1 GBP = 92.80 INR                       

BREAKING NEWS

മൂന്ന് പതിറ്റാണ്ട് സേനയെ സേവിക്കുകയും കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുക്കുകയും ചെയ്ത ഒരാള്‍ ഇന്ത്യാക്കാരന്‍ അല്ലായെന്ന് പറഞ്ഞ് ഒരു ദിവസം എങ്കിലും ജയിലില്‍ കിടക്കേണ്ടി വന്നാല്‍ അത് എന്തുകൊണ്ടാണെങ്കിലും മോദിയുടെയും അമിത്ഷായുടെയും വീഴ്ച തന്നെയാണ്; അസം കരാര്‍ വഴിയാണ് ഈ ദുര്‍ഗതി ഉണ്ടായതെങ്കില്‍ ആ കരാര്‍ പൊളിച്ചെഴുതിയാണ് ഇരട്ട ചങ്ക് തെളിയിക്കേണ്ടത്; സനാവുള്ളമാര്‍ നീതി നേടി നടക്കുന്ന നാട്ടില്‍ മുസ്ലീമുകള്‍ ആശങ്കപ്പെടുന്നതിനെ എങ്ങനെ കുറ്റം പറയാന്‍ കഴിയും

Britishmalayali
kz´wteJI³

മുഹമ്മദ് സനവുള്ള എന്ന് പേര് പൗരത്വ ഭേദഗതി നിയമത്തിനെതിരെയും പൗരത്വ രജിസ്റ്ററിനെതിരെയും സമരം നടത്തുന്നവരുടെ രക്തസാക്ഷിയാണ്. മുപ്പതു വര്‍ഷം ഇന്ത്യന്‍ പട്ടാളത്തില്‍ സേവനം അനുഷ്ഠിച്ച മുഹമ്മദ് സനവുള്ള ഇന്ന് ഇന്ത്യന്‍ പൗരന്‍ അല്ല എന്ന കാരണത്താല്‍ ജയിലില്‍ കഴിയേണ്ട സമയം എണ്ണികഴിയുന്നു. പതിനൊന്ന് ദിവസം സനവുള്ളയ്ക്ക് ജയിലില്‍ കഴിയേണ്ടി വരുന്നു. മുപ്പതുകൊല്ലം പട്ടാളത്തില്‍ സേവനം അനുഷ്ഠിച്ചു മാത്രമല്ല നാലു വര്‍ഷത്തിലധികമായി ആസം റൈഫിള്‍സിന്റെ എന്ന ഇന്ത്യയുടെ അര്‍ദ്ധ സൈനിക വിഭാഗത്തില്‍ അദ്ദേഹം സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കുന്നു.

എന്നിട്ടും ആസമിലെ പൗരത്വ രജിസ്റ്റര്‍ പൂര്‍ത്തിയായപ്പോള്‍ സനവുള്ള ആ ലിസ്റ്റില്‍ ഇടം കൊണ്ടില്ല. ഏറ്റവും ശ്രദ്ധേയമായ കാര്യം സനവുള്ളയുടെ മൂന്ന് സഹോദരന്മാര്‍ ആ ലിസ്റ്റില്‍ ഇടം കൊണ്ടു. എന്നാല്‍ മുഹമ്മദ് സനവുള്ള മാത്രം ഇന്ത്യന്‍ പൗരനല്ല എന്ന് പൗരത്വ ട്രിബ്യൂണല്‍ വിധിച്ചപ്പോള്‍ തൊട്ട് പിറ്റേദിവസം അദ്ദേഹം ജയിലാവുകയായിരുന്നു. പതിനൊന്ന് ദിവസത്തിന് ശേഷം ഗോഹട്ടി ഹൈക്കോടതിയുടെ ദയയില്‍ ഇരുപതിനായിരം രൂപ കെട്ടിവെച്ച് മുഹമ്മദ് സനവുള്ളയ്ക്ക് ജാമ്യം ലഭിച്ചിരിക്കുന്നു. ഇനി ഗോഹട്ടി ഹൈക്കോടതി തീരുമാനിക്കും ഇനി സനവുള്ള ഇന്ത്യക്കാരനോ അല്ലയോ എന്ന്.

