1 GBP = 94.40 INR                       

BREAKING NEWS

സൂര്യഗ്രഹണ സമയത്തുകൊച്ചുകുട്ടികളെ മണ്ണിട്ടു മൂടി ഗ്രാമീണര്‍; തല മാത്രം പുറത്തുകാട്ടി കുട്ടികളുടെ ശരീരം പൂര്‍ണമായും മണ്ണിനടിയിലാക്കിയത് ചര്‍മരോഗങ്ങളോ അംഗവൈകല്യങ്ങളോ ഉണ്ടാകില്ലെന്ന വിശ്വാസത്താല്‍; അലറി കരഞ്ഞ് കു്ട്ടികളും : വീഡിയോ കാണാം

Britishmalayali
kz´wteJI³

ബെംഗളുരു: സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് ഒട്ടേറെ ഐതിഹ്യങ്ങളും അന്ധ വിശ്വാസങ്ങളുമാണ് ഇന്നും ലോകമെങ്ങും നിലനില്‍ക്കുന്നുത്. ഇത്തരത്തിലൊരു വിശ്വാസത്തിന്റെ പേരില്‍ കര്‍ണാടകയില്‍ ദുരിതത്തിലായതുകൊച്ചു കുട്ടികളാണ്.

സൂര്യഗ്രഹണ സമയത്തുകൊച്ചുകുട്ടികളെ മണ്ണിട്ടു മൂടുക എന്നതാണ് കര്‍ണാടക കല്‍ബുര്‍ഗിയിലെ താജ് സുല്‍ത്താന്‍പുരിലെ വിശ്വാസം. തല മാത്രം പുറത്തുകാട്ടി കുട്ടികളുടെ ശരീരം പൂര്‍ണമായും മണ്ണിനടിയിലാക്കും. 10 വയസില്‍ താഴെയുള്ള കുട്ടികളെയാണ് ഇത്തരത്തില്‍ മണ്ണിട്ടു മൂടുന്നത്. ഗ്രഹണ സമയത്ത് കുഞ്ഞുങ്ങളുടെ ശരീരത്തില്‍ മണ്ണിട്ട് മൂടിയാല്‍ ചര്‍മരോഗങ്ങളോ അംഗവൈകല്യങ്ങളോ ഉണ്ടാകില്ലെന്നാണ് ഈ നാട്ടുകാരുടെ വിശ്വാസം്..ഈ സമയത്ത് കുട്ടികള്‍ കരയുന്നതു വിഡിയോയില്‍ കാണാം.

ഞെട്ടിക്കുന്നതാണ് വിഡിയോ എന്നാണ് പലരുടെയും കമന്റുകള്‍. അന്ധവിശ്വാസങ്ങളുടെ പേരിലുള്ള ഇത്തരം ദുരാചാരങ്ങള്‍ വിലക്കണമെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്. സൂര്യഗ്രഹണം സംബന്ധിച്ചുള്ള അന്ധവിശ്വാസങ്ങള്‍ ഇപ്പോഴും വ്യാപകമായി തന്നെ പ്രചാരത്തിലുണ്ടെന്നു തെളിയിക്കുന്നതാണു വിഡിയോ. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category