1 GBP = 96.00 INR                       

BREAKING NEWS

ജനറല്‍ നഴ്സുമാര്‍ക്കും ക്രിട്ടിക്കല്‍ സ്‌കില്‍ എപ്ലോയ്മെന്റ് വര്‍ക്ക് പെര്‍മിറ്റ്; ആശ്രിത വിസയില്‍ എത്തുന്നവര്‍ക്ക് അപ്പോള്‍ തന്നെ ജോലി ചെയ്യാം; ഷെഫുമാര്‍ക്ക് നിയന്ത്രണങ്ങള്‍ ഇല്ലാതെ വിസ; വര്‍ക്ക് പെര്‍മിറ്റ് നിയമങ്ങളില്‍ ഇളവ് വരുത്തി അയര്‍ലന്റ്

Britishmalayali
kz´wteJI³

യര്‍ലന്റിലേക്ക് വരാന്‍ കൊതിക്കുന്നവരും യൂറോപ്യന്‍ എക്കണോമിക് ഏരിയ (ഇഇഎ) പുറത്തുള്ളവരുമായ ജോലിക്കാര്‍ക്കുള്ള എംപ്ലോയ്മെന്റ് പെര്‍മിറ്റ് സിസ്റ്റത്തില്‍ ഏറെ ഇളവുകള്‍ പ്രഖ്യാപിച്ച് അയര്‍ലന്റ് രംഗത്തെത്തി. 2020 ജനുവരി ഒന്ന് മുതലാണ് പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം അയര്‍ലന്റിലെ മനിസ്റ്റര്‍ ഫോര്‍ ബിസിനസ്, എന്റര്‍പ്രൈസ് ആന്‍ഡ് ഇന്നൊവേഷന്‍ ആയ ഹീതര്‍ ഹംഫ്രേസ് നടത്തിയിട്ടുമുണ്ട്. ഏറ്റവും പുതിയ മാറ്റങ്ങള്‍ പ്രകാരം അയര്‍ലന്റിലെത്തുന്ന ജനറല്‍ നഴ്സുമാര്‍ക്കും ക്രിട്ടിക്കല്‍ സ്‌കില്‍ എപ്ലോയ്മെന്റ് വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതായിരിക്കും.

ആശ്രിത വിസയില്‍ എത്തുന്നവര്‍ക്ക് അപ്പോള്‍ തന്നെ ജോലി ചെയ്യാനും സാധിക്കും. ഷെഫുമാര്‍ക്ക് നിയന്ത്രണങ്ങള്‍ ഇല്ലാതെ വിസ നല്‍കാനും തീരുമാനമായിട്ടുണ്ട്. ഇത്തരത്തില്‍ മലയാളി നഴ്സുമാരടക്കമുള്ള കുടിയേറ്റക്കാര്‍ക്ക് അനുകൂലമായ രീതിയിലാണ് വര്‍ക്ക് പെര്‍മിറ്റ് നിയമങ്ങളില്‍ അയര്‍ലന്റ് ഇളവ് വരുത്തിയിരിക്കുന്നത്. ഹോസ്പിറ്റാലിറ്റി, കണ്‍സ്ട്രക്ഷന്‍, ഹെല്‍ത്ത് തുടങ്ങിയ നിര്‍ണായക മേഖലകളിലെ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കുന്നതിന് പര്യാപ്തമായ വിധത്തിലുള്ള നിര്‍ണായകമായ മാറ്റങ്ങളാണ് അയര്‍ലന്റ് നടപ്പിലാക്കിയിരിക്കുന്നത്.

