1 GBP = 92.80 INR                       

BREAKING NEWS

12,000 ശുചിമുറികള്‍ സ്ഥാപിക്കും; വിദ്യാര്‍ത്ഥികള്‍ക്ക് പഠിപ്പിനൊപ്പം പാര്‍ട്ട് ടൈം ജോലിക്ക് അവസരം ഒരുക്കും; ഗ്രാമീണ റോഡുകള്‍ ഉള്‍പ്പെടെയുള്ള റോഡുകളുടെ നിര്‍മ്മാണം ഒരുവര്‍ഷത്തിനകം തീര്‍ക്കും; റേഷന്‍ കാര്‍ഡില്ലാത്ത പാവപ്പെട്ടവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കും; സംസ്ഥാനത്തെ സ്ട്രീറ്റ് ലൈറ്റുകളെല്ലാം എല്‍ഇഡി ബള്‍ബുകളാക്കും; 37 കോടി വൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കും; സംസ്ഥാനത്ത് യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമി സ്ഥാപിക്കും; പുതുവര്‍ഷത്തില്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി പിണറായി

Britishmalayali
kz´wteJI³

തിരുവനന്തപുരം: പുതുവത്സര ദിനത്തില്‍ വമ്പന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് റേഷന്‍കാര്‍ഡ് ഇല്ലാത്ത പാവങ്ങള്‍ക്ക് ഈ വര്‍ഷം റേഷന്‍കാര്‍ഡ് നല്‍കുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. ഇതിന് സാങ്കേതിക കാരണങ്ങള്‍ തടസമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭാ യോഗത്തിന് ശേഷം പുതുവര്‍ഷത്തിലെ പ്രഖ്യാപനങ്ങള്‍ വിശദികരിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിണറായി.

സംസ്ഥാനത്തെ സ്ട്രീറ്റ് ലൈറ്റുകളെല്ലാം എല്‍ഇഡി ബള്‍ബുകളാക്കും. ഇതോടെ വൈദ്യുതി ഉപഭോഗത്തില്‍ കുറവ് വരുത്താന്‍ കഴിയുമെന്ന് പിണറായി പറഞ്ഞു. ഗ്രാമീണ റോഡുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ റോഡുകളും ഈ വര്‍ഷം ഡിസംബറോടെ പണി പൂര്‍ത്തീകരിക്കും. സംസ്ഥാനത്തെ പൊതുഇടങ്ങളെല്ലാം സ്ത്രീ സൗഹൃദമാക്കും. ഒരു സ്ത്രീയും ഒരുകുഞ്ഞും ഒരു നഗരത്തില്‍ എത്തിയാല്‍ താമസിക്കാന്‍ ബുദ്ധിമുട്ടുന്ന സാഹചര്യമാണുള്ളത്. അവര്‍ക്ക് സുരക്ഷിതമായ താമസിക്കുന്നതിനുള്ള സൗകര്യങ്ങള്‍ കേരളത്തിലെ എല്ലാ നഗരപ്രദേശങ്ങളിലും ഉണ്ടാക്കും. ഇതില്‍ നനഗരസഭകള്‍ നല്ല തോതില്‍ ഇടപെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്താകെ പൊതുശുചിമുറികള്‍ സ്ഥാപിക്കുന്ന വിപുലമായ പദ്ധതി നടപ്പാക്കും. ഇതിനായി 12000 ശുചിമുറികള്‍ സ്ഥാപിക്കും. 3000 ആളുകള്‍ക്ക് ഒരു ശുചിമുറി എന്ന നിലയിലാണ് ടോയ്‌ലെറ്റുകള്‍ നിര്‍മ്മിക്കുക. തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാണ് ഇത് നടപ്പാക്കുക. പെട്രോള്‍ പമ്പില്‍ നിലവിലുള്ള ടോയ്‌ലെറ്റുകള്‍ പെട്രോള്‍ അടിക്കുന്നവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന സാഹചര്യമാണ്. എല്ലായിടത്തും നിലവില്‍ ഒരു ടോയ്‌ലെറ്റ് മാത്രമാണുള്ളത്. ഇവിടങ്ങളില്‍ രണ്ട് ടോയ്‌ലെറ്റുകള്‍ നിര്‍മ്മിക്കണം. നാട്ടുകാര്‍ക്കും ഇത് ഉപയോഗിക്കാന്‍ കഴിയുന്ന സൗകര്യങ്ങള്‍ ഒരുക്കാന്‍ പമ്പ് ഉടമകളോട് ആവശ്യപ്പെടുമെന്നും പിണറായി പറഞ്ഞു.

കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ നല്ലതോതില്‍ പച്ചപ്പ് നിലനിര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി 37 കോടി വൃക്ഷ തൈകള്‍ നട്ടുപിടിപ്പിക്കും. ദീര്‍ഘദൂരയാത്രക്കാര്‍ക്കായി വഴിയോരവിശ്രമകേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് പിണറായി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് പഠിപ്പിനൊപ്പം പാര്‍ട്ട്‌ടൈം ജോലി ചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കും. ഇത്തരത്തിലുള്ള സംസ്‌കാരം രൂപപ്പെടുത്താന്‍ മാധ്യമങ്ങളുടെ സഹായം ആവശ്യമുണ്ടെന്നും പിണറായി പറഞ്ഞു. സംസ്ഥാനത്ത് യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമി സ്ഥാപിക്കും. നന്മയുടെ കാര്യത്തില്‍ നാം പുറകിലല്ല എന്നതാണ് കഴിഞ്ഞ ദിവസം നിയമസഭ പാസാക്കിയ പ്രമേയം വ്യക്താക്കുന്നത്. പൗരത്വനിയമഭേദഗതിക്കെതിരായ പ്രമേയം രാജ്യമാകെ നല്ലരീതിയില്‍ ശ്രദ്ധിച്ചതായും പിണറായി പറഞ്ഞു.

കേരള പുനര്‍നിര്‍മ്മാണത്തെ കുറിച്ചുള്ള ആശയങ്ങള്‍ കേരളസഭയിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പള്ളിത്തര്‍ക്കം ക്രമസമാധാന പ്രശ്നമായി മാറരുതെന്നാണ് സര്‍ക്കാര്‍ നിലപാട്. തര്‍ക്കങ്ങളുള്ള പള്ളികളിലെ സംസ്‌കാരത്തിന് ഓര്‍ഡിനന്‍സ് കൊണ്ടു വരും. ഇത്തരം പള്ളികളില്‍ സെമിത്തേരിക്ക് പുറത്ത് സംസ്‌കാര ശുശ്രഷ നടത്താം. കുടുംബ കല്ലറകളില്‍ അടക്കാന്‍ അനുമതി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രകൃതി ദുരന്തങ്ങളുണ്ടാവുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനായി സാമൂഹിക സന്നദ്ധ സേനക്ക് രൂപം നല്‍കും. ഇതില്‍ 3,40000 അംഗങ്ങളുണ്ടാകും. ഇവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പരിശീലനം നല്‍കും.റേഷന്‍കാര്‍ഡില്ലാത്തവര്‍ക്ക് ഈ വര്‍ഷം തന്നെ നല്‍കും. പൊതുശുചിമുറികള്‍ കൂടുതലായി നിര്‍മ്മിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പാര്‍ടൈം ജോലി എടുക്കാനുള്ള സംസ്‌കാരം വളര്‍ത്തിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നഗരങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഒരു രാത്രി താമസത്തിന് സൗകര്യമൊരുക്കും. റോഡുകളുടെ നിര്‍മ്മാണം ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കും. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ആലോചിച്ച് പ്രത്യേക പദ്ധതി തയാറാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category