1 GBP = 94.40 INR                       

BREAKING NEWS

യേശുക്രിസ്തുവിന്റെ ജന്മദിനമായ ക്രിസ്മസ്സ് നാളുകളില്‍ ക്രിസ്തു വിന്റെ ശരീരവാഹകരാകുവാന്‍ നിത്യവൃതമനുഷ്ടിക്കുന്ന ഒരു കന്യകാസ്ത്രീയുടെ പോലും കണ്ണീരു വീഴാതിരിക്കട്ടെ

Britishmalayali
റോയ് സ്റ്റീഫന്‍

ഗോള ക്രൈസ്തവര്‍ മനുഷ്യകുലത്തിന്റെ രക്ഷക്കായി ഭൂമിയില്‍ പിറക്കുന്ന ദൈവപുത്രനെ വരവേല്‍ക്കാനായിട്ടാണ് ക്രിസ്തുമസ്സ് ആഘോഷിക്കുന്നത്. ക്രിസ്മസ്സ് എന്ന നാമം പോലും ഉത്ഭവിച്ചിരിക്കുന്നത് ക്രൈസ്റ്റ് ആന്റ് മാസ്സ് (ദിവ്യബലി), അതായത് ക്രിസ്തുവിനുവേണ്ടിയുള്ള ദിവ്യബലി. ക്രിസ്ത്യാനികള്‍ മുടങ്ങാതെ ദിവ്യബലിയില്‍ പങ്കെടുക്കുന്നതും ക്രിസ്തു മനുഷ്യര്‍ക്ക് വേണ്ടി മരിച്ചുവെന്നും പിന്നീട് ജീവിതത്തിലേക്ക് തിരിച്ചുവന്നുവെന്നും പൂര്‍ണ്ണമായി വിശ്വസിക്കുന്നതുകൊണ്ടും ജീവിതത്തില്‍ പ്രത്യാശയുള്ളവരായതുകൊണ്ടും മാത്രമാണ്. ക്രിസ്തുമസ്സിനോടനുബന്ധിച്ചുള്ള ദിവ്യബലി മാത്രമാണ് സൂര്യാസ്തമനത്തിനു ശേഷവും സൂര്യോദയത്തിനു മുന്‍പും അര്‍പ്പിക്കുവാന്‍ അനുവദിച്ചിട്ടുള്ളത്. അതുകൊണ്ടുമാത്രം പാതിരാ കുര്‍ബാന എന്നും വിശേഷിപ്പിക്കുന്നത്.

യുകെ ഉള്‍പ്പെടുന്ന വികസിത രാജ്യങ്ങളില്‍ ക്രിസ്തുമസ്സ് ഇന്നും ജനപ്രീതിയാര്‍ജ്ജിച്ച് ഒരു ആഘോഷമായി നിലനില്‍ക്കുന്നുണ്ടെങ്കിലും വളരെ ചെറിയ ശതമാനം മാത്രമാണ് ധര്‍മ്മാധിഷ്ഠിതമായ ചടങ്ങായോ ആഘോഷമായോ ഉള്‍ക്കൊണ്ടിരിക്കുന്നത്. മനുഷ്യന്‍ വികസിത പാതയിലേയ്ക്ക് ചേക്കേറിയ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ക്രിസ്തുമതം മാത്രമല്ല ലോകത്തിലുള്ള ഭൂരിഭാഗം മതങ്ങളുടെയും ആചാരങ്ങളും അനുഷ്ടാനങ്ങളും കേവലം ആഘോഷങ്ങളിലേയ്ക്ക് രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുകയാണ്. ചുരുക്കത്തില്‍ ആധുനിക മനുഷ്യന് മതാധിഷ്ഠിതമായ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുപരി എല്ലാ അവസരങ്ങളും തന്നെ ആഘോഷമാക്കി മാറ്റുവാനുള്ള മനസ്ഥിതിയിലേയ്ക്ക് മാറിയിരിക്കുന്നു.

