1 GBP = 92.60 INR                       

BREAKING NEWS

എന്റെ പൊന്നു കുഞ്ഞേ.... ഞാന്‍ എന്റെ ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊന്നിട്ടില്ല..; ഞാന്‍ സന്തോഷമായി എന്റെ ഹസ്ബന്റിനൊപ്പം ജീവിക്കുകയാണ്....! വിവാഹേതര ബന്ധം തുടരാന്‍ നിര്‍ബന്ധിച്ച മുന്‍ കാമുകനെ അടിച്ചു കൊലപ്പെടുത്തിയത് ഒരു കുടയും കുഞ്ഞു പെങ്ങളിലും അഭിനയിച്ച ദേവിയെന്ന് ഇന്ത്യാ ഡോട്ട് കോം അടക്കമുള്ള ചില ഇംഗ്ലീഷ് സൈറ്റുകള്‍; കൊലപാതകിയുടെ പ്രൊഫൈലായി തെറ്റായി നല്‍കിയത് മലയാളി താരത്തിന്റെ വിവരങ്ങള്‍; തമിഴ്നാട് പൊലീസ് ജയിലില്‍ അടച്ചത് മലയാളിയായ ഡിബ്ബിങ് ആര്‍ട്ടിസ്റ്റ് ദേവിയെ അല്ല

Britishmalayali
എം മനോജ് കുമാര്‍

ചെന്നൈ: വിവാഹേതര ബന്ധം തുടരാന്‍ നിര്‍ബന്ധിച്ച മുന്‍ കാമുകനെ അടിച്ചു കൊലപ്പെടുത്തി ടെലിവഷന്‍ നടിയുടെ പ്രതികാരം. തമിഴ്നാട്ടിലെ ഏതോ ഒരു ദേവിയാണ് കൊലപാതകി. സീരിയലില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെ കൊളത്തൂരിലെ സഹോദരിയുടെ വീട്ടില്‍ വച്ച് നടിയായ എസ്. ദേവി പട്ടികയും ചുറ്റികയും ഉപയോഗിച്ച് കാമുകന്റെ തല അടിച്ചു തകര്‍ക്കുകയായിരുന്നു. ഫിലിം ടെക്‌നീഷ്യനായ എം രവിയാണ് കൊല്ലപ്പെട്ടത്. ദേവി പൊലീസില്‍ കീഴടങ്ങി. തുടര്‍ന്ന് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിനു ശേഷം ഭര്‍ത്താവ് ബി. ശങ്കര്‍, സഹോദരി എസ്. ലക്ഷ്മി, ലക്ഷ്മിയുടെ ഭര്‍ത്താവ് സവാരിയാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ വാര്‍ത്ത മലയാള മാധ്യമങ്ങളിലും ഉണ്ട്. എന്നാല്‍ അതില്‍ ഇല്ലാത്ത ചില കാര്യങ്ങള്‍ തമിഴ്നാട്ടിലെ ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തീര്‍ത്തും തെറ്റായ വിവരങ്ങള്‍.

അറിയാത്തവര്‍ക്കായി ആരാണ് സീരിയല്‍ നടി ദേവിയെന്ന് വിശദീകരിക്കുന്നുണ്ട് തമിഴ്നാട്ടിലെ ചില പ്രാദേശിക ഇംഗ്ലീഷ് വെബ്സൈറ്റുകള്‍. വലിയ പിഴവാണ് ഇവര്‍ ഇക്കാര്യത്തില്‍ വരുത്തിയത്. വിക്കീപീഡിയയില്‍ എസ് ദേവി, സീരയല്‍ നടിയെന്ന് തിരഞ്ഞാല്‍ കിട്ടുന്ന വിവരങ്ങള്‍ കൊലപാതകിയായ നടിയ്ക്കൊപ്പം ചേര്‍ത്ത് നല്‍കി. ഇതോടെ ഇംഗ്ലീഷ് സൈറ്റുകളില്‍ വാര്‍ത്ത വായിക്കുന്നവര്‍ ആശകുഴപ്പത്തിലായി. ദേശീയ അവാര്‍ഡ് നേടിയ ഡബ്ബിങ് ആര്‍ട്ടിസ്റ്റാണ് കൊലപാതകിയായ ദേവിയെന്ന് അവര്‍ എഴുതിവച്ചു. ഒരു കുടയും കുഞ്ഞു പെങ്ങളുമെന്ന മലയാളത്തിലെ എക്കാലത്തേയും സൂപ്പര്‍ ഹിറ്റ് സീരിയലിലും ഒരു ബാലതാരമുണ്ടായിരുന്നു. ഇന്ത്യയിലെ എണ്ണം പറഞ്ഞ ഡബ്ബിങ് ആര്‍ട്ടിസ്റ്റായി മാറിയ ദേവി. ഈ ദേവിയുടെ പ്രൊഫൈലാണ് തെറ്റായി കൊലപാതകിയായ ദേവിയ്ക്കൊപ്പം ചേര്‍ത്ത് ഇംഗ്ലീഷ് വെബ്സൈറ്റുകള്‍ ചര്‍ച്ചയാക്കിയത്. ഇതോടെ മലയാളികള്‍ക്കും ചില സംശയങ്ങളുണ്ടായി.

