1 GBP = 94.40 INR                       

BREAKING NEWS

ഷുഗര്‍ ഫ്രീ പലഹാരങ്ങള്‍ കാന്‍സറിന് കാരണമാകുമോ? ഇവയ്ക്ക് പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടോ? അസ്പാര്‍ട്ടം, സൂക്രലോസ് തുടങ്ങിയവ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഷുഗര്‍ ഫ്രീ ഉത്പന്നങ്ങളെ കുറിച്ചുള്ള കെട്ടുകഥകള്‍ എന്തെല്ലാം

Britishmalayali
kz´wteJI³

രോഗ്യകരമായി ശരീര ഭാരം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ആളുകള്‍ ധാരളമായി പഞ്ചസാര ഉപയോഗിക്കുന്നത് ഒരു പ്രശ്നമാകുമെന്ന് എല്ലാവര്‍ക്കും അറിയാം. പഞ്ചസാര ഉപയോഗിക്കാതിരുന്നാല്‍ ജീവിത ശൈലി രോഗങ്ങളുടെ അപകട സാധ്യത കുറയ്ക്കുന്നതിനും സാധിക്കും. പഞ്ചസാരയുടെ അമിത ഉപയോഗം കുട്ടികളിലും മുതിര്‍ന്നവരിലും ഒരു പോലെ അമിതവണ്ണത്തിന് കാരണമായതോടെയാണ് 19-ാം നൂറ്റാണ്ടില്‍ കലോറി കുറഞ്ഞ മധുരപ പലഹാരങ്ങളുടെ കണ്ടുപിടുത്തത്തിലേക്ക് നയിച്ചത്.

വിപണിയില്‍ വരുന്നതും കുറഞ്ഞ കലോറിയുള്ളതുമായ ഏതൊരു പുതിയ ഉത്പന്നത്തിന്റെയും പ്രധാന ആശങ്ക സുരക്ഷയാണ്. ഷുഗര്‍ ഫ്രീയായ കലോറി കുറഞ്ഞ പലഹാരങ്ങളോടുള്ള പ്രിയം അടുത്ത വര്‍ഷങ്ങളായി കൂടി വരികയാണ്. എന്നാല്‍ അവയുടെ ഉപഭോഗത്തെ കുറിച്ചും ആരോപിക്കപ്പെടുന്ന പാര്‍ശ്വഫലങ്ങളെ കുറിച്ചും മിഥ്യാധാരണകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഗൂക്കിസിന്റെ അതിപ്രസരം, ഡയബറ്റീസ്, അമിത വണ്ണം, എന്നിവയ്ക്ക് പുറമേ ഇവ കാന്‍സറിലേക്ക് നയിച്ചേക്കാമെന്ന വിചിത്ര കെട്ടുകഥകളും നിലനില്‍ക്കുന്നുണ്ട്.

എന്നാല്‍ എഫ്ഡിഎ അംഗീകരിച്ച ഇത്തരം കുറഞ്ഞ കലോറി മധുര പലഹാരങ്ങള്‍ മനുഷ്യരില്‍ കാന്‍സര്‍ ഉണ്ടാക്കുന്നതിന് യാതൊരു തെളിവും ഇല്ലെന്ന് നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കുന്നു. അസ്പാര്‍ട്ടം, സൂക്രലോസ്, എന്നിവയ്ക്ക് പുറമേ മറ്റ് കലോറി കുറഞ്ഞ മധുരപലഹാരങ്ങള്‍ യുഎസ് എഫ്ഡിഎ അംഗീകരിച്ചതാണ്. ഇവയെ പൊതുവെ സുരക്ഷിത വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമേ അന്തര്‍ദേശിയ സംഘടനകളായ യൂറോപ്യന്‍ ഫുഡ് സേഫ്റ്റി അഥോറിറ്റിയും ഇത്തരം ഷുഗര്‍ ഫ്രീ പലഹാരങ്ങള്‍ സുരക്ഷിതമാണെന്ന് വിലയിരുത്തിയിട്ടുണ്ട്.

നിരവധി സുരക്ഷാ, നിയന്ത്രണ മാനദണ്ഡങ്ങള്‍ പിന്നിട്ടാണ് ഈ ഷുഗര്‍ ഫ്രീ പലഹാരങ്ങള്‍ നിങ്ങളുടെ മുന്നിലെത്തുന്നതെന്നതാണ് മറ്റൊരു വസ്തുത. സുരക്ഷിതമെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് വിപണിയിലെത്തിക്കുന്നത്. അതിനാല്‍ ധൈര്യമായി ഇവ വാങ്ങി കഴിക്കാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category