ക്രിസ്മസ് ഡിസംബര്‍ 25ന് തന്നെയാണെന്ന് ക്രിസ്ത്യാനികളുടെ പുണ്ണ്യ ഗ്രന്ഥമായ വേദപുസ്തകത്തില്‍ കൃത്യമായി പ്രതിപാദിക്കാത്തതു മൂലം ധാരാളം അവ്യക്തത ഇന്നും ലോകമെന്പാടും നിലനില്‍ക്കുന്നുണ്ട്. ആദിമ കാലം മുതലുള്ള ഒരു വിശ്വാസമാണ് ഗബ്രിയേല്‍ ദൈവദൂതന്‍ പരിശുദ്ധ കന്യാമറിയത്തെ ദൈവപുത്രന്റെ ആഗമനസന്ദേശം അറിയിക്കുന്നത് മാര്‍ച്ച് മാസം 25ന് ആണെന്നുള്ളത് ഇന്നും ക്രിസ്തീയ സഭയില്‍ ഈ ദിവസത്തെ മംഗളവാര്‍ത്തക്കാലമായി ആഘോഷിക്കുന്നുണ്ട്. ന്യായമായും ഒന്‍പതു മാസം പൂര്‍ത്തിയാവുന്നത് ഡിസംബര്‍ 25നും. ക്രിസ്തുമതം ലോകത്തില്‍ അംഗീകരിച്ച റോമന്‍ ചക്രവര്‍ത്തിയായ കോണ്‍സ്റ്റാന്റിന്‍ ആദ്യമായി ക്രിസ്മസ് ആഘോഷിച്ചതും ഡിസംബര്‍ 25ന് തന്നെയാണെന്ന് ചരിത്ര രേഖകള്‍ സാക്ഷ്യപ്പെടുത്തുണ്ട്.

യഹൂദ മതക്കാരുടെ ഉത്സവമായ 'ഹനുക്ക' ദീപങ്ങളുടെ ഉത്സവം തുടങ്ങുന്നത്  ഡിസംബര്‍ 25 -നാണ് ജീസസ് ഒരു യഹൂദനായിരുന്നതിനാല്‍, ഈ വിശ്വാസത്തിലും കഴമ്പുണ്ട്. വീണ്ടും ധാരാളം തെളിവുകള്‍ പല ഭാഗങ്ങളില്‍ നിന്നും ലഭിക്കുന്നത് ഡിസംബര്‍ 25 തന്നെയാണെന്ന് ക്രിസ്തുവിന്റെ ജന്മദിനം എന്നു തന്നെയാണ്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ലഭിക്കുന്ന ചരിത്ര രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നത് ക്രിസ്തുവിന്റെ ജനനം അതിലും ധാരാളം വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രതീക്ഷിച്ചിരുന്നതാണെന്നും ക്രിസ്തുവിന്റെ മാതാവാകുവാന്‍ അനേകം കന്യകമാര്‍ നോയമ്പെടുത്തു കാത്തിരുന്നുവെന്നും. എന്നാല്‍ പരിശുദ്ധ കന്യാമറിയത്തെ ദൈവദൂതന്‍ തിരഞ്ഞെടുത്തതിന്റെ കാരണം മറിയം ജന്മ പാപമില്ലാതെ ജനിച്ചവളായതുകൊണ്ട് മാത്രമാണ്.

പരിശുദ്ധ കന്യകാമറിയത്തിന്റെ അതിവിശിഷ്ടമായ സവിശേഷതകളും ബാല്യകാല വിശേഷങ്ങളും വിശുദ്ധ ലൂക്കായുടെയും ജെയിംസിന്റെയും സുവിശേഷങ്ങളില്‍ വിവരിച്ചിട്ടുണ്ട്. കരുണയുടെ പിതാവാണ്  ദൈവം എന്ന ഗ്രന്ഥത്തിലെ ഒരു അദ്ധ്യായം മുഴുവനും പരിശുദ്ധ കന്യകാമറിയത്തില്‍ അടിസ്ഥാനപ്പെടുത്തിയാണ്. ഹോളി ട്രിനിറ്റിയുടെ കരുണയുടെ അടയാളമാണ് മറിയം. ദൈവത്തിന്റെ കാരുണ്യത്തിന്റെ പ്രത്യക്ഷ വസ്തുവാണ് പരിശുദ്ധ കന്യകാമറിയം. ആദിമ കാലങ്ങള്‍ മുതല്‍ മറിയത്തിന്റെ സവിശേഷതകളായ കരുണ, അനുകമ്പ, ആശ്വാസം, സാംധ്വനം മുതലായവ സ്ത്രീകളില്‍ നിറഞ്ഞു നില്‍ക്കേണ്ട ഗുണങ്ങളായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. മൂന്നാം നൂറ്റാണ്ട് മുതല്‍ പാരമ്പരാകൃതമായി എല്ലാ ക്രിസ്തീയ സഭകളിലും മേരിയെ കരുണയുടെ മാതാവായി വിളിക്കുകയും വിശേഷിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.

