1 GBP = 96.00 INR                       

BREAKING NEWS

പ്രവാസികളുടെ പരാതി കേന്ദ്ര സര്‍ക്കാരിലെത്തി; ഉടന്‍ പരിഹാരവും; ഒസിഐ പുതുക്കാന്‍ ജൂണ്‍ 30 വരെ അവസരം; ഇനിയും കാലാവധി നീട്ടുമെന്നു പ്രതീക്ഷിക്കരുതെന്നു കേന്ദ്ര വിദേശകാര്യ മന്ത്രി മുരളീധരന്‍; മന്ത്രിയ്ക്കു യുകെ മലയാളികളുടെ വരവേല്‍പ്പ്

Britishmalayali
കെ ആര്‍ ഷൈജുമോന്‍

ലണ്ടന്‍: രണ്ടു വര്‍ഷത്തോളമായി ഒസിഐ കാര്‍ഡുള്ള പ്രവാസി ഇന്ത്യക്കാരെ അലട്ടിയ പ്രശ്നത്തിന് താല്‍ക്കാലിക പരിഹാരം. കുട്ടികള്‍ക്കും അമ്പതു വയസു കഴിഞ്ഞവര്‍ക്കും പുതുക്കിയ പാസ്പോര്‍ട്ടിന് ഒപ്പം ഒസിഐ കാര്‍ഡും പുതുക്കിയിരിക്കണമെന്ന നിര്‍ദേശം പതിനായിരങ്ങളെയാണ് അങ്കലാപ്പില്‍ ആക്കിയിരുന്നത്. ഓരോ അവധിക്കാലത്തും അനേകായിരങ്ങള്‍ ചങ്കിടിപ്പോടെയാണ് നാട്ടില്‍ പോകാന്‍ തയ്യാറെടുപ്പു നടത്തിയിരുന്നതും. നിയമം ലംഘിക്കാന്‍ ഉള്ള തീവ്ര അഭിലാഷം കൊണ്ടല്ല ഒസിഐ കാര്‍ഡ് പുതുക്കാന്‍ മിക്കവരും തയ്യാറാകാതിരുന്നത്.

മറിച്ചു അതിനുള്ള അപേക്ഷകള്‍ കൈകാര്യം ചെയ്യുന്ന ഏജന്‍സി വിഎഫ്എസിലെ നൂലാമാലകളും അപേക്ഷയിലെ സങ്കീര്‍ണതകളുമാണ് പലരെയും കാര്‍ഡ് പുതുക്കുന്നതില്‍ നിന്നും പിന്തിരിപ്പിച്ചത്. ഇതിനിടയില്‍ ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നും അനേകം പ്രവാസികളെ യാത്ര ചെയ്യുന്നതില്‍ നിന്നും എയര്‍ലൈനുകള്‍ വിലക്കുക കൂടി ചെയ്തതോടെ മറ്റു രാജ്യങ്ങളില്‍ പൗരത്വം ഉള്ള മുഴുവന്‍ ഇന്ത്യക്കാരുടെയും ഉറക്കം കെടുത്തുന്ന വിഷയമായി പരിണമിക്കുക ആയിരുന്നു ഒസിഐ കാര്‍ഡ് നിയമ ഭേദഗതി. 

എന്നാല്‍ കഴിഞ്ഞ ദിവസം രൂപം നല്‍കിയ ഓണ്‍ലൈന്‍ അപേക്ഷയില്‍ മണിക്കൂറുകള്‍ കൊണ്ട് ആയിരങ്ങള്‍ ഒപ്പിട്ടതോടെ വിഷയം കേന്ദ്ര സര്‍ക്കാരിന്റെ മുന്നില്‍ എത്തുക ആയിരുന്നു. പൗരത്വ ചര്‍ച്ചകള്‍ ഇന്ത്യയില്‍ കൊടുമ്പിരി കൊണ്ടിരിക്കുന്നതിനാല്‍ ഒസിഐ കാര്‍ഡ് പുതുക്കല്‍ സംബന്ധിച്ച പരാതിയും സ്വാഭാവികമായും കൂടുതല്‍ ശ്രദ്ധ നേടി. ഒടുവില്‍ പ്രവാസികളുടെ ആവശ്യം ന്യായമാണെന്ന് ബോധ്യപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ ആറു മാസത്തെ കാലാവധി നീട്ടി നല്‍കി ഉത്തരവ് ഇറക്കുക ആയിരുന്നു.

