‍ലിമിറ്റഡ് മൊബൈല്‍, ലാന്റ് ലൈന്‍, എസ്എംഎസ് സേവനം
  • സൗജന്യ യൂറോപ്പ് റോമിംഗ് സേവനം - യുകെയില്‍ ആയിരിക്കുന്നതു പോല തന്നെ ഇയു രാജ്യങ്ങളില്‍ ആയിരുന്നാലും ഒരേ സിം തന്നെ ഉപയോഗിക്കാം
  • ആവൂ ആപ്പിലൂടെ ഇന്ത്യയിലേക്ക് സൗജന്യമായി 1000 മിനുട്ട് സംസാരിക്കാം
  • സൗജന്യമായി നമ്പര്‍ പോര്‍ട്ട് ചെയ്യാം  നിലവിലുള്ള നമ്പറുകള്‍ ആവൂവിലേക്ക് കൊണ്ടുവരിക
  • ഫാമിലി പ്ലാനുകള്‍ - അനാവശ്യമായ ബില്ലുകള്‍ ഒഴിവാക്കി പണം സേവ് ചെയ്യുവാന്‍ സാധിക്കും
  • യുകെയിലെ ഏറ്റവും വലിയ 4ജി ദാതാവ് ഇഇ അധികാരപ്പെടുത്തിയത്.
ആവൂ ആപ്പ് ഉപയോഗിക്കുന്നതിലൂടെ പണച്ചിലവ് വളരെയധികം കുറയ്ക്കുവാന്‍ സാധിക്കുമെന്നു മാത്രമല്ല, കുറഞ്ഞ ചെലവില്‍ ഇന്റര്‍നാഷണല്‍ കോളുകള്‍ ചെയ്യുവാനും സാധിക്കും. പ്രതിമാസ പ്ലാനിനപ്പുറം വിദേശ കോളുകള്‍ ചെയ്യുവാനുള്ള സൗകര്യവും ആവൂ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു. രണ്ടിലധികം കുടുംബാംഗങ്ങളുള്ളവര്‍ക്ക് ഫാമിലി പ്ലാന്‍ എടുത്താല്‍ മികച്ച സേവിംഗ് ആയിരിക്കും ഇതു നല്‍കുക.

ആവൂ ആപ്പ് ലോഞ്ച് ചെയ്യുമ്പോള്‍ പ്രതിമാസ റോള്‍ ഓവര്‍ സിം വാങ്ങുന്ന പുതിയ കസ്റ്റമേഴ്‌സിന് 1000 മിനുട്ട് സൗജന്യമായി ലഭിക്കുമെന്ന സ്‌പെഷ്യല്‍ ഓഫറും ഉണ്ട്. 2020 ഓടെ കൂടുതല്‍ ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള ഓഫറുകളാണ് പ്രഖ്യാപിക്കാനിരിക്കുന്നത്. യാത്രക്കാരെയും ഹോളിഡേ മേക്കേഴ്‌സിനെയും ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് പ്രഖ്യാപിക്കുക.

അധിക നിരക്കുകളൊന്നും ഈടാക്കാതെ യുകെ ലോക്കല്‍ കോള്‍ സേവനം നല്‍കുവാനും അതുവഴി ഉപഭോക്താക്കളുടെ പിന്തുണയും നേടുവാനാണ് കമ്പനിയുടെ ശ്രമം. ഏറ്റവും വേഗത്തില്‍ ഒരു കുടുംബത്തിന് ഉപഭോക്തൃ സേവനങ്ങള്‍ പ്രയോജനപ്പെടുത്താനാണ് കമ്പനി ശ്രമിക്കുന്നത്. 2019ലും 2020ലുമായി വരുന്ന ഉപഭോക്താക്കള്‍ക്ക് ഇതൊരു ക്രിസ്മസ് സമ്മാനമായിരിക്കുമെന്ന് ആവൂ വിശ്വസിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category