സനവുള്ള ഇന്ത്യല്‍ ജീവിച്ചു എന്നതിനുള്ള തെളിവാണ് സേനയിലെ പ്രവര്‍ത്തനം. എന്നിട്ടും അദ്ദേഹം ഇന്ത്യാക്കാരന്‍ അല്ലാ എന്നു പറഞ്ഞ് പുറത്തു പോകേണ്ടി വന്നത് എന്തുകൊണ്ട്? സ്വാഭാവികമായി അധികൃതര്‍ക്ക് മറുപടി നല്‍കാന്‍ കഴിയും ആസാമില്‍ ജനിച്ചതുകൊണ്ട് മാത്രമാണ് ഇത് സംഭവിച്ചത്. ആസമിലെ പ്രത്യേകമായ പ്രതിഭാസമാണ് ഇതെന്ന് അതായത് 1971 മാര്‍ച്ച് ഇരുപത്തിനാലിന് ശേഷം ആസമിലെത്തിയ ഒരു വിദേശിയും ഇന്ത്യക്കാരന്‍ അല്ല എന്ന് നിയമം മോദി സര്‍ക്കാരിന് മുമ്പുള്ള സര്‍ക്കാര്‍ അതായത് രാജിവ് ഗാന്ധി സര്‍ക്കാര്‍ കൊണ്ടുവന്നതുകൊണ്ട് ആ നിയമത്തിന്റെ ഇരയാണ് സനവുള്ള എന്നതാണ് ന്യായീകരണം. സനവുള്ള ഇന്ത്യന്‍ പട്ടാളത്തിലും ആസം റൈഫിളിലും ജോലി ചെയ്തതുമെന്നത് യാഥാര്‍ത്ഥ്യമാണ്. ഏത് നിയമത്തിന്റെ പിന്‍ബലത്തില്‍ വിധിയെഴുതുമ്പോള്‍ അത് ഇത്തരമൊരു പരിഷ്‌ക്കാരത്തിന് തയ്യാറാവുന്ന സര്‍ക്കാരിന് എതിരെയുള്ള ജനങ്ങളുടെ ആശങ്കയുടെ പ്രധാന അടിത്തറയായി മാറും.

മുപ്പതുകൊല്ലം ഇന്ത്യന്‍ പട്ടാളത്തില്‍ ജോലി ചെയ്ത സനവുള്ളയ്ക്ക് ഇന്ത്യന്‍ പൗരത്വം തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരു രേഖയുമില്ലാതെ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ അഭയാര്‍ത്ഥികളെ പോലെ കഴിയുന്ന സാധാരണക്കാരും പാവങ്ങളും എങ്ങനെ തെളിയിക്കും എന്ന് ചോദ്യം ന്യായമല്ലെ ആ ചോദ്യത്തിന് ഉത്തരം കണ്ടെത്താതെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഏതുതരം പ്രക്ഷോഭങ്ങളും അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് അര്‍ത്ഥ രഹിതമാണ്. ജനത ആശങ്കയിലാകുമ്പോള്‍ ഭരിക്കുന്നവര്‍ക്കെതിരെ തിരിയുക എന്നത് സ്വാഭാവികമായ പ്രക്രിയ മാത്രം. ഈ ര്ാജ്യത്തെ ഒരു വിഭാഗം മതവിഭാഗത്തെ മാ്ത്രം പുറത്താക്കുന്നത് മാത്രം ഹിന്ദുത്വ അജണ്ടയുള്ള സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് ആശങ്കയുണ്ടായാല്‍ ആ വിഭാഗത്തിനെ എങ്ങനെ കുറ്റം പറയാന്‍ സാധി്ക്കും.

ആദ്യം വേണ്ട് ഈ നാട്ടിലെ പൗരന്‍ തന്റെ ഈ നാട്ടിലെ നിലനില്‍പ്പിനെ ഈ നിയമം ദോഷകരമായി ബാധിക്കുമെന്ന് കരുതുന്നുണ്ടെങ്കില്‍ അവന്റെ ആശങ്കമാറ്റുകയാണ് വേണ്ടത്. ഇടയ്ക്ക് പ്രസ്താവനകള്‍ ഇറക്കിയതുകൊണ്ട് അത് പരിഹരിക്കപ്പെടുന്നില്ല. മുഹമ്മദ് സനവുള്ളയെ പോലെ ഈ നിയമത്തിന് ബലിയാടായി ഇരിക്കുന്നവര്‍ ഏത് കാരണത്താല്‍ അങ്ങനെയായെങ്കിലും അതിന് ഉത്തരവാദി ആരാണെങ്കിലും അതിന് പരിഹാരം ഉണ്ടാക്കിവേണം മോദിയും അമിത് ഷായും പ്രശ്നപരിഹാരത്തിന് തുടക്കമിടാന്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category