1 GBP = 97.40 INR                       

BREAKING NEWS

തീവ്രവാദികളെ സുരക്ഷാ സേന വെടിവച്ച് കൊന്നത് ദമാം സിറ്റിക്കടുത്തുള്ള ഷിയാ നിയന്ത്രിത മേഖലയില്‍; കൊലപ്പെടുത്തിയത് ഭീകര കേസുകളുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷിക്കുന്ന രണ്ട് പിടികിട്ടാപ്പുള്ളികളെ; വകവരുത്തിയത് ഇറാന് വേണ്ടി സൗദിയില്‍ ഒളിയുദ്ധം നടത്തിയവരെ എന്ന് സൂചന

Britishmalayali
kz´wteJI³

ദമ്മാം: പിടികിട്ടാപ്പുള്ളികളായ രണ്ട് ഭീകരരെ സൗദി സുരക്ഷാ സേന വധിച്ചു. ബുധനാഴ്ച ഉച്ചയോടെ ദമ്മാമ്മില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. സൗദിയുടെ ഔദ്യോഗിക ടിവി ചാനലാണ് വാര്‍ത്ത പുറത്തുവിട്ടത്.

ദമ്മാം സിറ്റിക്കടുത്തുള്ള അല്‍അനൂദ് ഭാഗത്തുവച്ചാണ് ഭീകര കേസുകളുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷിക്കുന്ന രണ്ട് പിടികിട്ടാപ്പുള്ളികള്‍ സുരക്ഷാ വിഭാഗത്തിന്റെ ഓപ്പറേഷനില്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഭീകരവാദികളുടെ വ്യക്തിഗത വിവരങ്ങള്‍ അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഷിയാ മുസ്ലീങ്ങള്‍ക്ക് സ്വാധീനമുള്ള മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. സുന്നികള്‍ക്ക് വ്യക്തമായ മേധാവിത്വമുള്ള സൗദിയില്‍ ഷിയാ മുസ്ലീങ്ങള്‍ സര്‍ക്കാരിനെതിരെ നീക്കങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇത് ശരിവയ്ക്കും വിധാമാണ് ആക്രമണവും ഭീകരരെ വകവരുത്തലും ഉണ്ടാകുന്നത്.

ലഭ്യമായ വിവരമനുസരിച്ചു അല്‍അനൂദ് ഏരിയയിലുള്ള ഒരു സ്വദേശിയുടെ വീട് രണ്ട് ഭീകരര്‍ സുരക്ഷിത താവളമാക്കി കഴിയുകയായിരുന്നു. ഇത് സംബന്ധിച്ച വിവരം സുരക്ഷാ വിഭാഗം അറിയുകയും പിടികൂടാനായി സ്ഥലത്തെത്തുകയും ചെയ്തു. എന്നാല്‍ സേനക്കുനേരെ ഭീകരര്‍ വെടിവെപ്പ് നടത്തുകയായിരുന്നു. സുരക്ഷാ വിഭാഗം തിരിച്ചു വെടിവെച്ചപ്പോഴാണ് രണ്ട് ഭീകരരും കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ താമസിയാതെ തന്നെ ആഭ്യന്തര മന്ത്രാലയത്തിന്റെ പത്രക്കുറിപ്പായി പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അറബ് വസന്തത്തിന്റെ ഭാഗമായി 2011മുതല്‍ സൗദിയില്‍ പ്രതിഷേധങ്ങളും മറ്റും സജീവമാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. സര്‍ക്കാരിനെതിരെ നിലപാടുകള്‍ എടുത്ത ഷിയാ പുരോഹിതനായ നിമല്‍ അല്‍ നിമറിനെ 2016ല്‍ തീവ്രവാദ കുറ്റം ആരോപിച്ച് സൗദി വധ ശിക്ഷയ്ക്ക് വിധേയനാക്കിയിരുന്നു. ഇത് സൗദിയുടെ പാമ്പരാഗത ശത്രുക്കളായ ഇറാന്റെ കോപത്തിനും ഇടയാക്കിയിരുന്നു. സൗദി പൗരന്മാരില്‍ പതിനഞ്ച് ശതമാനത്തിന് അപ്പുറം ഷിയാ മുസ്ലീങ്ങളില്ല. ഈ വിഭാഗത്തിനെ നേരെ അവഗണന നടക്കുന്നുണ്ടന്നാണ് ഇറാന്റെ ആരോപണം.

