1 GBP = 93.00 INR                       

BREAKING NEWS

പൗരത്വ ഭേദഗതി നിയമത്തില്‍ കൃത്യമായ നീക്കം നടത്തി പിണറായി ചേക്കേറിയത് മുസ്ലിം മനസ്സുകളില്‍ രക്ഷകന്റെ റോളില്‍; പിണറായിയുടെ കെണിയില്‍ വീണ ചെന്നിത്തല ഉള്ള വോട്ടുകള്‍ കൂടി സിപിഎമ്മിലേക്ക് നീക്കി; ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ നൂറിലധികം സീറ്റുകളോടെ വീണ്ടും സിപിഎം അധികാരത്തിലെത്തും; രണ്ടാമത്തെ വലിയ പാര്‍ട്ടിയായി ലീഗും; ശബരിമല വിഷയത്തില്‍ നേടിയ മേല്‍ക്കൈ കോണ്‍ഗ്രസ് നഷ്ടപ്പെടുത്തുമ്പോള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: പൗരത്വം ഭേദഗതി നിയമത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കുമ്പോള്‍ ഇടത് സര്‍ക്കാരിനെ ചെറുതായി പോലും കുറ്റപ്പെടുത്താതെ അതിനെ അംഗീകരിക്കുകയായിരുന്നു പ്രതിപക്ഷം. ഇന്ത്യയില്‍ ആദ്യമായി പൗരത്വ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്ന സംസ്ഥാനമായി കേരളം മാറി. ഇതിനിടെയും പ്രതിപക്ഷത്തെ ചിലര്‍ യോജിപ്പിന് എതിരാണെന്ന് പറയുക കൂടി ചെയ്തത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. കേരളത്തില്‍ വിജയിയെ നിശ്ചയിക്കുന്നത് ന്യൂനപക്ഷ വോട്ടുകളാണ്. ഇതില്‍ പ്രധാനമാണ് മുസ്ലിം വോട്ടുകള്‍. ഇത് എവിടെ നില്‍ക്കുമെന്നതാണ് കേരള രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകം. മോദി പേടിയില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ കേരളത്തിലെ മുസ്ലീങ്ങള്‍ നേതാവായി കണ്ടു. അങ്ങനെ കേരളത്തിലെ 20ല്‍ 19 സീറ്റും യുഡിഎഫ് നേടി. അരൂരില്‍ ആരിഫിന്റെ വ്യക്തി പ്രഭാവത്തിലൂടെ സിപിഎം മുസ്ലിംവോട്ടുകള്‍ നേടിയപ്പോള്‍ അവിടെ ജയം സിപിഎമ്മിനായി. ഈ രാഷ്ട്രീയം തിരിച്ചറിഞ്ഞാണ് പൗരത്വ ഭേദഗതിയില്‍ വ്യക്തമായ രാഷ്ട്രീയ നീക്കത്തിന് പിണറായി മുന്നിട്ടിറങ്ങിയത്. ശബരിമലയിലെ പിഴവ് പൗരത്വ ഭേദഗതിയിലൂടെ തിരുത്തി തന്റെ ജനപിന്തുണ ഉയര്‍ത്തുകയാണ് പിണറായി വിജയന്‍.

