1 GBP = 93.80 INR                       

BREAKING NEWS

ലോകത്തെ പിടിച്ചു കുലുക്കിയ ദിനം

Britishmalayali
പോള്‍ മണ്ഡലം

ലോകത്തെ പിടിച്ചു കുലുക്കിയ പല സംഭവങ്ങളും ചരിത്രത്തിലു ണ്ടായിട്ടുണ്ട്. 1945 ആഗസ്റ്റ് 6 ന്  പ്രഭാതത്തില്‍ ഹിരോഷിമായില്‍ ആദ്യത്തെ അണുബോംബ് വീണപ്പോള്‍   ലോകം ഞടുങ്ങി 1941 ജൂണ്‍ 22 ന് റഷ്യയുടെ അതിര്‍ത്തിയ്ക്കുള്ളിലേയ്ക്ക് ജര്‍മ്മന്‍സൈന്യം ഇരമ്പികയറിയ ''ഓപ്പറേഷന്‍ ബാര്‍ബോറോസാ'' ആരഭിച്ചപ്പോള്‍ ലോകം അസ്തപ്രജ്ഞമായി. അങ്ങനെ പല സംഭവങ്ങളും ലോകചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട്.

അതുപോലൊരു ദിനമായിരുന്നില്ല ഇത്. എങ്കിലും ആ ദിനം, 1903 ഡിസംബര്‍ 17, ലോകത്തെ പിടിച്ചു കുലുക്കിയ ദിനം തന്നെ ആയിരുന്നു. ആ കാഴ്ച കണ്ട ഏതാനും വ്യക്തികള്‍ മാത്രമേ അത്ഭുതപ്പെട്ടുള്ളൂ. എങ്കിലും പിന്നീട് ആ ദിനം ലോകം കിടിലം കൊണ്ട ദിനമായി ചരിത്രത്തില്‍ സ്ഥാനം പിടിച്ചു. ആ ദിവസമായിരുന്നു അമേരിക്കയില്‍ നോര്‍ത്ത്കരോളിനായിലെ കിറ്റിഹോക് (Kitty Haulkഎന്ന സ്ഥലത്ത് 'ഭ്രാന്തന്‍ സോദരന്മാര്‍ എന്നറിയപ്പെട്ടിരുന്ന റൈറ്റ് സഹോദരന്മാര്‍ വില്‍ബറും ഓര്‍ഡിലേയും (Wright brohers) വായുവിനേക്കാള്‍ ഭാരമുള്ള ഒരു യന്ത്രം ഒരു ഫ്‌ളൈയിംങ് മിഷിന്‍ -ഏതാനും സെക്കന്റ്‌നേരത്തേയ്ക്ക് വായുവില്‍ പറത്തി! വാര്‍ത്തകേട്ടവര്‍ ആദ്യം വിശ്വസിച്ചില്ല. കണ്ടവരാകട്ടെ ഇതൊരു വിജയകരമായി കരുതിയതുമില്ല.  ഏതാനും സെക്കന്റു നേരത്തേയ്ക്കുള്ള ഒരു മിഷീന്റെ കുതിച്ചുചാട്ടം അല്ലെങ്കില്‍ ഒരു സര്‍ക്കസ് എന്നുമാത്രം കരുതി.

വായുവിനേക്കാള്‍ ഭാരമുള്ള ഒരു വസ്തുവും വായുവില്‍ പറക്കുകയില്ല എന്നായിരുന്നു അതുവരെയുണ്ടായിരുന്ന വിശ്വാസം. വായുവിനേക്കാള്‍ ഭാരമുള്ള വസ്തു വായുവില്‍ പറപ്പിക്കുവാന്‍ ശ്രമിച്ചുകൊണ്ടിരുന്ന ആ സഹോദരങ്ങളെ ഭ്രാന്തന്‍ സഹോദരങ്ങള്‍ എന്ന് ജനം മുദ്രകുത്തി.

