1 GBP = 93.50 INR                       

BREAKING NEWS

മറക്കരുത്... ഒന്നും പൊറുക്കരുത്... എങ്കിലേ നമുക്ക് കരയാതിരിക്കാനാവൂ... ബ്രിട്ടീഷുകാരായി തീര്‍ന്ന നമ്മള്‍ യെമനികളായി മാറിയ നാട്ടിലെ പാവങ്ങളെ മറന്നു തുടങ്ങിയോ? ഇന്ന് പാതിരാ കുര്‍ബാനയും തിരുപ്പിറവിയും ആഘോഷിക്കും മുന്‍പ്

Britishmalayali
എഡിറ്റോറിയല്‍

റവി നല്ലതാണോ? അതോ ചീത്തയാണോ? തര്‍ക്കമുണ്ട്. ഗൃഹാതുരത്വം ഉണര്‍ത്തുന്ന നല്ല ഓര്‍മ്മകള്‍ എപ്പോഴും മനസ്സില്‍ സൂക്ഷിച്ചാല്‍ നല്ലത് തന്നെ. കഷ്ടകാലത്തിന്റെ ദിനങ്ങള്‍ ഓര്‍ത്തിരിക്കുന്നതും നേട്ടത്തിന്റെ ആവേശവും ആഹ്ലാദവും വര്‍ദ്ധിപ്പിക്കും. എന്നാല്‍ തിരിച്ചടികളെ കുറിച്ചു ഓര്‍ത്തുകൊണ്ടിരുന്നാലോ? ചിലപ്പോള്‍ മുന്‍പോട്ട് നീങ്ങിയെന്നു പോലും വരില്ല. അതുകൊണ്ടാണു പറയുന്നത് മറക്കരുത് ഒന്നും പൊറുക്കരുത് എന്ന്.

മ്മുടെ കഷ്ടപ്പാടിന്റെ ആ പടു ദിനങ്ങള്‍ അങ്ങനെ അങ്ങ് മറക്കാനാവുമോ? ജീവിതം രണ്ടറ്റവും കൂട്ടി മുട്ടിക്കാന്‍ പെടാ പാടു പെട്ട ആ ദിനങ്ങള്‍. അവിടെ നിന്നും ഒരു സായിപ്പോ മദാമ്മയോ ആയി നമ്മള്‍ മാറിയത് എത്ര വേഗമാണ്. കാശിന് കാശ്, യാത്രയ്ക്ക് യാത്ര, സുഖവാസത്തിന് സുഖവാസം. ഒക്കെ നേടി എടുത്തത് അദ്ധ്വാനിച്ച് തന്നെയാണ്. ഒരു തര്‍ക്കവും വേണ്ട. എന്നാല്‍ അദ്ധ്വാനിക്കാനുള്ള മനസ്സുള്ള എത്രയോ പേര്‍ ഇപ്പോഴും നാട്ടില്‍ നരക തുല്യമായി കഴിയുന്നു. അപ്പോള്‍ അദ്ധ്വാനം മാത്ര പോരാ. ഭാഗ്യവും അല്ലെങ്കില്‍ ദൈവാനുഗ്രഹവും കൂടി വേണം.

എന്തുകൊണ്ടായിരിക്കും ദൈവാനുഗ്രഹം എല്ലാവര്‍ക്കും ഒരുപോലെ ലഭിക്കാത്തത്? ദൈവത്തിന് മാത്രമേ അതറിയൂ. ആകെ നമുക്കറിയാവുന്നത് നമ്മള്‍ ഭാഗ്യം ചെയ്തവരാണ് എന്നു മാത്രം. ആ ഭാഗ്യം തുടരാന്‍ നമുക്ക് പക്ഷെ ഒരു കടമയുണ്ട്. നമുക്ക് ലഭിച്ചതു ലഭിക്കാതെ പോയ നമ്മുടെ നാട്ടിലെ സഹോദരീ സഹോദരന്മാര്‍ക്കായി എന്തെങ്കിലും ചെയ്യുക. പള്ളിക്ക് ദശാംശം നല്‍കിയും അമ്പലങ്ങളില്‍ നേര്‍ച്ചയിട്ടും മാത്രം അവസാനിപ്പിക്കേണ്ടതാണോ ഇവയൊക്കെ?
അങ്ങനെ ഒന്നും ചെയ്യുന്നതില്‍ തെറ്റില്ല. പക്ഷെ അമ്പലക്കാരുടെയും പള്ളിക്കാരുടെയും കണ്ണില്‍പ്പെടാത്ത അനേകരുണ്ട്. അല്ലെങ്കില്‍ അവരുടെ മാനദണ്ഡങ്ങള്‍ക്ക് തുണയാകാന്‍ കഴിയാത്തവര്‍. ഇവരെ സഹായിക്കാന്‍ ആണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ തുടങ്ങിയത്. ആറേഴു വര്‍ഷം കൊണ്ട് ബ്രിട്ടനിലെ മലയാളികള്‍ നല്‍കിയത് ഏഴു ലക്ഷം പൗണ്ടാണ്. അതു കൈപ്പറ്റി ജീവിത സ്വപ്നങ്ങള്‍ തളിപ്പിച്ചത് നൂറുക്കണക്കിനു പേരാണ്. യുകെയില്‍ ഒരു മലയാളി ദുരിതത്തിലായാല്‍ അവര്‍ക്ക് ആശങ്കപ്പെടുകയേ വേണ്ട എന്ന സാഹചര്യമാണ് ഞങ്ങള്‍ സൃഷ്ടിച്ചത്.

അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു ലണ്ടനില്‍ മരിച്ച ഹരി. ഹരിക്ക് ബ്രിട്ടീഷ് മലയാളി വായനക്കാര്‍ ശേഖരിച്ചു നല്‍കിയത് 22782 പൗണ്ടായിരുന്നു. അങ്ങനെ എണ്ണിപ്പറയാന്‍ അനേകം മലയാളികളുടെ ചരിത്രം ഉണ്ട്. യുകെയിലെ മലയാളികളെ സഹായിക്കാന്‍ തീരുമാനിച്ചപ്പോള്‍ മറന്നു പോയത് എത്യോപ്പിയയേക്കാളും യെമനേക്കാളും അധികം കഷ്ടപ്പെടുന്ന നാട്ടിലെ പാവങ്ങളെയാണ്. പണ്ടൊക്കെ എല്ലാ മാസവും നടത്തിയിരുന്ന അപ്പീലുകള്‍ വഴി അനേകം ജീവനുകള്‍ക്ക് തുണയെന്ന നിലയില്‍ പിന്നീട് ഓണത്തിനും ക്രിസ്തുമസിനും ഈസ്റ്ററിനും മാത്രമായി ചുരുങ്ങി. ഇപ്പോള്‍ യുകെ മലയാളികള്‍ക്കായി ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ നാട്ടിലെ പാവങ്ങളെ മറക്കേണ്ട സാഹചര്യമാണുണ്ടായത്.

അനേകം അപേക്ഷകളാണ് ദിവസവും ഞങ്ങളെ തേടി എത്തുന്നത്. നഴ്സിങ് പഠന സഹായം - ഹരി അപ്പീല്‍ തിരക്കില്‍ എല്ലാം വൈകി. ഒടുവില്‍ നാലഞ്ചു പേരെ എങ്കിലും സഹായിക്കാനായി ഞങ്ങള്‍ രംഗത്തിറങ്ങുകയായിരുന്നു. മൂന്നു ദിവസം കൊണ്ട് പക്ഷേ ആയിരം പൗണ്ട് പോലും ശേഖരിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. ലഭിക്കുന്ന പണം അനുസരിച്ചാണ് എത്രപേരെ സഹായിക്കണം എന്നു പോലും തീരുമാനിക്കുന്നത്. അത്രയേറെ പാവങ്ങളുടെ കണ്ണുനീര്‍ കണ്ടു ഞങ്ങളും കരഞ്ഞു പോവുകയാണ്. പണം ഇല്ലാത്തതു കൊണ്ട് ചികിത്സിക്കാനാവാത്ത രോഗികള്‍, മക്കളെ പഠിപ്പിക്കാനാവാത്ത മാതാപിതാക്കള്‍, ചോര്‍ന്നൊലിക്കുന്ന വീടുകളില്‍ താമസിക്കുന്ന പാവങ്ങള്‍ അങ്ങനെ പലരുമുണ്ട് ഇക്കൂട്ടത്തില്‍.

ഇന്നു രാത്രി തിരുപ്പിറവി ആഘോഷിച്ച് ദൈവത്തിന് നന്ദി പറയുമ്പോള്‍ ഈ പാവങ്ങളെയും ഓര്‍ക്കുക. അവരുടെ കണ്ണുനീര്‍ ഒപ്പാന്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്നു നോക്കുക. അതു മാത്രമേ ഞങ്ങള്‍ക്ക് അപേക്ഷിക്കാനുള്ളൂ. കുര്‍ബാനയ്ക്ക് പോവുമ്പോഴോ മടങ്ങി എത്തുമ്പോഴോ നിങ്ങളാല്‍ കഴിയുന്ന ഒരു തുക ചുവടെ കൊടുകത്തിരിക്കന്ന അക്കൗണ്ടിലേക്ക് നല്‍കുക. അതു അനേകരുടെ കണ്ണുനീര്‍ ഒപ്പാന്‍ ഉപകരിക്കും. ഈ ക്രിസ്തുമസ്സിന് നിങ്ങള്‍ ഒരു പുണ്യ പ്രവര്‍ത്തി ചെയ്തുവെന്ന് ആശ്വസിക്കാം. ദൈവം നല്‍കിയ ഉപകാരങ്ങള്‍ക്ക് നന്ദി കൈപ്പറ്റിയതായി ആശ്വസിക്കാം.

ലോകത്തെ രക്ഷിക്കാന്‍ മനുഷ്യനായി പിറന്ന യേശു ക്രിസ്തുവിന്റെ ദിവ്യജന്മം നമുക്ക് പുനര്‍ജന്മത്തിന്റെ ഓര്‍മപുതുക്കല്‍ കൂടിയാണ്. പരസ്പരം സ്നേഹിക്കാന്‍ പഠിപ്പിച്ച, കരുണ ചൊരിയാന്‍ പഠിപ്പിച്ച, വിശക്കുന്നവനെയും വസ്ത്രം ഇല്ലാത്തവനെയും നിങ്ങളെ കാണാന്‍ എത്തുന്നവരോടും കരുണ കാട്ടാന്‍ പഠിപ്പിച്ച സാക്ഷാല്‍ തിരുകുമാരന്റെ ജന്മദിനം. ഇന്നു പാതിരാ കുര്‍ബാനയ്ക്ക് പോകും മുന്‍പ് നമ്മുടെ ജീവിതം കൊണ്ട് നമ്മള്‍ എത്ര പേരുടെ കണ്ണുനീര്‍ ഒപ്പിയെന്ന് കണക്കെടുക്കുക. അങ്ങനെ ഓര്‍ത്തെടുക്കാന്‍ ആരുമില്ലെങ്കില്‍ പള്ളിയില്‍ പോവാതിരിക്കുന്നതായിരിക്കും നല്ലത്. കാരണം യേശു ക്രിസ്തു പഠിപ്പിച്ച ഏറ്റവും വലിയ സുവിശേഷം അതായിരുന്നു.

കഴിഞ്ഞ അഞ്ചോ ആറോ വര്‍ഷത്തിനിടയില്‍ നിങ്ങള്‍ - അതേ യുകെ മലയാളികള്‍ നല്‍കിയത് ഏഴു ലക്ഷം പൗണ്ടാണ്. ഇതു മുഴുവന്‍ ലഭിച്ചത് ഒന്നുമില്ലാതെ ജീവിതം നഷ്ടപ്പെട്ടുവെന്ന് കരുതി കഴിഞ്ഞ പാവങ്ങള്‍ക്കും യുകെയില്‍ എത്തി മരണം വിളിച്ച സാധാരണക്കാര്‍ക്കും ആണ്. ചുറ്റിനും വാളുയര്‍ത്തി അനേകം ശത്രുക്കള്‍ നില്‍ക്കുമ്പോഴും എന്തേ ഒരാള്‍ക്ക് പോലും ഇതുവരെ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനെതിരെ കമാന്നൊരക്ഷരം മിണ്ടാന്‍ പറ്റാതെ പോയത്. എന്തേ ആരും ഗൗരവമായ ഒരു വിമര്‍ശനവും ബ്രിട്ടീഷ് മലയാളി ചാരിറ്റിയെ കുറിച്ചു ഇതുവരെ നടത്തിയില്ല. കാരണം അവര്‍ക്കുറപ്പാണ്. അത്രമേല്‍ സുതാര്യവും സന്തുഷ്ടവുമായാണ് ഇതു പ്രവര്‍ത്തിക്കുന്നത് എന്ന്. അര്‍ഹതപ്പെട്ടവരെ സഹായിക്കുക എന്നതിനപ്പുറം ഒരു അജണ്ടയും ഇതിനില്ല.