മുസ്ലിം ലീഗിനെയാണ് മുസ്ലിം സമുദായ തങ്ങളുടെ രാഷ്ട്രീയ ശക്തിയായി കാണുന്നത്. മലബാറില്‍ മുസ്ലിംലീഗ് കരുത്തുള്ള പാര്‍ട്ടിയാണ്. എന്നാല്‍ തെക്കും മധ്യ തിരുവിതാംകൂറിലും മുസ്ലിംലീഗിന് കാര്യമായ വേരോട്ടമില്ല. ഈ വോട്ടുകള്‍ കോണ്‍ഗ്രസിനാണ് സാധാരണ കിട്ടാറുള്ളത്. സിപിഎമ്മിനേയും ഭയപ്പാടോടെ മുസ്ലിം സമുദായം കണ്ടിരുന്നതാണ് ഇതിന് കാരണം. എന്നാല്‍ പൗരത്വ ഭേദഗതിയില്‍ പിണറായി എടുത്ത ഉറച്ച നിലപാടോടെ ഈ ഭയം മുസ്ലീങ്ങളെ വിട്ടകലുകയാണ്. അവരുടെ രക്ഷകന്റെ റോളിലേക്ക് പിണറായി എത്തുന്നു. ഇത് സിപിഎമ്മിന്റെ വോട്ട് ഘടനയില്‍ വലിയ മാറ്റം വരുത്തും. സിപിഎമ്മിന്റെ പരമ്പരാഗത ഹിന്ദു വോട്ടുകള്‍ക്കൊപ്പം മുസ്ലിം പിന്തുണ കൂടി എത്തുമ്പോള്‍ അത് പിണറായിക്ക് രാഷ്ട്രീയ നേട്ടമാകും. ഒരു സിപിഎം നേതാവിനും കഴിയാത്ത വിധം മുസ്ലിം സമുദായവുമായി അടുക്കാന്‍ പറ്റുന്ന നേതാവായി പിണറായി മാറുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും മുസ്ലിം വോട്ടുകള്‍ സിപിഎമ്മിന് വലിയ തോതില്‍ കിട്ടിയിരുന്നു. എന്നാല്‍ ലോക്സഭയിലെ രാഹുല്‍ ഇഫക്ട് കാര്യങ്ങള്‍ മാറ്റി മറിച്ചു. എന്നാല്‍ കോണ്‍ഗ്രസിന് കേന്ദ്രത്തില്‍ അധികാരത്തിലെത്താനാവാത്തത് മുസ്ലിം സമുദായത്തെ നിരാശരാക്കുകയും ചെയ്തു. ഇതിനിടെയാണ് മുത്തലാഖ് നിയമവും അയോധ്യ വിഷയവും കാശ്മീരിലെ ഇടപെടലും മോദി നടത്തുന്നത്. പൗരത്വ ഭേദഗതിയില്‍ ഇതെല്ലാം പുതിയ തലത്തിലെത്തി. ഇതോടെ ഇതിനെ കൃത്യമായ രാഷ്ട്രീയ ആയുധമാക്കി പിണറായി മാറ്റി. ഇതിന്റെ നേട്ടം സിപിഎമ്മിന് കിട്ടുമെന്നാണ് മറുനാടന്റെ വിലയിരുത്തലുകളിലുമുള്ളത്.

ഇപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നാല്‍ സിപിഎമ്മിന് വലിയ പിന്തുണ കിട്ടും. 140ല്‍ 100 സീറ്റില്‍ അധികം അവര്‍ നേടും. കണ്ണൂരും കാസര്‍ഗോഡും കോഴിക്കോടും പാലക്കാടും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വലിയ മുന്നേറ്റം സിപിഎമ്മിനുണ്ടാകും. തിരുവനന്തപുരത്തും കൊല്ലത്തും അലയടികള്‍ സിപിഎമ്മിന് അനുകൂലമാകും. അങ്ങനെ ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടുന്ന അവസ്ഥയിലേക്ക് പോലും സിപിഎം മാറും. പ്രതിപക്ഷത്ത് കരുത്ത് ചോരാതെ മുസ്ലിം ലീഗ് നിലകൊള്ളും. കോണ്‍ഗ്രസിന് വലിയ തിരിച്ചടിയുണ്ടാകും. ന്യൂനപക്ഷ ധ്രൂവികരണത്തിലേക്ക് ചര്‍ച്ചകളെത്തുന്നത് ബിജെപിയുടെ വോട്ടിങ് ശതമാനത്തേയും കൂട്ടും. എന്നാല്‍ അത് സിപിഎമ്മിന് വലിയ പ്രശ്നമാകില്ല. കോണ്‍ഗ്രസില്‍ നിന്നാകും വോട്ടുകള്‍ ബിജെപിയിലേക്ക് എത്തുക. ശബരിമലയിലെ കാര്‍കശ്യത്തിലൂടെ ചെറിയൊരു വിഭാഗം ഹിന്ദു വോട്ടുകള്‍ സിപിഎമ്മില്‍ നിന്ന് അകന്നിട്ടുണ്ട്. അതിനപ്പുറത്തേക്ക് ഒരു വോട്ടും സിപിഎമ്മിന് ഇപ്പോഴത്തെ അവസ്ഥയില്‍ നഷ്ടമാകില്ല. എന്നാല്‍ വലിയ തോതില്‍ മുസ്ലിം വോട്ടുകള്‍ അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തിലേക്ക് ഒഴുകിയെത്തുകയും