ഇക്കാര്യം ലണ്ടനില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി വി മുരളീധരന്‍ ആവര്‍ത്തിച്ചപ്പോള്‍ നീണ്ട കരഘോഷത്തോടെയാണ് ഇന്ത്യന്‍ പ്രവാസി സമൂഹം സ്വീകരിച്ചത്. എന്നാല്‍ കരഘോഷം നിലക്കും മുന്‍പ് തന്നെ ഒരു ഓര്‍മ്മപ്പെടുത്തല്‍ നടത്താനും മന്ത്രി മറന്നില്ല. സര്‍ക്കാര്‍ നല്‍കിയ കാലാവധിയില്‍ ഏവരും കാര്‍ഡ് പുതുക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. 

ലോക രാജ്യങ്ങളില്‍ നിന്നുള്ള വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തില്‍ സ്പെയിനില്‍ നടന്ന ചടങ്ങിന് ശേഷം ഇന്ത്യയിലേക്കുള്ള മടക്ക യാത്രയിലാണ് അദ്ദേഹം ലണ്ടനില്‍ എത്തിയത്. ഇന്ത്യന്‍ ഹൈ കമ്മീഷന്‍ ഒരുക്കിയ സ്വീകരണ പരിപാടിയില്‍ നൂറുകണക്കിന് മലയാളികള്‍ ഉള്‍പ്പെടെയുള്ളവരാണ് സ്‌നേഹം പങ്കിടാന്‍ നെഹ്റു സെന്ററില്‍ എത്തിയത്. സ്വാഭാവികമായും നിരവധി പരാതികളും മന്ത്രിയെ തേടി എത്തിയിട്ടുണ്ട്. സാധിക്കും വിധം എല്ലാത്തിനും പരിഹാരം കാണാന്‍ ശ്രമിക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.

കേന്ദ്ര സര്‍ക്കാരിന്റെ നയം അനുസരിച്ചു വിദേശത്തു പോകുന്ന മന്ത്രിമാര്‍ തീര്‍ച്ചയായും ഇന്ത്യന്‍ പ്രവാസികളെ കണ്ടിരിക്കണമെന്നും അവര്‍ക്കു പറയാന്‍ ഉള്ളത് കേള്‍ക്കണമെന്നും ഉള്ള കാര്യം വ്യക്തമാക്കിയപ്പോള്‍ നിറഞ്ഞ സദസ്സിനും ആവേശമായി. കുറഞ്ഞ പക്ഷം ഞങ്ങളെ കേള്‍ക്കാന്‍ എങ്കിലും തയ്യാറാണല്ലോ എന്ന ഭാവത്തിലാണ് പിന്നീട് മിക്കവരും നേരില്‍ കണ്ടു മന്ത്രിയോട് പരാതികളുടെ പരിഭവക്കെട്ട് അഴിച്ചത്. 

കഴിഞ്ഞ അഞ്ചര വര്‍ഷമായി ലോകമെങ്ങും ഉള്ള പ്രവാസികളെ കൂട്ടിയിണക്കാന്‍ ഇതിനു മുന്‍പ് ഒരു സര്‍ക്കാരും ചെയ്യാത്ത ശ്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഉള്ള സര്‍ക്കാരുകള്‍ ചെയ്യുന്നതെന്നും അദ്ദേഹം ആമുഖമായി വ്യക്തമാക്കി. നാലോ അഞ്ചോ ആറോ തലമുറകളായി പ്രവാസികള്‍ ആയി കഴിയുന്നവരെയും ഇന്ത്യന്‍ ജനതയോടൊപ്പം കാണുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാരിന്റേതെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികളുടെ താല്‍പ്പര്യം ഈ സര്‍ക്കാരിന്റെ കീഴില്‍ പൂര്‍ണമായും സംരക്ഷിക്കപ്പെടും.

അതുകൊണ്ടാണ് ഇന്ത്യയും ലോകവുമായുള്ള പാലമായി മാറുകയാണ് പ്രവാസി സമൂഹമെന്നു പ്രധാനമന്ത്രി വിശേഷിപ്പിച്ചതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഈ കാരണത്താല്‍ ലോകമെങ്ങും പ്രവാസികളുമായി നടത്തുന്ന കൂടിക്കാഴ്ചയുടെ ഭാഗമായാണ് നരേന്ദ്ര മോദി ലണ്ടനില്‍ എത്തിയതും ലോകത്തെ ഒരു ജനകീയ നേതാവിനും ലഭിക്കാത്ത വിധമുള്ള സ്വീകരണം ഇന്ത്യക്കാര്‍ നല്‍കിയതെന്നും അദ്ദേഹം സൂചിപ്പിച്ചു. പ്രവാസികള്‍ മാതൃനാടിനോട് കാണിക്കുന്ന സ്‌നേഹവും കൂറും ഇന്ത്യന്‍ സര്‍ക്കാരിന് വ്യക്തമായ ധാരണയുള്ള കാര്യം ആണെന്നും അദ്ദേഹം സൂചിപ്പിക്കാന്‍ മറന്നില്ല. 

