1 GBP = 93.20 INR                       

BREAKING NEWS

ഇന്ത്യ കത്തിയെരിയുമ്പോഴും ധിക്കാരപൂര്‍വം വെല്ലുവിളിച്ചുകൊണ്ട് ഭരണകൂടത്തിന് എത്രനാള്‍ മുമ്പോട്ടു പോകാനാവും? മുസ്ലിം പണ്ഡിതന്മാരടക്കമുള്ളവരെ ചര്‍ച്ചയ്ക്ക് വിളിച്ച് ആശങ്ക പരിഹരിക്കാന്‍ എന്തിനാണ് നാണിക്കുന്നത്? പാക്കിസ്ഥാനികളെ ലക്ഷ്യം ആക്കിയെങ്കില്‍ക്കൂടി മതത്തെ മാനദണ്ഡമാക്കുന്നത് ഉചിതമാണോ? പൗരത്വ ഭേദഗതി നിയമം ഒരു പുനര്‍വിചിന്തനം..

Britishmalayali
kz´wteJI³

പൗരത്വ ഭേദഗതി നിയമത്തെ അതിശക്തമായി പിന്തുണച്ച വ്യക്തികളില്‍ ഒരാളാണ് ഞാന്‍. പൗരത്വ ഭേദഗതി നിയമം ഇന്ത്യക്കാരെ ഒരു തരത്തിലും ബാധിക്കുകയില്ലെന്നും പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിമുകളെ മാത്രമേ ബാധിക്കുകയുള്ളൂ എന്നും അതിശക്തമായ വാദം ഞാനും ഉയര്‍ത്തിയിരുന്നു. പൗരത്വ ഭേദഗതി നിയമം മൂലം ഇന്ത്യയിലെ ഒരു മുസ്ലിമിനും ഈ നാട് വിട്ട് പോകേണ്ട സാഹചര്യം ഉണ്ടാവുകയില്ല എന്ന എന്റെ വാദത്തില്‍ ഇപ്പോഴും ഞാന്‍ ഉറച്ച് നില്‍ക്കുന്നു. എന്നാല്‍, ജനങ്ങള്‍ക്കിടയിലൂടെ നടക്കുകയും അവരുടെ ആശങ്കകള്‍ മനസ്സിലാകുകയും ചെയ്യുമ്പോള്‍ പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിലുണ്ടായ ആശങ്കകളും പ്രതിസന്ധികളും ബോധപൂര്‍വം ചിലര്‍ സൃഷ്ടിച്ചതല്ലേ എന്ന ചോദ്യം ബാക്കിയാവുകയാണ്.