എന്നാല്‍ 1903 ഡിസംബര്‍ 17 ന് അവരുടെ ദൗത്യം വിജയം വരിച്ചു. എങ്കിലും ജനങ്ങളും പത്രക്കാരും ഈ വിജയത്തെ സംശയദൃഷ്ടിയോടെയാണു വീക്ഷിച്ചത്.1902 -ല്‍ അവര്‍ ഗ്ലൈഡറുകള്‍ ഉണ്ടാക്കി. അതു പറപ്പിക്കുവാന്‍ സാധിക്കുമെന്നും അവര്‍മനസ്സിലാക്കിയിരുന്നു. എന്നാല്‍ അതിനു മുമ്പുതന്നെ പട്ടംപറപ്പിച്ച് പറക്കലിനെപ്പറ്റിയുള്ള സുപ്രധാനങ്ങളായ ചില തത്ത്വങ്ങള്‍ അവര്‍ മനസ്സിലാക്കിയിരുന്നു. കുട്ടികളോടൊപ്പം ദിവസവും പട്ടംപറപ്പിച്ചു കളിക്കുന്ന പ്രായമായ സഹോദരന്മാരെ പലരും പരിഹസിച്ചു.

റൈറ്റ് സഹോദരന്മാരുടെ പിതാവ് ഒരു ബിഷപ്പ് ആയിരുന്നു. ഇവരുടെ കുട്ടിക്കളി എന്തിനു വേണ്ടിയായിരുന്നു എന്ന് അദ്ദേഹത്തിന് ഏതോ ഉള്‍ക്കാഴ്ച ലഭിച്ചിരുന്നു. അദ്ദേഹത്തില്‍ നിന്നു കിട്ടിയ പ്രചോദനവും സഹായവും അവര്‍ക്ക് ആവേശം പകര്‍ന്നു.

1902 മുതല്‍ ഗ്ലൈഡറുകള്‍ പറപ്പിച്ചു വിജയംവരിച്ച ഇവര്‍ യന്ത്രസഹായത്തോടുകൂടി ഗ്ലൈഡറുകള്‍ പറപ്പിക്കുന്നതിനെപ്പറ്റി ആലോചിച്ചു തുടങ്ങി. അവര്‍ അതിന് ചില ശാസ്ത്രീയരീതികളും ആവിഷ്‌കരിച്ചു. എന്നാല്‍ പ്രൊപ്പല്‍ഷനേപ്പറ്റി (Propulsion) ഒരു ശാസ്ത്രീയ നിയമങ്ങളും അന്നുണ്ടായിരുന്നില്ല. അനേകം നാളുകളിലെ ആലോചനകള്‍ക്കും ചിന്തകള്‍ക്കും ഒടുവില്‍ അവര്‍ പ്രൊപ്പല്‍ഷനു പറ്റിയ ഒരാകൃതി രൂപകല്പന ചെയ്തു. എന്നാല്‍ ഈ പ്രൊപ്പലര്‍ ഡ്രൈവു ചെയ്യണമെങ്കില്‍ ഈര്‍ജ്ജം (Power)
 വേണം. അവര്‍ ഭാരം കുറഞ്ഞ ഒരു Hcp Gasoline engineനു വേണ്ടി ഉദ്യമിച്ചു. എന്നാല്‍ ആരും ഉണ്ടാക്കികൊടുക്കുവാന്‍ ശ്രമിച്ചില്ല. കാരണം ഇവര്‍ക്ക് പച്ചമലയാളത്തില്‍ പറഞ്ഞാല്‍ ''വട്ട്'' ആണെന്ന് പലരും വിധിയെഴുതി. എന്നാല്‍ ചാള്‍സ് ടെയ്‌ലര്‍ എന്ന വ്യക്തിയുടെ സഹായത്തോടെ അവര്‍ തന്നെ അതു നിര്‍മ്മിച്ചു.

1903 ഡിസംബര്‍ 14 ന് അവരുടെ പറക്കും യന്ത്രം തയ്യാറായി. അതിന് അവര്‍ ഫ്‌ളൈയര്‍ Flyer  എന്നു പേരിട്ടു. വില്‍ബര്‍ ആയിരുന്നു ആദ്യത്തെ പൈലറ്റ്. അവരുടെ സഹായികളായി 5 പേര്‍ മാത്രം.  600 പൗണ്ട് ഫ്‌ളയര്‍' ഒരു കുന്നില്‍ മുകളില്‍ എത്തിക്കണം. 14 മൈല്‍ ഭഗീരത പ്രയത്‌നം ചെയ്ത് അവര്‍ അത് കുന്നിന്‍ മുകളിലെത്തിച്ചു.

