1 GBP = 94.40 INR                       

BREAKING NEWS

ആ അഞ്ചു പാവപ്പെട്ട രോഗികളുടെ ജീവിതം നിങ്ങളുടെ കണ്ണു തുറപ്പിച്ചില്ലേ? ക്രിസ്മസ് ഹാങ് ഓവര്‍ തീരും മുമ്പ് എന്തെങ്കിലും ചെയ്യൂ

Britishmalayali
kz´wteJI³

ക്രിസ്മസ് ആഘോഷം കഴിഞ്ഞ് ന്യൂഇയറിനെ വരവേല്‍ക്കുവാന്‍ തയ്യാറെടുപ്പിലാണ് നാം. ആടിയും പാടിയും തിമിര്‍ത്തും നാം ഈ ദിവസങ്ങള്‍ കൊണ്ടാടുമ്പോള്‍ ഒന്നു പുഞ്ചിരിക്കാന്‍ പോലും സാധിക്കാതെ കഴിയുന്നവര്‍ ഈ ലോകത്തുണ്ട്. നമുക്ക് ചുറ്റുമുണ്ട്. അങ്ങനെ ആരെങ്കിലും നിങ്ങളുടെ മുന്നില്‍ വന്നിട്ടുണ്ടോ? ഉണ്ടെങ്കിലും ഇല്ലെങ്കിലും നിങ്ങളുടെ സന്തോഷത്തിന്റെ ഒരു ശതമാനമെങ്കിലും അവര്‍ക്കായി നല്‍കുക. കാരണം, അവരുടെ മുഖത്തു വിരിയുന്ന ചെറു പുഞ്ചിരിയേക്കാള്‍ വലിയ ഒരു ക്രിസ്മസ്, പുതുവത്സര സമ്മാനം നിങ്ങള്‍ക്കു കിട്ടാനില്ല.

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ക്രിസ്മസ് ന്യൂഇയര്‍ അപ്പീലിലുടെ, ജീവിത പ്രാരാബ്ദങ്ങളാല്‍ ചിരിക്കാന്‍ മറന്നു പോയ അഞ്ചു കുടുംബങ്ങളെയാണ് വായനക്കാര്‍ക്കായി പരിചയപ്പെടുത്തിയത്. അപ്പീല്‍ ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോള്‍ ഇവര്‍ക്കായി ഇതുവരെ സമാഹരിക്കുവാന്‍ സാധിച്ചത് 3361 പൗണ്ടു മാത്രമാണ്. വിര്‍ജിന്‍ മണി അക്കൗണ്ട് വഴി ഗിഫ്റ്റ് എയ്ഡ് അടക്കം 3,181 പൗണ്ടും ബാങ്ക് അക്കൗണ്ട് വഴി 180 പൗണ്ടുമാണ് ഇതുവരെ ലഭിച്ചത്. ചാരിറ്റി അപ്പീലുകളില്‍ പലപ്പോഴും നിര്‍ണായകമായ സമയങ്ങളില്‍ വലിയ തുക നല്‍കിയാണ് കാരുണ്യ ദൂത് പോലെ എത്തുന്ന അപ്പാപ്പയുടെ 1111 പൗണ്ട് തുകയും ഇജെ ജോസഫ് എന്ന വ്യക്തി നല്‍കിയ 500 പൗണ്ടും ചേര്‍ന്നപ്പോഴാണ് തുക മൂവായിരം കടന്നത്.
ഇനിയെന്തു ചെയ്യും? അലന്‍ ചോദിക്കുന്നു
കോട്ടയം ആര്‍പ്പൂക്കര തെക്കേടത്ത് പുത്തന്‍പുരയില്‍ വീട്ടിലെ അലന്‍ ടി അഗസ്റ്റിന്‍ ആണ് ആദ്യം സഹായം അഭ്യര്‍ത്ഥിച്ചത്. പ്രവാസിയായിരുന്ന അലന്‍ വീട്ടിലെ പ്രാരാബ്ദങ്ങളെല്ലാം തീര്‍ത്താണ് വിവാഹം കഴിച്ചത്. ഒരുമാസം കഴിഞ്ഞപ്പോള്‍ അലന്റെ രണ്ടു കിഡ്‌നികളും തകരാറിലാണെന്നു കണ്ടെത്തി. അലന്റെ അമ്മ ജെസ്സി അഗസ്റ്റിന്‍ കിഡ്നി ദാനം ചെയ്യുകയും കടംവാങ്ങിയും ലോണെടുത്തും ശസ്ത്രക്രിയ നടത്തുകയും ചെയ്തു. ഇപ്പോള്‍ ഐസിയുവില്‍ കഴിയുന്ന അലന്റെ മനസ് ഉരുകുന്നത് കുന്നു പോലെ മുന്നില്‍ നില്‍ക്കുന്ന ലക്ഷക്കണക്കിനു രൂപയുടെ കടവും തുടര്‍ ചികിത്സയേയും ഓര്‍ത്താണ്.