വിശുദ്ധനായ ജെയിംസ് തന്റെ സുവിശേഷത്തില്‍ കന്യകാമറിയത്തിനേ തന്റെ മാതാപിതാക്കളായ അന്നയും ജോക്കിമും ദേവാലയത്തിന് സമര്‍പ്പിക്കുന്നതിനെപ്പറ്റി വളരെ ഭംഗിയായി അവതരിപ്പിക്കുന്നുണ്ട്. ദേവാലയത്തിലെ പുരോഹിതന്‍ മറിയത്തിനേ അനുഗ്രഹിച്ചുകൊണ്ട് ദേവാലയത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നുണ്ട്. ഇസ്രായേലിലെ പന്ത്രണ്ട് ഗോത്രങ്ങളുടെ ചരിത്രങ്ങളില്‍ നിന്നും മനസിലാകുന്നത് മേരിയുടെ പിതാവായ ജോക്കിം വളരെ ധനികനായിരുന്നു എന്നും അദ്ദേഹം നാല്‍പതു രാവും പകലും മരുഭൂമിയില്‍ പ്രാര്‍ത്തിച്ചതിന്റെ ഫലമായിട്ടാണ് പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനം. അതുകൊണ്ടു തന്നെ ആചാരം പ്രകാരം തന്റെ പ്രഥമ ഫലമായ മറിയത്തിനെ ദൈവത്തിന് സമര്‍പ്പിക്കുന്നതായിട്ടാണ്. ക്രിസ്തീയ സുവിശേഷങ്ങളിലും യഹൂദ ചരിത്ര രേഖകളിലുമുള്ളത് അതോടൊപ്പം  മറിയത്തിന്റെ ബാല്യകാലം മുഴുവന്‍ ദേവാലയത്തില്‍ ചിലവഴിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നത്. മേരിക്ക് പതിനാലു വയസ്സ് പൂര്‍ത്തിയായപ്പോള്‍ പ്രധാന പുരോഹിതനായ സക്കറിയ അവളുടെ വിവാഹത്തിന്റെ ആവശ്യകതെയെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്.

ജീസസിന്റെ ഭൗമീകവും നിയമപരവുമായ പിതാവാണ് ജോസഫ്. അദ്ദേഹം ദാവീദ് രാജാവിന്റെ സന്തതി പരമ്പരയിലുള്ള വ്യക്തിയാണ്. പിതാവായ അബ്രാഹത്തിന്റെ വംശാവലിയിലും അദ്ദേഹത്തെ നേരിട്ട് ബന്ധിപ്പിക്കുന്നുണ്ട്. ആദിമകാലങ്ങളിലും യഹൂദന്മാര്‍ക്ക് അവരുടെ വംശാവലി വളരെ പ്രധാനപ്പെട്ടതായിരുന്നു. ജോസഫ് സമൂഹത്തില്‍ ബഹുമാനിക്കപ്പെടുകയും ദൈവീക കൃപയുള്ളതും  യഹൂദമതത്തിലെ നിയമങ്ങള്‍ പാലിക്കുകയും ചെയ്തിരുന്ന ഒരു വ്യക്തിയായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. അപൂര്‍വമായ വ്യക്തിത്വം നിറഞ്ഞതും വിശ്വസ്ഥനും മാന്യനുമായ വ്യക്തിയായതുകൊണ്ടാണ് പരിശുദ്ധാല്‍മാവിനാല്‍ ഗര്‍ഭസ്ഥയായ മറിയത്തിനെ ഉപേക്ഷിക്കാതിരുന്നത്.