ഈ പ്രയത്‌നത്തില്‍ ഫ്‌ളയര്‍ അനിയന്ത്രിതമായി പാറയില്‍ ഇടിച്ച് ചില ഭാഗങ്ങള്‍ പൊട്ടിത്തകര്‍ന്നു. എന്നാല്‍ വളരെ ക്ലേശിച്ച് അവര്‍ യത്‌നം പുനരാരംഭിച്ചു.ഒരു ദിവസം കൊണ്ട് വീണ്ടും റിപ്പയര്‍ ചെയ്തു. ഈ കാഴ്ചകള്‍ കണ്ട് പലരും ഊറിച്ചിരിച്ച്. നമ്മുടെ നാറാണത്തു ഭ്രാന്തന്റെ സ്ഥാനം അവര്‍ക്കു നല്‍കി പലരും പരിഹസിച്ചു. ഇത്രയും ഭാരമേറിയ വസ്തു വായുവില്‍ എപ്രകാരം പറക്കും എന്നായിരുന്നു എല്ലാവരും ചോദിച്ചത്.

എന്നാല്‍ അടുത്ത ദിവസം ഡിസംബര്‍ 17, 1903 ലോക ചരിത്രത്തിന്റെ ഗതിയെ മാറ്റിമറിച്ച സംഭവം ആയി മാറി. കാറ്റ് 25 മൈല്‍ വേഗത്തില്‍ വീശികൊണ്ടിരുന്നു,. ഓര്‍വിലേ പൈലറ്റ് ആയി കാറ്റിന്റെ ശക്തികൊണ്ട് ഫ്‌ളയര്‍ മോണോ റെയിലില്‍ നിന്നും ഉയര്‍ന്നുപൊങ്ങി. അങ്ങനെ ആദ്യത്തെ പറക്കല്‍ ചരിത്രത്തില്‍ അരങ്ങേറി. വെറും 12 സെക്കന്റ് 1200 അടിമാത്രം പറന്നു.!! ഈ സമയം ചരിത്രത്തില്‍ അന്നെടുത്തിട്ടുള്ളതില്‍ വച്ച് ഏറ്റവും വിധി നിര്‍ണ്ണായകമായ സംഭവത്തിന്റെ ഫോട്ടോ എടുത്തു. ഇതായിരുന്നു ലോക ചരിത്രത്തിലെ സുനിയന്ത്രിതമായ ഒരു യന്ത്രത്തിന്റെ ആദ്യത്തെ പറക്കല്‍. വായുവിനേക്കാള്‍ ഭാരം കൂടിയ യന്ത്രം പറന്നു.! ലോകചരിത്രത്തിന്റെ ഗതി മാറ്റിമറിച്ച നിര്‍ണ്ണായക നിമിഷം.!

ആ ദിനം തന്നെ രണ്ട് പറക്കല്‍കൂടി നടത്തി. രണ്ടാമത്തെ പറക്കല്‍ 200 അടി ! മൂന്നാമത്തത് 852 അടി സമയം 59 സെക്കന്റ്.ജീവന്‍ പണയം വച്ച് അവര്‍ നടത്തി.യ സാഹസിക യജ്ഞം പിന്നീട് ലോകത്തിന്റെ ഗതിമാറ്റിമറിച്ചു. അവര്‍ പറന്നപ്പോള്‍ കണ്ടു നിന്നവര്‍ ശ്വാസം അടക്കിപ്പിടിച്ചുനിന്നും. ചിലരാകട്ടെ ഓര്‍വിലെയുടെ അപകടമരണം മുന്നില്‍ കണ്ടു. ആദ്യത്തെ പറക്കല്‍ കണ്ടു നിന്നവര്‍ക്ക് വിശ്വാസം ആയില്ല, പലപ്പോഴും അവര്‍ അപകടമരണം മുന്നില്‍ കണ്ടുകൊണ്ടിരുന്നു.!

