1 GBP = 92.60 INR                       

BREAKING NEWS

വെറും പൂവാലന്മാര്‍ കോഴി! വന്യമായ ആണ്‍ മനോഭാവത്തില്‍ ഇരയെ വേട്ടയാടുന്നവര്‍ പൂവന്‍ കോഴികള്‍! പേരിലെ പുതുമ കാഴ്ചയിലും നിറച്ച് നടനിലെ അരങ്ങേറ്റവും അതിഗംഭീരമാക്കുന്ന സംവിധായകന്‍; പ്രമേയത്തിന്റെ കാതല്‍ ചോരുന്നില്ലെന്ന് ഉറപ്പിക്കുന്ന തിരക്കഥയും ഫ്രെയിമുകളും; അരക്ഷിതാവസ്ഥയ്ക്കിടയിലും അപ്രതീക്ഷിത സാഹചര്യത്തെ പതറാതെ നേരിടുന്ന നായിക; പ്രതി പൂവന്‍ കോഴി നായകന്മാരില്ലാത്ത സൂപ്പര്‍ താര ചിത്രം; റോഷന്‍ ആന്‍ഡ്രൂസും മഞ്ജുവാര്യരും വീണ്ടും മടങ്ങിയെത്തുമ്പോള്‍

Britishmalayali
ആവണി ഗോപാല്‍

ടുവില്‍ മഞ്ജുവാര്യര്‍ യഥാര്‍ത്ഥ ലേഡി സൂപ്പര്‍സ്റ്റാറായി... ഒറ്റയാള്‍ അഭിനയ മികവിലൂടെ ചിത്രത്തെ വിജയതീരത്ത് എത്തിച്ച് മഞ്ജു സ്‌ക്രീനില്‍ നിറയുമ്പോള്‍ സിനിമയ്ക്ക് വേണ്ടതെല്ലാം സമാസമം ചേര്‍ത്ത് പ്രതി പൂവന്‍കോഴിയെ സംവിധായകന്റെ ചിത്രമാക്കി മാറ്റുകയായിരുന്നു റോഷന്‍ ആന്‍ഡ്രൂസ്. സിനിമയുടെ തുടര്‍ച്ച നഷ്ടമാകാത്ത വിധം ഫ്രെയിമുകളൊരുക്കുന്നതിനൊപ്പം തന്റെ നടനിലെ അരങ്ങേറ്റവും തകര്‍പ്പനാക്കി മഞ്ജുവിനെ സ്‌ക്രീനിലും തോല്‍പ്പിക്കുന്ന സംവിധായകന്‍. അങ്ങനെ നായികയും വില്ലന്മാരും തമ്മിലെ പോരാട്ടം അവസാനിക്കുമ്പോള്‍ പ്രേക്ഷകരും നിരാശരാകുന്നില്ല.

കായംകുളം കൊച്ചുണ്ണിയെന്ന് ചരിത്ര സിനിമയില്‍ നിന്ന് തനി നാട്ടുപ്പുറത്തുകാരനായി മാറുകയാണ് സംവിധായകന്‍. കാന്‍വാസിന്റെ വലുപ്പം കുറഞ്ഞപ്പോഴും ഒരു സംവിധായകന്‍ എന്ന നിലയിലുള്ള തന്റെ ക്രാഫ്റ്റിന്റെ കൈയൊപ്പ് ചാര്‍ത്തിയിട്ടുണ്ട് അദ്ദേഹം. അവതരണത്തിലും പറച്ചിലിലുമെല്ലാം തനി നാടന്‍ പെണ്ണിന്റെ മനസ്സ് എങ്ങനെ പ്രശ്നങ്ങളോട് ചിന്തിക്കണമെന്ന് പറയുകയാണ് തിരക്കഥാകൃത്ത് ഉണ്ണി ആര്‍. ഫ്രെയിമുകളില്‍ ഉള്‍പ്പെടെ തീര്‍ത്തും വ്യത്യസ്തത കൊണ്ടു വന്ന സംവിധായകന്‍ അഭിനേതാക്കളുടെ കരുത്തില്‍ പ്രതി പൂവന്‍കോഴിയെ മലയാളത്തിലെ മികച്ച സ്ത്രീപക്ഷ ചിത്രമാക്കുന്നത്. ഉന്നാവയും പെരുമ്പാവൂരിലെ ജിഷാ കേസുമെല്ലാം കണ്ടും കേട്ടും മനസ്സ് മരവിപ്പിച്ച മലയാളിയോട് മാധുരിയിലൂടെ മഞ്ജുവാര്യര്‍ പറയുന്നത് പ്രതികരിക്കേണ്ടതിന്റെ ആവശ്യകതയാണ്. അതിന് ഇറങ്ങി പുറപ്പെടുമ്പോഴുള്ള പ്രശ്നങ്ങളും ചില്ലറയല്ല. ആന്റപ്പന്‍ എന്ന വില്ലന്‍ ജീവിതത്തില്‍ ഏവിടേയും കാണുന്ന സ്ഥിരം കഥാപാത്രമാണ്. ഈ വിപത്തിനെ സമര്‍ത്ഥമായി നേരിടുകയാണ് പെണ്‍കരുത്ത്.

