1 GBP = 92.00 INR                       

BREAKING NEWS

സ്‌കൂള്‍ ബസ് നിര്‍ത്തിയിട്ട് ഡ്രൈവര്‍ പുറത്തേക്ക് പോയ സമയം കുട്ടികളില്‍ ഒരുവന്റെ കൈതട്ടി ഗിയര്‍ മാറി; പത്ത് വിദ്യാര്‍ത്ഥികളുമായി സ്‌കൂള്‍ ബസ് ഉരുണ്ടിറങ്ങിയത് താഴ്ചയിലേക്ക്; സമീപത്തെ വീട്ടിലെ ഭിത്തിയിലിടിച്ച് വാഹനം നിന്നതിനാല്‍ ഒഴിവായത് വന്‍ ദുരന്തം; വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതും അത്ഭുതകരമായി

Britishmalayali
kz´wteJI³

രാജകുമാരി: ഇടുക്കിയില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസിന്റെ ഗിയര്‍ വിദ്യാര്‍ത്ഥി അബന്ധത്തില്‍ തട്ടിമാറ്റി. അപകടം ഒഴിവായത് തലനാരിഴയ്ക്ക്. സ്‌കൂള്‍ ബസിന്റെ ഗിയറില്‍ വിദ്യാര്‍ത്ഥി അബദ്ധത്തില്‍ കൈതട്ടിയാണ് ബസ് ഉരുളാന്‍ കാരണമായത്. ശാന്തന്‍പാറ പഞ്ചായത്ത് എല്‍.പി.സ്‌കൂളിന്റെ മിനി ബസാണ് വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെ അപകടത്തില്‍പ്പെട്ടത്.


ബസ് നിര്‍ത്തിയിട്ട് ഡ്രൈവര്‍ ജയകുമാര്‍ സ്‌കൂള്‍ ഓഫീസിലേക്കുപോയ സമയത്താണ് സംഭവം. 10 വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്. ഒരു വിദ്യാര്‍ത്ഥി, ബസിന്റെ ഗിയറില്‍ അബദ്ധത്തില്‍ തട്ടുകയായിരുന്നു. ന്യൂട്രലായ വാഹനം ഇറക്കത്തിലേക്ക് ഉരുണ്ടു സമീപത്തെ വീടിന്റെ ഭിത്തിയിലിടിച്ച് നിന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി.

വാഹനം, തൊട്ടടുത്ത് ഐക്കാട്ട് ഹനീഫയുടെ വീടിരിക്കുന്ന ഭാഗത്തേക്ക് ഉരുളുകയായിരുന്നു. ഹനീഫയുടെ മകന്റെ മക്കളായ സാമ (6), അല്‍ അമീന്‍ (4) എന്നിവര്‍ വീടിന്റെ മുറ്റത്ത് കളിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളുടെ കൂട്ടക്കരച്ചില്‍ കേട്ട് ഓടിയെത്തിയ ഹനീഫ, ഉരുണ്ടുവരുന്ന ബസിന്റെ മുന്നില്‍നിന്ന് കുട്ടികളെ എടുത്ത് ഓടി മാറി. ബസ് ഹനീഫയുടെ വീടിന്റെ ഭിത്തിയില്‍ തട്ടിനിന്നു.

ബസിലുണ്ടായിരുന്ന നിര്‍മല ശ്രീനു, ജെറി മേരി, അന്‍പ് സെല്‍വി, അനീഷ് കുമാര്‍, വിനോദ്, അജയ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ക്ക് രാജകുമാരി ദേവമാതാ ആശുപത്രിയില്‍ പ്രാഥമിക ചികില്‍സ നല്‍കി. അലക്ഷ്യമായി സ്‌കൂള്‍ ബസ് നിര്‍ത്തിയിട്ട് അപകടമുണ്ടാക്കിയതിന് ഡ്രൈവര്‍ ജയകുമാറിനെതിരേ കേസെടുക്കുമെന്ന് ശാന്തന്‍പാറ പൊലീസ് പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category