1 GBP = 94.40 INR                       

BREAKING NEWS

കുപ്പായത്തിനുള്ളില്‍ വീര്‍പ്പുമുട്ടുന്നവര്‍

Britishmalayali
മേരിക്കുട്ടി മണ്ഡലം

ത്തോലിക്കാ സഭയില്‍ മാറ്റത്തിന്റെ അലയൊലി സൃഷ്ടിച്ച സംഭവമാണ് ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ കന്യാസ്ത്രീകള്‍ നടത്തിയ സമരവും വിജയവും. അത് ഒരു ചരിത്ര സംഭവമാണ്. വിദേശങ്ങളില്‍ പോലും ശ്രദ്ധിക്കപ്പെട്ട വിഷയമായിരുന്നു അത്. പക്ഷെ ഈ വിജയം കന്യാസ്ത്രീകളില്‍ ചിലരെ ഉന്മത്തരാക്കി. പ്രശസ്തി കിട്ടുവാന്‍ വേണ്ടി എന്തും പറയും എന്തും ചെയ്യും എന്ന നിലയിലേക്കു നീങ്ങി കാര്യങ്ങള്‍. ചാനലില്‍ പ്രത്യക്ഷപ്പെടാനുള്ള അവസരവും മാധ്യമ പിന്തുണയും ഉണ്ടെങ്കില്‍ ഒരു സ്ത്രീ എത്രത്തോളം തരം താഴുമെന്നുള്ളതും മലയാളികള്‍ കണ്ടറിഞ്ഞു. കന്യാസ്ത്രീകളുടെ ഈ സമരവും വിജയവും ചില കന്യാ സ്ത്രീകളെ ഉന്മത്തരാക്കി. സിസ്റ്റര്‍ ലൂസിയാണ് ഇപ്പോള്‍ താരമായിരിക്കുന്നത്. ചാനലുകളിലെ പ്രധാന വിഷയമായി മാറി ലൂസി പ്രശ്നം. ലൂസിയെ പിന്തുണക്കാന്‍ ആളുകള്‍ ക്യൂ നിന്നു. ലൂസിയെ പിന്തുണയ്ക്കാത്തവരെല്ലാം വെറും സഭാ ദ്രോഹികളും പിന്തിരിപ്പന്‍മാരും മാത്രമാണെന്നാണ് വിലയിരുത്തല്‍.

