1 GBP = 98.80INR                       

BREAKING NEWS

'എന്റെ ഉമ്മാന്റെ പ്രായം 75. ഉമ്മ എന്നെ ചേര്‍ത്ത് പിടിച്ചു ചോദിച്ചു:'ന്റെ മനേ, ഞമ്മള് എവിടെപ്പോകും.. ഞാന്‍ പറഞ്ഞു ഉമ്മാ, ഭയക്കരുത്, കേരളം ഭരിക്കുന്നത് പിണറായി വിജയനാണ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും'; പൗരത്വ ഭേദഗതിയില്‍ ആശങ്ക പ്രകടിപ്പിച്ച ഉമ്മയെ ആശ്വസിപ്പിച്ചത് എങ്ങനെയെന്ന് പറഞ്ഞ് സുന്നി വിഭാഗം നേതാവിന്റെ കുറിപ്പ്

Britishmalayali
kz´wteJI³

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ പ്രമേയം പാസാക്കാന്‍ ഒരുങ്ങുകയാണ്. വിഷയത്തിലുള്ള ആശങ്ക പരിഗണിച്ചു കൊണ്ടാണ് നിയമസഭ ഈ വിഷയത്തില്‍ പ്രമേയം പാസാക്കുന്നത്്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു നിയമസഭയില്‍ ഇത്തരമൊരു പ്രമേയം പാസാക്കുന്നത്. പ്രതിപക്ഷവും ഭരണപക്ഷവും ഒരുമിക്കുന്ന അവസ്ഥയാണ് ഇവിടെയുള്ളത്. ഈ നീക്കത്തിന് മുസ്ലിം സമുദായത്തില്‍ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഇതിന് തെളിവായി ഒരു ഫേസ്ബുക്ക് കുറിപ്പും പുറത്തുവന്നു.

പൗരത്വ ഭേദഗതി നിയമത്തില്‍ ജനങ്ങള്‍ അങ്ങേയറ്റം ആശങ്കയിലാണെന്നും ഇന്ത്യ നാളിതുവരെ പരിരക്ഷിച്ചുവന്ന മൂല്യങ്ങളെ തകര്‍ക്കുന്നതാണ് ഇത്തരമൊരു നിയമമെന്നും സുന്നി വിഭാഗം നേതാവ് മാളിയേക്കല്‍ സുലൈമാന്‍ സഖാഫി വ്യക്തമാക്കി. 75 വയസുള്ള തന്റെ ഉമ്മയുടെ ആശങ്ക പങ്കുവെച്ചുകൊണ്ടായിരുന്നു സുലൈമാന്‍ സഖാഫിയുടെ ഫേസ്ബുക്ക് കുറിപ്പ്. അതേസമയം പൗരത്വ ഭേഗതി നിയമത്തിനെതിരായ സമരം വെറും വെള്ളിയാഴ്ച പ്രക്ഷോഭങ്ങളായി മാത്രം മാറിപ്പോകരുതെന്നും പോരാളികള്‍ മതേതര സമൂഹത്തോട് ചേര്‍ന്നു നില്‍ക്കണമെന്നും സുലൈമാന്‍ സഖാഫി ഫേസ്ബുക്കില്‍ എഴുതിയ മറ്റൊരു കുറിപ്പില്‍ പറഞ്ഞു.

''എന്റെ ഉമ്മാന്റെ പ്രായം 75. ഉമ്മ എന്നെ ചേര്‍ത്ത് പിടിച്ചു ചോദിച്ചു:'ന്റെ മനേ, ഞമ്മള് എവടെപ്പോകും.. ഈ വയസ്സ് കാലത്ത് ജയിലില്‍ കടന്ന് മരിക്കേണ്ടി വരുമോ?' ഉമ്മയോട് ഒന്നും പറയാനില്ല. അവര്‍ ജനിച്ചത് ഏകദേശം 1944ല്‍. പാസ്പോര്‍ട്ടുണ്ട്. വോട്ടര്‍ ഐഡി ഉണ്ട്. റേഷന്‍ കാര്‍ഡില്‍ പേരുണ്ട്. പക്ഷേ, ഇന്ത്യന്‍ പൗരത്വത്തിന് ഇത് മതിയോ? വ്യക്തമല്ല. '44ലെ ജനന സര്‍ട്ടിഫിക്കറ്റുണ്ടോ?' ഞാന്‍ ഉമ്മയോട് ചോദിച്ചു. അവര്‍ കൈമലര്‍ത്തി. 'അന്നൊക്കെ ഇതൊക്കെ ഉണ്ടോ മനേ'...

അതായത്, ജനനം തെളിയിക്കാനാകാത്തതിനാല്‍ ഉമ്മ പുറത്ത്. ഇത് ഉമ്മമാരുടെ മാത്രം പ്രശ്നമാണോ? അല്ല. അമ്മമാരുടേയും പ്രശ്നമാണ്. ഉമ്മാന്റെ ആശങ്ക തീരുന്നില്ല. 'മനേ, അപ്പോ, മുസ്ലിങ്ങളെ പുറത്താക്കിയ നിയമം ഇങ്ങോട്ട് കൂടി വന്നാലോ?' ഞാന്‍ മിഴിച്ചു നിന്നു. പറയേണ്ടത് ഇതാണ്, ഉമ്മ അകത്ത്. അമ്മ പുറത്ത്. പക്ഷേ, അതെങ്ങനെ ഉമ്മയോട് പറയും? ഞാന്‍ പറഞ്ഞു: 'ഉമ്മാ, കേരളം ഭരിക്കുന്നത് പിണറായി വിജയനാണ്. ഇവിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. ഉമ്മാക്ക് സമാധാനമായി. ഉമ്മ ഉറങ്ങി''- ഇങ്ങനെയായിരുന്നു സുലൈമാന്‍ സഖാഫിയുടെ കുറിപ്പ്.

ഇന്ത്യയുടെ ആഭ്യന്തരമന്ത്രി വിശദീകരിക്കുന്നതൊന്നും പൊതു സമൂഹത്തില്‍ ഏശാതെ പോകുന്നത് രാഷ്ട്രീയ പക്ഷപാതിത്തം കൊണ്ടല്ലെന്നും ഇന്ത്യ നാളിതുവരെ പരിരക്ഷിച്ചുവന്ന മൂല്യങ്ങളെ തകര്‍ക്കുന്നതാണ് നിയമം എന്നതിനാലാണെന്നും അദ്ദേഹം വിശദീകരിച്ചു. പോരാളികള്‍ മതേതര സമൂഹത്തോട് ചേര്‍ന്നു നില്‍ക്കുക. വെള്ളിയാഴ്ച പ്രക്ഷോഭങ്ങളായി നമ്മുടെ സമരങ്ങളെ കൊച്ചാക്കാന്‍ അനുവദിക്കരുത്. ഈ രാജ്യത്തിന്റെ മനസ്സ് മതേതരമാണ്. ഇന്ത്യ അതിജയിക്കും, തീര്‍ച്ച.- അദ്ദേഹം പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category