കഴിഞ്ഞ ദിവസമുണ്ടായ തീവ്രാവദികളുമായുള്ള ഏറ്റുമുട്ടല്‍ നടന്നതും ഷിയാകള്‍ക്ക് മുന്‍തൂക്കമുള്ള മേഖലയിലാണ്. ആളുകള്‍ തിങ്ങി താമസിക്കുന്ന സ്ഥലത്തായിരുന്നു ഏറ്റുമുട്ടല്‍ ഉണ്ടായത്. വെടിവയ്പ്പ് നടന്ന സ്ഥലത്തെ വാഹനം തെളിവിനായി സൗദി പുറത്തു വിട്ടിട്ടുണ്ട്. നേരത്തെ ഭീകരവാദക്കുറ്റം ആരോപിച്ച് 37 പേരുടെ തലവെട്ടി സൗദി അറേബ്യ വാര്‍ത്തകളിലെത്തിയിരുന്നു. ഇതില്‍ രണ്ടുപേരുടെ തല കമ്പില്‍ക്കുത്തി പൊതുജനങ്ങള്‍ക്ക് കാണാനായി പ്രദര്‍ശിപ്പിക്കുകയും ചെയ്തു. പൊതുപ്രദര്‍ശനം മറ്റുള്ളവര്‍ക്കുള്ള മുന്നറിയിപ്പാണെന്നും സൗദി അറേബ്യന്‍ ഭരണകൂടം അറിയിച്ചിരുന്നു.

കുറ്റവാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കാനാണ് വെട്ടിമാറ്റപ്പെട്ട മനുഷ്യതലകള്‍ പ്രദര്‍ശിപ്പിച്ചതെന്നാണ് സൗദിയുടെ പക്ഷം. കടുത്ത പ്രതിഷേധമാണ് മനുഷ്യാവകാശ സംഘടനകള്‍ ഉള്‍പ്പെടെ സൗദി അറേബ്യയുടെ നടപടിക്ക് എതിരെ ഉയര്‍ത്തിയത്. സ്വന്തം പൗരന്മാര്‍ക്ക് തന്നെയാണ് സൗദി വധശിക്ഷ നല്‍കിയത്. ഭീകരവാദ ആശയം പ്രചരിപ്പിച്ചതിനും ഭീകരവാദ സെല്ലുകള്‍ രൂപീകരിച്ചതിനുമാണ് ശിക്ഷയെന്നാണ് സൗദി ആഭ്യന്തര മന്ത്രാലയം പറയുന്നത്. വംശീയമായ വേര്‍തിരിവിനും പ്രതികള്‍ ശ്രമിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം പറയുന്നു. റിയാദിലെ പ്രത്യേക ക്രിമിനല്‍ കോടതിയാണ് വിചാരണയും ശിക്ഷയും നടത്തിയത്.

സൗദി സുരക്ഷാ ഉദ്യോഗസ്ഥരെ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് ആക്രമിക്കുകയും കൊലപ്പെടുത്തുകയും ഇവര്‍ ചെയ്തുവെന്ന് കോടതി പറഞ്ഞു. സൗദി അറേബ്യയ്ക്ക് എതിരെ ശത്രുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്തുവെന്നും ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി. അന്ന് ഖുര്‍ ആന്‍ വചനങ്ങളോടെയാണ് ശിക്ഷാവിധി ആരംഭിച്ചത്. രാജ്യത്തെ ന്യൂനപക്ഷ മുസ്ലിം ജനതയായ ഷിയ മുസ്ലിം മതവിഭാഗത്തില്‍ നിന്നുള്ളവരും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഭൂരിപക്ഷവും സുന്നിമതവിഭാഗക്കാരുള്ള സൗദി, ഷിയ വിഭാഗങ്ങള്‍ക്ക് എതിരെയുള്ള അക്രമങ്ങളില്‍ ഏറെ പഴികേട്ടിട്ടുണ്ട്.