സിസ്റ്റര്‍ ലൂസിയെ മദര്‍ സുപ്പീരിയര്‍ കോണ്‍വെന്റില്‍ നിന്നും പുറത്താക്കി. ഈ നടപടിയെ രൂക്ഷമായി വിമര്‍ശിക്കാനാണ് ഭൂരിപക്ഷം ആളുകളും തയ്യാറായത്. മദര്‍ സുപ്പീരിയര്‍ മാപ്പര്‍ഹിക്കാത്ത തെറ്റാണു ചെയ്തതെന്ന് മാധ്യമങ്ങളും ലൂസി പക്ഷ വാദികളും വിലയിരുത്തുന്നു. ഞാന്‍ ചോദിക്കട്ടെ എന്തു തെറ്റാണ് മദര്‍ സുപ്പീരിയര്‍ ചെയ്തത്. ലൂസിയെ പുറത്താക്കിയതിന്റെ കാരണങ്ങള്‍ വ്യക്തമായി തന്നെ പത്രങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. മദര്‍ സുപ്പീരിയര്‍ ആരോപിച്ച കുറ്റങ്ങള്‍ സിസ്റ്റര്‍ ലൂസി ചെയ്തിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും ആ സഹോദരിയെ പുറത്താക്കിയേ മതിയാവൂ എന്നു മാത്രമേ നിക്ഷ്പക്ഷമതികള്‍ക്ക് ചിന്തിക്കാന്‍ സാധിക്കുകയുള്ളൂ. നിയമം അനുസരിച്ചു ജീവിക്കുക എന്നതാണ് മനുഷ്യനെ മൃഗങ്ങളില്‍ നിന്നും വേര്‍തിരിക്കുന്ന ഒരു ഘടകം. വീടുകളില്‍ നിയമങ്ങളില്ലേ, സമുദായത്തില്‍ നിയമങ്ങളില്ലേ, രാഷ്ട്രത്തിനു നിയമങ്ങളില്ലേ, രാഷ്ട്രീയത്തിന്റെ നിയമം അനുസരിക്കാത്തവന്റെ ജീവിതം ജയിലായിരിക്കും. അതുപോലെ സന്യാസാലയത്തിലെ നിയമം തെറ്റിക്കുന്നവര്‍ മതാന്ത്വാസികളായിരിക്കും. അവര്‍ ആശ്രമത്തിനു പുറത്തു പോയാലേ പറ്റൂ. സിസ്റ്റര്‍ ലൂസി അധികാരികളോട് അനുവാദം ചേദിക്കാതെ എവിടെ പോകുന്നുവെന്ന വിവരം പോലും പറയാതെ പുറത്തു പോകുകയും തോന്നുമ്പോള്‍ തിരിച്ചു വരുകയും ചെയ്യുന്നു. ഇതേ രീതിയില്‍ കന്യാസ്ത്രീകള്‍ എല്ലാവരും തുടങ്ങിയാല്‍ അവര്‍ താമസിക്കുന്ന സ്ഥലം കന്യകാലയമല്ല വേശ്യാലയമാണെന്നേ ആളുകള്‍ പറയൂ. നിങ്ങളുടെ വീട്ടില്‍ മുതിര്‍ന്ന സഹോദരിമാര്‍ ആരോടും പറയാതെ വീട്ടില്‍ നിന്നും പുറത്തു പോകുകയും തോന്നുമ്പോള്‍ കയറി വരികയും ചെയ്താല്‍ നിങ്ങള്‍ പ്രതികരിക്കുകയില്ലേ. ഇതു കണ്ട് നിങ്ങള്‍ മിണ്ടാതിരിക്കുമോ? കന്യകാലയങ്ങളില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തണമെന്ന് ലൂസി ആവശ്യപ്പെടുന്നു. കാലോചിതം മാത്രമല്ല സന്യസോചിതം കൂടി ആയിരിക്കണം എന്നു കൂടി ചേര്‍ക്കണം.

ലൂസിയോട് അധികാരികളുടെ മുമ്പില്‍ ഹാജരാകണമെന്ന് പലവട്ടം ആവശ്യപ്പെട്ടിട്ടും എന്തുകൊണ്ട് ഹാജരായില്ല. സ്‌കൂളില്‍ പഠിക്കുന്ന ഒരു കുട്ടിയുടെ രക്ഷകര്‍ത്താവ് എത്ര വലിയ പൊസിഷനില്‍ ഇരിക്കുന്ന ആളാണെങ്കിലും രക്ഷകര്‍ത്താവും നേരിട്ടു ഹാജരാകണമെന്നു പറഞ്ഞാല്‍ ഹാജരായേ മതിയാവൂ. ഈ മര്യാദ എന്തു കൊണ്ട് ലൂസി കാണിച്ചില്ല. അതുപോല തന്നെ മൂന്നു വര്‍ഷം കൂടുമ്പോള്‍ സിസ്റ്റേഴ്സിന് ട്രാന്‍സ്ഫര്‍ നിര്‍ബന്ധമാണ്. അതു നിയമമാണ്. ലൂസി എന്തുകൊണ്ട് ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ കൈപ്പറ്റാതെ നിയമത്തെയും അധികാരികളെയും വെല്ലുവിളിച്ചു നടന്നു. ഇത് ഏതെങ്കിലും ഡിപ്പാര്‍ട്ട്മെന്റില്‍ നടക്കുമോ? ഇത് നിയമം ഗവണ്‍മെന്റ് ജീവനക്കാര്‍ ലംഘിച്ചാല്‍ സസ്പെന്‍ഷന്‍ ഉറപ്പ്.

സ്ത്രീകള്‍ താമസിക്കുന്ന എല്ലായിടത്തും നിയമങ്ങള്‍ ഉണ്ട്. ഗേള്‍സ് ഹോസ്റ്റലിലും ബോയിസ് ഹോസ്റ്റലിലും ഉണ്ട്. വൈഡബ്ല്യുസിഎയിലും വൈഎംസിഎയിലും ഉണ്ട്. വര്‍ക്കിങ്ങ് വിമന്‍സ് ഹോസ്റ്റലിലും ഉണ്ട്. വ്യക്തികളുടെ സുരക്ഷിതത്വത്തിനാണ് നിയമങ്ങള്‍. ഇതു പാലിക്കാത്തവരെ യഥേഷ്ടം ജീവിക്കാന്‍ വിടുക. അതാണ് മദര്‍ സുപ്പീരിയര്‍ ഇവിടെ ചെയ്തിട്ടുള്ളത്.