തെളിവുകളുടെ അടിസ്ഥാനത്തിലാണ് പുതിയ മാറ്റങ്ങള്‍ പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്. 2019ല്‍ ഇവിടുത്തെ എംപ്ലോയ്മെന്റ് പെര്‍മിറ്റ്സ് സിസ്റ്റത്തിന് മേല്‍ നടത്തിയ രണ്ടാമത് റിവ്യൂവിനെ തുടര്‍ന്നാണ് ഈ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നതെന്നതും പ്രാധാന്യമര്‍ഹിക്കുന്നു. രാജ്യത്തെ തൊഴില്‍ വിപണിയുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായിട്ടാണ് ഇവിടുത്തെ എംപ്ലോയ്മെന്റ് പെര്‍മിറ്റ് സിസ്റ്റം പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പ് വരുത്തുന്നതിനായി വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം ഈ വിധത്തില്‍ അയര്‍ലന്റില്‍ റിവ്യൂ നടത്താറുണ്ട്. തൊഴില്‍ മാര്‍ക്കറ്റിലെ അവസ്ഥകള്‍, വിവിധ സെക്ടറുകളില്‍ നിന്നും മറ്റ് സ്റ്റേക്ക് ഹോള്‍ഡര്‍മാരില്‍ നിന്നുമുള്ള സബ്മിഷനുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ റിവ്യൂ നടത്താറുള്ളത്.

ക്രിട്ടിക്കല്‍ സ്‌കില്‍സ് ആന്‍ഡ് ഇന്‍എലിബിള്‍ ലിസ്റ്റ്സ് ഓഫ് ഒക്യുപേഷന്‍സ് എന്ന പേരിലറിയപ്പെടുന്ന ഒക്യുപേഷന്‍ ലിസ്റ്റുകളിലൂടെ മാനേജ് ചെയ്യപ്പെടുന്ന ഒരു എംപ്ലോയ്മെന്റ് പെര്‍മിറ്റ് സിസ്റ്റമാണ് അയര്‍ലണ്ടിലുള്ളത്. പുതിയ മാറ്റങ്ങളിലൂടെ എല്ലാ നഴ്സുമാര്‍ക്കും ഒരു ക്രിട്ടിക്കല്‍ സ്‌കില്‍സ് എംപ്ലോയ്മെന്റ് പെര്‍മിറ്റിനായി യോഗ്യത നേടാന്‍ അവസരം ലഭിക്കുന്നതാണ്. ഇതിലൂടെ ഇവരുടെ ഫാമിലി റീ യൂണിഫിക്കേഷന്‍ വേഗത്തിലാക്കാനുമാവും. കൂടാതെ ഐറിഷ് ലേബര്‍ മാര്‍ക്കറ്റിലെ വ്യാപകമായ അവസരങ്ങളെ തങ്ങളുടെ കുടുംബാംഗങ്ങള്‍ക്കായി പ്രയോജനപ്പെടുത്താനും അവര്‍ക്ക് ഇതിലൂടെ അവസരം ലഭിക്കുന്നതാണ്. കൂടാതെ രണ്ട് വര്‍ഷത്തിന് ശേഷം ലോംഗ് ടേം റെസിഡന്‍സി വേഗത്തില്‍ നേടാനും ഇതിലൂടെ സാധിക്കും.

നാളിതുവരെ അയര്‍ലന്റിലേക്ക് കുടിയേറിയിരുന്ന ഫോറിന്‍ നഴ്സുമാരെ ക്രിട്ടിക്കല്‍ സ്‌കില്‍, ജനറല്‍ വര്‍ക്ക് പെര്‍മിറ്റ് എന്നിങ്ങനെ രണ്ട് കാറ്റഗറികളാക്കി വിഭജിച്ചായിരുന്നു പെര്‍മിറ്റ് പ്രദാനം ചെയ്തിരുന്നത്. പക്ഷേ പുതിയ പൊളിച്ചെഴുത്തിലൂടെ വിദേശത്ത് നിന്നും ഇവിടെയെത്തുന്ന എല്ലാ നഴ്സുമാരെയും ക്രിട്ടിക്കല്‍ സ്‌കില്‍ എന്ന ഒരൊറ്റ കാറ്റഗറിയിലായിരിക്കും പെടുത്തുന്നത്. ഇപ്പോള്‍ ക്രിട്ടിക്കല്‍ സ്‌കില്‍ വര്‍ക്ക് പെര്‍മിറ്റുള്ള നഴ്സുമാര്‍ക്ക് കിട്ടിയിരുന്ന ആനുകൂല്യങ്ങളെല്ലാം ജനറല്‍ പെര്‍മിറ്റിലെത്തിയവര്‍ക്കും കരഗതമാകുമെന്നുറപ്പാണ്.