സുന്നി പക്ഷത്തിന്റെ നേതൃത്വം സ്വയം ഏറ്റെടുത്ത രാജ്യമാണ് സൗദി. ഷിയാക്കളുടെത് ഇറാനും. ശക്തി തെളിയിക്കാന്‍ ഇരുവിഭാഗവും ഇറങ്ങിപ്പുറപ്പെട്ടപ്പോള്‍ മുസ്ലിം ലോകത്തിന്റെ പുണ്യ ഭൂമിയായ മക്കയില്‍ പോലും അപായമുണ്ടായി. സുന്നികളും ഷിയാക്കളും മുസ്ലിം ലോകത്ത് വ്യാപിച്ച് കിടക്കുന്നു. ചില രാജ്യങ്ങളില്‍ ചിലര്‍ക്ക് ഭൂരിപക്ഷമുണ്ട്. സൗദി, യുഎഇ, ഈജിപ്ത്, ഫലസ്തീന്‍ എന്നീ രാജ്യങ്ങളില്‍ ഭൂരിപക്ഷമുള്ളതും ഭരിക്കുന്നതും സുന്നികളാണ്. ഇറാന്‍, സിറിയ, ലബ്‌നാന്‍, ഇറാഖ് എന്നിവ ഷിയാക്കളും. ഷിയാ ജനസംഖ്യ കൂടുതലുള്ള ബഹ്‌റൈനില്‍ ഭരണം സുന്നികള്‍ക്കാണ്. സുന്നി ഭൂരപക്ഷമുള്ള സിറിയയില്‍ ഭരണം ഷിയാക്കള്‍ക്കും.

സദ്ദാം ഹുസൈന്റെ ഭരണകാലത്ത് ഇറാഖില്‍ ന്യൂനപക്ഷമായിരുന്ന സുന്നികള്‍ക്കായിരുന്നു മേല്‍ക്കോയ്മ. സദ്ദാം ഇറാനെതിരെ പോരിന് ഇറങ്ങിയപ്പോള്‍ എല്ലാ സഹായവും ചെയ്ത് സൗദി കൂടെ നിന്നു. സദ്ദാമിനെ അമേരിക്ക പിടികൂടി വധിച്ചത് ഷിയാക്കള്‍ക്ക് ഗുണമായി. നിലവില്‍ ഷിയാക്കളാണ് ഇറാഖില്‍ ഭരണം നടത്തുന്നത്. സദ്ദാമിന്റെ വധം ഇറാഖില്‍ ഷിയാ സായുധ സംഘങ്ങള്‍ ശക്തിപ്പെടുന്നതിന് കാരണമായി. ഇവര്‍ക്ക് ഇറാന്‍ സഹായം നല്‍കുകയും ചെയ്തു. ഏറ്റവും ഒടുവില്‍ സൗദിയിലെ എണ്ണ കേന്ദ്രങ്ങള്‍ ആക്രമിച്ചത് ഇറാഖില്‍ നിന്നുള്ള ഷിയാ സംഘങ്ങളാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റൊരു ഭാഗത്ത് യമന്‍ അതിര്‍ത്തിയില്‍ സൗദിയെ ആക്രമിക്കുന്നത് ഇറാന്‍ പിന്തുണയുള്ള ഷിയാ വിഭാഗമായ ഹൂത്തികളാണ്.

ഇന്ന് അറബ് ലോകത്ത് ഒട്ടേറെ ഷിയാ സായുധ സംഘങ്ങളുണ്ട്. ഇവര്‍ക്ക് ഇറാന്റെ പിന്തുണയുമുണ്ട്. ഇതിനെ പ്രതിരോധിക്കാന്‍ സുന്നി സായുധ സംഘങ്ങളും പ്രവര്‍ത്തിക്കുന്നു. ഇവര്‍ക്ക് സൗദിയുടെ പിന്തുണയും. സൈനികരുടെ എണ്ണത്തിലും ആയുധ ബലത്തിലും ഇറാനാണ് മുന്നില്‍. പക്ഷേ അടുത്തകാലത്തായി സൗദി ഒട്ടേറെ അത്യാധുനിക ആയുധങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ സൗദിക്ക് പിന്തുണയുമായി അമേരിക്കയും ബ്രിട്ടനുമുണ്ട്. സൗദിയില്‍ അരാംകോ കേന്ദ്രങ്ങള്‍ ആക്രമിച്ചതിന് പിന്നിലും ഇറാനാണെന്നാണ് ആരോപണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category