1 GBP = 92.50 INR                       

BREAKING NEWS

സ്ത്രീപ്രവേശനത്തില്‍ നിന്നു ഞങ്ങള്‍ പിന്നോട്ടില്ല; ജനുവരി രണ്ടിന് സുരക്ഷ നല്‍കാന്‍ പൊലീസ് വിസമ്മതിക്കുന്നതിനാല്‍ മുന്‍കൂട്ടി പ്രഖ്യാപിക്കാതെ ശബരിമല പ്രവേശനത്തിന് ശ്രമിക്കും; മണ്ഡല കാലം കഴിഞ്ഞാലും സ്ത്രീകളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കുന്നതുവരെ ദീര്‍ഘകാല അജണ്ടയായി സമരം തുടരും; സുപ്രീംകോടതി നിരീക്ഷണം ചൂണ്ടിക്കാട്ടി നിലയ്ക്കല്‍ മാര്‍ച്ച് വേണ്ടെന്ന് വച്ച് നവോത്ഥാനക്കാര്‍; കനകദുര്‍ഗ്ഗയും ബിന്ദു അമ്മിണിയും സന്നിധാനത്ത് എത്തിയതിന്റെ ആഘോഷം നാളെ ആലപ്പുഴയില്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: ശബരിമലയില്‍ ആചാരലംഘനം നടത്തിയതിന്റെ വാര്‍ഷിക ദിനത്തില്‍ മാര്‍ച്ച് നടത്താനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറി നവോത്ഥാന കേരളം ശബരിമലയിലേക്ക് കൂട്ടായ്മ. വീണ്ടും ശബരിമലയിലേക്ക് കൂട്ടായി എത്തുമെന്ന് പ്രഖ്യാപിച്ച നവോത്ഥാനക്കാര്‍ ഒടുവില്‍ പിന്മാറി. കോടതി ഉത്തരവില്ലാതെ വന്നാല്‍ പ്രതിഷേധക്കാരല്ല, തങ്ങളാകും തടഞ്ഞ് തിരിച്ചയക്കുകയെന്നു പൊലീസ് വ്യക്തമാക്കിയതോടെയാണു ഇത്. ശബരിമലയില്‍ പ്രവേശിക്കുന്നതിന്റെ ഭാഗമായുള്ള നിലയ്ക്കല്‍ മാര്‍ച്ചില്‍ നിന്നു നവോത്ഥാനക്കാര്‍ അറിയിച്ചത്.

വിഷയവുമായി ബന്ധപ്പട്ട് ആലപ്പുഴയില്‍ വാര്‍ഷിക പരിപാടി സംഘടിപ്പിക്കാനാണ് നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടായ്മയുടെ തീരുമാനം. ജനുവരി രണ്ടിന് ശബരിമല യുവതീപ്രവേശനത്തിന്റെ ഒന്നാം വാര്‍ഷികം നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടായ്മ ആലപ്പുഴയില്‍ വെച്ച് വിപുലമായി ആഘോഷിക്കുന്നതിനൊപ്പം ഭാവിപരിപാടികള്‍ പ്രഖ്യാപിക്കുന്നുമുണ്ട്. എന്തെല്ലാം പ്രതിബന്ധങ്ങള്‍ ഉണ്ടായാലും ശബരിമല സ്ത്രീപ്രവേശനത്തില്‍ നിന്നു ഞങ്ങള്‍ പിന്നോട്ടില്ല. ജനുവരി രണ്ടിന് സുരക്ഷ നല്‍കാന്‍ പൊലീസ് വിസമ്മതിക്കുന്നതിനാല്‍ ഞങ്ങള്‍ തീയതി മുന്‍കൂട്ടി പ്രഖ്യാപിക്കാതെ തന്നെ ശബരിമല പ്രവേശനത്തിന് ശ്രമിക്കും. മണ്ഡല കാലം കഴിഞ്ഞാലും സ്ത്രീകളുടെ സുഗമമായ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കുന്നതുവരെ ഒരു ദീര്‍ഘകാല അജണ്ടയായി ഞങ്ങള്‍ ഈ സമരം തുടരുമെന്ന് കൂട്ടായ്മ പ്രഖ്യാപിക്കുന്നു.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നമ്മുടെ പ്രവര്‍ത്തകരായ രണ്ടു സ്ത്രീകള്‍ നല്‍കിയ കേസുകളില്‍ ഒന്ന് അവര്‍ക്ക് കുടുംബ സമേതം പോകുന്നതിനും ഒരെണ്ണം എല്ലാസ്ത്രീകള്‍ക്കും സുരക്ഷ ഉറപ്പാക്കണം എന്നും ആവശ്യപ്പെട്ടായിരുന്നു എന്ന് എല്ലാവര്‍ക്കും അറിയാമല്ലോ? ആ കേസുകളില്‍ ഉണ്ടായ വിധിയില്‍ 2018 സെപ്റ്റംബര്‍ 28 ലെ വിധിക്ക് സ്റ്റേയില്ലെന്നും ശബരിമല വിഷയം വൈകാരിക പ്രശ്‌നമാണെന്നും പൊലീസ് സംരക്ഷണം ഇപ്പോള്‍ നല്‍കാനാവില്ലെന്നും സമാധാനപരമായി പോകാമെന്നുള്ള സ്ത്രീകള്‍ക്ക് പോകാം എന്നുമുള്ള ഒരുവിചിത്ര ഉത്തരവാണല്ലോ? ഉണ്ടായത്. അതുകൊണ്ട് ഒരു പ്രക്ഷോഭം എന്ന രീതിയില്‍ പോകുന്നത് കോടതിയെ ധിക്കരിക്കല്‍ ആകുമെന്നതിനാല്‍ സമാധാനപരമായി മുന്നറിയിപ്പ് കൂടാതെ പോകാനാണ് ഞങ്ങളുടെ തീരുമാനം. മുന്‍പ് ഒരു പ്രക്ഷോഭം എന്നോണം ജനുവരി രണ്ടിന് നിലയ്ക്കലേക്ക് സ്ത്രീകളെ സംഘടിപ്പിച്ച് ഒരു മാര്‍ച്ച് ആണ് ഉദ്ദേശിച്ചിരുന്നത്.