ലൂസി സ്വന്തമായി കാറു വാങ്ങിയതിനെ അധികാരികള്‍ എതിര്‍ത്തു പോലും. കോണ്‍വെന്റില്‍ ഒരു വ്യക്തിക്കു സ്വന്തമായി കാറു വാങ്ങാന്‍ അവകാശമില്ല. കോണ്‍വെന്റിന്റേതായിട്ട് രണ്ടോ മൂന്നോ കാറു വാങ്ങി കൊള്ളട്ടെ. കോണ്‍വെന്റില്‍ പണക്കാരും സാധാരണക്കാരും പാവങ്ങളുമായ സിസ്റ്റേഴ്സ് ഉണ്ട്. പണവും ശമ്പളവും കിട്ടുന്ന ജോലിയുമുള്ളവര്‍ കാര്‍ വാങ്ങി ചെത്തി നടക്കുന്നു. പണം ഇല്ലാത്തവന്‍ ഓട്ടോയിലും കയറി കഷ്ടപ്പെട്ടു യാത്ര ചെയ്യുന്നു. ഈ അസമത്വങ്ങള്‍ കന്യകാലയങ്ങള്‍ക്ക് ചേര്‍ന്നതാണോ? കര്‍ത്താവിന്റെ മണവാട്ടിമാര്‍ക്ക് ചേര്‍ന്നതാണോ? കാര്‍ ഉണ്ടെങ്കില്‍ അത് എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ പറ്റുന്ന വിധത്തിലായിരിക്കണം. അതുകൊണ്ട് സ്വന്തമായി കാറുവാങ്ങാന്‍ നിയമം ഇല്ല. നിയമത്തെ വെല്ലു വിളിച്ച് അനുവാദമില്ലാതെ കാറു വാങ്ങിയതു തെറ്റു തന്നെ.

ആരുടെയും അനുവാദമില്ലാതെ പത്രപ്രതിനിധിയെ കൊണ്ട് വന്ന് റൂമില്‍ താമസിപ്പിക്കാന്‍ ലൂസിക്ക് എന്തവകാശം. സന്ദര്‍ശകരെ കാണുകയും സംസാരിക്കുകയും ചെയ്യുന്നത് പാര്‍ലമെന്റില്‍ വച്ചാണ്. അതാണ് ലേഡീസ് ഹോസ്റ്റലിലെയും സ്ത്രീകള്‍ താമസിക്കുന്ന എല്ലാ സ്ഥലങ്ങളിലെയും നിയമം. ആ നിയമത്തെ വെല്ലുവിളിക്കാന്‍ ലൂസിക്ക് എന്തവകാശം?

പ്രാര്‍ത്ഥനയ്ക്ക് മണിയടിക്കുമ്പോള്‍ എല്ലാവരും ചാപ്പലിലെത്തി പ്രാര്‍ത്ഥിക്കണമെന്നാണ് നിയമം. മനപൂര്‍വ്വം ലംഘിക്കുന്ന ഒരു സന്യാസിനിയെ കോണ്‍വെന്റില്‍ വച്ചു പൊറുപ്പിക്കാന്‍ പാടില്ല. എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കണം. ഇതൊക്കെ കോണ്‍വെന്റില്‍ പാലിക്കപ്പെടേണ്ട നിഷ്ടകളാണ്. നിയമങ്ങളൊന്നും തനിക്കു ബാധകമല്ല എന്ന മട്ടില്‍ ജീവിക്കുന്ന സന്യാസിനിയെ പുറത്താക്കുകയല്ലാതെ എന്തു ചെയ്യും.

