1 GBP = 92.80 INR                       

BREAKING NEWS

സായിപ്പിന്റെ ബുദ്ധിയെയും കടത്തിവെട്ടി മലയാളികള്‍ക്ക് അഭിമാനമായി ഒരു മലയാളി മിടുക്കന്‍; ഓസ്‌ട്രേലിയയില്‍ പ്ലസ്ടു പരീക്ഷയ്ക്ക് സമാനമായി പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയത് അങ്കമാലിക്കാരന്‍ ചാള്‍സ് ജിബി; അത്യപൂര്‍വ്വ നേട്ടം കുറിച്ചത് 99.95 ശതമാനമെന്ന സര്‍വ്വകാല റിക്കോര്‍ഡ് മാര്‍ക്കോട് കൂടി; കേരളക്കരയ്ക്ക് അഭിമാനമായ മിടുക്കന് അഭിനന്ദനങ്ങളുമായി ഓസ്ട്രേലിയയിലെ മലയാളി സമൂഹം

Britishmalayali
kz´wteJI³

ഹൊബാര്‍ട്ട്: ലോകത്ത് ഏതൊരു കോണില്‍ ആയാലും പരീക്ഷകളില്‍ വിജയിക്കാന്‍ മലയാളികള്‍ മിടുക്കന്മാരാണ്. വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറി അവരുടെ ഭാഷ പഠിച്ച് അവരുടെ വിദ്യാഭ്യാസ സംവിധാനത്തിനൊപ്പം നില്‍ക്കുന്ന പഠിച്ചു വിജയിച്ച ചരിത്രമാണ് മലയാളികള്‍ക്ക് ഉള്ളത്. ഇത്തരം മികച്ച നേട്ടങ്ങളുടെ പട്ടികയില്‍ ഒരു മലയാളി കൂടി ചുവടു വെക്കുകയാണ്. ഓസ്ട്രേലിയയിലെ പ്ലസ്ടു (ഗ്രേഡ് പന്ത്രണ്ട് )പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി കേരളക്കരയ്ക്ക് അഭിമാനമായിരിക്കയാണ് അങ്കമാലി സ്വദേശിയായ മലയാളി ബാലന്‍.

അങ്കമാലി സ്വദേശി ചാള്‍സ് ജിബിയാണ് സ്വപ്ന സമാനമായ ഈ നേട്ടം കൈവരിച്ചത്. ദി അസ്സസ്മെന്റ് ബോര്‍ഡ് ഇന്‍ ടാസ്മാനിയ ( TASC ) ആണ് പരീക്ഷ നടത്തിപ്പിന് മേല്‍നോട്ടം വഹിക്കുന്നത്. ടാസ്മാനിയയിലെ നോര്‍ത്ത് ഹൊബാര്‍ട് എലിസബത്ത് കോളേജിലായിരുന്നു ചാള്‍സ് പ്ലസ് ടു വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഇവിടെ സായിപ്പന്മാരും മറ്റു വിഭാഗക്കാരുമായി വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പരീക്ഷ എഴുതിയ ചാള്‍സ് മിന്നുന്ന വിജയമാണ് നേടിയത്. 99.95 ശതമാനം എന്ന സര്‍വ്വകാല റിക്കോര്‍ഡ് മാര്‍ക്കോട് കൂടിയാണ് ചാള്‍സ് ഒന്നാം റാങ്ക് കരസ്ഥമാക്കിയത്.

അങ്കമാലി കരയാംപറംബ് പുതുശ്ശേരി ജിബി ആന്റണിയും മിനി ജിബിയുമാണ് ചാള്‍സിന്റെ മാതാപിതാക്കള്‍. ഗ്ലെനോര്‍ക്കി സെന്റ് ഡൊമിനിക് സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി പ്രിയങ്ക ഏക സഹോദരിയാണ്. ഇതിനോടകം തന്നെ കായിക രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ചാള്‍സ് പഠനേതര ആക്ടിവിറ്റികളിലും തന്റെ മിടുക്ക് തെളിയിട്ടിട്ടുണ്ട്. ഹൊബാര്‍ട്ടിലെ വിവിധ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ക്ലബ്ബുകളിലെ സ്പെഷ്യലിസ്റ് സ്പിന്‍ ബൗളര്‍ കൂടിയാണ് ചാള്‍സ്.

ടാസ്മാനിയയിലെ സ്‌കൂള്‍ വിദ്യാഭ്യസം പൊതുവെ ഉന്നത നിലവാരം പുലര്‍ത്തുന്നു എന്നാണ് വിലയിരുത്തല്‍. നിലവില്‍ യൂണിവേഴ്സിറ്റി ഓഫ് ടാസ്മാനിയയും മെല്‍ബണിലെ മൊണാഷ് യൂണിവേഴ്സിറ്റിയും ഉള്‍പ്പെടെ ഉള്‍പ്പെടെ ഓസ്ട്രേലിയയിലെ മുന്തിയ യൂണിവേഴ്സിറ്റികളില്‍ നിന്നും നിരവധി വാഗ്ദാനങ്ങള്‍ ഈ മലയാളി വിദ്യാര്‍ത്ഥിയെ തേടി വന്നു കഴിഞ്ഞു. ചാള്‍സിന്റെ ഉന്നത വിജയം ഓസ്ട്രേലിയന്‍ മലയാല്‍സമൂഹത്തിനും ഏറെ അഭിമാനിക്കാന്‍ വക നല്‍കിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category