നാസറസ് എന്ന ചെറിയ പട്ടണത്തിലെ ഒരു സാധാരണ മരപ്പണിക്കാരന്‍ തന്റെ പൈതൃകം അതായത് പാരമ്പര്യമായി ലഭിച്ച കുലത്തൊഴില്‍ തന്റെ പുത്രനെ പരിശീലിപ്പിച്ചിരുന്നതായും വിശുദ്ധ ഗ്രന്ഥങ്ങള്‍ സാക്ഷ്യപെടുത്തുന്നുണ്ട്. അതോടൊപ്പം ജോസഫ് തന്റെ കുടുംബത്തോടൊപ്പം  വിശുദ്ധ ദിനങ്ങളും മറ്റാചാരാനുഷ്ഠാങ്ങളും നിരന്തരമായി അനുഷ്ഠിച്ചിരുന്നു എന്നുള്ളതിന്റെ തെളിവാണ് എല്ലാ വര്‍ഷവും പെസഹാത്തിരുനാള്‍ ആഘോഷിക്കുന്നതിനായി  ജറുസലേമിലേക്ക് പോയിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ജോസഫിന്റെ സംവേദനക്ഷമതയും ദൈവത്തോടുള്ള അനുസരണാശീലവുമാണ്. യശുവിന്റെ സംരക്ഷകന്റെയും പരിശീലകന്റെയുമായ കടമകള്‍ സമയോചിതമായി നിറവേറ്റുവാന്‍ നിയോഗിച്ചത്. യേശുവിനുണ്ടായ ബാല്യത്തിലെ ഈ അനുഭവങ്ങളായിരിക്കണം പിന്നീട് സ്വര്‍ഗ്ഗസ്ഥനായ പിതാവിനെ സ്നേഹമുള്ള ഒരു പിതാവായി അവതരിപ്പിക്കുവാന്‍ സാധിച്ചത്. ചുരുക്കത്തില്‍ അനുസരണത്തിന്റെയും, വിശ്വസ്തതയുടെയും ബഹുമാനത്തിന്റെയും അതിലുപരി മാതൃകാപരമായ  പിതൃത്വത്തിന്റെയും സാക്ഷ്യമായി ജോസഫ് തിരുസഭയിലിന്നും  നിലകൊള്ളുന്നു.

തീവ്രമായ ആചാരാനുഷ്ഠാങ്ങളിലും ധര്‍മ്മാധിഷ്ഠിതമായ ജീവിത രീതികളും അനുഷ്ടിച്ചിരുന്നവരായിരുന്നു യേശുക്രിസ്തുവിന്റെ മാതാപിതാക്കളെന്നു അവരുടെ ജീവിതചരിത്രങ്ങളില്‍ നിന്നും മനസിലാക്കുവാന്‍ സാധിക്കും. സ്വാഭാവികമായും ഇതെല്ലാം യേശുക്രിസ്തുവിലേയ്ക്കും പകര്‍ന്നു കൊടുക്കുകയും ചെയ്തിരിന്നു. കേവലം മൂന്ന് വര്‍ഷം മാത്രം നീണ്ടുനിന്ന യേശുക്രിസ്തുവിന്റെ പരസ്യജീവിതത്തില്‍ മാതാപിതാക്കളുടെ സ്വാധീനം അദ്ദേഹത്തിന്റെ എല്ലാ പ്രവര്‍ത്തന മേഖലകളിലെല്ലാം നിറഞ്ഞു തന്നെ നിന്നിരുന്നു. ലോകമെമ്പാടും വളര്‍ന്നു നില്‍ക്കുന്ന ക്രിസ്തീയ സഭ മാതാപിതാക്കളെ സ്നേഹിച്ചും അനുസരിച്ചും വളര്‍ന്ന ഏക വ്യക്തിയുടെ ജീവിത മാതൃകയുടെയും പ്രബോധനകളുടെയും അടിസ്ഥാനത്തില്‍ മാത്രമാണ്. ഏക ദൈവത്തെ ആരാധിക്കുവാനും അന്യോന്യം സ്നേഹിക്കുവാനും ദുഃഖിതരെയും പീഡിതരെയും സംരക്ഷിക്കുവാനാണ് ലോകത്തില്‍ ക്രിസ്തുമതം സ്ഥാപിതമായിരിക്കുന്നത്.

