1 GBP = 94.00 INR                       

BREAKING NEWS

പാലാ അല്‍ഫോന്‍സാ കോളേ ജിലെ യൂണിയന്‍ മെമ്പേര്‍സാ യ പെണ്‍കുട്ടികള്‍ സിനിമാ ക്കാരെ ഗസ്റ്റായി വിളിക്കാന്‍ ഒരു ഷൂട്ടിങ് ലൊക്കേഷനില്‍ എത്തിയതാണ്; ഫോട്ടോയില്‍ കാണുന്ന കുട്ടിയുമായി ഇത്രയും സ്റ്റേജ് പങ്കുവയ്ക്കുമെന്ന് അന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ലെന്ന് മിഥുന്‍ രമേശ്; ഫോട്ടോയിലെ വ്യക്തികള്‍ക്ക് നിങ്ങള്‍ അറിയുന്ന പലരുമായും സാദൃശ്യം തോന്നിയാല്‍ അത് തികച്ചും സ്വാഭാവികമെന്ന് അശ്വതിയും; വൈറലാകുന്ന പഴയ ഫോട്ടോയുടെ പിന്നിലെ കഥ

Britishmalayali
kz´wteJI³

കൊച്ചി: അവതാരകരായ അശ്വതി ശ്രീകാന്തും മിഥുന്‍ രമേശും സമൂഹമാധ്യമത്തിലൂടെ ഇവര്‍ പങ്കുവച്ച, വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ താരം.

അശ്വതി പാലാ അല്‍ഫോന്‍സാ കോളജില്‍ പഠിക്കുന്ന സമയത്ത് എടുത്ത ഒരു ചിത്രമാണ് ഇത്. അന്ന് യൂണിയന്‍ അംഗങ്ങളായിരുന്ന അശ്വതിയും സുഹൃത്തുക്കളും കോളജിലേക്ക് അതിഥികളായി സിനിമാ താരങ്ങളെ ക്ഷണിക്കാന്‍ 'വിരല്‍ത്തുമ്പിലാരോ' എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ എത്തി. സിനിമയിലെ അഭിനേതാക്കള്‍ക്കൊപ്പം ഒരു ചിത്രമെടുത്തു. ആ ചിത്രത്തില്‍ സിനിമാ താരമായി മിഥുനും ഉണ്ടായിരുന്നു.

ഈ ഫോട്ടോയില്‍ കാണുന്ന വ്യക്തികള്‍ക്ക് നിങ്ങള്‍ അറിയുന്ന പലരുമായും സാദൃശ്യം തോന്നിയാല്‍ അത് തികച്ചും സ്വാഭാവികം മാത്രമാണ് ?? (പാലാ അല്‍ഫോന്‍സാ കോളേജിലെ യൂണിയന്‍ മെംബേര്‍സ് ആയ പെണ്‍കുട്ടികള്‍ സിനിമാക്കാരെ ഗസ്റ്റ് ആയി വിളിക്കാന്‍ ഒരു ഷൂട്ടിങ് ലൊക്കേഷനില്‍ എത്തിയതാണ്) ഇതാണ് വൈറലാകുന്ന കുറിപ്പ്.

''ഈ ഫോട്ടോയില്‍ കാണുന്ന കുട്ടിയുമായി ഇത്രയും സ്റ്റേജ് പങ്കുവയ്ക്കുമെന്ന് അന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല. അശ്വതി ശ്രീകാന്ത്, അന്നത്തെ കോളജ് യൂണിയന്‍ മെബറില്‍ നിന്ന് എക്കാലത്തേയും മികച്ച അവതാരകരില്‍ ഒരാളിലേക്ക്'' ചിത്രം പങ്കുവച്ചു കൊണ്ട് മിഥുന്‍ കുറിച്ചു. അന്ന് ഇവാനിയോസില്‍ ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു എന്നും 'വിരല്‍ത്തുമ്പിലാരോ' എന്ന സിനിമ പുറത്തിറങ്ങിയില്ല എന്നും മിഥുന്‍ വ്യക്തമാക്കി. ''ഈ ഫോട്ടോയില്‍ കാണുന്ന വ്യക്തികള്‍ക്ക് നിങ്ങള്‍ അറിയുന്ന പലരുമായും സാദൃശ്യം തോന്നിയാല്‍ അത് തികച്ചും സ്വാഭാവികം മാത്രമാണ്'' ചിത്രം പങ്കുവച്ച് അശ്വതി കുറിച്ചു. ഈ ലോകം വളരെ ചെറുതാണ് എന്നും മിഥുനെ ടാഗ് ചെയ്ത് എഴുതിയിട്ടുണ്ട്.

വ്യത്യസ്തമായ അവതരണ ശൈലിയുമായി ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയതാണ് അശ്വതി ശ്രീകാന്ത്. റേഡിയോ ജോക്കിയായാണ് അശ്വതി ആദ്യമെത്തിയത്. സുരാജ് വെഞ്ഞാറമൂടിനൊപ്പമുള്ള പരിപാടിക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ടെലിവിഷനിലെ തുടക്കം തന്നെ ഗംഭീരമാക്കിയതോടെ നിരവധി അവസരങ്ങളാണ് അശ്വതിയെ തേടിയെത്തിയത്. അവാര്‍ഡ് വേദികളിലും മറ്റുമൊക്കെയായി അശ്വതി സജീവമായി. പിന്നീട് അഭിനേതാവുമായി. മിഥുന്‍ രമേശും ഇതേ വഴിയിലൂടെയാണ് താരമായത്.

നവമാധ്യമങ്ങളില്‍ പ്രത്യേകിച്ച് ഒരു ആമുഖം ആവശ്യമില്ലാത്ത വ്യക്തിയാണ് മിഥുന്‍ രമേശ്. ടെലിവിഷന്‍ ഷോകളിലൂടെയും ഏതാനും സിനിമകളിലൂടെയും പ്രേക്ഷകര്‍ക്കിടയില്‍ സ്ഥാനം നേടാന്‍ മിഥുന് കഴിഞ്ഞിട്ടുണ്ട്. രസകരമായ അവതരണ ശൈലിയിലൂടെ പരിപാടിയില്‍ പങ്കെടുക്കുന്നവരെയും അതിഥികളെയും പ്രേക്ഷകരെയും കൈയിലെടുക്കാനായത് തന്നെയാണ് മിഥുനെ ജനകീയനാക്കിയത്. മിഥുനെ പോലെ തന്നെ രസകരമായ അവതരണത്തിലൂടെ പ്രീയങ്കരിയായ അവതാരകയാണ് അശ്വതി ശ്രീകാന്ത്. ഇരുവരും ഒരുമിച്ച് സ്വകാര്യ ചാനലിനായി വേദികളില്‍ അവതാരകരായിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category