പുതിയ പരിഷ്‌കാരത്തിലൂടെ ജനറല്‍ വര്‍ക്ക് പെര്‍മിറ്റിലെത്തിയിരുന്ന പങ്കാളികള്‍ക്ക് തൊഴിലെടുക്കുന്നതിലുള്ള വിഘ്നങ്ങള്‍, കുടുംബത്തെ ഇവിടേക്ക് എത്തിക്കുന്നതിന് അനുഭവിക്കേണ്ടിയിരുന്ന കാലതാമസം എന്നിവയെല്ലാം ഇല്ലാതാവുന്നതായിരിക്കും. തൊഴില്‍ തേടി അയര്‍ലന്റിലെത്തുന്ന നഴ്സുമാര്‍ക്കൊപ്പം അവരുടെ പങ്കാളിക്കും കുട്ടികള്‍ക്കും അയര്‍ലന്റിലേക്ക് ചേക്കേറാനും ഇതിലൂടെ വഴിയൊരുങ്ങും. നല്ല തൊഴില്‍ പശ്ചാത്തലങ്ങളില്‍ നിന്നും അയര്‍ലന്റിലേക്ക് കുടിയേറുന്ന വിദേശ നഴ്സുമാരുടെ പങ്കാളികള്‍ക്ക് അയര്‍ലന്റിലെ പൊതു തൊഴില്‍ മേഖലയില്‍ നിബന്ധനകളില്ലാതെ ജോലിയെടുക്കാനാവുമെന്നത് ഏറെ ഗുണകരമാകുമെന്നുറപ്പാണ്.

അയര്‍ലന്റിലേക്ക് ഏറ്റവും അധികം നഴ്സുമാരെ അയക്കുന്ന രാജ്യമെന്ന നിലയില്‍ ഇന്ത്യക്ക് ഏറെ പ്രയോജനപ്പെടുന്ന ചുവട് വയ്പാണ് അയര്‍ലന്റ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. പുതിയ നിയമമാറ്റത്തിന്റെ ഗുണഫലങ്ങള്‍ നഴ്സുമാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും മാത്രമായിരിക്കില്ല ലഭിക്കുന്നത്. മറിച്ച് വിദേശത്ത് നിന്നുമെത്തുന്ന ഷെഫുമാര്‍ക്കും കണ്‍സ്ട്രക്ഷന്‍ വിദഗ്ധര്‍ക്കും ഗുണകരമാകുന്നതായിരിക്കും.

ഈ മേഖലകളിലെ വിദഗ്ധരുടെ ക്ഷാമം പരിഹരിക്കുന്നതിനായി ഷെഫുമാരെയും കണ്‍സ്ട്രക്ഷന്‍ വിദഗ്ദരെയും വിദേശത്ത് നിന്നും ആകര്‍ഷിച്ച് ഇവിടെയെത്തിക്കുന്നതിനുള്ള ഭേദഗതികളും അടുത്ത വര്‍ഷം ജനുവരി ഒന്ന് മുതല്‍ നിലവില്‍ വരുന്നുണ്ട്. ഇതനുസരിച്ച് കൂടുതല്‍ ഷെഫുമാര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതായിരിക്കും. അയര്‍ലന്റിലെ ഗതാഗത, ലോജിസ്റ്റ് രംഗങ്ങളിലെ തൊഴിലാളി ക്ഷാമത്തിന് അറുതി വരുത്തുന്നതിനായി ഹെവി ഗുഡ്സ് വാഹന ഡ്രൈവര്‍മാര്‍ക്ക് 200 പെര്‍മിറ്റുകളും അനുവദിക്കുന്നതായിരിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category