1 GBP = 93.20 INR                       

BREAKING NEWS

നിരപരാധിയായ ഒരാള്‍ കള്ളക്കേസില്‍ കുടുങ്ങിയാല്‍ അവനുള്ള ഏക ആശ്വാസം വേഗത്തിലുള്ള വിചാരണയും കുറ്റ വിമുക്തിയുമാണ്; കോടികള്‍ വാരിയെറിഞ്ഞ് അനേകം തവണ സുപ്രീം കോടതി വരെ പോയി മടങ്ങി കേസ് നീട്ടുന്നെങ്കില്‍ അത് ദിലീപ് കുറ്റവാളിയാണ് എന്നതിനുള്ള തെളിവ് മാത്രമാണ്; വിചാരണ ജഡ്ജി റിട്ടയര്‍ ചെയ്യുന്നത് വരെ കേസ് നീട്ടാന്‍ ഇറങ്ങിയ ദിലീപ് എന്ന ക്രിമിനലിനോട്

Britishmalayali
kz´wteJI³

മലയാളത്തിലെ ഏറ്റവും പ്രശസ്തരായ നടന്മാരില്‍ മുമ്പില്‍ നില്‍ക്കുന്ന നടനാണ് ദിലീപ്. ദിലീപിന്റെ ജനപ്രിയ സിനിമകളും അതിലെ ജനപ്രിയ അഭിനയവും മറക്കാന്‍ ഒരു സിനിമാപ്രേമിക്കും കഴിയുകയില്ല. നിര്‍ഭാഗ്യവശാല്‍ ഒരു സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചതില്‍ കൂട്ടുപ്രതിചേര്‍ക്കപ്പെട്ട ദിലീപ് കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി കേസുമായി നടക്കുകയാണ്. അതിനിടയില്‍ മാധ്യമങ്ങളെയും ജനങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് ചില അഭിമുഖങ്ങള്‍ നടത്തുകയും ചില സിനിമകള്‍ പുറത്തിറക്കുകയും ചെയ്തിരിക്കുന്നു ദിലീപ്. ദിലീപിന്റെ ചില സിനിമകള്‍ വിജയിക്കുകയും ചില സിനിമകള്‍ പൊട്ടിപ്പോകുകയും ചെയ്തു കൊണ്ടിരിക്കുന്നതിനിടയില്‍ സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം ദിലീപ് പീഡിപ്പിച്ചു എന്നാരോപിക്കുന്ന കേസിന്റെ വിചാരണ ആരംഭിച്ചിരിക്കുകയാണ്.

നിര്‍ഭാഗ്യവശാല്‍, മുമ്പ് പലതവണ ദിലീപ് ചെയ്ത അതേ അടവ് തന്ത്രം വീണ്ടും അദ്ദേഹം പുറത്തിറക്കിയിരിക്കുന്നു. വിചാരണ തുടങ്ങിയ ഉടന്‍ താന്‍ നിരപരാധി ആണെന്നും തന്നെ വിടുതല്‍ നല്‍കണം എന്നും ആവശ്യപ്പെട്ടുകൊണ്ട് വിടുതല്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ് ദിലീപ്. ഈ ഹര്‍ജിയില്‍ തീരുമാനം എടുക്കാന്‍ എന്തായാലും വിചാരണക്കോടതിക്ക് കുറച്ച് ദിവസം വേണ്ടിവരും. അത്രയുംകാലം വിചാരണ മുടങ്ങും. വിചാരണക്കോടതി അത് തള്ളിക്കളഞ്ഞു എന്ന് വിചാരിക്കുക. അപ്പോള്‍ ദിലീപിന് ഹൈക്കോടതിയെ സമീപിക്കാം. ഹൈക്കോടതി ആ കേസ് പരിഗണിക്കാന്‍ ആഴ്ച്ചകളെടുക്കും. ഹൈക്കോടതിയിലും ഹര്‍ജി തള്ളി എന്ന് കരുതുക. അപ്പോള്‍ ദിലീപിന് സുപ്രീംകോടതിയെ സമീപിക്കാം. അവിടെയും കിട്ടും അദ്ദേഹത്തിന് സമയം.

ഇങ്ങനെ ഒരാവശ്യമില്ലാത്ത ഹര്‍ജികള്‍ കൊടുത്തും അത് തള്ളുമ്പോള്‍ അപ്പീല്‍ കൊടുത്തും ദിലീപ് ഇതിനോടകം അനേകം മാസം ഈ കേസിന്റെ വിചാരണ വൈകിപ്പിച്ചിരിക്കുന്നു. ഒടുവില്‍ സുപ്രീംകോടതി തന്നെ നേരിട്ട് ഇടപെട്ട് ആറുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണം എന്ന് പറഞ്ഞുകൊണ്ടാണ് വിചാരണ തുടങ്ങിയത്. നിസ്സാരമായ ആവശ്യങ്ങളുമായാണ് ദിലീപ് താഴത്തെ കോടതി മുതല്‍ സുപ്രീംകോടതി വരെ നിരന്തരം കയറിയിറങ്ങുന്നത്. പീഡനദൃശ്യങ്ങള്‍ കാണണം എന്നതായിരുന്നു ഏറ്റവും ഒടുവിലത്തെ നിയമപോരാട്ടം. സമാനമായ നാല്‍പ്പതോ നാല്‍പ്പത്തിയഞ്ചോ ഹര്‍ജികള്‍ ദിലീപ് ഇതിനോടകം കോടതിയില്‍ കൊടുത്തിരിക്കുന്നു. ഒരു സാധാരണ പ്രതിക്ക് ആകെ കഴിയുന്നത് പ്രതി ചേര്‍ക്കപ്പെട്ടാല്‍ വിചാരണക്കോടതിയില്‍ കേസ് നടത്തുകയും ശിക്ഷിക്കുകയും അല്ലെങ്കില്‍ വെറുതെ വിടുകയും ചെയ്യുകയും പിന്നീട് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അപ്പീല്‍ നടത്തി തോല്‍ക്കുകയോ ജയിക്കുകയോ ചെയ്യുകയുമാണ്.


എന്നാല്‍, ദിലീപാകട്ടെ, അപ്പീലിന്റെ സാധ്യതകള്‍ അനേകം തവണ ഉപയോഗിച്ച് കേസ് മുമ്പോട്ട് കൊണ്ടുപോയിക്കൊണ്ടിരിക്കുന്നു. രാജ്യത്തെ നിയമവ്യവസ്ഥയില്‍ ഒരു നിരപരാധിയും ശിക്ഷിക്കപ്പെടാതിരിക്കാന്‍ വേണ്ടി കൊടുത്തിരിക്കുന്ന ഇത്തരം ഇളവുകള്‍ നടന്‍ ദിലീപ് ദുരുപയോഗിക്കുകയാണ് എന്ന കാര്യത്തില്‍ ഒരു തര്‍ക്കവും വേണ്ട. ദിലീപ് നിരപരാധിയാണ് എന്ന് കൂടെക്കൂടെ വിളിച്ചുപറയുന്ന ആരാധക വൃന്ദത്തോട് എനിക്ക് ചോദിക്കാനുള്ളത് ദിലീപ് നിരപരാധിയാണെങ്കില്‍ എന്തുകൊണ്ടാണ് വിചാരണയെ ഭയപ്പെടുന്നത് എന്നതാണ്. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക..

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category