ചെയ്യും. രാഷ്ട്രീയം മറന്ന് പോലും എന്തു വിട്ടുവീഴ്ചയും മുസ്ലീങ്ങള്‍ക്ക് വേണ്ടി ചെയ്യുന്ന നേതാവായി പിണറായി മാറുന്നതിന്റെ സൂചനകളാണ് കേരള രാഷ്ട്രയത്തില്‍ നിന്നും മറുനാടന് കാണാന്‍ കഴിയുന്നത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സര്‍വ്വകക്ഷിയോഗം വിളിച്ചതും നിയമസഭയിലെ പ്രമേയം പാസാക്കലിനുമൊപ്പം ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സിപിഎമ്മും ഇടത് നേതാക്കളും കടന്നാക്രമിക്കുന്നതുമെല്ലാം ആര്‍ എസ് എസിനും മോദിക്കും എതിരെ പിണറായി എടുത്ത നിലപാടിന്റെ പ്രതിഫലനമായാണ് വിലയിരുത്തുന്നത്. കണ്ണൂരില്‍ ഉണ്ടായ സംഭവങ്ങളും ഗവര്‍ണ്ണറുടെ പ്രതികരണവുമെല്ലാം സിപിഎമ്മിന് കരുത്തായി മാറുകയാണ്. പൗരത്വ ഭേദഗതി നിയമത്തില്‍ കൃത്യമായ നീക്കം നടത്തിയ പിണറായി ചേക്കേറിയത് മുസ്ലിം മനസ്സുകളിലെ രക്ഷകന്റെ റോളിലെങ്കില്‍ പിണറായിയുടെ കെണിയില്‍ വീണ ചെന്നിത്തല ഉള്ള വോട്ടുകള്‍ കൂടി സിപിഎമ്മിലേക്ക് നീക്കുകയാണ് ചെയ്തത്. അങ്ങനെ ശബരിമല വിഷയത്തിലുണ്ടാക്കിയ മേല്‍കൈ കോണ്‍ഗ്രസ് കളഞ്ഞു കുളിക്കുകയാണ്. വോട്ടില്‍ കുറവു വരാത്ത മുസ്ലിം ലീഗിന് പിന്നിലെ പ്രതിപക്ഷത്തെ രണ്ടാമത്തെ പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറാനും സാധ്യതയുണ്ട്. അതായത് ഇപ്പോള്‍ മുന്നണി സംവിധാനങ്ങളില്‍ മാറ്റമുണ്ടാകാതെ തെരഞ്ഞെടുപ്പ് നടന്നാല്‍ മുസ്ലിം ലീഗാകും പ്രതിപക്ഷത്തെ ഏറ്റവും വലിയ ഒറ്റ കക്ഷി.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ എല്‍ഡിഎഫിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഒരു സീറ്റില്‍ മാത്രമായി സിപിഎം ഒതുങ്ങിയപ്പോള്‍ സാങ്കേതികമായി അത് പിണറായി വിജയന്‍ സര്‍ക്കാറിന് എതിരായ വിധിയെഴുത്തുമായി. നിയമസഭാ തലത്തില്‍ കണക്കെടുത്താല്‍ 122 മണ്ഡലങ്ങളിലാണ് യുഡിഎഫ് മുന്നിട്ടു നിന്നത്. ഇടതുമുന്നണിയാകട്ടെ വെറും 17 സീറ്റുകളിലും ഭൂരിപക്ഷമുള്ള അവസ്ഥയിലായി. നേമം നിയമസഭാ മണ്ഡലത്തില്‍ മാത്രമാണ് ബിജെപിക്ക് മുന്നിലെത്താന്‍ സാധിച്ചത്. ഈ കണക്കുകളെ മാറ്റിയെഴുതുന്ന പിന്തുണയിലേക്കാണ് പൗരത്വ ഭേദഗതി നിയമ ചര്‍ച്ചകളെ പിണറായി എത്തിച്ചത്. ലോക്സഭയില്‍ ശബരിമല വിഷയത്തിലുണ്ടായ തിരിച്ചടിയും ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും സര്‍ക്കാറിനെ ശരിക്കും തിരിച്ചടിക്കുന്ന അവസ്ഥയിലെത്തിച്ചു. സിപിഎം കോട്ടകളില്‍ പോലും വിള്ളല്‍ വീണത് പാര്‍ട്ടിയെ ഞെട്ടിച്ചു. ഇതിന് പിന്നാലെ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ സിപിഎം നില മെച്ചപ്പെടുത്തി. കോന്നിയും പാലായും തിരുവനന്തപുരവും കൈക്കലാക്കി. ഇതിന് പിന്നാലെയാണ് പൗരത്വ ഭേദഗതി വിഷയം ചര്‍ച്ചയായത്. അതിനെ സമര്‍ത്ഥമായി തന്നെ പിണറായി ഉപയോഗിക്കുകയായിരുന്നു. നിയമസഭയിലെ പ്രമേയാവതരണത്തില്‍ പോലും ഇത് പ്രതിഫലിച്ചു.

