1 GBP = 92.40 INR                       

BREAKING NEWS

ഒരു ദിവസം കൂടി കഴിഞ്ഞാല്‍ യുകെയില്‍ നിലവില്‍ വരുന്നത് കര്‍ശനമായ പല ഡ്രൈവിംഗ് നിയമങ്ങളും; 2020ല്‍ നടപ്പിലാകുന്ന ഡ്രൈവിംഗ് നിയമങ്ങള്‍ ഇവയൊക്കെ

Britishmalayali
kz´wteJI³

യുകെയില്‍ 2020ല്‍ ഡ്രൈവിംഗ് നിയമങ്ങളില്‍ കര്‍ക്കശമായ നിരവധി മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരാന്‍ പോവുകയാണ്. അതായത് ഒരു ദിവസം കൂടി കഴിഞ്ഞാല്‍ രാജ്യമാകമാനം പ്രാവര്‍ത്തികമാകാന്‍ പോകുന്നത് വിട്ട് വീഴ്ചയില്ലാത്ത നിരവധി ഡ്രൈവിംഗ് നിയമങ്ങളാണെന്ന് പ്രത്യേകം ഓര്‍ത്തില്ലെങ്കില്‍ പണി കിട്ടുമെന്നുറപ്പാണ്. അവയെക്കുറിച്ചുള്ള ഒരു ഓര്‍മപ്പെടുത്തലാണീ ലേഖനം. ഇനി അടുത്ത വര്‍ഷം മുതല്‍ നിലവില്‍ വരുന്ന പ്രധാനപ്പെട്ട ഡ്രൈവിംഗ് നിയമമാറ്റങ്ങള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

ലോ എമിഷന്‍ റൂള്‍
2020 ജനുവരി ഒന്ന് മുതല്‍ രാജ്യമാകമാനം കൂടുതലായി ലോ എമിഷന്‍ സോണുകള്‍ നിലവില്‍ വരാന്‍ പോവുകയാണ്. ഇക്കഴിഞ്ഞ ഏപ്രിലില്‍ ലണ്ടനില്‍ പുതിയ അള്‍ട്രാ  ലോ എമിഷന്‍ സോണ്‍ നിലവില്‍ വന്നിരുന്നു. ഇത് സെന്‍ട്രല്‍ ലണ്ടനില്‍ പ്രാവര്‍ത്തികമാക്കുകയായിരുന്നു. ഇത്തരം ലോ എമിഷന്‍ സോണുകള്‍ ഇന്നര്‍ ലണ്ടന്റെ എല്ലാ ഭാഗങ്ങളിലും 2021ലാണ് നടപ്പിലാക്കുന്നത്. എന്നാല്‍ 2020ല്‍ പോലീസ് രാജ്യത്തെവിടെയും ഇത് നടപ്പിലാക്കിയേക്കാം. എന്നാല്‍ ഇത്തരം സോണുകളോട് മുഖം തിരിക്കുന്ന ചില ഭാഗങ്ങളും രാജ്യത്തുണ്ട്. കവന്‍ട്രി ക്ലീന്‍ എയര്‍ സോണ്‍ ഇത്തരത്തിലുള്ള ഒന്നാണ്.

ലോ എമിഷന്‍ സോണ്‍ നടപ്പിലാക്കുന്നതിനോട് കവന്‍ട്രി ഇതുവരെ യോജിപ്പ് പ്രകടിപ്പിച്ചിട്ടില്ല. മറ്റ് ചില മാനദണ്ഡങ്ങളിലൂടെ വാഹനങ്ങളില്‍ നിന്നും വിഷപ്പുക പുറം തള്ളുന്നത് കുറയ്ക്കാനാവുമെന്നാണ് കവന്‍ട്രി വാദിക്കുന്നത്. എന്നാല്‍ അവര്‍ ഇതിനായി നിര്‍ദേശിച്ചിരിക്കുന്ന ബദല്‍ നിര്‍ദേശങ്ങളോട് ഗവണ്‍മെന്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല. പുതിയ ലോ എമിഷന്‍ സോണ്‍ നടപ്പിലാകുന്നതോടെ ഇതുമായി ബന്ധപ്പെട്ട സ്റ്റാന്‍ഡേര്‍ഡുകള്‍ പാലിക്കാത്ത വാഹനങ്ങള്‍ അത്തരം സോണുകളിലൂടെ കടന്ന് പോകണമെങ്കില്‍ പ്രത്യേകചാര്‍ജുകള്‍ അടക്കേണ്ടി വരും. പഴയ ഡീസല്‍ കാറുകളെയാണിത് കൂടുതലായി ബാധിക്കാന്‍ പോകുന്നത്.

