1 GBP = 92.40 INR                       

BREAKING NEWS

ലിവര്‍പൂളിലെ മലയാളി നഴ്‌സ്‌ വിട വാങ്ങി; കൊച്ചുറാണിയുടെ മരണ വാര്‍ത്തയറിഞ്ഞു ഞെട്ടി സുഹൃത്തുക്കളും ബന്ധുക്കളും; യുകെ മലയാളി സമൂഹത്തിനു പ്രിയപെട്ടവരുടെ വേര്‍പാടൊരുക്കി വര്‍ഷാവസാന പുലരിയും

Britishmalayali
kz´wteJI³

ലിവര്‍പൂള്‍: ഏറെക്കാലമായി ചികിത്സയില്‍ കഴിഞ്ഞിരുന്ന ലിവര്‍പൂള്‍ മലയാളിയും പാലാ സ്വദേശിയുമായ കൊച്ചുറാണി നിര്യാതയായി. 54 വയസായിരുന്നു പ്രായം. ലിവര്‍പൂള്‍ ഫസര്‍ക്കലിയില്‍ താമസിച്ചിരുന്ന കൊച്ചുറാണി രോഗനില കലശലായതോടെ ഏതാനും നാളുകളായി ആശുപത്രിയില്‍ ആയിരുന്നു എന്നാണ് ലഭ്യമായ വിവരം. ലിവര്‍പൂള്‍ വാള്‍ട്ടണ്‍ ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സായിരുന്നു കൊച്ചുറാണി.

പൂര്‍ണ ആരോഗ്യവതി ആയിരുന്ന കൊച്ചുറാണി ഏതാനും മാസങ്ങള്‍ മുന്‍പാണ് അപ്രതീക്ഷിതമായി രോഗശയ്യയിലാകുന്നത്. തുടര്‍ന്നുള്ള ചികിത്സയില്‍ രോഗശമനം ഉണ്ടാകാതെ വന്നതോടെ ആന്തരിക അവയവ പ്രവര്‍ത്തനങ്ങള്‍ കൂടി തകരാറിലായാണ് മരണം സംഭവിച്ചതെന്ന് കുടുംബ സുഹൃത്തുക്കള്‍ സൂചിപ്പിച്ചു. ലിവര്‍പൂള്‍ എയ്ന്‍ട്രീ ഹോസ്പിറ്റലില്‍ ആയിരുന്നു ചികിത്സ.

കൊഴുവനാല്‍ സ്വദേശിയും റോയല്‍ ലിവര്‍പൂള്‍ ഹോസ്പിറ്റലിലെ ബയോ മെഡിക്കല്‍ എഞ്ചിനീയറുമായ തണ്ണിപ്പാറ ജോസിന്റെ ഭാര്യയാണ് കൊച്ചുറാണി. ദമ്പതികള്‍ക്ക് ഒരു മകളും ഒരു മകനുമുണ്ട്. ജ്യോതിസ്, ഷാരോണ്‍ എന്നിവരാണ് മക്കള്‍. ഇരുവരും ബിഡിഎസിന് പഠിക്കുകയാണ് എന്നാണ് വിവരം ലഭിച്ചിട്ടുള്ളത്. പരേതയുടെ മൃതദേഹം ലിതെര്‍ലാന്റ് ക്യൂന്‍ ഓഫ് പീസ് ആര്‍സി പള്ളിയില്‍ വെച്ച് നടത്തപെടുന്ന പ്രാരംഭ ശുശ്രൂഷകള്‍ക്കും പൊതുദര്‍ശനത്തിനും ശേഷം മാതൃ ഇടവകയായ പാലാ രൂപതയില്‍ ഉള്‍പ്പെടുന്ന കൊഴുവനാല്‍ സെന്റ് ജോണ്‍സ് നെപ്യൂണ്‍സ് ദേവാലയത്തില്‍ വെച്ച് സംസ്‌കാരം നടത്തപെടുന്നതാണ്.

കഴിഞ്ഞ ഒരാഴ്ചയായി നടക്കുന്ന മരണ പരമ്പരയില്‍ നാലാമത്തെ മരണമാണ് കൊച്ചുറാണിയുടേത്. യുകെ മലയാളി സമൂഹം പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങവേയാണ് ജീവിതത്തിന്റെ അസ്ഥിരത ഓര്‍മ്മപ്പെടുത്തി കൊച്ചുറാണിയും ഓര്‍മ്മയായി മാറുന്നത്. തങ്ങളുടെ പ്രിയ മിത്രത്തിന്റെ വേര്‍പാടറിഞ്ഞു ഒട്ടേറെ ആളുകളാണ് ലിവര്‍പൂള്‍ ആശുപത്രിയില്‍ ഇപ്പോള്‍ എത്തുന്നത്. 

കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് അപ്‌ഡേറ്റ് ചെയ്യുന്നതായിരിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category