ലോക്സഭയില്‍ ചില സാമുദായിക കളികളിലൂടെ വോട്ട് ഉറപ്പിച്ച് നിയമസഭയില്‍ അധികാരത്തിലെത്തിയ അതേ തന്ത്രം വിജയമൊരുക്കുമെന്നായിരുന്നു പിണറായിയുടെ പ്രതീക്ഷ. ശബരിമലയില്‍ നവോത്ഥാനം പറഞ്ഞതും പിറവം പള്ളി വിഷയത്തില്‍ ഒളിച്ചു കളിച്ചതും ഇതിന് വേണ്ടിയായിരുന്നു. എന്നാല്‍ തന്ത്രങ്ങളെല്ലാം തിരിച്ചടിച്ചു. ന്യൂനപക്ഷ മനസ്സിനെ അടുപ്പിക്കാന്‍ ശബരിമലയില്‍ നടത്തിയ നീക്കമെല്ലാം തകര്‍ന്നു. രാഹുല്‍ ഗാന്ധി കൂടി എത്തിയതോടെ കേരളത്തില്‍ കോണ്‍ഗ്രസ് തരംഗമായി. അങ്ങനെ സിപിഎമ്മിന് സമ്പൂര്‍ണ്ണ തോല്‍വിയും. സിപിഎമ്മിന് തിരിച്ചടിയായത് ബിജെപിയിലേക്ക് ഒലിച്ചു പോകുന്ന ഹിന്ദു വോട്ടുകള്‍ക്ക് പകരം യുഡിഎഫ് കുത്തകയായി കൊണ്ടു നടന്ന ന്യൂനപക്ഷ വോട്ടുകള്‍ക്കായി നടത്തിയ നീക്കമായിരുന്നു. ഈ പരീക്ഷണത്തിലൂടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ ഭൂരിപക്ഷത്തെ കുത്തി മുറിവേല്‍പ്പിച്ചും വിജയിക്കാന്‍ നടത്തിയ നീക്കമാണ് പിണറായി സര്‍ക്കാരിനെ വമ്പന്‍ പ്രതിസന്ധിയിലാക്കുന്ന തോല്‍വി ലോക്സഭയില്‍ സിപിഎമ്മിന് കേരളം നല്‍കിയത്. അയ്യപ്പനെ കുത്തി നോവിച്ച് ഉറപ്പാക്കിയ ന്യൂനപക്ഷ വോട്ട് സിപിഎമ്മില്‍ നിന്ന് കോണ്‍ഗ്രസ് അടിച്ചു മാറ്റിയത് രാഹുല്‍ ഗാന്ധിയുടെ അപ്രതീക്ഷിത കടന്നു വരവായിരുന്നു. അങ്ങനെ സിപിഎം കഷ്ടപ്പെട്ട് സമ്പാദിച്ച മോദി വിരുദ്ധ വികാരത്തിന്റെ ഫലം കൊയ്ത് കോണ്‍ഗ്രസ് കേരളത്തില്‍ വിജയം നേടി.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കണ്ടത് മുമ്പെങ്ങും കാണാത്ത തരത്തിലുള്ള സാമുദായിക ധ്രുവീകരണം ആയിരുന്നുവെന്നത് വ്യക്തമാണ്. ന്യൂനപക്ഷ വോട്ടുകളില്‍ ശക്തമായ കേന്ദ്രീകരണം ഉണ്ടായതും തങ്ങളുടെ പരമ്പരാഗത വോട്ടായ ഹിന്ദു ഭൂരിപക്ഷത്തിന്റെ വോട്ടുകളില്‍ വിള്ളലുണ്ടായതും ശക്തമായ തിരിച്ചടിയാകുക ഇടതുപക്ഷത്തിനാണ്. സഖാക്കള്‍ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം നടത്തുമ്പോഴും കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ മോദിപ്പേടി ഗുണം ചെയ്തത് കോണ്‍ഗ്രസിനാണ്. മോദി വീണ്ടും അധികാരത്തില്‍ വരരുത് എന്ന താല്പര്യത്തിലാണ് ശക്തമായ ന്യൂനപക്ഷ കേന്ദ്രീകരണമുണ്ടായത്. കേന്ദ്രത്തില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിനേ കഴിയൂ എന്ന വിശ്വാസം ന്യൂനപക്ഷ വോട്ടുകള്‍ യു.