1 GBP = 94.40 INR                       

BREAKING NEWS

മൂന്നു വിഭാഗങ്ങളിലായി ആവേശോ ജ്ജ്വലമായ ബാഡ്മിന്റണ്‍ പോരാട്ടം; ടീമുകള്‍ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം; ഹേസ്റ്റിംഗ്‌സിലെ കായികമത്സരത്തിന് ഇനി ഒരുമാസം

Britishmalayali
kz´wteJI³

കേരളാ സ്‌ട്രൈക്കേഴ്‌സ് സ്‌പോര്‍ട്‌സ് ക്ലബ്ബ് അഞ്ചാമത് ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഫെബ്രുവരി രണ്ടിന് ഹേസ്റ്റിംഗ്‌സിലെ സമ്മര്‍ഫീല്‍ഡ്‌ലെയ്‌സര്‍ സെന്ററില്‍ നടക്കും. അഡ്വാന്‍സ്ഡ്, ഇന്റര്‍മീഡിയറ്റ്, ബിഗിനേഴ്‌സ് എന്നിങ്ങനെയായി മൂന്നു വിഭാഗങ്ങളിലായാണ് മത്സരം നടക്കുക. വിജയികള്‍ക്കും റണ്ണേഴ്‌സപ്പിനും ട്രോഫിയും കാഷ് പ്രൈസും നല്‍കും. സെക്കന്റ് റണ്ണേഴ്‌സപ്പിന് ട്രോഫികളായിരിക്കും ലഭിക്കുക.

അഡ്വാന്‍സ്ഡ്, ഇന്റര്‍മീഡിയറ്റ് വിഭാഗത്തില്‍പ്പെട്ടവര്‍ ഗ്രേഡ് എ ഫെതല്‍ ഷട്ടിലും ബിഗിനേഴ്‌സ് മാവിസ് 300മാണ് കളിക്കേണ്ടത്. ആദ്യ രണ്ടു വിഭാഗക്കാര്‍ക്ക് 40 പൗണ്ടും ബിഗിനേഴ്‌സിന് 30 പൗണ്ടുമാണ് രജിസ്‌ട്രേഷന്‍ ഫീസ്. ഓരോ കാറ്റഗറികളിലുമായി 16 ടീമുകള്‍ക്കാണ് പങ്കെടുക്കുവാന്‍ സാധിക്കുക. അതിനാല്‍ താല്‍പര്യമുള്ള ടീമുകള്‍ക്ക് എത്രയും പെട്ടെന്ന് ബുക്ക് ചെയ്യാം. പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ലഭ്യമായിരിക്കും. 
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക
Manoj Joseph - 07915656624 and Vinu James - 07576 130110
സ്ഥലത്തിന്റെ വിലാസം
Summerfield Leisure centre, Bohemia Road, Hastings, East Sussex, TN34 1ET

കഴിഞ്ഞ നാലു വര്‍ഷത്തെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം അഞ്ചാം വര്‍ഷത്തിലേക്ക് ചുവടുവച്ചിരിക്കുന്ന കായിക കൂട്ടായ്മയാണ് കേരളാ സ്‌ട്രൈക്കേഴ്‌സ് സ്‌പോര്‍ട്‌സ് ക്ലബ്ബ്. 2019 ഒക്ടോബറിലാണ് ഷാജി കരിനാട്ട് ചെയര്‍മാന്‍ ആയിക്കൊണ്ട് പുതിയ ഭരണ സമിതി അധികാരമേറ്റത്. സെക്രട്ടറിയായി മനോജ് ജോസഫും ട്രഷററായി മജു ആന്റണിയും ടി20 കാപ്റ്റനായി ഷിമ്മി കരിനാട്ടും ലീഗ് കാപ്റ്റനായി എഡ്വിന്‍ ജോസും വൈസ് കാപ്റ്റനായി ജിന്‍സണ്‍ ഫ്രാന്‍സിസും പ്രവര്‍ത്തിക്കുന്നു.

നിരവധി പരിപാടികളാണ് 2020ല്‍ കൂട്ടായ്മ ആസൂത്രണം ചെയ്യുന്നത്. വടംവലി ടൂര്‍ണമെന്റ് ജൂണ്‍ 14ന് ഈസ്റ്റ്‌ബോണിലെ വില്ലിംഗ്ടണ്‍ സ്‌കൂളില്‍ നടക്കും. ബുക്കിംഗിനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക - Shaji Karinattu- 07809895401, Jinson Francis -07401743669 or Thomas Joseph- 07533 447707
സമ്മര്‍ ടൈമിലെ ടി20 ടൂര്‍ണമെന്റിലേക്ക് ബുക്ക് ചെയ്യുവാനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക - Shimmy Karinattu - 07397895989, Maju Antony - 07949094703

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category