എമിലിയെ സഹായിക്കാന്‍ നിങ്ങളുണ്ടാവില്ലേ?
രണ്ടും ആറും വയസുള്ള രണ്ടു പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് വൃക്ക രോഗം. 59 വയസ്സുള്ള അമ്മായിയമ്മ എല്‍സമ്മ പൗലോസിന് കാന്‍സര്‍ രോഗം. 42കാരനായ ഭര്‍ത്താവ് ജോജിയ്ക്ക് രണ്ടു പ്രാവശ്യം ഉണ്ടായ റോഡപകടം. ഈ ദുരവസ്ഥയില്‍ എങ്ങനെയെങ്കിലും ഒന്നു പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുകയാണ് എമിലി എന്ന കോട്ടയം മാങ്ങാനം സ്വദേശി വീട്ടമ്മ. ബന്ധുക്കളും സുഹൃത്തുക്കളും നല്‍കുന്ന സഹായമാണ് ഇവരുടെ ഏക ജീവിത ആശ്രയം. വൃക്കകളുടെ പ്രവര്‍ത്തന തകരാറുകൊണ്ട് കുട്ടികളുടെ ശരീരത്തിലെ പ്രോട്ടീനുകളും വൈറ്റമിനുകളും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നതിനാല്‍ മക്കള്‍ക്ക് ആവശ്യമായ ഭക്ഷണം പോലും കൃത്യമായി നല്‍കുവാന്‍ എമിലിയ്ക്ക് സാധിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് എമിലിയും നിങ്ങള്‍ക്കു മുന്നിലേക്ക് എത്തിയത്.

സഹായിക്കാന്‍ ആരുമില്ലാതെ കവിതയും അനന്തുവും
ജന്മനാ തന്നെ വളരെയധികം ബുദ്ധിമുട്ടുള്ള കുട്ടിയാണ് അനന്തു. ഒപ്പം രണ്ടു കിഡ്‌നികളും ബ്ലാഡറും തകരാറിലായതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ആഴ്ച്ചയില്‍ രണ്ടുദിവസം ഡയാലിസിസ് നടത്തണം. മാത്രമല്ല കൊല്ലം മെഡ്‌സിറ്റിയില്‍ കിഡ്‌നി ട്രാന്‍സ്പ്ലാന്റ് നടത്തുവാനുള്ള 13 ലക്ഷം രൂപയും വേണം. അച്ഛന്‍ 10 വര്‍ഷം മുമ്പ് മരിച്ചു. അമ്മ കവിത വീട്ടുജോലികള്‍ ചെയ്താണ് അനന്തുവിന്റെ ചികിത്സയും ഒപ്പമുള്ള രണ്ട് സഹോദരങ്ങളുടെ പഠനവും നടത്തുന്നത്. അനന്തുവിന്റെ ചികിത്സയ്ക്കായി ഉണ്ടായിരുന്ന രണ്ടു സെന്റ് സ്ഥലവും വിറ്റു. ഇപ്പോള്‍ തിരുവനന്തപുരത്ത് വാടകയ്ക്ക് കഴിയുകയാണ് ഈ കുടുംബം.

ശസ്ത്രക്രിയക്കുള്ള ലക്ഷങ്ങള്‍ എങ്ങനെ കണ്ടെത്തും?
എറണാകുളം കോട്ടപ്പുറം ആലങ്ങാട് തെക്കിനടത്തു വീട്ടില്‍ അമില്‍ അഗസ്റ്റിന്‍ ജനിച്ചപ്പോള്‍ തന്നെ ബ്ലാഡറിന്റെ ട്യൂബ് ബ്ലോക് ആയിരുന്നു. ഇതിനുള്ള സര്‍ജറിയെ തുടര്‍ന്ന് തുടര്‍ച്ചയായി മരുന്നുകള്‍ കഴിച്ചത്് അമിലിന്റെ രണ്ടു കിഡ്‌നിയും തകരാറിലാക്കി. ഈ ഒന്‍പതാം ക്ലാസുകാരനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനായി വീട്ടുകാരും നാട്ടുകാരും അതീവ ശ്രമത്തിലാണ്. സ്വന്തം അമ്മ കിഡ്‌നി നല്‍കുവാന്‍ തയ്യാറാണെങ്കിലും ശസ്ത്രക്രിയ നടത്തുവാനുള്ള തുകയാണ് ഈ കുടുംബത്തെ അലട്ടുന്നത്. 