ഇത് മനസ്സിലാക്കി ഒരു കുടുയും കുഞ്ഞു പെങ്ങളിലും അഭിനയിച്ച ദേവിയെ മറുനാടന്‍ മലയാളി ഫോണില്‍ ബന്ധപ്പെട്ടു. ഫോണ്‍ എടുത്തത് നടി തന്നെയായിരുന്നു. ഇംഗ്ലീഷ് വെബ് സൈറ്റിലെ തെറ്റായ വിവരങ്ങളെ കുറിച്ച് കേട്ട പാടെ അവര്‍ പൊട്ടിച്ചിരിച്ചു. ആരാണ് ഇതൊക്കെ പറയുന്നത്.... എന്റെ പൊന്നു കുഞ്ഞേ.... ഞാനല്ല..( പൊട്ടി ചിരിക്കുന്നു). ഞാന്‍ എന്റെ ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊന്നിട്ടില്ല.. ഞാന്‍ സന്തോഷമായി എന്റെ ഹസ്ബന്റിനൊപ്പം ജീവിക്കുകയാണ്....- ഇങ്ങനെയാണ് വാര്‍ത്തയോട് ദേവി പ്രതികരിച്ചത്. അതായത് വലിയ ക്രൂരതയാണ് മലയാളി നടിയോട് തമിഴ്നാട്ടിലെ ഇംഗ്ലീഷ് വെബ്സൈറ്റുകള്‍ ചെയ്ത് കൂട്ടിയതെന്ന് വ്യക്തം. ഇന്ത്യാ ഡോട്ട് കോം പോലുള്ള സൈറ്റുകളിലും ഈ തെറ്റ് കടന്നു കൂടി. ഓര്‍ബിറ്റ് കോ ന്യൂസ് തുടങ്ങിയ സൈറ്റുകളിലും തെറ്റായ വിവരങ്ങളാണുള്ളത്.