മഞ്ജുവാര്യരെ രണ്ടാ വരവില്‍ പ്രിയങ്കരിയാക്കിയത് ഹൗ ഓള്‍ഡ് ആര്‍ യുവാണ്. റോഷന്‍ ആന്‍ഡ്രൂസിന്റെ ഈ ചിത്രം പച്ചക്കറിയുടെ കൃഷി സാധ്യതകളിലേക്ക് മലയാളികളെ തള്ളി വിട്ടു. ആ മോഡല്‍ ഇന്ത്യയാകെ ചര്‍ച്ചയായി. അതിന് സമാനമാണ് പ്രതി പൂവന്‍കോഴിയും പ്രമേയവും. അടിച്ചമര്‍ത്തപ്പെടുന്ന പീഡനം സഹിക്കുന്ന ഓരോ സ്ത്രീയും മാധുരിമാരാകണമെന്ന സന്ദേശമാണ് റോഷന്‍ നല്‍കുന്നത്. പലരോടും കേണപേക്ഷിച്ചിട്ടും ചിത്രത്തിലെ വില്ലനാകാന്‍ താല്‍പ്പര്യക്കുറവ് കാട്ടി. ഒടുവില്‍ പതിവ് മുഖങ്ങള്‍ വേണ്ടെന്ന് വച്ച് തന്നിലെ നടനെ വെള്ളിത്തിരയ്ക്ക് മുന്നിലേക്ക് കൊണ്ടു വരികയായിരുന്നു സംവിധായകന്‍. ഒരു ചെറിയ അഭിനയപിഴവ് പോലും ചിത്രത്തെ തോല്‍പ്പിക്കുമെന്ന തരത്തിലെ കഥാപാത്രം. ഈ വെല്ലുവിളി രണ്ട് കൈയും നീട്ടി സ്വീകരിച്ച് ആന്റപ്പനെ റോഷന്‍ തകര്‍പ്പനാക്കി. ആക്ഷനും സെന്റിമെന്റുമെല്ലാം ആന്റപ്പന്‍ സൂപ്പറായി. അങ്ങനെ ഒരു സംവിധായകന്‍ കൂടി നടനുമായി.