ഇതുപോലെ ഇനി എത്രനാള്‍?
കോട്ടയം അതിരമ്പുഴ സ്വദേശിനി ജാന്‍സിയെ മള്‍ട്ടിപ്പിള്‍ മൈലോമ എന്ന കാന്‍സറാണ് ബാധിച്ചിരിക്കുന്നത്. അസുഖത്തിന്റെ തീവ്രതയാല്‍ രണ്ടു കൈകളും എല്ലുകള്‍ പൊട്ടി ഒടിഞ്ഞ അവസ്ഥയിലാണ്. ഭര്‍ത്താവ് മസ്തിഷ്‌ക രക്തസ്രാവം സംഭവിച്ച് രണ്ടു വര്‍ഷം മുമ്പ് മരിച്ചു. രണ്ടിലും ഏഴിലും പഠിക്കുന്ന രണ്ടു ചെറിയ കുഞ്ഞുങ്ങളും വൃദ്ധരായ മാതാപിതാക്കളുമാണ് ജാന്‍സിക്കുള്ളത്. എണ്‍പതുകാരനായ ഭര്‍തൃപിതാവിനും ക്യാന്‍സറാണ്. ആരും നോക്കാനില്ലാത്തതിനാല്‍ ഡല്‍ഹിയിലുണ്ടായിരുന്ന ചെറിയ ജോലി ഉപേക്ഷിച്ച് ചേച്ചിക്കൊപ്പം നില്‍ക്കുകയാണ് ജാന്‍സിയുടെ അനിയത്തി ജിന്‍സി.

ഇവരുടെ ജീവിതത്തില്‍ എന്തെങ്കിലും പ്രതീക്ഷയുടെ വെളിച്ചം കാണിക്കുവാന്‍ വിര്‍ജിന്‍ മണി അക്കൗണ്ട് വഴിയും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴിയും ആണ് നിങ്ങള്‍ക്ക് സഹായങ്ങള്‍ നല്‍കാന്‍ കഴിയുക. സാധിക്കുന്നവരെല്ലാം വിര്‍ജിന്‍ മണി അക്കൗണ്ട് വഴി സഹായം നല്‍കണമെന്നാണ് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നത്. അങ്ങനെയാകുമ്പോള്‍ നല്‍കുന്ന ഓരോ പൗണ്ടിനും 25 ശതമാനം ഗിഫ്റ്റ് എയ്ഡ് തുക കൂടി ക്രിസ്മസ് ന്യൂ ഇയര്‍ അപ്പീലിലേക്ക് നല്‍കുവാന്‍ സാധിക്കും. പണം ഇടുമ്പോള്‍ ഗിഫ്റ്റ് എയ്ഡിന് സമ്മതിച്ചു എന്ന ടിക്ക് ബോക്സില്‍ ടിക്ക് ചെയ്യാന്‍ മറക്കരുത്.
വിര്‍ജിന്‍ മണി നല്‍കാന്‍ സാധ്യമല്ലാതെ മറ്റേതെങ്കിലും കാരണം ഉണ്ടെങ്കില്‍ ചാരിറ്റി ഫൗണ്ടേഷന്റെ അക്കൗണ്ടിലേയ്ക്ക് ഇടുക. നിങ്ങളുടെ ഓരോ പൗണ്ടിനും കണക്കുണ്ടാവുകയും അതിന് അത് പരസ്യമാക്കുകയും ചെയ്യുന്നതാണ്. ഒരു പൗണ്ടിന്റെ കാര്യത്തില്‍ പോലും സുതാര്യത കൈവിടുകയില്ല എന്നു മറക്കരുത്. നൂറു ശതമാനം വിശ്വാസത്തോടെ നിങ്ങള്‍ക്ക് ഫണ്ട് നല്‍കാം. ഓരോ പണത്തിന്റെയും ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ അടക്കം കണക്കുകള്‍ അപ്പോള്‍ പ്രസിദ്ധീകരിക്കുന്നതാണ്. ചാരിറ്റി ഫൗണ്ടേഷന്റെ വെബ്‌സൈറ്റിലും അതു പരിശോധിച്ചു ഉറപ്പു വരുത്താം.
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു
Name: British Malayali Chartiy Foundation
Account number: 72314320
Sort Code: 40 47 08
Reference: Christmas and New Year Appeal 2020
IBAN Number: GB70MIDL40470872314320

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category