ശാസ്ത്രം വളരുന്നതിനൊപ്പം മനുഷ്യരുടെ ചിന്താഗതികളും ജീവിത രീതികളും പരിണമിച്ചുകൊണ്ടിരിക്കുന്നത് സാധാരണമാണ്. രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് ക്രിസ്തുമതം സ്ഥാപിതമായപ്പോളുണ്ടായിരുന്ന സാമൂഹിക ഘടനയല്ല ഇപ്പോള്‍ നിലവിലുള്ളത്. സമൂഹങ്ങളും രാജ്യങ്ങളും അന്യോന്യം കലഹിച്ചു ജീവിച്ചിരുന്ന കാലഘട്ടങ്ങള്‍ ഇപ്പോഴത്തെ ജനതയ്ക്ക് വെറും ചരിത്രം മാത്രമാണ്. ആധുനിക ലോകത്തിലെ മനുഷ്യര്‍ അന്യോന്യം സഹകരിച്ചും സംരക്ഷിച്ചും ജീവിക്കുവാന്‍ മാത്രമാണ് ശ്രമിക്കുന്നത്. ഇതുപോലുള്ള സമാധാന ചിന്താഗതികള്‍ ലോകത്തെമ്പാടും ഉടലെടുക്കുവാന്‍ ക്രിസ്തീയ പ്രോബോധനങ്ങളും ജീവിത രീതികളും സ്വാധീനം ചെലുത്തിയിട്ടുണ്ട്. അതിലുപരി പരസഹായമില്ലാതെ സമാധാനത്തില്‍ ജീവിക്കുവാനുള്ള സാധാരണ മനുഷ്യന്റെ അഭിലാഷം കൂടിയാണ്.

ക്രിസ്തു സഭയിലും ലോകത്തെമ്പാടും യേശു ക്രിസ്തുവിനേ പ്രതിനിധാനം ചെയ്യുന്ന പ്രതിപുരുഷന്മാരാണ് ഓരോ പുരോഹിതരും. യേശുക്രിസ്തു സഭയുടെ പിതാവാകുന്നതുപോലെ പരിശുദ്ധ കന്യകാമറിയം സഭയുടെ മാതാവാണ്. ചില ക്രിസ്തീയ മതപണ്ഡിതന്മാര്‍ മാതാവിനെ പരിശുദ്ധാല്‍മാവിന്റെ പ്രതിരൂപമായി വ്യാഖ്യാനിക്കുന്നുമുണ്ട്. ദിവ്യമാതാവിനെപ്പോലെ തന്നെ അനേകം കന്യകമാര്‍ യേശുവിന്റെ മാതാവാകുവാന്‍ കന്യകാവൃതം സ്വീകരിച്ചു ദൈവത്തെ സ്തുതിച്ചു ജീവിച്ചിരുന്നതിന്റെ പാരമ്പര്യം പേറുന്നവരാണ് ഇന്നത്തെ ഓരോ കന്യാസ്ത്രീമാരും.

ആദിമസഭയില്‍ ക്രിസ്തു സഭയുടെ പിതാവായിരുന്നപ്പോള്‍ സഭയുടെ മാതാവ് കന്യകാമറിയം ആയതുപോലെ തന്നെ ആധുനിക സഭയില്‍ നിത്യവൃതം സ്വീകരിച്ച പുരോഹിതന്മാര്‍ യേശുവിന്റെ പ്രതിപുരുഷന്മാര്‍ ആകുമ്പോള്‍ കന്യകാവൃതം സ്വീകരിച്ച ഓരോ സന്യാസിനിയും കന്യകാ മാതാവിന്റെ പ്രതിരൂപങ്ങളാണ്. ക്രിസ്തു മതത്തിലെ ആചാരാനുഷ്ടാനങ്ങളില്‍ വിശ്വസിക്കുകയും കൂദാശകള്‍ കാലോചിതമായി സ്വീകരിക്കുകയും ചെയ്യുന്ന ക്രിസ്തീയ വിശ്വാസികള്‍ക്ക് അവരുടെ വിശ്വാസം സംരക്ഷിക്കുവാനും വരും തലമുറയ്ക്ക് കലര്‍പ്പില്ലാതെ കൈമാറുവാനും ഇതുപോലുള്ള നിത്യവൃതമെടുത്ത പ്രതിപുരുഷന്മാരുടെ സേവനങ്ങള്‍ അനിവാര്യമാണ്. ഇവരൊരുത്തരുടേയും സേവനങ്ങള്‍ സ്വീകരിക്കുമ്പോള്‍ അവരെ ഓരോരുത്തരെയും സംരക്ഷിക്കുവാനുള്ള കടമ കൂടി ഓരോ വിശ്വസിക്കും ഉണ്ടെന്നുള്ള വസ്തുത വിസ്മരിക്കുവാനും പാടില്ല.