ഇനി ഞങ്ങള്‍ സമാധാനപരമായി പോകാന്‍ ശ്രമിക്കും. സമാധാനം ലംഘിക്കാന്‍ വരുന്നവരെ നേരിടാനും സമാധാനം പാലിക്കാനും സമാധാനപാലകരും അതിന് ഉത്തരവാദിത്വപ്പെട്ട സര്‍ക്കാരും ശ്രമിച്ചാല്‍ മതി. ഞങ്ങള്‍ക്ക് പ്രത്യേക സുരക്ഷയൊന്നും ആരും നല്‍കേണ്ടതില്ല.ഒരു പൗര എന്നനിലയില്‍ ഉള്ള സുരക്ഷ നല്‍കിയാല്‍ മതിയാകും. എന്തയാലും ഞങ്ങള്‍ ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍നിന്നും പിന്നോട്ടില്ല. നാളെ ആലപ്പുഴയില്‍ നടക്കുന്ന പരിപാടിയില്‍ ആചാരലംഘനം നടത്തിയ ബിന്ദു അമ്മിണി, കനക ദുര്‍ഗയും പങ്കെടുക്കുമെന്നും കൂട്ടായ്മ വ്യക്തമാക്കുന്നു.അക്രമത്തിന് സാഹചര്യമൊരുക്കാന്‍ ഇല്ലെന്നും രാജ്യത്ത് ഇന്നുള്ള സ്ഥിതി സ്‌ഫോടനാത്മകമാണെന്നും ചീഫ് ജസ്റ്റീസ് എസ് എ ബോബ്‌ഡെ ശബരിമല വിഷയത്തില്‍ വ്യക്തമാക്കിയിരുന്നു.

യുവതി പ്രവേശന വിഷയം വിശാല ബഞ്ചിന്റെ പരിഗണനയിലാണെന്നും ബോബ്‌ഡെ വ്യക്തമാക്കി. ഇതോടെ ശബരിമലയില്‍ 'സ്റ്റേ' ഉണ്ടന്ന സര്‍ക്കാര്‍ വിലയിരുത്തലും ഭാഗികമായി ശരിയാവുകയാകും. ഈ തീര്‍ത്ഥാടന കാലത്ത് ശബരിമലയില്‍ പ്രശ്‌നമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കൂടി വ്യക്തമാക്കുയാണ് ചീഫ് ജസ്റ്റീസ്. ശബരിമലയില്‍ വിശാല ബെഞ്ചിന്റെ തീരുമാനം വരെ കാത്തിരിക്കാനാണ് ഉപദേശം. ന്തിമ ഉത്തരവ് അനുകൂലമെങ്കില്‍ യുവതികള്‍ക്ക് സംരക്ഷണം നല്‍കാം. അതുവരെ പൊലീസ് സംരക്ഷണയില്‍ നിലപാട് എടുക്കില്ലെന്നാണ് സുപ്രീംകോടതി നല്‍കുന്ന സൂചന. യുവതി പ്രവേശനത്തില്‍ സ്റ്റേയുണ്ടെന്ന് പറയാതെ പറയുകയാണ് ചീഫ് ജസ്റ്റീസ്. ഇതോടെ വിവാദമില്ലാതെ ഈ തീര്‍ത്ഥാടനകാലം കൊണ്ടു പോകാന്‍ സര്‍ക്കാരിന് കഴിയും. വലിയൊരു തലവേദനയാണ് മുഖ്യമന്ത്രി പിണറായി വിജയനെ തത്കാലത്തേക്ക് ഒഴിഞ്ഞു പോകുന്നത്. യുവതി പ്രവേശനം അനുവദിച്ച കോടതി വിധി നിലനില്‍ക്കുന്നുവെന്ന നിലപാടുമായാണ് രഹ്നാ ഫാത്തിമയും ബിന്ദു അമ്മിണിയും സുപ്രീംകോടതിയില്‍ പോയത്.