ഈ വര്‍ഷം ലോകത്തിനു മുന്നില്‍ ഇന്ത്യ പ്രധാനമായും നല്‍കുന്ന രണ്ടു കാര്യങ്ങളില്‍ ഒന്നാണ് മഹാത്മാ ഗാന്ധിയുടെ 150 ജന്മദിന ആഘോഷ പരിപാടികള്‍. യുഎന്‍ നേതൃത്വത്തിലാണ് പലയിടത്തും ചടങ്ങുകള്‍ നടക്കുക. യുഎന്‍ ആസ്ഥാനത്തിന്റെ മേല്‍ക്കൂരയെ സോളാര്‍ പാനല്‍ കവചം അണിയിച്ചാണ് ആഘോഷങ്ങള്‍ക്ക് തുടകമായിരിക്കുന്നത്. ഊര്‍ജ്ജ സംരക്ഷണം എന്ന ഗാന്ധിയുടെ പ്രഖ്യാപിത ലക്ഷ്യം ലോകത്തിനു മുന്നില്‍ സമര്‍പ്പിക്കുകയാണ് ഭാരതം.

കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച കാര്യത്തില്‍ ഫ്രാന്‍സുമായി കൈകോര്‍ത്താണ് ഭാരതം പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഗാന്ധി സന്ദേശങ്ങള്‍ ലോകത്ത് എവിടെ പോയാലും കാണാന്‍ സാധിക്കുന്നു എന്നതാണ് സവിശേഷത. ലോകം കാത്തിരിക്കുന്ന മാറ്റങ്ങള്‍ പലതും ഇന്ത്യയില്‍ നിന്നും ഉണ്ടാകും. രണ്ടാമത്തെ കാര്യം ഗുരു നാനാക്കിന്റെ 550-ാം വാര്‍ഷിക ചടങ്ങുകളാണ്. ഈ രണ്ടു ചടങ്ങുകളും ഭാരതം ലോകത്തിനു നല്‍കിയ സംഭാവനകള്‍ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്ന അവസരങ്ങളായി മാറണമെന്നും അദ്ദേഹം വ്യക്തമാക്കി. 

ഇന്ത്യയിലും ബ്രിട്ടനിലും പൊതുതിരഞ്ഞെടുപ്പിലൂടെ പുതിയ സര്‍ക്കാരുകള്‍ അധികാരത്തില്‍ എത്തിയ സമയം കൂടി ആയതിനാല്‍ രണ്ടു രാജ്യങ്ങളും തമ്മില്‍ ഒട്ടേറെ പുതു വ്യപാര ബന്ധങ്ങള്‍ ആരംഭിക്കാന്‍ ഉള്ള അവസരമായി മാറുകയാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തിയും സൗന്ദര്യവും ഇന്നും ലോകം അത്ഭുതത്തോടെയാണ് കാണുന്നത്. കശ്മീരിന്റെ പ്രത്യേക അവകാശം എടുത്തു കളഞ്ഞതും പൗരത്വ ബില്‍ സംബന്ധിച്ചും വിശദമായി പ്രതിപാദിച്ചാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.

ദീര്‍ഘകാലമായി രാജ്യം നേരിടുന്ന പ്രശ്ങ്ങള്‍ക്കു ഉള്ള പരിഹാരമാണ് ഇന്ത്യന്‍ പാര്‍ലമെന്റ് തേടുന്നത്. സ്വന്തം ജനങ്ങളുടെ സുരക്ഷാ ഏതു സര്‍ക്കാരിനും അതി പ്രധാനമാണ്. അതുറപ്പാക്കാന്‍ ഉള്ള ബാധ്യത നിറവേറ്റുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ലോകത്തെ കൂടുതല്‍ മികച്ചതാക്കുക എന്ന ദൗത്യം കൂടിയാണ് ഇന്ത്യ ഇപ്പോള്‍ ഏറ്റെടുക്കുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category