വൈദികര്‍ കുര്‍ബാന കഴിഞ്ഞ് തൂവെള്ള വസ്ത്രം ധരിച്ചു നടക്കുന്നു. എന്തുകൊണ്ട് കന്യാസ്ത്രീകള്‍ക്ക് ആയിക്കൂടാ എന്ന ചോദ്യവും ലൂസിയുടെ ഭാഗത്തു നിന്നും ഉണ്ടായി. പാന്‍സും ഷര്‍ട്ടും കോട്ടും മാത്രമല്ല ഒരു നിക്കര്‍ അല്ലെങ്കില്‍ ഒരു തോര്‍ത്ത് ധരിച്ചും ചിലപ്പോള്‍ ആണുങ്ങളെ കാണാം. അങ്ങനെ നടന്നാല്‍ അവരുടെ ലൈംഗീകാവയവങ്ങളില്‍ തോണ്ടാനോ ചൊറിയാനോ ഒരു സ്ത്രീയും ചെല്ലാറില്ല. സന്ദര്‍ഭം കിട്ടുകയാണെങ്കില്‍ പുരുഷന്മാരുടെ ചന്തിയിലൊന്നു പിടിക്കാനോ കൈമുട്ടിക്കാനോ ഏതെങ്കിലം സ്ത്രീ തയ്യാറാകുന്നുണ്ടോ? തിരക്കുള്ള ബസ്സില്‍ കയറി കമ്പിയില്‍ പിടിച്ചു നില്‍ക്കുമ്പോള്‍ പിന്നില്‍ നില്‍ക്കുന്ന പുരുഷന്റെ ശരീരം മുഴുവല്‍ മുമ്പില്‍ നില്‍ക്കുന്ന സ്ത്രീയുടെ മുതുകത്തായിരിക്കും. ഈ ജാതി അനുഭവങ്ങളൊക്ക പുരുഷനു സ്ത്രീയില്‍ നിന്നും ഉണ്ടാകുന്നില്ല. ഇതേ അനുഭവങ്ങളൊക്കെ സ്വീകരിച്ചു കൊള്ളാം എന്ന തന്റേടത്തിലായിരിക്കണം. അച്ഛന്മാരെ പോലെ സന്യാസവേഷമല്ലാതെ മറ്റു വസ്ത്രങ്ങള്‍ ധരിക്കാനുള്ള അനുവാദം ചോദിച്ചു വാങ്ങുവാന്‍ മാത്രമല്ല ശരീരം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രം ധരിച്ച് കുരിശു രൂപം കോര്‍ത്ത മാലയുമണിഞ്ഞ് കന്യാസ്ത്രീ വേഷത്തില്‍ സഞ്ചരിച്ചാല്‍ ഒരു വൃത്തികെട്ടവനില്‍ നിന്നും ഇങ്ങനെ ഒരനുഭവം ഉണ്ടാകാറില്ല. കന്യാസ്ത്രീക വേഷത്തിന് അതിന്റേതായ പാപനത ഉണ്ട്. കല്യാണത്തിനു പുടവ കൊടുക്കുക എന്ന പേരുള്ളതു പോലെ സന്യാസം സ്വീകരിക്കുന്ന ചടങ്ങിന് ഉടുപ്പിടീല്‍ എന്ന പേരു കൂടി ഉണ്ട്. ആഘോഷമായി നടക്കുന്ന ഒരു ചടങ്ങാണിത്. ഈ ചടങ്ങില്‍ ലഭിക്കുന്ന വസ്ത്രം തോന്നിയതു പോലെ ആര്‍ക്കും വലിച്ചെറിയാനുള്ളതല്ല.

