1 GBP = 97.40 INR                       

BREAKING NEWS

ശരീരം മുഴുവന്‍ പ്രദര്‍ശിപ്പിക്കുന്ന രീതിയിലുള്ള വസ്ത്രവും മദ്യപാനവും; റിയാദില്‍ പൊതുമര്യാദ നിയമം ലംഘിച്ച ഒമ്പത് സ്ത്രീകള്‍ പിടിയിലായി

Britishmalayali
kz´wteJI³

റിയാദ്: പൊതുമര്യാദ നിയമം ലംഘിച്ചതിന് ഒമ്പത് സ്ത്രീകള്‍ റിയാദില്‍ പിടിയിലായി. ശരീരം മുഴുവന്‍ പ്രദര്‍ശിപ്പിക്കും വിധമുള്ള വസ്ത്രം ധരിക്കുകയും വെള്ളമടിച്ച് പൂക്കുറ്റിയാകുകയും ചെയ്തതിനാണ് ഒമ്പത് സ്്ത്രീകളും പൊലീസ് പിടിയിലായത്. പൊതുമര്യാദ നിയമം ലംഘിച്ചതിനാണ് അറസ്റ്രഅ രേഖപ്പെടുത്തിയത്. അറസ്റ്റിലായവര്‍ ഒമ്പതു പേരും സൗദി സ്ത്രീകളാണ്. മാന്യമല്ലാത്ത രീതിയില്‍ വസ്ത്രം ധരിച്ച ഇരെ റിയാദിലെ ഷോപ്പിങ് സെന്ററുകളില്‍ നിന്നാണ് പിടികൂടിയത്.

പൊതുമര്യാദ നിയമ ലംഘിച്ചതിന്റെ പേരില്‍ സൗദി തലസ്ഥാന നഗരിയായ റിയാദില്‍ നിന്നുമാണ് ഒമ്പത് സ്ത്രീകളും പിടിയിലായതെന്ന് റിയാദ് പൊലീസ് വാക്താവാണ് വെളിപ്പിടുത്തിയത്. പൊതുമര്യാദ നിയമ ലംഘനം നടക്കുന്നത് പരിശോധിക്കാനിറങ്ങിയ സുരക്ഷാ വിഭാഗമാണ് ഇവരെ കണ്ടെത്തിയത്. ആരെയും നാണിപ്പിക്കുംവിധം മാന്യമല്ലാത്ത രീതിയില്‍ വസ്ത്രധാരണം നടത്തിയ കുറ്റത്തിനാണ് ഇവരെ പിടികൂടിയതെന്നും അധികൃതര്‍ വ്യക്തമാക്കി.

പിടിയിലായവര്‍ക്ക് നിയമപരമായ ശിക്ഷ നല്‍കുമെന്ന് റിയാദ് റീജ്യണല്‍ പൊലീസ് വക്താവ് അറിയിച്ചു. തിങ്കളാഴ്ചയാണ് ഇവര്‍ എല്ലാവരുംഅറസ്റ്റിലായത്. കഴിഞ്ഞമാസമാണ് പൊതുമര്യാദാ നിയമം നിലവില്‍ വന്നത്. ഒരു മ്യൂസിക് ഫെസ്റ്റിവലില്‍ നിന്നുമാണ് പേരിന് മാത്രം വസ്ത്രം ധരിച്ച് വെള്ളമടിച്ചു കോണു തെറ്റിയ ഈ സ്ത്രീകളെ പൊലീസ് പിടികൂടിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category