ഡി.എഫിന് അനുകൂലമാക്കി മാറ്റി. ദേശീയ രാഷ്ട്രീയമല്ലാതെ മറ്റൊന്നും ന്യൂനപക്ഷ വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിഷയമായിരുന്നില്ല. കേരളത്തില്‍ ബിജെപി വിജയിക്കാന്‍ പോകുന്നു എന്ന പ്രചരണം ശക്തമായതോടെ ന്യൂനപക്ഷം അപ്പാടെ കോണ്‍ഗ്രസിനെ വോട്ടു നല്‍കി വിജയിപ്പിക്കാന്‍ പോളിങ് ബൂത്തിലേക്ക് എത്തുകയായിരുന്നു. ഇതാണ് പ്രതിഫലിച്ചത്.

മുസ്ലിം വിഭാഗത്തെ സംബന്ധിച്ചിടത്തോളം മോദി വീണ്ടും അധികാരത്തില്‍ വരുന്നത് തങ്ങളുടെ നില നില്‍പിനെ തന്നെ ചോദ്യം ചെയ്യും എന്ന ഭയം ശക്തമായിരുന്നു. ശക്തമായ വൈകാരികപ്രതികരണം തന്നെ ഇക്കാര്യത്തിലുണ്ടായി. കാന്തപുരം എ.പി സുന്നിവിഭാഗം ഒഴികെ മിക്കവാറും എല്ലാ മുസ്ലിംവിഭാഗങ്ങളും സംഘടനകളും യു.ഡി.എഫിനോടൊപ്പം ചേര്‍ന്നു. പൗരത്വ ഭേദഗതി നിയമത്തിലൂടെ പിണറായി മറികടക്കുന്നത് പഴയ സാഹചര്യത്തെയാണ്. മുസ്ലിം സംഘടനകളും പിണറായിയുമായി അടുക്കുകയാണ്. മുസ്ലിം സംഘടനാ നേതാക്കളെ വേണ്ട രീതിയില്‍ പരിഗണിക്കാന്‍ പിണറായി ശ്രമിക്കുന്നതും ന്യൂനപക്ഷ രാഷ്ട്രീയത്തെ സിപിഎമ്മിനോട് അടുപ്പിക്കാനാണ്. ബിജെപി ഉയര്‍ത്തുന്ന ഭീഷണികള്‍ സിപിഎമ്മിനെ ബാധിക്കാതിരിക്കാന്‍ ന്യൂനപക്ഷ പിന്തുണ കൂടിയേ തീരൂവെന്ന തിരിച്ചറിവുമായാണ് പിണറായിയുടെ രാഷ്ട്രീയ യാത്ര.

ന്യൂനപക്ഷ സംരക്ഷകനെന്ന തോന്നല്‍ ഉണ്ടാക്കി ക്രൈസ്തവ വിഭാഗത്തിലെ പിണറായി ചെറിയ തോതില്‍ സ്വാധീനം ഉണ്ടാക്കുന്നുണ്ട്. പാലായിലെ മാണി സി കാപ്പന്റെ അട്ടിമറി വിജയത്തില്‍ നിറയുന്നത് അതാണ്. കെ എം മാണിയുടെ മരണത്തോടെ കേരളാ കോണ്‍ഗ്രസിലുണ്ടായ തമ്മിലടിയും വോട്ടാക്കി മാറ്റാമെന്ന പ്രതീക്ഷയിലാണ് സിപിഎം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category