ഇന്ത്യാ മഹാരാജ്യത്തെ എല്ലാ മുസ്ലിമുകളും ഒരുപോലെ ഇപ്പോള്‍ വിശ്വസിക്കുന്നു ഒരിക്കല്‍ ഈ നിയമത്തിന്റെ ഭാഗമായി തങ്ങള്‍ക്ക് നാടുവിട്ട് പോകേണ്ടി വരുമെന്ന്. ഭരണഘടന പരിഷ്‌കരിക്കുന്നതിന് ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം കിട്ടുന്നതിന് മുമ്പ് തന്നെ രണ്ടുതവണ കേവല ഭൂരിപക്ഷത്തോട് കൂടി ഭരണം പിടിച്ചെടുത്തപ്പോള്‍ തന്നെ ഹിന്ദുത്വ അജണ്ടകള്‍ നടപ്പിലാക്കുന്നതിന് വേണ്ടി ബിജെപി നടത്തുന്ന ശ്രമത്തിന്റെ ഏറ്റവും ഭീതിതമായ രൂപമായി പൗരത്വ ഭേദഗതി നിയമത്തെ ഈ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ കണ്ട് തുടങ്ങിയിരിക്കുന്നു. അങ്ങനെ അവരെ ആശങ്കപ്പെടുത്തുന്നതിന് ഇവിടുത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ഇവിടുത്തെ മാധ്യമള്‍ക്കും ഒരു പങ്കുണ്ട് എന്ന് സമ്മതിക്കുമ്പോഴും അവരുടെ ആശങ്ക ഒരു ശരി മാത്രമായി അവശേഷിക്കുമ്പോള്‍ ആ ആശങ്ക പരിഹരിക്കുന്നതിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ എന്ത് ചെയ്തു എന്ന ചേദ്യം ബാക്കിയാവുകയാണ്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരുടെ പേരില്‍ കേസെടുക്കുകയും അവരെ വെല്ലുവിളിക്കുകയും ചെയ്യുന്നതിനപ്പുറം ഒന്നോ രണ്ടോ പത്രക്കുറിപ്പുകള്‍ ഇറക്കി ഒന്നും സംഭവിക്കുകയില്ല എന്ന് പറയുന്നതിനപ്പുറം ആശങ്കപ്പെടുന്ന മനുഷ്യസമൂഹത്തെ വിളിച്ചിരുത്തി ചര്‍ച്ച ചെയ്യുന്നതിനും അവരുടെ ആശങ്കകള്‍ക്ക് കൃത്യമായി പരിഹാരം നിര്‍ദ്ദേശിക്കുന്നതിനും എന്തെങ്കിലും കേന്ദ്രസര്‍ക്കാര്‍ ചെയ്തോ? ഞങ്ങള്‍ക്ക് ഭൂരിപക്ഷമുണ്ട് അതുകൊണ്ട് ഞങ്ങള്‍ ഇഷ്ടമുള്ള നിയമം നിര്‍മ്മിക്കും എന്ന് പറയുന്നതിനപ്പുറം ഭൂരിപക്ഷത്തേക്കാള്‍ പ്രധാനപ്പെട്ടത് ഒരു ജനതയുടെ എങ്കിലും ആശങ്കയാണ് എന്ന് തിരിച്ചറിഞ്ഞ് അവരുടെ ആശങ്കകള്‍ വേണ്ടുന്നപോലെ അഡ്രസ് ചെയ്യേണ്ട ഉത്തരവാദിത്തം ഈ സര്‍ക്കാരിന് ഉണ്ടാവേണ്ടേ?

ചര്‍ച്ച ചെയ്യുന്നതും നിയമനിര്‍മ്മാണത്തില്‍ ഇളവ് വരുത്തുന്നതുമൊക്കെ എങ്ങനെയാണ് ജനാധിപത്യ പ്രക്രിയയിലെ ഒരു ഭരണകൂടത്തിന് നാണക്കേടായി മാറുന്നത്? മോദി സര്‍ക്കാരിന്റെ ഉദ്ദേശ ശുദ്ധി എന്താണെങ്കിലും ഈ നാട്ടിലെ ന്യൂനപക്ഷങ്ങള്‍ ആശങ്കയോട് കൂടി ഈ നിയമത്തെ കാണുമ്പോള്‍ ജനങ്ങള്‍ക്കിടയിലേക്ക് ചെന്ന് അവരുടെ ആശങ്ക പരിഹരിക്കുന്നതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. കഴിഞ്ഞ മൂന്ന് ആഴ്ച്ചയായി രാജ്യം വെന്ത് വെണ്ണീറാവുകയാണ്. രാജ്യത്തിന്റെ നാനാഭാഗത്തും നിരന്തരമായി പ്രക്ഷോഭങ്ങള്‍ രൂപപ്പെട്ട് വരുന്നു. ക്യാമ്പസുകളില്‍ അസമാധാനമാണ് ഇപ്പോഴും ബാക്കിയാവുന്നത്. ഇതൊക്കെ അടിച്ചമര്‍ത്തിയും പ്രക്ഷോഭകാരികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയുമൊക്കെ എത്രകാലം മുമ്പോട്ട് പോകാന്‍ കഴിയും എന്നാണ് കരുതുന്നത്? അതുകൊണ്ട് പൗരത്വഭേദഗതി നിയമത്തിന്റെ പേരില്‍ ഇപ്പോള്‍ പുറത്തുവരുന്ന തെറ്റിദ്ധരിപ്പിക്കലുകളാണ് മുമ്പില്‍ എന്ന് സമ്മതിച്ചാല്‍ പോലും ജനങ്ങളുടെ ആശങ്ക അകറ്റുന്നതിന് അടിയന്തിരമായ ഇടപെടല്‍ ആവശ്യമായി വന്നിരിക്കുന്നു. ഈ വിഷമയാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category