സ്ത്രീപക്ഷത്ത് നിന്ന് പല ചിത്രങ്ങള്‍ മഞ്ജു അവതരിപ്പിച്ചിട്ടുണ്ട്. ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍ പോരാടുന്ന കഥാപാത്രങ്ങളായിരുന്നു അതിലേറെയും. ഇവിടെ പോരാട്ടമില്ല. പെണ്ണിന്റെ മനസ്സിലെ കനലും കരുത്തും മാധുരിക്ക് പകര്‍ന്നാടുകയാണ് മഞ്ജു. സാധാരണ മലയാളി പെണ്‍കുട്ടി പകച്ചു പോകുന്ന ഘട്ടങ്ങളില്‍ പോലും ആത്മധൈര്യം കൈവിടാതെ ഉറച്ച ലക്ഷ്യത്തോടെ മുന്നോട്ട് പോകുന്നു. അനീതിയെ സ്വന്തം കൈ കൊണ്ട് തകര്‍ത്തെറിയുകയെന്ന പുത്തന്‍ തത്വശാത്രമാണ് സ്ത്രീകള്‍ക്കായി ഉണ്ണി ആര്‍ എന്ന തിരിക്കഥാ കൃത്ത് അവതരിപ്പിക്കുന്നത്. നാടകീയതകള്‍ തീരെ കുറച്ച ജീവിതത്തിലേക്ക് കഥയേയും കഥാപാത്രങ്ങളേയും പശ്ചാത്തലത്തേയും പറിച്ചു നട്ടുള്ള എഴുത്തിന്റെ അവതരണ പുതുമ. അങ്ങനെ കഥാകൃത്ത് കുറിച്ചതിനെ അതിന്റെ തനിമ നഷ്ടമാകാതെ പകര്‍ന്നാടുന്ന അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരുമാണ് പ്രതി പൂവന്‍കോഴിയുടെ കരുത്ത്.
മാധുരി എല്ലാ യാഥാസ്ഥിതികത്വങ്ങള്‍ക്കും അപ്പുറം കരുത്ത് പ്രകടിപ്പിക്കാന്‍ ശ്രമിക്കുന്നു. ഒടുവില്‍ വിജയിക്കുന്നു. കാലം ഈ യാഥാസ്ഥിതിക ചുറ്റുപാടുകളെ തകര്‍ക്കുന്നു. അതാണ് പ്രതി പൂവന്‍കോഴി. കോഴി മലയാളികളുടെ മനസ്സില്‍ നല്‍കുന്ന ഒരു ചിത്രമുണ്ട്. അതില്‍ കോഴി പൂവനാകുമ്പോള്‍ എല്ലാം ഒറ്റവാക്കില്‍ തന്നെ വ്യക്തമാകും. ഈ പൂവന്‍ കോഴികളാണ് സമൂഹത്തിലെ പ്രധാന പ്രശ്നമെന്ന തിരിച്ചറിവാണ് സിനിമ നല്‍കുന്നത്. തെരുവുകളിലും ബസ്സുകളിലും എന്തിനു സ്വന്തം സുരക്ഷിത സ്ഥാനങ്ങളില്‍ വരെ സ്ത്രീകള്‍ അനുഭവിക്കേണ്ടി വരുന്ന അരക്ഷിതാവസ്ഥയുടെ ഒരാവിഷ്‌ക്കാരം ചലച്ചിത്രത്തിലുണ്ട്. ജീവിതത്തില്‍ ഒരു സ്ത്രീയെങ്കിലും ഇത്തരം ഭയപ്പെടുത്തുന്ന ഒരവസ്ഥയിലൂടെ കടന്നു പോകാത്തതായി ഉണ്ടാകില്ല. ഒരു തുണിക്കടയിലെ തൂപ്പുകാരിയായ ഷീബ, റോസ്സമ്മ. മാധുരി എന്നിവരിലൂടെ കഥപറയുന്നു. ഇവര്‍ പറയുന്ന സ്ത്രീ പക്ഷത്തിന്റെ കരുത്തും ആകുലതകളും പ്രശ്നങ്ങളുമാണ്. എസ് ഐയാകുന്ന സൈജുക്കുറുപ്പും നായികയുടെ രക്ഷിതാവാകുന്ന അലന്‍സിയറും തങ്ങളുടെ ഭാഗം ഗംഭീരമാക്കി.