കാര്‍ ടാക്സ്
പണപ്പെരുപ്പവുമായി പൊരുത്തപ്പെടുന്ന വിധത്തില്‍ കൂടുതല്‍ നികുതിയടക്കാന്‍ പുതുവര്‍ഷത്തില്‍ മിക്ക കാര്‍ ഉടമകളും നിര്‍ബന്ധിതരാകുന്ന വിധത്തില്‍ കാര്‍ ടാക്സ് പരിഷ്‌കരിക്കുന്നുണ്ട്. ഇത് പ്രകാരം കാര്‍ ടാക്സില്‍ അഞ്ച് പൗണ്ട് വരെ പെരുപ്പമുണ്ടാകും. എന്നാല്‍ കൂടുതല്‍ മാലിന്യപ്പുക പുറംതള്ളുന്ന കാറുകളുടെ ഉടമകള്‍ അധികമായി 15 പൗണ്ട് വരെ അടക്കാന്‍ നിര്‍ബന്ധിതരാകും. പുതിയ അധിക നിര്‍ബന്ധിത ആര്‍ഡിഇ2 എമിഷന്‍സ് സ്റ്റാന്‍ഡേര്‍ഡ് പാലിക്കാത്ത ഡീസര്‍ കാര്‍ ഉടമകള്‍ ഉയര്‍ന്ന നികുതികള്‍ അടക്കാന്‍ നിര്‍ബന്ധിതരാകും.പുതിയ കാര്‍ വാങ്ങുന്നവര്‍ തങ്ങളുടെ ആദ്യ വര്‍ഷത്തെ നികുതിക്കൊപ്പം അധികമായി 65 പൗണ്ട് അടക്കേണ്ടി വരും.

സ്മാര്‍ട്ട് മോട്ടോര്‍വേകള്‍
സ്മാര്‍ട്ട് മോട്ടോര്‍വേയിലെ ക്ലോസ്ഡ് ലെയ്നില്‍ റെഡ് എക്സ് സൈന്‍ വച്ച് ക്ലോസ് ചെയ്താല്‍ അതിലൂടെ വണ്ടിയോടിക്കുന്നത് ഇപ്പോള്‍ തന്നെ കടുത്ത കുറ്റമാണ്. ഇത്തരത്തില്‍ പിടിക്കപ്പെട്ടാല്‍ 100 പൗണ്ട് പിഴയും ലൈസന്‍സിന് മേല്‍ മൂന്ന് പോയിന്റ്സുകളും ചുമത്തും. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട കര്‍ക്കശമായ പിഴകള്‍ 2020 മുതല്‍ നടപ്പിലാക്കുന്നതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചുവെന്നറിയുക.സ്മാര്‍ട്ട് മോട്ടോര്‍വേ നെറ്റ് വര്‍ക്കുകളിലൂടനീളം കൂടുതല്‍ എമര്‍ജന്‍സി റെഫ്യൂജി ഏരിയകള്‍ യാഥാര്‍ത്ഥ്യമാക്കാനും ഹൈവേസ് ഇംഗ്ലണ്ട് പദ്ധതിയിടുന്നുണ്ട്. ഇത്തരം പ്രവൃത്തികള്‍ എം25ല്‍ ഇപ്പോള്‍ തന്നെ ആരംഭിച്ചിട്ടുണ്ട്.

ഇന്റലിജന്റ് സ്പീഡ് അസിസ്റ്റ്
2022 മുതല്‍ ഇന്റലിജന്റ് സ്പീഡ് അസിസ്റ്റ് പുതിയ കാറുകളില്‍ നടപ്പിലാക്കും.യൂറോപ്യന്‍ യൂണിയന്റെ പുതുക്കിയ ജനറല്‍ സേഫ്റ്റി റെഗുലേഷന് കീഴിലാണിത് നടപ്പിലാക്കുന്നത്. കൂട്ടിയിടികള്‍ കുറയ്ക്കുന്നതിനും റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിനുമാണിത്. ഇതിന്റെ ഭാഗമായി നിയമലംഘനങ്ങള്‍ കൃത്യമായി പിടിക്കുന്നതിന് കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കും.

ഡ്രൈവിംഗ് പെര്‍മിറ്റുകളും ഗ്രീന്‍കാര്‍ഡുകളും
ബ്രക്സിറ്റ് നടപ്പിലാക്കുന്ന പ്രക്രിയ ത്വരിതപ്പെടുത്തി ഗവണ്‍മെന്റ് മുന്നോട്ട് പോകുന്ന സമയമാണിത്. നോ ഡീലിലുടെയാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ട് പോകുന്നതെങ്കില്‍ നിലവിലെ ബ്രിട്ടീഷുകാരുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഉപയോഗിച്ച് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് പോകാന്‍ സാധിക്കില്ലെന്ന മുന്നറിയിപ്പ് ഗവണ്‍മെന്റ് പുറപ്പെടുവിച്ചിട്ടുമുണ്ട്. ഇതിനെ തുടര്‍ന്ന് ഒരു സന്ദര്‍ശകനായോ അല്ലെങ്കില്‍ ഹോളിഡേ മേയ്ക്കറായോ യൂറോപ്പിലേക്ക് പോകുകയാണെങ്കില്‍ 5.50 പൗണ്ട് അധികമായി ഇന്റര്‍നാഷണല്‍ പെര്‍മിറ്റിനായി ചെലവാക്കേണ്ടി വരും.

