1 GBP = 94.40 INR                       

BREAKING NEWS

ഇപ്പോള്‍ കേരളം ചര്‍ച്ച ചെയ്യുന്ന ഏറ്റവും വലിയ വിഷയങ്ങള്‍ രണ്ട്! ഒന്ന് പൗരത്വ ബില്‍; രണ്ട് ലച്ചുവിനെ കെട്ടുന്ന നേവി ഓഫീസര്‍ ആര്? ആ അളിയന്‍ ഷെയിന്‍ നിഗമാണോ എന്നും സംശയം; ഫ്ളവേഴ്സ് ടിവിയിലെ ഉപ്പും മുളകും ചര്‍ച്ചകളില്‍ മുഴുകി മലയാളികള്‍; ലച്ചുവിന്റെ വിവാഹ നിശ്ചയവും ഉയര്‍ത്തുന്നത് എന്റര്‍ടെയിന്മെന്റ് പരമ്പരയുടെ റേറ്റിങ് തന്നെ; ബാലുവും നീലുവും പിന്നെ ഷെയിന്‍ നിഗമും തമ്മിലെ ബന്ധം ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

Britishmalayali
kz´wteJI³

കൊച്ചി: ഞാന്‍ ഒന്ന് പറയാം ഇപ്പോള്‍ കേരളം ചര്‍ച്ച ചെയ്യുന്ന ഏറ്റവും വലിയ രണ്ട് വിഷയമാണ് ഒന്ന് പൗരത്വ ബില്‍ 2 ലച്ചുവിനെ കെട്ടുന്ന നേവി ഓഫീസര്‍ ആര്.. നേവി ഓഫീസര്‍ നിങ്ങളെങ്കില്‍ അടിപൊളി-ഷെയ്ന്‍ നിഗമിന്റെ ഫെയ്സ് ബുക്ക് പേജിന് താഴെ വന്ന ഒരു കമന്റാണ് ഇത്. ഫ്ളവേഴ്സ് ടിവിയിലെ ഉപ്പും മുളകും സീരിയലില്‍ ലച്ചുവിന്റെ വിവാഹമാണ്. വിവാഹം നിശ്ചയം നടന്നത് വരന്റെ സാധ്യതയില്ലാതെയാണ്. ജാതകം മാറല്‍ ചടങ്ങ് നടന്നത് വരനില്ലാതെയാണ്. ഇതോടെ സോഷ്യല്‍ മീഡിയ ചര്‍ച്ച ഏറ്റെടുത്തു. ആരാണ് ഈ വരന്‍.

അതിമനോഹരമായി ആയിരം എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയ ഉപ്പും മുളകും ജൈത്രയാത്ര തുടരുകയാണ്. ഇതുവരെ പ്രേക്ഷകര്‍ കണ്ടിരുന്നത് പോലെയല്ല. ലെച്ചുവിന്റെ വിവാഹം നടത്തി പുതിയൊരു തലത്തിലേക്കാണ് കഥ പോവുന്നത്. ഇതോടെ പുതിയ ചില കഥാപാത്രങ്ങള്‍ കൂടി കുടുംബത്തിലേക്ക് എത്തി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ലെച്ചുവിന്റെ വിവാഹനിശ്ചയമായിരുന്നു. വരന്റെ വീട്ടുകാരെല്ലാം വന്ന് വലിയ ആഘോഷത്തോടെയായിരുന്നു നിശ്ചയം. അതീവസുന്ദരിയായി എത്തിയ ലെച്ചുവിന്റെ ചിത്രങ്ങളും തരംഗമായിരുന്നു. ഇപ്പോഴിതാ വിവാഹത്തിന് മുന്നോടിയായി കുടുംബത്തില്‍ ഹല്‍ദി ആഘോഷങ്ങള്‍ നടത്തിയിരിക്കുകയാണ്. എന്നാല്‍ വരനെ പുറത്തു പറയുന്നില്ല. ഇതിനിടെയാണ് ഉപ്പും മുളകും ടീമിനൊപ്പം ഷെയിന്‍ നിഗം നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. ഷെയിന്‍ നിഗം തന്നെയാണ് ചിത്രം പുറത്തു വിട്ടത്.

വിവാഹം കഴിഞ്ഞ് പോവുന്ന ലച്ചു ഇനി പരിപാടിയില്‍ ഉണ്ടാവില്ലേയെന്ന തരത്തിലുള്ള ചോദ്യങ്ങളുമായി ആരാധകരെത്തിയിരുന്നു. ഫേസ്ബുക്ക് ലൈവിലൂടെ വിവാഹ വിശേഷങ്ങള്‍ പങ്കുവെച്ച് ലച്ചു എത്തിയിരുന്നു. നടക്കാന്‍ പോവുന്നത് ലച്ചുവിന്റെ വിവാഹമാണെന്ന കാര്യത്തെക്കുറിച്ചും താരം ഓര്‍മ്മിപ്പിച്ചിരുന്നു. വിവാഹ ശേഷവും പരിപാടിയിലുണ്ടാവുമെന്ന് താരം പറഞ്ഞതോടെയാണ് ആശങ്കകള്‍ക്ക് വിരാമമായത്. നേവി ഓഫീസറായ സിദ്ധാര്‍ത്ഥാണ് ലച്ചുവിനെ ജീവിതസഖിയാക്കുന്നത്. സിദ്ധാര്‍ത്ഥിന്റെ വരവിനെക്കുറിച്ചുള്ള പ്രമോ വീഡിയോ പുറത്തുവന്നിരുന്നുവെങ്കിലും ആരാണ് ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല.

പരിപാടിയിലേക്ക് താനും എത്തുന്നുണ്ടെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം ഷെയ്ന്‍ നിഗം എത്തിയിരുന്നു. ഇതോടെയാണ് ആ നേവി ഓഫീസര്‍ താരമായിരിക്കുമോയെന്ന ചോദ്യവുമായി ആരാധകരെത്തിയത്. അതേ സമയം തന്നെ വരവിന് പിന്നില്‍ മറ്റൊരു ഉദ്ദേശമാണെന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമായി അരങ്ങേറുന്നുണ്ട്. എന്നാല്‍ വിവാഹ പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തുന്ന വരന്റെ സുഹൃത്താണ് ഷെയിന്‍ നിഗം എന്നും സൂചനയുണ്ട്. ഏതായാലും ആരും ഔദ്യോഗികമായി ഒന്നും പറയുന്നില്ല. ഇതോടെ ലച്ചുവിന്റെ വിവാഹം ടിവി ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടുകയാണ്.
സിദ്ധാര്‍ഥ് സുകുമാരന്‍ എന്നാണ് ലെച്ചുവിന്റെ ചെക്കന്റെ പേര്. ബാലുവിന്റെ സുഹൃത്തിന്റെ മകനായ സിദ്ധാര്‍ഥ് ഒരു നേവി ഓഫീസറാണ്. ഇക്കാര്യങ്ങള്‍ മാത്രമേ പ്രേക്ഷകര്‍ക്ക് അറിയുകയുള്ളു. സിദ്ധാര്‍ഥിന് ലീവ് കിട്ടാത്തതിനെ തുടര്‍ന്നാണ് വിവാഹനിശ്ചയത്തിന് വരെ പങ്കെടുക്കാതെ ഇരുന്നത്. വിവാഹത്തിന് വേണ്ടിയുള്ള സര്‍പ്രൈസ് എന്‍ട്രി എങ്ങനെയായിരിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരിപ്പോള്‍. ഇതിനിടെയാണ് ഷെയിന്‍ നിഗം ചര്‍ച്ചകളിലേക്ക് എത്തുന്നത്. ഉപ്പും മുളകിലേക്ക് ഇടയ്ക്ക് ചില വിശിഷ്ടാതിഥികള്‍ എത്താറുണ്ട്. രജിഷ വിജയന്‍, മിഥുന്‍ രമേഷ് , ദിവ്യ പിള്ള തുടങ്ങിയവരൊക്കെ അടുത്തിടെ ബാലുവിന്റെ വീട്ടിലേക്ക് എത്തിയിരുന്നു. കുടുംബാംഗങ്ങള്‍ക്ക് പുറമെ സെലിബ്രിറ്റികളും കൂടി ബാലുവിന്റെ വീട്ടിലേക്ക് എത്തുമ്പോള്‍ എപ്പിസോഡുകളും ഹിറ്റായി.

ഉപ്പും മുളകും ടീമിനോടൊപ്പം കുറച്ച് സമയം ചെലവിടാന്‍ കഴിഞ്ഞുവെന്നും മനോഹരമായ അനുഭവമായിരുന്നു അതെന്നും ഷെയിന്‍ നിഗം കുറിച്ചിട്ടുണ്ട്. ഡിസംബര്‍ 19നാണ് പ്രസ്തുത എപ്പിസോഡ് സംപ്രേഷണം ചെയ്യുന്നതെന്നും താരം കുറിച്ചിട്ടുണ്ട്. മുടിയന്‍, ലച്ചു, നീലു, ബാലു, ശിവാനി, കേശി, സുരേന്ദ്രന്‍, ശങ്കരണ്ണന്‍ തുടങ്ങിയവര്‍ക്കും പരിപാടിയുടെ അണിയറപ്രവര്‍ത്തകര്‍ക്കുമൊപ്പവും നില്‍ക്കുന്ന ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂട ഇതിനകം തന്നെ താരത്തിന്റെ കുറിപ്പും ചിത്രങ്ങളും വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

ലച്ചുവിനെ സഹോദരന്റെ മകനെക്കൊണ്ട് വിവാഹം കഴിപ്പിക്കാനായിരുന്നു നീലുവിന് ആഗ്രഹം. എന്നാല്‍ ബാലുവിനും മുടിയനും ഈ തീരുമാനത്തില്‍ അതൃപ്തിയായിരുന്നു. ഇതിന് പിന്നാലെയായാണ് മകള്‍ക്കായി നേവി ഓഫീസറെ ബാലു കണ്ടെത്തിയത്. ലച്ചു സന്തോഷത്തോടെ ജീവിക്കണമെന്നും മൂത്ത മകളുടെ കല്യാണം താന്‍ തന്നെ നടത്തുമെന്നും ബാലു പറഞ്ഞിരുന്നു. വിവാഹ നിശ്ചയത്തിനിടയില്‍ ബാലുവിന് സംഭവിക്കുന്ന അമളികളും നീലുവിന്റേയും കുടുംബാംഗങ്ങളുടേയും തമാശയുമൊക്കെ പ്രേക്ഷകര്‍ കണ്ടുകഴിഞ്ഞതാണ്. ലച്ചുവിന്റെ വരനായ സിദ്ധാര്‍ത്ഥായാണോ ഷെയ്ന്‍ നിഗം എത്തുന്നതെന്ന ചോദ്യങ്ങളുമായാണ് സോഷ്യല്‍ മീഡിയ സജീവമാക്കുന്നത്.

സിദ്ധാര്‍ത്ഥായല്ല ഷെയ്ന്‍ എത്തുന്നതെന്നുള്ള കമന്റുകളും ഫോട്ടോയ്ക്ക് കീഴിലുണ്ട്. പുതിയ സിനിമയായ വലിയ പെരുന്നാളിന്റെ പ്രമോഷന് വേണ്ടിയായിരിക്കാം താരമെത്തുന്നതെന്നാണ് ചിലര്‍ പറയുന്നത്. ജൂണ്‍ സിനിമയുടെ പ്രമോഷന് വേണ്ടിയായിരുന്നു രജിഷ വിജയന്‍ എത്തിയത്. ജിമ്മി ഈ വീടിന്റെ ഐശ്വര്യം എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ചായിരുന്നു മിഥുന്‍ രമേഷും ദിവ്യ പിള്ളയും എത്തിയത്. നവാഗതനായ ഡിമല്‍ ഡെന്നീസ് സംവിധാനം ചെയ്യുന്ന വലിയ പെരുന്നാളാണ് ഇനി ഷെയ്‌നിന്റേതായി തിയേറ്ററുകളിലേക്കെത്തുന്ന ചിത്രം. സൗബിന്‍ ഷാഹിറും ജോജു ജോര്‍ജും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category