ശബരിമലയില്‍ അക്രമം ആഗ്രഹിക്കുന്നില്ലെന്നു സുപ്രീംകോടതി പറയുന്നതിനൊപ്പം വിഷയം വിശാല ബെഞ്ച് പരിശോധിക്കുന്നതു വരെ കാത്തിരിക്കാനും നിര്‍ദ്ദേശിച്ചു. രഹ്ന ഫാത്തിമ, ബിന്ദു അമ്മിണി എന്നിവരുടെ ഹര്‍ജികളിലായിരുന്നു് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം. ക്രമസമാധാനനില പരിഗണിക്കണം. സ്ഥിതി സ്‌ഫോടനാത്മകമാണെന്നും പറഞ്ഞ കോടതി ശബരിമല വിധിയില്‍ സ്റ്റേ ഇല്ലെന്നും വ്യക്തമാക്കി. എന്നാല്‍ കാത്തിരിക്കാനുള്ള ഉപദേശം ഫലത്തില്‍ സ്റ്റേയ്ക്ക് തുല്യമാണ്. അവസാന ഉത്തരവ് അനുകൂലമായാല്‍ സംരക്ഷണം നല്‍കും. നിലവില്‍ സ്ത്രീകളുടെ സംരക്ഷണം സംബന്ധിച്ച് ഉത്തരവ് പുറപെടുവിക്കുന്നില്ലെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. എത്രയും പെട്ടെന്നു വിശാല ബെഞ്ച് രൂപീകരിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് വിഷയം ഗൗരവമുള്ളതാണെന്നും സ്ഥിതി വഷളാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സുപ്രീംകോടതി വിശദീകരിക്കുകയായിരുന്നു. യുവതീ പ്രവേശന വിഷയം വിശാല ബെഞ്ചിന് വിട്ടിട്ടില്ലേ എന്നും ബിന്ദു അമ്മിണിയുടേയും രഹ്നാ ഫാത്തിമയുടേയും ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ചോദിച്ചു. രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥ സ്‌ഫോടനാത്മകമാണ്, വയലന്‍സ് ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കിയ സുപ്രീംകോടതി ഹര്‍ജികള്‍ മാറ്റിവച്ചു. യുവതീ പ്രവേശനം വിശാല ബെഞ്ച് പരിഗണിക്കട്ടെ , അത് വരെ സമാധാനമായി ഇരിക്കു എന്നും സുപ്രീംകോടതി ഹര്‍ജിക്കാരോട് ആവശ്യപ്പെട്ടു.

അന്തിമ ഉത്തരവ് നിങ്ങള്‍ക്ക് അനുകൂലം ആണെങ്കില്‍ ഞങ്ങള്‍ സംരക്ഷണം നല്‍കും ചീഫ് ജസ്റ്റിസ് പറഞ്ഞു. പ്രശ്‌നങ്ങള്‍ ഇല്ലാതെ പോകാന്‍ ആകുമെങ്കില്‍ പൊയ്‌ക്കോളു. പൊലീസ് സംരക്ഷണത്തോടെ പോകാന്‍ ആകില്ലെന്നും കോടതി വ്യക്തമാക്കി. വിശാല ബെഞ്ച് ഉടന്‍ രൂപീകരിക്കും. വിശാല ബെഞ്ചിന്റെ തീരുമാനം അറിഞ്ഞ ശേഷം പുനപരിശോധന ഹര്‍ജിയും പരിഗണിക്കുമെന്നാണ് സുപ്രീംകോടതി നിലപാട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category