ഡീലൊന്നുമില്ലാത്ത സാഹചര്യത്തിലായിരിക്കും ഈ അവസ്ഥ നിലവില്‍ വരുന്നത്. ഇത്തരം പെര്‍മിറ്റ് പോസ്റ്റ് ഓഫീസില്‍ നിന്നും ലഭ്യമാണ്. ഇതിന് പുറമെ നിങ്ങള്‍ യൂറോപ്യന്‍ യൂണിയനിലേക്കോ യൂറോപ്യന്‍ എക്കണോമിക് ഏരിയയിലേക്കോ പോകുമ്പോള്‍ ഒരു മോട്ടോര്‍ ഇന്‍ഷുറന്‍സ് ഗ്രീന്‍കാര്‍ഡും വാങ്ങിയിരിക്കണം. യാത്രക്ക് ഒരു മാസം മുമ്പ് നിങ്ങളുടെ ഇന്‍ഷുറന്‍സ് പ്രൊവൈഡറില്‍ നിന്നും ഇത് വാങ്ങണം.

പാര്‍ക്കിംഗ് സര്‍ചാര്‍ജുകളും പുതിയ നിയമവും
1974 മുതല്‍ ലണ്ടനില്‍ പേവ്മെന്റ് പാര്‍ക്കിംഗ് നിരോധനം നിലവിലുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട പുതിയ നിയമം ഇംഗ്ലണ്ടിലുടനീളം അടുത്ത് തന്നെ വ്യാപിപ്പിച്ചേക്കും.

അടുത്തിടെ യോഗ്യത നേടിയ പുതിയ ഡ്രൈവര്‍മാര്‍ക്കുള്ള നിയമങ്ങള്‍
പുതിയതായി യോഗ്യത നേടിയവര്‍ക്ക് പുതിയ കര്‍ക്കശ നിയമങ്ങള്‍ ഉടന്‍ നടപ്പിലാക്കും. ഇതിന്റെ ഭാഗമായി ഗവണ്‍മെന്റ് ഗ്രാജ്വേറ്റ് ഡ്രൈവിഗ് ലൈസന്‍സ് ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുന്നുണ്ട്. നിലവില്‍ പുതിയ ഡ്രൈവര്‍മാര്‍ രണ്ട് വര്‍ഷത്തിനിടെ വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിച്ചാല്‍ കടുത്ത പിഴകള്‍ അടക്കേണ്ടതുണ്ട്. എന്നാല്‍ ഇതിലും വ്യാപകമായ കടുത്ത പുതിയ നിയമങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

സൈക്കിളുകാരെ ഓവര്‍ടേക്ക് ചെയ്യല്‍
തങ്ങളുടെ കാറുകളുടെ ഡോര്‍ റോഡില്‍ വച്ച് തുറക്കുമ്പോള്‍ ഡച്ച് റീച്ച് സമീപനം അനുവര്‍ത്തിക്കാന്‍ അടുത്ത് തന്നെ നിര്‍ബന്ധിക്കുന്നതാണ്. സമീപത്ത് കൂടെ കടന്ന് പോകുന്ന സൈക്കിളുകാരെ ഇടിച്ചിടാത്ത വിധത്തില്‍ ഡോര്‍ തുറക്കുന്ന സമീപനമാണിത്. ഇടത്തോട്ട് വാഹനം തിരിക്കുമ്പോള്‍ സൈക്ലിസ്റ്റുകള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ആവശ്യമായ ഇടം ഉറപ്പാക്കുന്ന വിധത്തില്‍ പ്രവര്‍ത്തിക്കാന്‍ ഡ്രൈവര്‍മാരെ നിഷ്‌കര്‍ഷിക്കുന്ന നിയമവും നടപ്പിലാക്കും. നിലവിലെ ഹൈവേ കോഡ് നിയമങ്ങളില്‍ കൂടുതല്‍ വ്യക്തത നല്‍കിക്കൊണ്ടുള്ള നീക്കമാണിത്.

മോട്ടോര്‍വേകളില്‍ ഡ്രൈവിംഗ് പാഠങ്ങള്‍
ഡ്രൈവിംഗ് ടെസ്റ്റ് പാസായതിന് ശേഷം മാത്രമേ പുതിയ ഡ്രൈവര്‍മാര്‍ മോട്ടോര്‍വേകളിലൂടെ വണ്ടിയോടിക്കാവൂ എന്ന നിയമം നിലവില്‍ വരും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category