2019 ല്‍ലുടനീളം ക്രിസ്തുമാതാവിന്റെ പ്രതിരൂപങ്ങളായ കന്യാസ്ത്രീമാരെ അപമാനിക്കുവാനും പൊതു സമൂഹത്തില്‍ അവഹേളിക്കുവാനും ക്രിസ്തുസഭയ്ക്കുള്ളില്‍ തന്നെ ക്രിസ്തുവിന്റെ വേഷത്തില്‍ സാത്താന്റെ സന്താനങ്ങള്‍ അവതരിക്കുമ്പോള്‍ രണ്ടായിരം വര്‍ഷങ്ങളുടെ പാരമ്പര്യം പേറുന്ന സഭ ജീര്‍ണ്ണതയിലേയ്ക്ക്  നയിക്കപ്പെടുകയാണ്. ഓരോ ക്രിസ്തീയ വിശ്വാസിയും മറ്റു ഇതര മതസ്ഥരും ക്രിസ്തുവിനെയും ക്രിസ്തുവിന്റെ പ്രബോധനങ്ങളെയും കാണുന്നതും കേള്‍ക്കുകയും ചെയ്യുന്നത് പുരോഹിതന്മാരുടെയും കന്യസ്ത്രീകളുടെയും പ്രവര്‍ത്തനങ്ങളിലൂടെ മാത്രമാണ്. ഒരേ സഭയ്ക്കുള്ളില്‍ നിന്നു കൊണ്ട് അന്യോന്യം സംരക്ഷിക്കുവാന്‍ സാധിക്കാത്ത പ്രതിരൂപങ്ങള്‍ക്ക് വിശ്വാസികളെ എങ്ങനെ നയിക്കുവാനും സംരക്ഷിക്കുവാനും സാധിക്കും.

ആധുനിക വിശ്വാസിക്ക് സഭയുടെ സംരക്ഷണം ആവശ്യമില്ല പക്ഷെ വിശ്വാസികള്‍ ഇല്ലെങ്കില്‍ സഭ നിലനില്‍ക്കില്ല. വിശ്വാസത്തിന്റെ തൊപ്പിയും അധികാരത്തിന്റെ ദണ്ഡും കയ്യിലുള്ളത് വിശ്വാസം സംരക്ഷിക്കുവാനാണെങ്കില്‍ യേശുക്രിസ്തുവിനെപ്പോലെ ചാട്ടവാറെടുത്തു തെറ്റ് ചെയ്തവരെ ശിക്ഷിക്കുവാനുള്ള ചങ്കൂറ്റവും കാണിക്കണം. 99 ശതമാനം വിശ്വാസികളും പ്രതികരിക്കാത്തത് അറിവില്ലായ്മ മൂലമോ ഭയന്നിട്ടോ അല്ല മറിച്ചു അവരുടെ മാന്യത മൂലമാണെന്ന വസ്തുത മനസിലാക്കി ഒരു നല്ല മനുഷ്യന്‍ സ്വയം ബലിയായി പണിതുയര്‍ത്തിയ സഭയെ ഇനിയെങ്കിലും സംരക്ഷിക്കുക.

തിരുപ്പിറവിയുടെ ഓര്‍മ്മദിനം ആഘോഷിക്കുന്ന ഈ വേളയില്‍ തിരുവസ്ത്രം ധരിച്ചിരിക്കുന്ന പ്രതിരൂപങ്ങള്‍ മാനസിക പീഡ അനുഭവിക്കുന്നുണ്ടെങ്കില്‍ എത്ര പാതിരാകുര്‍ബാന നടത്തിയാലും ഉണ്ണിയേശു പിറവിയെടുക്കില്ല. എന്നാല്‍ മുറിവേറ്റിരിക്കുന്ന തിരുവസ്ത്രധാരികളെ സംരക്ഷിക്കുമ്പോള്‍ യേശുക്രിസ്തു വീണ്ടും ഭൂമിയില്‍ പിറവിയെടുക്കും.

എല്ലാ വായനക്കാര്‍ക്കും ക്രിസ്തുമസ്സിന്റെ മംഗളാശംസകള്‍ നേരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category