എന്നാല്‍ മൂന്നാമത്തെ പറക്കല്‍ കഴിഞ്ഞപ്പോള്‍ അവര്‍ക്ക് സ്വല്പം ആശ്വാസമായി എങ്കിലും ഒരു സര്‍ക്കസുകാരന്റെ അഭ്യാസം പോലെ മാത്രമേ അവര്‍ അതിനെ വിലയിരുത്തികയുള്ളൂ.
റൈറ്റ് സഹോദരന്മാര്‍ (Write Brother)
വില്‍ബര്‍ റൈറ്റ് (Wilbour wright)1867 ഏപ്രില്‍ 16-ാം തീയതി ജനിച്ചു. 
ഓര്‍വിലെ റൈറ്റ് (1871 ആഗസ്റ്റ് 19 നു ജനിച്ചു വില്‍ബര്‍ 1912 മെയ് 30-തീയതി 45- വയസ്സില്‍ മരണമടഞ്ഞു. ഓര് വിലെ ആകട്ടെ 1948 ജനുവരി 30- തീയതി 76- വയസില്‍ നിര്യാതനായി. തങ്ങളുടെ കണ്ടുപിടുത്തത്തിന്റെ ജൈത്രയാത്ര കണ്ടു സംതൃപ്തി അടഞ്ഞതിവോടൊപ്പം ലോകമഹായുദ്ധങ്ങളില്‍ അവ നടത്തിയ സംഹാരതാണ്ഡവങ്ങളും കണ്ട് ദുഃഖിതനായിട്ടാണ് അദ്ദേഹം മരണമടഞ്ഞത്. ഇവര്‍ക്കു രണ്ടു പേര്‍ക്കും ഭാര്യയോ കുടുംബമോ ഇല്ലായിരുന്നു. ഏതോ അദൃശ്യ ശക്തിയുടെ പ്രേരണയും പ്രചോദനവും എന്നപോലെ തങ്ങളുടെ മനസ്സില്‍ ഉടലെടുത്ത ഒരാശയം പ്രാവര്‍ത്തികമാക്കുവാന്‍ അവര്‍ തങ്ങളുടെ ജീവിതം ഉഴിഞ്ഞുവച്ചു.
 
അവരുടെ ആദ്യ ജോലി അച്ചടിയും പ്രസിദ്ധീകരണവുമായിരുന്നു. അവതോടൊപ്പം സൈക്കിള്‍ കടയും നടത്തിയിരുന്നു. അവരുടെ പിതാവ് യുണൈറ്റഡ് ബ്രദേന്‍ ക്രൈസ്റ്റ് ചര്‍ച്ചിന്റെ (Unied brothoren Christ church)) ബിഷപ്പ് ആയിരുന്നു.1878 -ല്‍ അദ്ദേഹം മുള, കോര്‍ക്ക്, കടലാസ് തുടങ്ങിയവകൊണ്ടു നിര്‍മ്മിച്ച ഒരു കളിപ്പാട്ടം സമ്മാനമായി മക്കള്‍ക്ക്‌നല്കി. അത് ഒരു ഹെലികോപ്റ്ററിന്റെ മോഡല്‍ ആയിരുന്നു. കറച്ചുനാള്‍ കഴിഞ്ഞ് അതു പൊട്ടിപ്പോയി. എങ്കിലും കുട്ടികള്‍ തന്നെ നന്നാക്കി. പിന്നീട് അവര്‍ പറയുകയുണ്ടായി ഈ സംഭവം ആണ് അവര്‍ക്ക് വിമാനം കണ്ടു പിടിക്കുവാനുള്ള പ്രചോദനം നല്കിയത് എന്ന്.പിന്നീട് അവര്‍ നടത്തിയ സൈക്കിള്‍ കടയും സൈക്കിള്‍ മെക്കാനിസവും അവരെ പറക്കുന്ന ഒരു യന്ത്രം നിര്‍മ്മിക്കുന്നതിനുള്ള അറിവിലേയ്ക്കും ആഗ്രഹത്തിലേയ്ക്കും പിന്നീട് ആവേശത്തിലേയ്ക്കും നയിച്ചു.
 
ആദ്യകാല പരീക്ഷണങ്ങള്‍
1899 ജൂലൈ മാസത്തില്‍ 5 അടി ചിറകു നീളമുള്ള ഒരു പട്ടം (അവര്‍ ഉണ്ടാക്കി) അത് തുണികൊണ്ടും പേപ്പറുകള്‍ കൊണ്ടും പൊതിഞ്ഞ് പരീക്ഷണം നടത്തി. 1900 -ത്തില്‍ അവര്‍ ഗ്ലൈഡര്‍ പറപ്പിച്ചു. ഒക്‌ടോബര്‍ -3 ന് ആദ്യമായി വില്‍ബര്‍ കയറിയ ഗ്ലൈഡര്‍ തറനിരപ്പില്‍ നിന്നും കുറച്ച് ഉയര്‍ന്നു പറന്നു. താഴെ ആള്‍ക്കാര്‍ ഗ്ലൈഡറില്‍ കെട്ടിതൂക്കിയിട്ട ചരടുകള്‍ ബലമായി  പിടിച്ച് ഗ്ലൈഡറിനെ നിയന്ത്രിച്ചു കൊണ്ടു നിന്നിരുന്നു.
 
1901 ലും 1902 ലും കുറച്ചുകൂടി നീളമുള്ള ചിറകുകളോടെ പരീക്ഷണം നടത്തി അങ്ങനെ അവര്‍ ഒരു ഇക്വേഷന്‍ കണ്ടു പിടിച്ചു.L= KSV2 CLFഎന്നതായിരുന്നു ഇക്വേഷന്‍. ഇത് ലിഫ്റ്റ് ഇക്വേഷന്‍ എന്നറിയപ്പെട്ടു.L= Lift in pounds, K= Coefficiemt of air presure S= Total area of lifting surface, V=Velocity CL = Co efficient of lift (varies with wing shape)എന്നതായിരുന്നു ഇക്വേഷന്‍.
 
നിര്‍ഭാഗ്യവശാല്‍ റൈറ്റ് സഹോദരന്മാരുടെ കണ്ടുപിടുത്തം ലോക ശ്രദ്ധ ആകര്‍ഷിച്ചില്ല. കാരണം പത്രങ്ങളില്‍ അവ പ്രസിദ്ധീകരിച്ചില്ല. എന്തെന്നാല്‍ അമേരിക്കന്‍ പത്രപ്രവര്‍ത്തകര്‍ ഈ കണ്ടുപിടുത്തം സംശയദൃഷ്ടികളോടെ ആയിരുന്നു വീക്ഷിച്ചിരുന്നത്. പത്രക്കാരുടെ ഒരു സമ്മേളനത്തില്‍ ഇവര്‍ക്ക് 60 അടി മാത്രമേ പറക്കുവാന്‍ സാധിച്ചുള്ളൂ. എന്തോ സര്‍ക്കസ് കാണിച്ച രീതിയില്‍ പത്രക്കാര്‍ ഈ പ്രകടനത്തെ പുച്ഛിച്ചുതള്ളി. എന്നാല്‍ വിരോധാഭാസമായി 17 മാസങ്ങള്‍ക്കുശേഷം ഇവര്‍ 30 കി.മീ നിര്‍ത്താതെ പറന്നു. എന്നിട്ടുപോലും ഉദ്ദേശിച്ച പ്രശസ്തി ലഭിച്ചില്ല. അപ്പോഴും ലോകം ഈ അത്ഭുത വിദ്യ അറിഞ്ഞില്ല. കാരണം ആദ്യത്തെ പ്രകടനം പത്രക്കാരുടെ മുമ്പില്‍ പരാജയപ്പെട്ടതുകൊണ്ട് അവര്‍ ഈ പ്രകടനവും കാര്യമായെടുത്തില്ല.
 