ഇംഗ്ലീഷ് സെറ്റിലെ തെറ്റായ വിവരങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ ദേവിയുടെ പൂര്‍ണ്ണ പ്രതികരണം ഇങ്ങനെ: ആരാണ് ഇതൊക്കെ പറയുന്നത്.... എന്റെ പൊന്നു കുഞ്ഞേ.... അത് ഞാനല്ല....(പൊട്ടിച്ചിരിക്കുന്നു)..... എന്റെ ഭര്‍ത്താവിന്റെ കൂടെ സുഖമായി കഴിയുകയാണ്.... (ചിരിക്കുന്നു)... അതിനു ശേഷം നടി വീണ്ടും വിളിച്ചു... ശേഷമുള്ള സംഭാഷണം ഇങ്ങിനെ..... ഒരു കുടയും കുഞ്ഞുപെങ്ങളിലും അഭിനയിച്ചത് ഞാന്‍ തന്നെയാണ്. അത് പഠിക്കുന്ന സമയത്തായിരുന്നു. അതിനു ശേഷം ഞാന്‍ അഭിനയം നിര്‍ത്തി. പഠനം തുടര്‍ന്നു. ഡബിള്‍ എംഎ വരെ എടുത്തു. അതിനു ശേഷം ഡബ്ബിങ് ഇപ്പോള്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആണ്. നാഷണല്‍ അവാര്‍ഡ് വരെ വാങ്ങിച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ്. ഞാന്‍ നിങ്ങളുടെ പേര് ട്രൂ കോളറില്‍ നോക്കി. അതാണ് തിരികെ വിളിക്കുന്നത്. ഏത് സൈറ്റിലാണ് ആ വാര്‍ത്ത വന്നിരിക്കുന്നത്. എനിക്ക് അതിനെക്കുറിച്ച് ഒന്നും അറിയില്ല. ആ വാര്‍ത്ത എനിക്കൊന്നു അയച്ചു തരണം-ദേവി പറയുന്നു.
മലയാളം സിനിമകളും ടെലിവിഷന്‍ സീരിയലുകളിലും സജീവമാണ് ദേവി 1992മുതല്‍. ദൂരദര്‍ശനിലെ ഒരു കുടയും കുഞ്ഞു പെങ്ങളും എന്ന സീരിയലില്‍ ദേവിയുടെ കുഞ്ഞിപെങ്ങള്‍ എന്ന പ്രധാന കഥാപാത്രം വളരെ ശ്രേദ്ധയമാക്കി. ഏതാണ്ട് 500 സിനിമകള്‍ക്ക് വേണ്ടി മൊഴി നല്‍കി, 25 ല്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ചു. 2014 ല്‍ നിത്യ കല്യാണി - ഒരു മോഹിനിയാട്ടം പതം എന്ന സിനിമയക്ക് നോണ്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ ഏറ്റവും മികച്ച നോണ്‍ ഫിലിം ഫിച്ചര്‍ നരേഷന്‍ / വോയ്സ് ഓവര്‍ പുരസ്‌കാരം ലഭിച്ചു. നിലവില്‍ മലയാള ടെലിവിഷനിലെ പ്രമുഖ നടിമാര്‍ക്ക് വേണ്ടി ഡബ്ബ് ചെയ്തുകൊണ്ടിരിക്കുന്നു, 100 ടി.വി. സീരിയലുകള്‍ക്ക് ഡബ്ബ് ചെയ്തിട്ടുണ്ട്.-ഇതൊക്കെയാണ് മലയാളിയുടെ പ്രിയ നടിയെ കുറിച്ച് വിക്കി പീഡിയയില്‍ രേഖപ്പെടുത്തിയത്. ഇതിന്റെ ഇംഗ്ലീഷ് ട്രാന്‍സലേഷനുമുണ്ട്. ഇത് തന്നെയാണ് തമിഴ് സൈറ്റുകള്‍ കൊലപാതകിക്ക് വേണ്ടി തെറ്റായി അവതരിപ്പിച്ചതും.
വിജയകൃഷ്ണന്‍ സംവിധാനം ചെയ്ത കഥാസംഗമത്തില്‍ ബാലതാരമായി അരങ്ങേറ്റം കുറിച്ചു നടിയാണ് മലയാളിയായ ദേവി. പിന്നീട് ദൂരദര്‍ശനിലെ ഒരു കുടയും കുഞ്ഞുപെങ്ങളും എന്ന സീരിയല്‍ അഭിനയിച്ചു. 1993 ല്‍ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കി. സിനിമയിലും സീരിയലുകളിലും മറ്റും കുട്ടികള്‍ക്കായി അവള്‍ ശബ്ദം നല്‍കി. മിന്നാരം, സ്വരൂപം, സംമോഹനം, സ്വം, തലോലം, മൈ ഡിയര്‍ കുട്ടിച്ചാത്തന്‍, ജോണി എന്നിവ അവയില്‍ ചിലതാണ്. ക്യാമറാമാന്‍ അഴകപ്പന്റെ സംവിധാനം ചെയ്ത സല്യൂട്ട് 13 വയസുള്ളപ്പോള്‍, നായികക്കായി ശബ്ദമുയര്‍ത്തിയ ആദ്യ ചിത്രമായിരുന്നു. പത്മപ്രിയ, മീന, റായി ലക്ഷ്മി, റോമാ അസ്റാനി, ഗോപിക, മേഘ്ന രാജ്, കാവ്യ മാധവന്‍, ജെനീലിയ, കനിഹ, ഭാവന തുടങ്ങി ഒട്ടേറെ നടികള്‍ക്ക് ശബ്ദം നല്‍കി. ഇപ്പോള്‍ 100-ലധികം ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ശ്രദ്ധേയമായ ചിലചിത്രങ്ങള്‍ ഗോപിക വേണ്ടി വെറുതെ ഒരു ഭാര്യക്കും സ്വന്തം ലേഖകനും, കാണാക്കണ്‍മണിക്കിലെ, യുവര്‍ ഓണര്‍ ഹോണറിനും പോപ്പിന്‍സിലും വേണ്ടി പത്മപ്രിയക്ക്, മേഘ്ന രാജിനു വേണ്ടി ബ്യൂട്ടിഫുളിലും നമ്മുക്ക് പാര്‍ക്കാനും, ഉറുമില്‍ ജെനീലിയക്ക്, ട്രാഫിക്ലെ ലെന വേണ്ടി, ദൃശ്യത്തിനും കഥ പറയുബോളിനും വേണ്ടി മീനക്ക്, കേരള വര്‍മ പഴശ്ശിരാജയിലെ കനിഹ വേണ്ടി. ദേവി ഓള്‍ ഇന്ത്യ റേഡിയോയില്‍ വോയിസ് കലാകാരിയാണ്. കൂടാതെ അവള്‍ കുങ്കുമാപ്പൂവിലെ അശ്വതി (അമല), മാനസപുത്രിയിലെ അര്‍ച്ചന (ഗ്ലോറി) നന്ദനത്തിലെ രസ്‌ന, സ്ത്രീധനത്തിലെ ദിവ്യ, സരയുവില്‍ സീന ആന്റണിക്ക്, കാനക്കിനവിലെ സുജിത, ഹരിചന്ദനത്തിലെ ഇന്ദിരക്കും ശബ്ദം നല്‍കിയിട്ടുണ്ട്. കാര്‍ട്ടൂണ്‍ പരമ്പരയായ ജംഗിള്‍ ബുക്കില്‍ നിരവധി കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയിരുന്നു. അവള്‍ ഇന്നലെ എന്ന സീരിയലില്‍ ഒരേ സമയം രണ്ട് കഥാപാത്രങ്ങള്‍ക്ക് വേണ്ടി ശബ്ദം നല്‍കി. ഇതാണ് വസ്തുത. ഈ വസ്തുതകളാണ് അബ്ദത്തില്‍ കൊലപാതകിയുടേതായി സൈറ്റുകളില്‍ ചര്‍ച്ചയാകുന്നത്.
 
