1 GBP = 97.60 INR                       

BREAKING NEWS

കോണ്‍സര്‍ട്ടിലൂടെ സഞ്ചാരം

Britishmalayali
ജോണ്‍ മുളയങ്കില്‍

കേരളീയര്‍ പൊതുവേ കലാ ആസ്വാദനത്തില്‍ മുന്‍പിലാണ്. ക്ലാസിക്കല്‍ സിനിമകള്‍, നാടകങ്ങള്‍, നാടന്‍ കലകള്‍, സംഗീതം എന്നു വേണ്ട കലയുമായ ബന്ധപ്പെട്ട എന്തും ആസ്വദിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നതില്‍ ആനന്ദം കണ്ടെത്തുന്നവരാണ്. ആംഗലേയ സാഹിത്യം പരിപോഷിപ്പിയ്ക്കുന്ന ഇംഗ്ലീഷ് ജനതയുടെ ആസ്വാദന കഴിവുകള്‍ നമ്മള്‍ മലയാളികള്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ടോ എന്ന സംശയമാണ് പറയാന്‍ കാരണം. ഞാനിയിടെ ബര്‍മിങ്ഹാമിലുള്ള സിംഫണി ഹാളില്‍ ഒരു കോണ്‍സര്‍ട്ട് കാണാന്‍ പോയി. ഇംഗ്ലീഷുകാര്‍ തിങ്ങി നിറഞ്ഞ ഹാളില്‍ പേരില്‍ എണ്ണാവുന്ന ഇന്ത്യാക്കാരേ ഉണ്ടായിരുന്നുള്ളൂ.

ലോക ക്ലാസിക്കല്‍ സിനിമകള്‍ക്ക് സംഗീതം നല്‍കിയ ജോണ്‍ വില്ല്യമിന്റെ ഏറ്റവും ഹിറ്റായ സംഗീതങ്ങള്‍ മാത്രം കോര്‍ത്തിണക്കിയ മനോഹരമായ ഒരു കോണ്‍സര്‍ട്ട് ലോകത്തിന്റെ നാനാ ഭാഗത്തും നിന്നുള്ള പ്രഗല്‍ഭരായ വാദ്യോപകരണ കലാകാരന്മാര്‍ ഉള്‍പ്പെട്ട ലണ്ടന്‍ കോണ്‍സര്‍ട്ട് ഓഫ് ഓര്‍ക്കസ്ട്രായുടെ എണ്‍പത്തി രണ്ടോളം വാദ്യോപകരണങ്ങള്‍ അണി നിരത്തി നടത്തപ്പെട്ട സംഗീതരാവ് ആസ്വദിക്കാന്‍ സാധിച്ചത് വളരെ ഭാഗ്യമായി കരുതുന്നു. ഇന്നേ വരെ ഇതുപോലെ ഒന്നില്‍ പങ്കെടുക്കാന്‍ പറ്റിയിട്ടില്ല ഒരു പക്ഷെ ടിവിയില്‍ കണ്ടിട്ടുണ്ടാകാം നേരില്‍ കാണുക ആസ്വദിക്കുക അത് ഒരു അനുഭവം തന്നെയായിരുന്നു.

രാജ്ഞിയുടെ കൊട്ടാരം മുതല്‍ ലണ്ടനിലെ ആല്‍ബര്‍ട്ട് ഹാളിലേക്കും ലോകത്തങ്ങോളമിങ്ങോളവും ഇംഗ്ലണ്ടിലേയും ഏറ്റവും വലിയ സംഗീത രാവുകള്‍ നിയന്ത്രിക്കുന്ന ആന്റണി ഇഗ്‌നേഷ്യസ് എന്ന കണ്ടക്ടര്‍ ആയിരുന്നു സ്റ്റേജില്‍ പ്രത്യക്ഷപ്പെട്ടത് അദ്ദേഹത്തിനു ചുറ്റും വിവിധങ്ങളായ വാദ്യോപകരണങ്ങളുമായി ലണ്ടന്‍ കണ്‍സേര്‍ട്ട് ഓര്‍ക്കസ്ട്രയുടെ വിദഗ്ധരും ഇംഗ്ലീഷുകാരും ഇന്ത്യാക്കാരും ആഫ്രിക്കക്കാരും മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരും മുതല്‍ ലോകത്തിന്റെ നാനാ ദിക്കില്‍ നിന്നുമുള്ളവരാണ് ലണ്ടന്‍ ഓര്‍ക്കസ്ട്രയിലുള്ളത്.