ഞങ്ങളുടെ ദൗത്യം അര്‍ഹതയുള്ളവരെ കണ്ടെത്തി വായനക്കാരുടെ മുന്‍പില്‍ അവതരിപ്പിക്കുകയും നിങ്ങള്‍ നല്‍കുന്ന ഒരു പൗണ്ട് എങ്ങനെ ഒന്നേകാല്‍ പൗണ്ടാക്കി ആവശ്യക്കാരന് നല്‍കാന്‍ കഴിയും എന്നു ആലോചിക്കുകയുമാണ്. അതു മാത്രമേ ഞങ്ങള്‍ നല്‍കുന്നുള്ളൂ. ബ്രിട്ടീഷ് മലയാളിയുടെ സ്ഥാപക എഡിറ്ററായ ഷാജന്‍ സ്‌കറിയ പോലും ഇപ്പോള്‍ ട്രസ്റ്റിമാരുടെ പട്ടികയില്‍ ഇല്ലെന്നോര്‍ക്കുക. അത്രമേല്‍ ജനാധിപത്യപരമായാണ് ഞങ്ങള്‍ കാര്യങ്ങള്‍ നടത്തുന്നത്. അതുകൊണ്ട് ഈ ക്രിസ്തുമസിന് നിങ്ങള്‍ പാതിരാ കുര്‍ബാനയ്ക്ക് പോകും മുന്‍പ് ആലോചിക്കുക. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന് ഏഴു ലക്ഷം പൗണ്ട് നല്‍കിയവരില്‍ നിങ്ങളും ഉണ്ടോ എന്ന്. ഇല്ലെങ്കില്‍ ഉടന്‍ ഏതെങ്കിലും ഒരു അപ്പീലില്‍ അഞ്ചോ പത്തോ പൗണ്ട് നല്‍കുക. അതു നിങ്ങളുടെ ജീവിതം തന്നെ മാറ്റി മറിക്കുന്ന ഒരു പുണ്യമായി മാറിയെന്നു വരാം.

ഇതുവരെ ലഭിച്ചത് 702.50 പൗണ്ടു മാത്രം
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ആരംഭിച്ച ക്രിസ്മസ് ന്യൂ ഇയര്‍ അപ്പീലില്‍ ആദ്യദിനം ലഭിച്ചത് 702.50 പൗണ്ട് മാത്രം. വിര്‍ജിന്‍ മണി അക്കൗണ്ട് വഴി ഗിഫ്റ്റ് എയ്ഡ് അടക്കം ലഭിച്ച തുകയാണ് 702.50 പൗണ്ട്. ബ്രിട്ടീഷ് മലയാളിയുടെ ക്രിസ്മസ് ന്യൂ ഇയര്‍ അപ്പീലിലേയ്ക്ക് വിര്‍ജിന്‍ മണി അക്കൗണ്ട് വഴിയും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴിയും ആണ് നിങ്ങള്‍ക്ക് സഹായങ്ങള്‍ നല്‍കാന്‍ കഴിയുക. സാധിക്കുന്നവരെല്ലാം വിര്‍ജിന്‍ മണി അക്കൗണ്ട് വഴി സഹായം നല്‍കണമെന്നാണ് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നത്. അങ്ങനെയാകുമ്പോള്‍ നല്‍കുന്ന ഓരോ പൗണ്ടിനും 25 ശതമാനം ഗിഫ്റ്റ് എയ്ഡ് തുക കൂടി ക്രിസ്മസ് ന്യൂ ഇയര്‍ അപ്പീലിലേക്ക് നല്‍കുവാന്‍ സാധിക്കും. പണം ഇടുമ്പോള്‍ ഗിഫ്റ്റ് എയ്ഡിന് സമ്മതിച്ചു എന്ന ടിക്ക് ബോക്സില്‍ ടിക്ക് ചെയ്യാന്‍ മറക്കരുത്.
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു
Name: British Malayali Chartiy Foundation
Account number: 72314320
Sort Code: 40 47 08
Reference: Christmas and New Year Appeal 2020
IBAN Number: GB70MIDL40470872314320
(ക്രിസ്മസ് പ്രമാണിച്ച് ഓഫീസ് അവധിയായതിനാല്‍ നാളെ ഡിസംബര്‍ 25ന് ബുധനാഴ്ച ബ്രിട്ടീഷ് മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റര്‍)

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category