തിങ്കളാഴ്ച പുലര്‍ച്ചെ കൊളത്തൂരിലെ സഹോദരിയുടെ വീട്ടില്‍ വച്ച് അധികം അറിയപ്പെടാത്ത നടിയായ എസ്. ദേവി പട്ടികയും ചുറ്റികയും ഉപയോഗിച്ച് കാമുകന്റെ തല അടിച്ചു തകര്‍ക്കത്തതും പൊലീസിന് കീഴടങ്ങിയതും. ഫോട്ടോ സഹിതമാണ് എല്ലാവരും വാര്‍ത്ത നല്‍കിയത്. എന്നിട്ടും പ്രൊഫൈലില്‍ വലിയ പിഴവുണ്ടായത്. കൊലപാതകത്തിലേക്ക് കാര്യങ്ങളെത്തിയത് അവിഹിതമായിരുന്നു. മധുര സ്വദേശിയാണ് കൊല്ലപ്പെട്ട രവി. ജോലിയുമായി ബന്ധപ്പെട്ട് ചെന്നൈയിലാണ് താമസിച്ചു വന്നിരുന്നത്. ടെലിവിഷന്‍ ചാനല്‍ സീരിയലുകളില്‍ ചെറിയ റോളുകള്‍ ചെയ്തിരുന്ന ദേവിയുമായി രവി പ്രണയത്തിലായി. ബന്ധം വര്‍ഷങ്ങളോളം തുടര്‍ന്നു. രണ്ടു വര്‍ഷം മുന്‍പാണ് ഭര്‍ത്താവ് ശങ്കറും കുടുംബവും ദേവിയുടെ പ്രണയം അറിഞ്ഞത്. ഇതോടെ കുടുംബം ദേവിയെ ടെയ്‌ലറിങ് രംഗത്തേക്ക് തിരിച്ചുവിട്ടു. ഇതിനിടെ ദേവി സീരിയലുകളിലും അഭിനയിച്ചു. ഇതിനിടെയിലും രവിക്ക് ദേവിയെ മറക്കാനായില്ല. ദേവിയെ വീണ്ടും സ്വന്തമാക്കാന്‍ ശ്രമം തുടര്‍ന്നു. ഇതിനോടുള്ള പ്രതികാരമാണ് കൊലപാതകത്തിലേക്ക് കാര്യങ്ങളെത്തിച്ചത്.
ഭര്‍ത്താവ് ശങ്കര്‍ തെയ്‌നാംപെട്ടില്‍ ഫര്‍ണിച്ചര്‍ കട നടത്തുകയാണ്. ഞായറാഴ്ച രാത്രി ദേവിയെ തേടി കൊലത്തൂരിലെ അവരുടെ വീട്ടിലെത്തിയ രവി, അവര്‍ അവിടെയില്ലെന്ന് അറിഞ്ഞ് പുലര്‍ച്ചെ 1.30 ഓടെ സമീപത്തുള്ള സഹോദരിയുടെ വീട്ടില്‍ എത്തി. ബന്ധം പുനഃസ്ഥാപിക്കാന്‍ സഹായിക്കാമെന്ന് സഹോദരി ലക്ഷ്മി രവിക്ക് ഉറപ്പുനല്‍കി. ഇയാളെ വീട്ടില്‍ ഒളിപ്പിച്ച ശേഷം ദേവിയെയും ശങ്കറിനെയും ഫോണില്‍ വിളിച്ചു വരുത്തി. ദേവിയെ കണ്ടയുടന്‍ രവി താനുമായുള്ള ബന്ധം തുടരണമെന്ന് ആവശ്യപ്പെട്ട് വഴക്കിട്ടു. ഇതിനിടെ ദേവി അയാളെ അടിച്ചുവീഴ്ത്തി. തലതകര്‍ന്ന് രക്തം വാര്‍ന്ന് രവി കൊല്ലപ്പെട്ടു. ഭര്‍ത്താവിന്റേയും സഹോദരിയുടേയും മുമ്പിലിട്ടായിരുന്നു കൊല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category