എന്നാല്‍ 1906 ഒക്‌ടോബറില്‍ ഫ്രാന്‍സില്‍ ആല്‍ബര്‍ട്ട് സാന്റോസ് എന്ന വ്യക്തി 200 അടി പറന്നു ഇത് ധാരാളം ആളുകള്‍ കാണുകയും പുകഴ്ത്തുകയും ചെയ്തു. ഇതിന് ധാരാളം പ്രശസ്തികിട്ടി. വായിനേക്കാള്‍ ഭാരംകൂടിയ വസ്തുവിനു പറക്കാന്‍ കഴിയുന്ന ആദ്യത്തെ കണ്ടു പിടുത്തമായി അതു കരുതി.പിന്നീട് യൂറോപ്പ് പുതിയ കണ്ടു പിടുത്തത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറി. പല രാജ്യങ്ങളിലും പറക്കല്‍ പരീക്ഷണങ്ങള്‍ നടക്കുകയും അതു വിജയിക്കുകയും ചെയ്തു. ഇംഗ്ലണ്ടിലും ഗവേഷണങ്ങള്‍ നടന്നു. 1909 ല്‍ ജൂലാ 3 ന് AV റോ എന്ന വ്യക്തി 9 കുതിരശക്തിയുള്ള എന്‍ജിന്‍ ചിറകുകള്‍ കട്ടിയുള്ള കടലാസുകള്‍ കൊണ്ടു പൊതിഞ്ഞ് പറക്കല്‍ പരീക്ഷണം നടത്തി. എന്നാല്‍ ജനവാസകേന്ദ്രത്തില്‍ അപകടഭീഷണി ഉയര്‍ത്തി പരീക്ഷണം നടത്തി എന്നു പറഞ്ഞ് അദ്ദേഹത്തിന് അറസ്റ്റ് ഭീഷണിയും മറ്റും ഉണ്ടായി.
 
റോ സംഭവത്തിനു 12 ദിവസങ്ങള്‍ക്കുശേഷം ഫ്രഞ്ചുകാരന്‍ ലൂയിസ് ബ്ലേര്യോട്ട് എന്ന വ്യക്തി ആദ്യമായി ജീവന്‍ പണയം വച്ച് ഇംഗ്ലീഷ് ചാനലിന് കുറുകെ പറന്നു അദ്ദേബഹം സോവര്‍ കൊട്ടാരത്തിനു സമീപം ഒരു പുല്‍ത്തകിടിയില്‍ ഇറങ്ങി. 37 മിനിറ്റ് പറക്കല്‍ ആണ് നടത്തിയത്.ഇതിനിടയില്‍ ജനീവായില്‍ Hസൂഫൗസ് എന്ന വ്യക്തി ബൈപ്ലെയിന്‍ കണ്ടിപിടിച്ചിരുന്നു.ക്രമേണ നിര്‍മ്മാണ വൈദഗ്ദ്യവും ഡിസൈനിംഗും ഉയര്‍ന്നുതുടങ്ങി. ഏറ്റവും അത്യാവശ്യമായ ഘടകം ശക്തിയുള്ള ഒരു എഞ്ചിന്‍ ആയിരുന്നു. ഇതും ഫ്രാന്‍സില്‍ നിന്നുണ്ടായി.ഈ കാലഘട്ടത്തില്‍ ഒന്നാം ലോകമഹായുദ്ധം ആരംഭിച്ചു. എന്നാല്‍ ഭൂരിപക്ഷം യുദ്ധതന്ത്രജ്ഞരും. വിമാനം യുദ്ധത്തില്‍ ഒരനാവശ്യഘടകമായി കരുതി നിരീക്ഷണത്തിനു മാത്രമായി മാത്രം ഉപയോഗിക്കാമെന്നും കരുതി. എന്നാല്‍ ശത്രുവിന്റെ നിരീക്ഷണവിമാനങ്ങളെ എതിരിടുവാന്‍ വിമാനം ഉപയോഗിച്ചു തുടങ്ങി. അങ്ങനെ ഫൈറ്റര്‍ വിമാനങ്ങള്‍ രൂപം കൊണ്ടു തുടങ്ങി. പിന്നീട് പുതിയ പുതിയ വിമാനങ്ങളുടെ കണ്ടുപിടുത്തങ്ങളുടെ ഒരു ജൈത്രയാത്ര ആയിരുന്നു അത്. ഇന്നത്തെ ആധുനിക യുദ്ധവിമാനങ്ങളിലും യാത്രാവിമാനങ്ങളിലും എത്തിനില്‍ക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category