1 GBP = 94.40 INR                       

BREAKING NEWS

വിവാഹ വേദിയിലേക്ക് കയറി വന്ന യുവതി വരന്റെ കരണം അടിച്ച് പൊളിച്ച് പറഞ്ഞു 'ഐലവ്യൂ' എന്ന് : ഒരു വിവാഹ ആഘോഷം കലങ്ങിയ വീഡിയോ കാണാം

Britishmalayali
kz´wteJI³

വിവാഹാഘോഷ വേദിയിലേക്ക് കയറി വന്ന യുവതി വരന്റെ കരണം അടിച്ച് പൊളിച്ച് ഐലവ്യൂ പറഞ്ഞ് കല്യാണം കൊളമാക്കിയ സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാക്കുന്നത്. മെക്സിക്കോ സിറ്റിയില്‍ നടന്ന ഒരു വിവാഹ ചടങ്ങിലാണ് പുറത്ത് നിന്നും എത്തിയ യുവതി വരന്റെ കരണത്തടിച്ചത്.

സത്ക്കാരത്തില്‍ പങ്കെടുത്ത ആരോ ഒരാള്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയാകുന്നത്. റിച്ചാര്‍ഡ് ഐ ലവ് യു നിങ്ങള്‍ക്ക് വിവാഹം കഴിക്കാന്‍ കഴിയില്ല' എന്ന് ആക്രോശിച്ചായിരുന്നു വിവാഹ ചടങ്ങ് നടക്കുന്ന ബോള്‍റൂമില്‍ യുവതി എത്തി വരന്റെ കരണത്തടിച്ച് ഭീഷണിമുഴക്കി പോയത്. 

എന്നാല്‍ യുവതി ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ബഹളം വെച്ച് വരുന്ന യുവതിയെ ആദ്യം രണ്ട് പുരുഷന്മാര്‍ ചേര്‍ന്ന് തടയാന്‍ ശ്രമിച്ചെങ്കിലും അവള്‍ അവരുടെ കൈകളില്‍ നിന്ന് പുറത്ത് ചാടി ഉള്ളിലേക്ക് എത്തുകയായിരുന്നു.

യുവതി വധുവിന്റെ അടുത്തേക്ക് ഓടിച്ചെന്ന് ആക്രോശിക്കുന്നത് തുടരുമ്പോള്‍ വരനെ അടിക്കാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. അതേ സമയം, അവളെ പുറത്താക്കാന്‍ വരന്‍ പറയുമ്പോള്‍ യുവതിയുടെ ആക്രോശം തുടരുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category