ഉണ്ണി ആറിന്റെ തന്നെ നോവലിനെ ആധാരമാക്കി മറ്റൊരു കഥ പറയുകയാണ് സിനിമ. ജി ബാലമുരുകന്റെ ഛായാഗ്രഹണ മികവാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. കഥാപാത്രങ്ങള്‍ക്കും സന്ദര്‍ഭങ്ങള്‍ക്കും സംഭാഷണങ്ങള്‍ക്കുമൊക്കെ ലളിത സുന്ദരമായ ആ ഉണ്ണി ആര്‍ ടച്ചുണ്ട്. 'മാധുരി'യെയും തൊഴിലിടവും വീടും സുഹൃത്തുക്കളും അടങ്ങുന്ന അവളുടെ ലോകത്തെയും സ്വാഭാവികതയോടെ പരിചയപ്പെടുത്തിക്കൊണ്ടാണ് സിനിമയുടെ തുടക്കം. സാമ്പത്തികമായ പ്രാരാബ്ധങ്ങള്‍ക്കിടയില്‍ ചെറിയ വരുമാനമുള്ള ഒരു ജോലി ചെയ്യുന്നതിന്റെ അരക്ഷിതാവസ്ഥയിലാണ് ജീവിതമെങ്കിലും ചുറ്റുമുള്ളവരിലേക്ക് നിരാശ പകരാത്ത കഥാപാത്രമാണ് മാധുരി. പ്രതിസന്ധികള്‍ക്കിടയിലും ഒരു അപ്രതീക്ഷിത സാഹചര്യത്തെ നേരിടേണ്ടിവരുമ്പോള്‍ ഉറച്ച നിലപാടുമുണ്ട് അവര്‍ക്ക്.ഓരോ ഫ്രൈമിലും ആകാംക്ഷയും ഉദ്വേഗജനകമായ ആവിഷ്‌കാര സാധ്യതകളും ബാല മുരുകന്റെ ക്യാമറ പകര്‍ത്തുന്നുണ്ട്. ഒരു ത്രില്ലര്‍ സ്വഭാവത്തിലൂടെയാണ് ആ വഴിക്കുള്ള ചലച്ചിത്രത്തിന്റെ സഞ്ചാരം. ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ഗോപീ സുന്ദറാണ്.
തിരിച്ചു വരവില്‍ മഞ്ജുവിനു ലഭിച്ച ശക്തമായ കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കിയ ഹൗ ഓള്‍ഡ് ആര്‍ യുവിലെ നിരുപമ. രണ്ടാം വരവിന് അവസരമൊരുക്കിയ സംവിധായകന്റെ മറ്റൊരു ചിത്രത്തിലൂടെ തന്നെ നിരുപമയേക്കാള്‍ ശക്തയായ മാധുരി എന്ന മറ്റൊരു ശക്തമായ കഥാപാത്രം. സ്ഥിരം കണ്ടുവരുന്ന ഗുണ്ടകളില്‍ നിന്ന് വ്യത്യസ്തമായി ആന്റപ്പന്‍ എന്ന കഥാപാത്രത്തിന് തന്റേതായ ഒരു ശരീരഭാഷ നല്‍കിയ റോഷന്‍ ആന്‍ഡ്രൂസ് നടനായുള്ള അരങ്ങേറ്റം മികച്ചതാക്കി. പൂവാലന്മാരെ പലപ്പോഴും കോഴി എന്ന പ്രയോഗത്തിലൂടെ ഉപമിക്കാറുണ്ട് എന്നാല്‍ വന്യമായ ആണ്‍ മനോഭാവം വച്ച് പുലര്‍ത്തുന്ന ജീവി വര്‍ഗമാണ് പൂവന്‍ കോഴികള്‍. ഇണയെ ആക്രമിച്ചു കീഴ്പ്പെടുത്തുന്നവര്‍. തന്റെ അധികാര പരിധിക്കുള്ളില്‍ മറ്റാരെയും അടുപ്പിക്കാത്തവര്‍. ശക്തമായ പ്രമേയവുമായി എത്തുന്ന ഈ ചിത്രത്തിന് പ്രതി പൂവന്‍ കോഴി എന്ന പേര് എന്തുകൊണ്ടും യോജിക്കുന്നത് തന്നെയാണ്. പേരിലെ പുതുമ കാഴ്ചയിലും നിറയുമ്പോള്‍ പ്രതി പൂവന്‍കോഴി ശക്തമായ സിനിമാ ബിംബമാകുന്നു.

 

വാല്‍കഷ്ണം: ഏതൊരു ക്വട്ടേഷന്‍ ഗുണ്ടയും ക്വട്ടേഷന്‍ നല്‍കിയെന്ന് ഒരാളെ ചൂണ്ടിക്കാട്ടിയാല്‍ അവരാകും കേസിലെ ഒന്നാം പ്രതി. പൊലീസും ഗുണ്ടകളും ഒരുമിച്ച് കളിച്ചാല്‍ സാഹചര്യങ്ങളുടെ സംശയം ആരേയും പ്രതിയാക്കും. പ്രതി പൂവന്‍കോഴിക്കുള്ളില്‍ ഇത്തരമൊരു സന്ദേശവും ഒളിഞ്ഞിരിപ്പുണ്ട്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category