കന്യാസ്ത്രീകള്‍ക്ക് തങ്ങള്‍ ധരിക്കുന്ന വസ്ത്രം അസൗകര്യം സൃഷ്ടിക്കുന്നുവെങ്കില്‍ വിഷയം കന്യാസ്ത്രീ സമൂഹത്തില്‍ അവതരിപ്പിക്കുക. ഭൂരിപക്ഷ അഭിപ്രായം അനുസരിച്ച് സൗകര്യപ്രദമായ വസ്ത്രം സ്വീകരിക്കാം. അല്ലാതെ ഓരോരുത്തര്‍ക്കും തോന്നിയതു പോലെ വസ്ത്രം ധരിക്കാന്‍ ഒരു കന്യാസ്ത്രീക്കും അവകാശമില്ല. ഹൈന്ദവ സന്യാസിമാര്‍ ഒറ്റമുണ്ടും മേല്‍മുണ്ടും ദരിച്ചു നടക്കുന്നു. അതുപോലെ സന്യാസിമാര്‍ക്കും നടക്കണമെന്ന് ആവശ്യപ്പെട്ടാലോ? കത്തോലിക്കാ സഭയിലെ കന്യാ സ്ത്രീമാര്‍ക്കല്ലാതെ മറ്റു മതത്തിലെ സന്യാസിമാര്‍ക്കും വസ്ത്രധാരണ രീതിയില്‍ സ്ത്രീ പുരുഷ സമത്വം വേണമെന്നു തോന്നിയിട്ടില്ല. സന്യാസി വേഷം ഒരു യൂണിഫോം കൂടിയാണ്. തിരിച്ചറിയാനുള്ള യൂണിഫോം. പട്ടാളക്കാര്‍ക്കില്ലേ യൂണിഫോം. മറ്റു തൊഴില്‍ രംഗങ്ങളിലും യൂണിഫോം അണിഞ്ഞല്ലേ അവര്‍ തൊഴില്‍ രംഗത്തുള്ളത്.

സിസ്റ്റര്‍ കോണ്‍വെന്റില്‍ ഏല്‍പ്പിച്ച ശമ്പളത്തിന്റെ കണക്കു പറയുമ്പോള്‍ വെറും എസ്എസ്എല്‍സി മാത്രം ജയിച്ച് കോണ്‍വെന്റില്‍ എത്തിയ സിസ്റ്ററിന് ഹൈ സ്‌കൂള്‍ ജോലി കിട്ടത്തക്ക വണ്ണമുള്ള വിദ്യാഭ്യാസം നല്‍കി ജോലിയും നല്‍കിയതു കോണ്‍വെന്റാണെന്നുള്ള കാര്യവും കൂടി സിസ്റ്റര്‍ ലൂസി ഓര്‍മ്മിക്കണം.

സ്വന്തം ഇഷ്ടങ്ങളാണ് ശരിയെന്നും നിയമമെന്നും ആരും അവകാശപ്പെടരുത്. താന്‍ ഒരു യാത്ര പോകുകയാണെന്നും ധരിച്ചിരിക്കുന്നത് ചുരിദാര്‍ ആണെന്നും മറ്റും മാധ്യമ പ്രതിനിധിയോടു വിളിച്ചു പറയുന്നത് ഒരു കന്യാസ്ത്രീയ്ക്കു യോജിച്ച സംസ്‌കാരമാണെന്നു തോന്നുന്നില്ല. ഈ ജാതി ന്യൂജെന്‍ സന്യാസിമാരെ സഭയ്ക്ക് വേണ്ടാ. സാധാരണക്കാരായ ഞങ്ങള്‍ക്കും വേണ്ടാ. കാരണം ഞങ്ങള്‍ ആര്‍ഷഭാരത സംസ്‌കാരത്തില്‍ വളര്‍ന്നുവരാണ്. ആര്‍ഷഭാരതം അതായത് ഋഷിമാരുടെ ഭാരതം സന്യാസിമാരുടെ ഭാരതം സന്യാസിനിമാരുടെയും.

അതുകൊണ്ട് സിസ്റ്റര്‍ ലൂസി സഭാ വസ്ത്രം ഉപേക്ഷിച്ച് ദാമ്പത്യ ജീവിതം നയിക്കട്ടെ. എഴുപതു കഴിഞ്ഞവര്‍ പോലും വിവാഹിതരാകുന്നുണ്ടല്ലോ.

ഒന്നേ പറയാനുള്ള സിസ്റ്റര്‍ ജസ്മി. ആമ്മേന്‍ എന്ന അശ്ലീല പുസ്തകമെഴുതി പേരെടുത്തു. അതുപോലെ ചില പുരോഹിതരും ഈ മാതൃക സ്വീകരിച്ചു. അങ്ങനെ പേരെടുക്കുവാന്‍ വെമ്പുന്ന ചില കന്യാസ്ത്രീകളില്‍ ഒരാളാണ് സിസ്റ്റര്‍ ലൂസി എന്ന് നിശബ്ദരായ ഭൂരിപക്ഷം അള്‍മായരും വിശ്വസിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category