ലോകോത്തര സിനിമകളായ ജാവസ്. റൈഡേര്‍സ് ഓഫ് ദി ലോസ്റ്റ് ആര്‍ക്ക്, മെമ്മറീസ് ഓഫ്  എ ജീഷ, ഹാരീ പോട്ടര്‍ സ്‌കിന്‍ലേര്‍സ് ലിസ്റ്റ്, ഹൂക്ക്, സ്റ്റാര്‍ വാര്‍സ്, ജൂറാസിക് പാര്‍ക്ക്, ഇടി എന്നിവയുടെ സംഗീതമാണ് സിംഫണി ഹാളില്‍ അരങ്ങേരിയത്. നാം അവിടെ ഇരിക്കുമ്പോള്‍ മുകളില്‍ പറഞ്ഞ സിനിമകള്‍ കണ്‍മുമ്പില്‍ തെളിയുന്നില്ല എന്നു മാത്രം. മനസ്സു ആ സിനിമയുലൂടെയും അതിന്റെ സംഗീതത്തിലൂടെയും സഞ്ചരിച്ചു കൊണ്ടിരിക്കും. അതേ അതൊരു അനുഭവമാണ് കണ്ടും കേട്ടും ആസ്വദിച്ചാലെ അതിന്റെ മാസ്മരികത അനുഭവഭേദ്യമാകുകയുള്ളൂ. സ്റ്റീഫന്‍ സ്പില്‍ബര്‍ഗ്, റിച്ചാര്‍ഡ് ആറ്റന്‍ബറോ മുതല്‍ ലോകത്തിലെ ഏറ്റവും വലിയ സംവിധായകര്‍ക്കും സംഗീതം നല്‍കി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ജോണ്‍ വില്യംസിന്റെ ബസ്റ്റ് ഓഫ് ദി ക്ലാസിക്കല്‍ കണ്ടും കേടടും ആസ്വദികകാന്‍ സാധിക്കുക എന്നതു ഒരു ഭാഗ്യം തന്നെയാണ്.

സംഫണി ഹാള്‍ ബര്‍മിങ്ഹാമിലെ നിരക്ക് താങ്ങാന്‍ ആകുന്നവര്‍ക്ക് തീര്‍ച്ചയായും ഇത് നല്ലൊരു കലാസദ്യയായിരിക്കും സര്‍ക്കിളിന് 48 പൗണ്ടാണ് ഫീസ് ഒരാള്‍ക്ക്. നമ്മള്‍ മലയാളികള്‍ക്കും ഇത്തരം ക്ലാസിക്കുകളിലൂടെയും ഒന്ന് സഞ്ചരിക്കേണ്ടെ.

മലയാളികള്‍ അധികം എത്താത്ത ഇത്തരം മേഖലകള്‍ ഏവരെയും ഒന്നു പരിചയപ്പെടുത്തുക മാത്രമാണ് ഇത് കൊണ്ട് ലക്ഷ്യമിടുന്നത്. ഒരു കാര്യം എടുത്തു പറയാതെ വയ്യ. അവിടെ ഉണ്ടായിരുന്ന ഒരാള്‍ പോലും കോണ്‍സര്‍ട്ടു കഴിയുന്നതു വരെ അനങ്ങിയില്ല. ശ്രദ്ധയോടെ ഇരുന്നു ആസ്വദിച്ചു എന്നുള്ളതാണ് കൂടാതെ നിറഞ്ഞ കയ്യടിയോടെയുള്ള പ്രോത്സാഹനം ഒച്ചയും ബഹളമില്ലാതെയുള്ള ആസ്വാദന രീതി നാം കണ്ടു പഠിക്കേണ്ടതുമാണ്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam